തന്റെ
കഠിന
പരിശ്രമവും
പ്രയത്നവും
കാരണമായി
തനിക്ക്
തിരുസാമീപ്യം
ലഭിക്കും
എന്നാണ്
ഒരാൾ
ഭാവിക്കുന്നത്
എങ്കിൽ
അവൻ
അവന്റെ
നഫ്സിനെ
നിത്യമായ
ക്ഷീണത്തിലേക്ക്
കൊണ്ടെത്തിച്ചിരിക്കുന്നു.
എന്നാൽ,
പരിശ്രമമോ
പ്രയത്നമോ
ഇല്ലാതെ
തന്നെ
തിരുസാമീപ്യം
കരസ്ഥമാക്കാം
എന്ന്
ഭാവിക്കുന്നവൻ
അവന്റെ
നഫ്സിനെ
ശക്തമായ
നാശത്തിലേക്കും
വീഴ്ത്തിയിരിക്കുന്നു.
~ അബൂ സഈദുൽ ഹർറാസ് (റ)
_________________________
(312)
സംസാരം
മൗനത്തേക്കാൾ
ശ്രേഷ്ടമാകുന്നത്
എപ്പോഴാണോ
അപ്പോൾ
സംസാരിക്കുക.
_________________________
(313)
പ്രപഞ്ച
നാഥന്
ചില
അടിമകളുണ്ട്.
അവർ
വലിയ
വാക്ചാതുര്യ-
മുള്ളവരും
സാഹിത്യ
സാമ്രാട്ടുക്കളും
ആണ്.
പക്ഷെ,
അവരുടെ
ഉള്ളിലെ
ദൈവഭക്തി
അവരെ
ഊമയാക്കിയിരിക്കുന്നു.
~ അബൂ സഈദുൽ ഹർറാസ് (റ)
_________________________
(314)
ആത്മജ്ഞാനത്തെ
ഒരാളുടെ
ഹൃദയം
സാക്ഷാത്കരിച്ച്
കഴിഞ്ഞാൽ
പിന്നെ
രണ്ട്
ലോകത്തും
അവൻ
അവന്റെ
ഹൃദയനാഥനെ
അല്ലാതെ
മറ്റൊന്നിനെയും
കാണില്ല.
അവന്റെ
ഹൃദയനാഥനെ
കൊണ്ടല്ലാതെ
ഒന്നും
കേൾക്കില്ല.
അവനോടുള്ള
അരാധനയിലല്ലാത്ത
ഒരു
സമയവും
അവനുണ്ടാവില്ല.
~ അബൂ സഈദുൽ ഹർറാസ് (റ)
_________________________
(315)
ഫനാ
പ്രാപിച്ചാൽ
പിന്നെ
ഒന്നുമില്ല,
നാഥനല്ലാതെ.
പിന്നെന്ത്
ചർച്ചയും
സംവാദവും?
ബഖാ
പ്രാപിച്ചാൽ
പിന്നെ
ആരോട്
സംസാരിക്കാൻ?
ആരോട്
ചർച്ച
ചെയ്യാൻ?
നാഥനോടല്ലാതെ,.
_________________________
No comments:
Post a Comment
🌹🌷