യുവത്വത്തിന്റെ
പര്യവസാനമാണ്
മധ്യവയസ്സ്.
ഒരാൾ
തന്റെ
യുവത്വത്തിന്റെ
ആദ്യ
കാലങ്ങൾ
ഏതു
കാര്യങ്ങളിൽ
ചിലവഴിച്ചുവോ
അതിന്റെ
മുദ്രണങ്ങൾ
ആ
യുവത്വത്തിന്റെ
അവസാന
നിമിഷങ്ങളിൽ
അയാളുടെ
മുഖത്ത്
പ്രത്യക്ഷപ്പെടും.
~ ജാമി (റ)
_________________________
(307)
അനുരാഗത്തിന്റെ
മുത്തും
മരതകവും
നിറച്ച
സമുദ്രമാണീ
പ്രണയ
ഗീതങ്ങൾ.
അവ
ചക്രവാളങ്ങളിൽ
പ്രതിധ്വനികൾ
സൃഷ്ടിക്കുന്നു.
അതിലെ
ഓരോ
വരികളും
ഇശ്ഖിന്റെ
പബ്ബുകൾ
പോലെ
ഓരോ
വസതികളാണ്,
അതിലെ
ഓരോ
അക്ഷരങ്ങളും
ഓരോ
ചഷകങ്ങളാണ്.
_________________________
(308)
ഈ
ഉദ്യാനവീഥികളിലും
ബസാറുകളിലും
ഞാൻ
അലക്ഷ്യമായി
ചുറ്റിത്തിരിയുകയല്ല.
എന്റെ
പ്രേമഭാജനത്തിന്റെ
ഒരേയൊരു
അചിരദർശനം
എങ്കിലും
എനിക്ക്
ലഭിച്ചിരുന്നെങ്കിൽ
എന്നാശിച്ചാണ്
ഞാനിങ്ങനെ
ഭ്രമണം
ചെയ്യുന്നത്.
നാഥാ...
അസ്വസ്ഥ
ഹൃദയവുമായി
അലഞ്ഞ്
നടക്കുന്ന
എന്നിൽ
നീ
കരുണ
ചെയ്യണേ...
~ റൂമി (റ)
_________________________
(309)
ദൈവസ്മരണ
മൂന്ന്
വിധമാണ്.
ഒന്ന്,
നാവ്കൊണ്ട്
ചൊല്ലുന്നു,
ഹൃദയം
അശ്രദ്ധമായിരിക്കുന്നു.
ഇതാണ്
പൊതുവെ
കാണാറുള്ളത്.
രണ്ട്,
നാവ്കൊണ്ട്
ചൊല്ലുന്നതോടൊപ്പം
ഹൃദയത്തിന്റെയും
പൂർണ്ണ
സാനിധ്യമുണ്ടാവും.
ഇത്
പ്രതിഫലം
ആഗ്രഹിച്ചു
കൊണ്ടുള്ളതാണ്.
മൂന്ന്,
നാവിൽ
മൗനമാണ്
പക്ഷെ,
ഹൃദയം
സ്മരണയിലുമാണ്.
ഈ
സ്മരണയെ
അറിയാനോ
അളക്കാനോ
ഹൃദയനാഥനല്ലാതെ
സാധ്യമല്ല.
~ അബൂ സഈദുൽ ഹർറാസ് (റ)
_________________________
(310)
എത്രവലിയ
മന:ശ്ശക്തിക്കും
ഖദ്റിന്റെ
മതിൽകെട്ടുകളെ
ഭേദിക്കാനാവില്ല.
~ ഇബ്നു അതാതല്ലഹ്
_________________________
No comments:
Post a Comment
🌹🌷