കഴിഞ്ഞ പാഠഭാഗത്ത് നാം تو എന്നതിന്റെ ബഹുവജനം شما (ശുമാ) ആണെന്ന് പഠിച്ചു.
തോ എന്നതിനേക്കാൾ പൊളൈറ്റാണ് ശുമാ എന്നും പറഞ്ഞു.
ഒരാളെ ബഹുമാനിച്ചു കൊണ്ട് അഭിസംബോധന ചെയ്യാൻ شما (നിങ്ങൾ) എന്ന് ഉപയോഗിക്കാം എന്നത് മനസ്സിലാക്കി.
ഇനി, ഇന്ന് നാം പഠിക്കുന്നത്
ശുമാ എന്നതിന് ശേഷം 'അല്ല' എന്ന അർത്ഥം ലഭിക്കാൻ എന്ത് ചേർക്കണം എന്നതാണ്.
അത് വളരെ എളുപ്പമാണ്. نیستيد (നീസ്തീദ്) എന്ന് ചേർത്താൽ മതി.
നാം ഹസ്തം, ഹസ്തീ, അസ്ത്, ഹസ്തീം (،نیستم، نیستي نیست، نیستيم) എന്നിവ മുമ്പ് പഠിച്ചു.
കഴിഞ്ഞ ദിവസത്തെ ഉദാഹരണങ്ങളെ താരതമ്യം ചെയ്ത് പഠിച്ചാൽ അത് വളരെ എളുപ്പമാകും.
شما پدر هستيد
(ശുമാ പിതർ ഹസ്തീദ്)
നിങ്ങൾ പിതാവാണ്
شما پدر نیستيد
(ശുമാ പിതർ നീസ്തീദ്)
നിങ്ങൾ പിതാവല്ല
شما مادر هستيد
(ശുമാ മാദർ ഹസ്തീദ്)
നിങ്ങൾ മാതാവാണ്
شما مادر نیستيد
(ശുമാ മാദർ നീസ്തീദ്)
നിങ്ങൾ മാതാവല്ല
شما بچه هستيد
(ശുമാ ബച്ഛെ ഹസ്തീദ്)
നിങ്ങൾ കുട്ടികളാണ്
شما بچه نیستيد
(ശുമാ ബച്ഛെ നീസ്തീദ്)
നിങ്ങൾ കുട്ടികളല്ല
شما وکیل هستيد
(ശുമാ വകീൽ ഹസ്തീദ്)
നിങ്ങൾ വകീലാണ്
شما وکیل نیستيد
(ശുമാ വകീൽ നീസ്തീദ്)
നിങ്ങൾ വകീലല്ല
شما وزير هستيد
(ശുമാ വസീർ ഹസ്തീദ്)
നിങ്ങൾ മന്ത്രിമാരാണ്
شما وزير نیستيد
(ശുമാ വസീർ നീസ്തീദ്)
നിങ്ങൾ മന്ത്രിമാരല്ല
شما مدير هستيد
(ശുമാ മുദീർ ഹസ്തീദ്)
നിങ്ങൾ മാനേജറാണ്
شما مدير نیستيد
(ശുമാ മുദീർ നീസ്തീദ്)
നിങ്ങൾ മാനേജറല്ല
شما سرباز هستيد
(ശുമാ സർബാz ഹസ്തീദ്)
നിങ്ങൾ സൈനികരാണ്
شما سرباز نیستيد
(ശുമാ സർബാz നീസ്തീദ്)
നിങ്ങൾ സൈനികരല്ല
ഈ ഭാഗം മനസ്സിലായി എങ്കിൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.
നന്ദി.
No comments:
Post a Comment
🌹🌷