ഓരോ നിമിഷവും
മനുഷ്യന്റെയുള്ളിൽ
യുദ്ധഭേരി മുഴക്കുമ്പോൾ
ധർമ്മമോ അധർമ്മർമോ
മരിച്ചു കൊണ്ടിരിക്കും.
വികാരങ്ങൾക്കടിമപ്പെടുന്നവൻ ധർമ്മത്തെ കൊന്ന് കൊണ്ടേയിരിക്കുന്നു.
എന്നാൽ വിവേകത്തോടെ ജീവിക്കുന്നവൻ ധർമ്മത്തെ ഉയിർത്തെഴുനേൽപ്പിക്കുന്നു.
ധർമ്മവ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചവരാണ് മുഹിയുദ്ധീൻ.
തന്നിലെ ജീർണ്ണതകൾ ഇല്ലായ്മ ചെയ്ത് പരിപൂരണ്ണാവസ്ഥയിലേക്ക് കൈപിടിച്ചുയർത്തുന്ന
ഗുരുവാണ് മുഹിയുദ്ധീൻ.
അശ്ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനീ (റ) ഗുരുക്കന്മാർക്കും ഗുരുവാണ്.
അവരിലൂടെ ഒഴുകി വന്ന ജ്ഞാനത്തിന്റെ ഉറവയാണ് എല്ലാ ഗുരുക്കന്മാരിലും നിർഗളിക്കുന്നത്.
അവരിൽ നിന്നും ഏറ്റ് വാങ്ങിയ ദിവ്യ ദീപ്തിയാണ് ഓരോ സൂഫീജ്ഞാനികളെയും പ്രകാശിപ്പിച്ചത്.
ഗുരു ജീലാനീ തങ്ങൾ ഭൗതികവും ആത്മീയവുമായ ഉന്നതങ്ങളിൽ മാത്രം വിരാചിച്ചു.
കലുഷിതമായ മത, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിൽ പോലും
ആന്തരീകമായും അതുപോലെ തന്നെ ബാഹ്യമായും
ധർമ്മ വ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചവരാണ്
ഗുരു ജീലാനീ.
മഹാനുഭാവൻ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ജ്ഞാനം പകർന്നു.
തിരു നോട്ടം കൊണ്ട് നിയന്ത്രിച്ചു.
സാധാരണക്കാരിലേക്കിറങ്ങി
സാരോപദേശം നടത്തി.
ആഴ്ചയിലൊരിക്കൽ ബാഗ്ദാദിൽ അരങ്ങേറിയിരുന്ന ഗുരുവിന്റെ പ്രഭാഷണ സദസ്സിൽ എഴുപതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുമായിരുന്നു.
ഗ്രന്ഥ രചനയിൽ ആ കാലഘട്ടത്തിലെ പണ്ഡിതന്മാരെയെല്ലാം വെല്ലുന്ന രൂപത്തിൽ ഭൗതികവും ആത്മീയവുമായ വൈജ്ഞാനിക ശാഖകളിൽ വിശ്വപ്രസിദ്ധി നേടി.
ഗുരുവര്യരുടെ ഗ്രന്ഥങ്ങളിൽ ചിലത് ഇവയാണ്.
1. ഇഗാസതുൽ ആരിഫീൻ വാ ഗായതു മുനൽ വാസിലീൻ
2. ഔറാദുൽ ജീലാനീ
3. ആദാബു സ്സുലുക് വ തവസ്സുലു ഇലാ മനാസിലി സ്സുലൂക്
4. തുഹ്ഫതുൽ മുത്തഖീൻ വ സബീലുൽ ആരിഫീൻ
5. ജലാഉൽ ഖാതിർ ഫിൽ ബാത്വിനി വ ളാഹിർ
6. ഹിസ്ബുർറജാഇ വൽ ഇൻതിഹാഅ്
7. അൽ ഹിസ്ബുൽ കബീർ
8. ദുആഉൽ ബസ്മല
9. അർരിസാലതുൽ ഗൗസിയ്യ
10. രിസാലതുൻ ഫി അസ്മാഇൽ അദീമ
ലി ത്വരീഖി ഇലല്ലാഹ്
11. ഗുൻയ
12. ഫത്ഹു റബ്ബാനി
13. ഫുതൂഹുൽ ഗ്വൈബ്
14. ഫുയൂദാതു റബ്ബാനിയ്യ
15. മിഅ്റാജു ലത്വീഫിൽ മആനീ
16. യവാഖീതുൽ ഹികം
17. സിർറുൽ അസ്റാർ
18. അത്വരീഖു ഇലല്ലാഹ്
19. റസാഇലു ശൈഖ് അബ്ദിൽ ഖാദിർ
20. മവാഹിബു റഹ്മാനിയ്യ
21. ഹിസ്ബു അബ്ദിൽ ഖാദിർ ജീലാനീ
22. തൻബീഹുൽ ഗബിയ്യ് ഇലാ റുഅ്യതിന്നബിയ്യ്
23. വസ്വായാ ശൈഖ് അബ്ദിൽ ഖാദിർ
24. ബഹ്ജതുൽ അസ്റാർ
25. തഫ്സീറുൽ ഖുർആനിൽ കരീം
26. ഹദീഖതുൽ മുസ്തഫവിയ്യ
27. അൽ ഹുജ്ജതുൽ ബൈളാഅ്
28. ഉംദതു സ്വാലിഹീൻ
29. ബശാഇറുൽ ഖൈറാത്
30. വിർദു ശൈഖ് അബ്ദിൽ ഖാദിർ ജീലാനീ
31. കീമിയാഉ സആദ
ലിമൻ അറാദൽ ഹുസ്നാ വ സിയാദ
32. അൽ മുഹ്തസറു ഫീ ഇൽമിദ്ദീൻ
33. മജ്മൂഅതു ഖുതബ്
No comments:
Post a Comment
🌹🌷