Saturday, November 13, 2021

സൂഫികളുടെ മൊഴിമുത്തുകൾ (301-305) || Sufi Quotes in Malayalam || Alif Ahad | സൂഫി | Moulana Jami | Abdullah bin Davood | Junaidul Bagdadi | മൗലാനാ ജാമി | അബ്ദുല്ലാഹി ബിൻ ദാവൂദ് | ജുനൈദുൽ ബഗ്ദാദി

(301)
ഭൂമിയിൽ
ഉള്ളവർ
ആകാശത്തേക്ക്
നോക്കുമ്പോൾ
നക്ഷത്രങ്ങൾ
മിന്നിത്തിളങ്ങുന്നത്
കാണുന്നു.
അതുപോലെ
ആയിരിക്കും
ആകാശത്തുള്ളവർ
ഭൂമിയിലേക്ക്
നോക്കുമ്പോഴും.
ഭൂമിയിൽ
ആത്മജ്ഞാനികൾ
നക്ഷത്രങ്ങളെ
പോലെ
മിന്നി
തിളങ്ങുന്നുണ്ടാകും.

~ ജുനൈദുൽ ബഗ്ദാദീ (റ)
_________________________

(302)
ശരീരം
ഗർഭാശയത്തിൽ
നിന്ന്
വന്നു
ഖബ്റിലേക്ക്
പോകുന്നു
എന്നാർക്കുമറിയാം. 
എന്നാൽ
ശരീരമെന്ന
കൂട്ടിനകത്തെ
നീ
എവിടുന്ന്
വന്നു?!
എവിടേക്ക്
പോകുന്നു?!
_________________________

(303)
നീ
എവിടുന്ന്
വന്നു
എന്നറിയാൻ
പരിശ്രമിക്കൂ..
എങ്ങനെ
വന്നു
എന്നറിയാനും.
നീ
എവിടേക്ക്
പോകുന്നു
എന്നറിയാൻ
പരിശ്രമിക്കൂ..
എങ്ങനെ
പോകും
എന്നറിയാനും.

~ അബ്ദുല്ലാഹ് ബിൻ ദാവൂദ് (റ)
_________________________

(304)
നാഥാ
നിന്റെ
വിലയനത്തിന്റെ
ഹറമിൽ
എന്നെ
നീ
പ്രവേശിപ്പിക്കണേ...
നിന്നോടുളള
അനുരാഗ
ലയനത്താൽ
എന്റെ
കാര്യങ്ങളെ
നീ
ഭംഗിയാക്കി
തരേണമേ...
ഫനാഇന്റെ
വഴിയിൽ
നിർബന്ധ
ബുദ്ധിയോ
സ്വയം
തിരഞ്ഞെടുപ്പുകളോ
ഒന്നുമില്ലാത്തവനാക്കി
എന്റെ
ശിരസ്സിനെ
അഹമദ്
മുഖ്താറിന്റെ(സ)
കാൽ
പാദങ്ങളിൽ
സമർപ്പിതനാക്കണേ...

~ മൗലാനാ ജാമി (റ)
_________________________

(305)
എല്ലാ
തിരു
മുഖങ്ങളിലും
പൂർണ്ണ
നിലാ
ചന്ദ്രൻ
ഉദിക്കട്ടെ...
ദീപ്തിയാൽ
ഹൃദയ
ഭൂമിയിൽ
ഇല്ലല്ലാഹ്
നിശാമുല്ലകൾ
വിരിയട്ടെ...
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...