Tuesday, October 19, 2021

ചെയ്യാറുണ്ട് എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 1 | Alif Ahad

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 1

ചെയ്യാറുണ്ട് എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം?

പതിവായി / ഇടക്കിടെ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയാൻ വേണ്ടിയാണല്ലോ
"ചെയ്യാറുണ്ട്" എന്ന വാക്യം നാം ഉപയോഗിക്കാറുള്ളത്.

'ചെയ്യാറുണ്ട്' എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയാം എന്നാണ് നാം ഇന്ന് പഠിക്കുന്നത്.

ഇത് വളരെ സിംപിളാണ്.
ഇത് പഠിക്കാൻ വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.

നിങ്ങൾക്കറിയാവുന്ന 5 ഇംഗ്ലീഷ് ക്രിയകൾ ഓർത്തു നോക്കുക. അതിലേക്ക് ing, ed പോലെയുളള ഒന്നും നിങ്ങളുടെ വകയായി ചേർക്കരുത്.

ഉദാഹരണങ്ങൾ:

Drive : വണ്ടിയോടിക്കുക
Write : എഴുതുക
Drink : കുടിക്കുക
Run : ഓടുക
Eat : തിന്നുക

ഇനി ഇതിലേക്ക് എന്നെയോ, നിങ്ങളെയോ, അവളെയോ, അവനെയോ മറ്റാരെങ്കിലുമൊക്കെയോ ചേർത്താൽ ചെയ്യാറുണ്ട് എന്നായി.

നമുക്ക് പറഞ്ഞ് നോക്കാം.

I drive : ഞാൻ വണ്ടിയോടിക്കാറുണ്ട്.

You write : നീ എഴുതാറുണ്ട്.

They drink tea : അവർ ചായ കുടിക്കാറുണ്ട്.

We play cricket : ഞങ്ങൾ ക്രിക്കറ്റ് കളിക്കാറുണ്ട്.

ശ്രദ്ധിക്കുക!!

He runs : അവൻ ഓടാറുണ്ട്.

She comes : അവൾ വരാറുണ്ട്.

It jumps : ഇത് ചാടാറുണ്ട്.

Cat eats : പൂച്ച തിന്നാറുണ്ട്.

He, She, It, ഏതെങ്കിലും ഒരാളുടെ/ ഒരു വസ്തുവിന്റെ പേരിന് ശേഷം 's' ചേർക്കാൻ മറക്കരുത്.

ഈ ഭാഗം ക്ലിയറായി എങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ക്രിയകൾ വച്ച് വാക്യങ്ങൾ നിർമ്മിക്കുക.
ശേഷം കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക.

സൂഫികളുടെ മൊഴിമുത്തുകൾ (196-200) || Sufi Quotes in Malayalam || Alif Ahad |

(196)
സൂഫികൾ 
പറയുന്ന
ആനന്ദാതിരേകം
(വജ്ദ്)
ഹൃദയമനുഭവിക്കുന്ന
വല്ലാത്തൊരവസ്ഥയാണ്.
അപ്രതീക്ഷിതമായിട്ടായിരിക്കും
അത്
സംഭവിക്കുക.
ആ 
അനുഭവത്തിന്
സാക്ഷിയാവാൻ
അവനെ 
കണ്ടുനിൽക്കുന്ന
ആർക്കും
സാധിക്കില്ല.
അവനും 
ഒന്നും
അറിയില്ല.
എത്രത്തോളമെന്നാൽ,
സ്പർശബോധമറ്റതിനാൽ
വാളുകൊണ്ട്
അവനെ 
ഛേദിക്കുകയാണെങ്കിൽ
പോലും
അവനതറിഞ്ഞിട്ടുണ്ടാവില്ല.

_ ഇബ്നു അറബി (റ)
_________________________

(197)
നീ 
നിന്റെ
കൗശലവും
സാമർത്ഥ്യവുമെല്ലാം
വിറ്റഴിക്കുക.
പകരം 
അന്ധാളിപ്പും
അമ്പരപ്പും
വാങ്ങുക.
കൗശലം
വെറും
അഭിപ്രായങ്ങളും
താൽക്കാലിക
തോന്നലുകളുമാണ്.
എന്നാൽ
അമ്പരപ്പിൽ
നിന്നാണ്
നിനക്ക്
ബോധോദയം
സംഭവിക്കുന്നത്.
 
_ റൂമി (റ)
_________________________

(198)
ഒരു 
ആത്മജ്ഞാനിയുടെ
പദവി 
എന്താണെന്ന്
പറഞ്ഞു 
തരാമോ?

അവരുടെ
ലോകത്ത്
പദവിയൊന്നുമില്ല!

എന്നാൽ
ആത്മജ്ഞാനി
നേടിയ
ഏറ്റവും 
വലിയ
ഒരു 
നേട്ടമുണ്ട്.
എന്തെന്നാൽ
അവർ 
ആരെയാണോ
അറിഞ്ഞത്
അവനെ
അവർക്ക്
സ്വന്തമാക്കാൻ 
സാധിച്ചു 
എന്നതാണ്.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(199)
അമ്മാറ:
ലവ്വാമ:
മുൽഹിമ:
മുത്വ്-മഇന്ന:
റാളിയ:
മർളിയ:
കാമില:

ആത്മീയ 
യാത്രയിലെ 
ഏഴ്  
കടമ്പകൾ. 

ഓരോ 
കടമ്പകൾക്കിടയിലും
ആയിരം 
ചവിട്ടുപടികൾ.

999ൽ 
നിന്ന് 
ഒരടി 
പിഴച്ചാൽ
വീണ്ടും 
ഒന്നിൽ 
നിന്ന്
തുടങ്ങേണ്ടി 
വരുന്നു.

ഒരാൾ 
ഏഴാം 
കടമ്പയായ 
"കാമില"
സാക്ഷാത്കരിച്ചാൽ
അവനെക്കുറിച്ചാണ്
പറയുന്നത് - 

"സ്വന്തം 
നഫ്സിനെ
അറിഞ്ഞവൻ"
എന്ന്. 

''സ്വന്തം 
നഫ്സിനെ
അറിഞ്ഞവൻ
അവന്റെ 
നാഥനെ
അറിഞ്ഞു."
_________________________

(200)
സ്വന്തം
ദേഹേച്ഛകളെ
കൂട്ടുകാരനാക്കിയവൻ
ഒരിക്കലും 
അവന്റെ
നഫ്സിനെ
അറിയുകയില്ല.

ബായസീദുൽ ബിസ്ത്വാമി (റ)
_________________________

പേർഷ്യൻ ഭാഷ - ഒരു കാലഘട്ടത്തിലെ സൂഫികളുടെ ഭാഷ | Alif Ahad | Rumi | Attar | Hafez | Firdousi | Sanai | Umer Khayam | Saadi Sheerazi

പേർഷ്യൻ ഭാഷ (ഫാർസി) മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും ഒരു പ്രധാന ഭാഷയാണ്. 
ഇറാനിൽ ഫാർസി, അഫ്ഗാനിസ്ഥാനിൽ ദാരി, താജിക്കിസ്ഥാനിൽ താജിക് എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. 
ഏകദേശം 62 ദശലക്ഷം തദ്ദേശീയർ ഈ ഭാഷ സംസാരിക്കുന്നുണ്ട്. 
ലോകത്തിലെ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷകളിൽ ഇരുപതാം സ്ഥാനമാണ് ഫാർസിക്കുള്ളത്.
50 ദശലക്ഷമോ അതിൽ കൂടുതലോ ആളുകൾ രണ്ടാം ഭാഷയായി ഫാർസി സംസാരിക്കുന്നു.

ഈ വസ്തുതകൾക്കെല്ലാം ഉപരിയായി പേർഷ്യൻ ഭാഷയോടുള്ള അദമ്യമായ അനുരാഗം ഹൃദയത്തിൽ വേരുറക്കാനുള്ള കാരണം പ്രണയത്തിന്റെ അനന്ദമായ ആകാശം തുറന്ന് തന്ന ഗുരു ജലാലുദ്ധീൻ റൂമിയും, അനുരാഗത്തിന്റെ കാനനത്തിൽ അലയുന്ന പഥികന്റെ ആത്മാവിൽ പ്രതീക്ഷയുടെ മരുപ്പച്ച തീർത്ത ഗുരു ശ്രേഷ്ഠർ ഫരീദുദ്ധീൻ അത്താറും,
ബുസ്താനും ഗുലിസ്താനും കൊണ്ട് കാർമേഘങ്ങളെ വകഞ്ഞ് മാറ്റി ജ്ഞാന സൂര്യനിലേക്ക് വഴി തെളിയിച്ച സഅദീ ശീറാസിയും,
അനുരാഗ തീക്ഷ്ണമായ അക്ഷരങ്ങളാൽ മായാജാലം തീർത്ത ഹാഫിസും, ഫിർദൗസിയും, സനാഇയും, ഉമർ ഖയ്യാമും, നിസാമി ഗഞ്ചവിയും,

ഇതിനെല്ലാം പുറമെ, ആത്മ സാംറാജ്യത്തിന്റെ അധിപതി ഗൗസുൽ അഅ്ദം ജീലാനീ ഗുരുവര്യരും സംസാരിച്ചിരുന്ന ഭാഷ ഫാർസിയായിരുന്നു എന്ന ആത്മാവിന്റെ ഗൃഹാതുരത്വമായിരുന്നു.

നിശാ ഗന്ധികൾ പൂക്കുന്ന നേരം മിന്നാമിനുങ്ങുകളോട് സംവദിച്ച് കൊണ്ടിരിക്കുമ്പോൾ അമീർ ഖുസ്രുവിന്റെയും മൗലാനാ റൂമിയുടെയും ലാൽ ശഹബാസ് ഖലന്ദറിന്റെയും വരികൾ ഉസ്താദ് നുസ്റത് ഫതഹ് അലീ ഖാന്റെയും, ഫരിദ് അയാസിന്റെയും, മുൻശി റസീഉദ്ധീന്റെയും, ബഹാഉദ്ധീൻ ഖാന്റെയും അധരങ്ങൾ വിരഹവും പ്രണയവും ഉന്മാദവും ഇഴുകിച്ചേർന്ന ഖവ്വാലി സംഗീതത്തിന്റെ മധുരാനുഭവങ്ങൾ പകർന്ന് തന്നപ്പോഴും ഫാർസിയോടുള്ള അനുരാഗം തീവ്രമാക്കി.

ഭാഷകൾക്കപ്പുറത്താണ് സൂഫിയുടെ അനുഭവങ്ങളും സഞ്ചാരപഥങ്ങളുമെങ്കിലും ഭാഷയുടെ ലോകത്ത് നിൽക്കുമ്പോൾ അതിനെയും പ്രണയത്തോടെ തൊട്ട് തലോടി ഒരു നവ്യാനുഭവം സൃഷ്ടിക്കാം...

"ന മൻ ബേഹൂദ ഗിർദേ കൂച്ച വൊ ബാസാർ മീ ഗർദം......
മസാഖേ ആശിഖീ ദാറം...."

Monday, October 18, 2021

മുഹമ്മദ് റസൂലുല്ലാഹ് - പുരുഷാകൃതി പൂണ്ട ദിവ്യപ്രഭ | Alif Ahad


സൂഫീകൾ ആത്മീയ പിതാവായി വിശ്വസിക്കുന്ന പ്രപഞ്ചനാഥന്റെ പ്രകാശവും വിശ്വത്തിനാകെയും കാരുണ്യവുമായ വ്യക്തി പ്രഭാവമേതോ അതാണ് മുഹമ്മദ് റസൂലുള്ള.

 അൽ ഇൻസാനുൽ കാമിൽ എന്നാണ് പ്രവാചകരെ സൂഫികൾ വിളിച്ചത്. എല്ലാ അർത്ഥത്തിലും പൂർണത കൈവരിച്ച മനുഷ്യൻ എന്നാണ് അർത്ഥം. 
ശരീര ബോധത്തിലുള്ള മനുഷ്യർക്കും ആത്മബോധത്തിലുള്ള അതിമാനുഷികത കൈവരിച്ച മിസ്റ്റിക്കുകൾക്കും പ്രവാചകർ പരിപൂർണ്ണൻ തന്നെ.

 എല്ലാവർക്കും തികഞ്ഞ ഗുരുവും വഴികാട്ടിയും അനുകരണീയരും ആയിരുന്നു അഹ്മദ് റസൂലുള്ള.

അതുകൊണ്ടുതന്നെ എല്ലാ സൂഫികളും പ്രവാചകാനുരാഗികളായിരുന്നു.
അനുരാഗ ലഹരിയാൽ ആ പ്രവാചകരിൽ ലയിച്ചുചേർന്ന വരായിരുന്നു സൂഫികൾ. മൗലാനാ ജലാലുദ്ദീൻ റൂമി പറയുന്നു, "I'm the dust on the path of Muhammed, the chosen one"
"മുഹമ്മദ് മുസ്തഫ നടന്ന വഴിയിലെ ഒരു മൺതരി മാത്രമാണ് ഞാൻ.

ആ പ്രണയമായിരുന്നു സൂഫികളുടെ വാക്കുകൾ അത്രയും അകക്കാമ്പുള്ളതാക്കിയത്.
ഹൃദയത്തിൻറെ ചങ്ങലകൾ പൊട്ടിക്കുവാൻ മാത്രം 
ശക്തമായ അവരുടെ തൂലികകൾ ചലിച്ചതും ആ പ്രവാചക പ്രേമം കാരണമായിരുന്നു. അവിടുത്തെ ഓരോ നിമിഷവും അത്ഭുതാവഹമായിരുന്നു.

ഒരു മനുഷ്യന് ഇത്രത്തോളം ഉയരാനാകുമോ എന്ന് അവിടുത്തെ കുറിച്ച് പഠിച്ചവർ മുഴുവൻ ശങ്കിച്ചു.

തന്റെ ഇസ്രാഉം മിഅ്റാജും കഴിഞ്ഞ് വന്നിട്ടും ആ കരുണക്കടൽ ഏറ്റവും വ്യഥകളും വിഷമതകളും നിറഞ്ഞ മാനുഷികതയിലേക്ക് തന്നെ ഇറങ്ങി നിന്നു. 
ഈ മിഅ്റാജിനെ വർണ്ണിച്ചുകൊണ്ട് ചില സൂഫികൾ പാടി. എനിക്കായിരുന്നു ഈ മിഅ്റാജ് സംഭവിച്ചതെങ്കിൽ ഒരിക്കൽപോലും ആ ദിവിദ്യാനന്ദ സാക്ഷാത്കാരത്തിൽ നിന്നും വിഷമതകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഈ ഭൂമിയിലേക്ക് ഞാൻ ഇറങ്ങില്ലായിരുന്നു എന്ന്. 
അത്ഭുതാവഹമായ ഈ ദിവ്യ ജ്യോതിയെ മനുഷ്യരൂപത്തിൽ കണ്ട് ആശ്ചര്യപ്പെട്ട് കണ്ടവരെല്ലാം സംശയിച്ചു, ഇത് മനുഷ്യൻ തന്നെയാണോ..

ആ സന്ദേഹത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് അവിടുന്ന് ആണയിട്ടു പറഞ്ഞു, "ശരീര ബോധത്തിൽ നിൽക്കുന്ന മനുഷ്യ സമൂഹമേ, നിങ്ങളുടെ കണ്ണുകൊണ്ട് നോക്കുമ്പോൾ ഞാൻ നിങ്ങളെ പോലെയുള്ള മനുഷ്യൻ മാത്രമാണ്. എനിക്ക് ദിവ്യബോധനം നൽകപ്പെടുന്നുണ്ട് എന്ന് മാത്രം.

പലരും തെറ്റിദ്ധരിച്ച ഈ ദിവ്യ വചനത്തിൽ രണ്ട് കാര്യങ്ങൾ പ്രവാചകാനുരാഗകൾക്ക് മനസ്സിലാവുന്നുണ്ട്.

ഒന്ന്, മനുഷ്യരൂപത്തിൽ നിന്നുകൊണ്ടുള്ള പ്രവാചകരുടെ അനന്തമായ ഉയർച്ചയിൽ നിങ്ങൾ അത്ഭുതപ്പെടുന്നു എങ്കിൽ, മനുഷ്യനിലെ മൃഗീയ ഭാവങ്ങൾ നീങ്ങി കൊണ്ട് ഇൻസാനുൽ കാമിൽ എന്ന ശ്രേഷ്ഠപതവി യിലേക്ക് എത്തിയ ഒരു വ്യക്തിക്ക് എത്രത്തോളം ഉയരാനാകും എന്ന സാധ്യതയാണ് ഈ ആയത്തിലൂടെ പ്രപഞ്ചനാഥൻ നമ്മെ പഠിപ്പിക്കുന്നത്.

രണ്ടാമത്തെ കാര്യം, പ്രവാചകാനുരാഗിയായ സൂഫീ ഗുരു ഇമാം ബൂസൂരി തങ്ങൾ പാടിയതാണ്. മഹാൻ പറയുന്നു: നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും  മാത്രമാണ്."
അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?! 
അതൊന്നും ചിന്തിക്കാതെ കളങ്കമായ ഹൃദയവും പാപപങ്കിലമായ അവയവങ്ങളുമായി ജീവിക്കുന്ന എന്നെപ്പോലെയുള്ള ഒരു സാധാരണ മനുഷ്യനാണ് വിശുദ്ധ പ്രവാചകർ എന്ന് അൽ കഹ്ഫിലെ വചനത്തെ വ്യാഖ്യാനിക്കുന്നത് എത്രത്തോളം മൂഢത്വവും അജ്ഞതയുമാണ്.

ഹൃദയത്തിൽ നിന്നും പ്രണയ കവാടം തുറക്കപ്പെടട്ടെ.. അപ്പോൾ എല്ലാം തിരിച്ചറിയാനാകും.
 
പൂർണ്ണനായ ഗുരുവിന് പൂർണതയുടെ പ്രകാശം നൽകിയവർ മുഹമ്മദ് റസൂലുള്ള.
അവിടുത്തെ ഒരു ദർശനം ലഭിച്ചവർ നക്ഷത്ര തുല്യരായി. അവിടുത്തെ ഒരു സ്പർശനം കിട്ടിയവർക്ക് ഹൃദയനാഥനിലേക്കുള്ള കണ്ണ് തുറന്നു കിട്ടി. 

അറേബ്യൻ സാമ്രാജ്യത്തിന്റെ അധിപനായിട്ടും പരുപരുത്ത ഈന്തപ്പനയോലപ്പായയിലായിരുന്നു പുണ്യ നബി ഉറങ്ങിയത്.
മാസങ്ങളോളം ഈത്തപ്പഴം ത്തിന്റെ കഷ്ണങ്ങൾ മാത്രം ഭക്ഷിച്ചു ജീവിച്ചു.
തനിക്ക് വിശന്നപ്പോഴും അവിടുന്ന് അശരണർക്ക് അത്താണിയായി.
ഭൗതികവും ആത്മീയവുമായ വിശപ്പകറ്റാൻ ആ മഹാ മനീഷിക്ക് സാധിച്ചു.

അവരെക്കുറിച്ച് പഠിച്ചവരെല്ലാം പറഞ്ഞു: "ഇതെൻറെ നബിയാണ്."

പൂർണ്ണാനുരാഗികളായ സൂഫികൾക്ക് മുത്ത്നബി സദാ സാമീപ്യനാണ്.
പ്രണയത്തിലേക്ക് ആദ്യ ചുവടു വച്ചവർക്ക് നിസ്കാരത്തിലെ അത്തഹിയ്യാത്തില്ലെങ്കിലും അവിടുത്തെ തിരു സാമീപ്യം അനുഭവപ്പെട്ടു.

ദാർശനികരും കവികളും ആ ഹബീബിനെ അളവറ്റ് പുകഴ്ത്തി. 
മലയാളത്തിലും മഹാകവികൾ 
മഹാ കവികൾ മുഹമ്മദുർറസൂലുല്ലയെ വാഴ്ത്തി.
മലയാത്തിന്റെ മഹാ കവി വള്ളത്തോൾ പാടി:
‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത കുറൈഷിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍.

Sunday, October 17, 2021

സൂഫികളുടെ മൊഴിമുത്തുകൾ (191-195) || Sufi Quotes in Malayalam || Alif Ahad | സഅദീ ശീറാസി | അബു ഹുസൈനുബിൻ ബനാൻ | ഹാതം ത്വാഈ | Saadi Sheerazi | Hatham Thai

(191)
അൽപം
സ്വൽപമായ്
സ്വരൂപിച്ചു 
വെക്കുമ്പോൾ,
പിന്നൊരിക്കൽ
അവ
വലിയൊരു 
ശേഖരം
തന്നെയാകുന്നു.

പത്തായപ്പുരയിലെ
ധാന്യക്കൂനകൾ
ഓരോരോ 
ചെറുധാന്യങ്ങൾ
ചേർന്നുണ്ടായതല്ലേ.

ചെറുതുള്ളികൾ
തന്നെയാണ്
വലിയ
മലവെള്ളപ്പാച്ചിലായി
വരുന്നതും.

_ സഅദീ ശീറാസി
_________________________

(192)
ജനങ്ങളിൽ
പലർക്കും
ദാഹിക്കുന്നത്
ജലസാനിധ്യമില്ലാത്ത
വിജനമായ
വനാന്തരങ്ങളിൽ
നിൽക്കുമ്പോഴാണ്.

എന്നാൽ,
നിറഞ്ഞൊഴുകുന്ന
നൈൽ 
നദിയുടെ
ചാരെ 
നിൽക്കുമ്പോഴും
ഞാൻ
ദാഹിച്ചവശനാണ്.

_ അബു ഹുസൈനുബിൻ ബനാൻ (റ)
_________________________

(193)
നാവു 
കൊണ്ടുള്ള
ദിവ്യ 
നാമ
ജപങ്ങൾ
പദവികളും
സ്ഥാനങ്ങളും
നൽകുന്നു.
എന്നാൽ,
ഹൃദയം 
കൊണ്ടുള്ള
സ്മരണകൾ
ഹൃദയനാഥന്റെ
തിരു സാമീപ്യം
തരുന്നു.

_ അബു ഹുസൈനുബിൻ ബനാൻ (റ)
_________________________

(194)
ദിവ്യ 
പ്രണയത്തിന്റെ
അടയാളങ്ങൾ
പ്രകടമായാൽ,
അതിന്റെ
മാരുതൻ
അടിച്ചു 
വീശിയാൽ
അത്
ചിലരെ
മരിപ്പിക്കും.
ചിലരെ 
അത്
ജീവിപ്പിക്കും.
ചില 
രഹസ്യങ്ങളെ
അത് 
നശിപ്പിക്കും.
ചില 
രഹസ്യങ്ങളെ
അത് 
നിലനിർത്തും.
നമ്മിലവ
പലതരത്തിലുള്ള
നല്ല 
മാറ്റങ്ങളും
വരുത്തും.
മറഞ്ഞു 
കിടക്കുന്ന
പൊരുളുകൾ
നമുക്ക് 
മുമ്പിൽ
വെളിവാകും.

_ അബു ഹുസൈനുബിൻ ബനാൻ (റ)
_________________________

(195)
സ്വന്തം
മാതാപിതാക്കളെക്കാൾ
തന്റെ
ഗുരുവിനെ
സഹിക്കുകയും
ക്ഷമിക്കുകയും
ചെയ്യുന്ന 
ഒരാളെ 
കുറിച്ച്
എന്തു 
പറയുന്നു:

മാതാപിതാക്കൾ
ഈ 
നശ്വര 
ജീവിതം
ലഭിക്കുവാനുള്ള
കാരണക്കാരാണ്.
എന്നാൽ
ഗുരു
അനശ്വര 
ജീവിതം
ലഭിക്കുവാനുള്ള
കാരണക്കാരനാണ്.
പ്രവാചകർ (സ)
പറഞ്ഞു:
നീ 
ഒന്നുകിൽ
ഗുരുവാകുക,
അല്ലങ്കിൽ
ശിഷ്യനാവുക.
ഈ 
രണ്ടവസ്ഥക്ക്
ഇടയിലാവരുത് 
നീ.
അത് 
നീ
നശിക്കാനിടയാകും.

_ ഹാതം ത്വാഈ (റ)
_________________________

ഭാഷാ പഠനം - നാം ചിലത് അറിയേണ്ടതുണ്ട് | How to learn a new language

ഭാഷാ പഠനത്തിനായി മുന്നിട്ടിറങ്ങുമ്പോൾ പ്രധാനമായും നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്.
ഇത്ര ദിവസത്തിനുള്ളിൽ/മാസത്തിനുള്ളിൽ ഒരു ഭാഷ എനിക്ക് സ്വായത്തമാക്കാൻ കഴിയും എന്ന ധാരണ ശരിയല്ല. 
നിരന്തരമായി പരിശ്രമിക്കുന്നതിലൂടെ ആ ഭാഷയിലെ കൂടുതൽ കൂടുതൽ പ്രയോഗങ്ങളും പദങ്ങളും നമുക്ക് ഗ്രഹിക്കാൻ കഴിയും എന്ന് മാത്രം.
കാരണം, നാം വളരുന്നത് പോലെ തന്നെ ഭാഷയും വളർന്നുകൊണ്ടിരിക്കും.
നമ്മുടെ വളർച്ച മുരടിക്കും. നാം മരിക്കും.
എന്നാൽ ഭാഷ പിന്നെയും ഒരുപാട് കാലം പുതിയ മാറ്റങ്ങൾക്ക് വിധേയമായി നിലനിൽക്കും.
ഉദാ: അറബി ഭാഷ സംസാരിക്കുന്ന ഒരാൾക്ക് അറുപതോ എഴുപതോ വയസ്സാണങ്കിൽ 
അറബി ഭാഷക്ക് നാലായിരത്തിലേറെ വയസ്സുണ്ടാകും.
ഹൂദ് പ്രവാചകരുടെ കാലത്ത് ജീവിച്ച യഅരിബു ബിൻ ഖഹ്താൻ എന്ന വ്യക്തിയാണ് അറബി ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്.

ചുരുക്കത്തിൽ, ഭാഷ ബൃഹത്തും സമ്പുഷ്ടവുമാണ്.
എഴുപത് വയസ്സ് വരെ മലയാളം സംസാരിച്ച്, കേട്ട്, കേരളത്തിൽ ജീവിച്ച ഒരു മലയാളിക്ക് സുകുമാർ അഴീക്കോട് മാഷിന്റെ ഒരു കൃതി മനസ്സിലായിക്കൊള്ളണം എന്നില്ല.

സംസാരിക്കാൻ ഒരു പാട് പദസമ്പത്തിന്റെ ആവശ്യമില്ല.
എന്നാൽ നല്ലൊരു പ്രഭാഷകനാവാൻ സംസാര ഭാഷ മാത്രം പോര.
ഭാഷാ സാഹിത്യ കൃതികൾ രചിക്കാനും ഇതര ഭാഷകളിലെ സാഹിത്യ രചനകൾ വായിച്ച് ഗ്രഹിക്കാനും സംസാര ഭാഷ പഠിച്ചത് കൊണ്ട് സാധ്യമല്ല.
അറബ് രാജ്യങ്ങളിൽ വർഷങ്ങൾ ജോലി ചെയ്ത ഒരാൾക്ക് അനായാസം അറബി സംസാരിക്കാൻ കഴിയും.
എന്നാൽ ആ വ്യക്തിക്ക് വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ അർത്ഥവും ആശയങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

അത് കൊണ്ട് നാം പഠിക്കാൻ ആഗ്രഹിക്കുന്നത് ഏത് ഭാഷയാണെങ്കിലും ഇത്ര ദിവസങ്ങൾ കൊണ്ട് അത് പൂർണ്ണമായും പഠിച്ചെടുക്കണം എന്ന ദുരാഗ്രഹം ഒഴിവാക്കി യാഥാർത്ഥ്യ ബോധത്തിലേക്ക് നാം തിരിച്ച് വരണം.
ആഗ്രഹവും കഠിനാധ്വാനവും ശരിയായ മാതൃകയും നമ്മുടെ ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വങ്ങളായി മനസ്സിലാക്കുകയും ധൃതി പിടിക്കാതെ പതിയെ പതിയെ ഭാഷയെ നാം സമീപിക്കുകയും ചെയ്യുക.

"എല്ലാത്തിനും ഒരു സമയമുണ്ട്. ഇതും കൃത്യസമയത്ത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്"

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (186-190) || Sufi Quotes in Malayalam || Alif Ahad | റാബിഅതുൽ അദവിയ്യ | അബൂയസീദുൽ ബിസ്താമി | Rabiya Basari | Ba Yazid al Bostami

(186)
ഒരു 
യാത്രക്കിടെ
ഞാൻ 
നിസ്കരിക്കാനൊരിടം അന്വേഷിക്കുകയായിരുന്നു.
അങ്ങിനെ 
ഞാൻ
ഒരു 
കന്യാസ്ത്രീ
മഠത്തിലെത്തി.
അവിടെ 
ഞാനൊരു
പുരോഹിതയെ 
കണ്ടു.
ഞാൻ 
ചോദിച്ചു: 
എനിക്ക്
നിസ്കരിക്കാൻ
ഒരു 
ശുദ്ധിയുള്ള
സ്ഥലമുണ്ടോ 
ഇവിടെ?
അവരെന്നോട് 
പറഞ്ഞു:
നീ 
നിന്റെ 
ഹൃദയം
ശുദ്ധിയാക്കുക,
എന്നിട്ട്
നിനക്കിഷ്ടമുള്ള
സ്ഥലത്ത്
വച്ച്
നിസ്കരിച്ചോളൂ.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

(187)
നാഥാ
ഞാൻ 
നിന്നെ
പ്രണയിക്കുന്നതിൽ
വലിയ
അത്ഭുതമൊന്നുമില്ല.
കാരണം 
ഞാൻ
നിന്നിലേക്ക്
ആവശ്യമുള്ള
ദരിദ്രനായ
നിന്റെ 
അടിമയാണ്.

എന്നാൽ
നിനക്കെന്നോടുള്ള
പ്രേമം 
അത്ഭുതം 
തന്നെ,
കാരണം
നീ 
എല്ലാറ്റിനും 
കഴിവുള്ള
രാജാധിരാജനല്ലേ.
രാജാവ് 
നിസ്സാരനായ 
അടിമയെ
പ്രണയിക്കുന്നത്
ആശ്ചര്യജനകമാണ്.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

(188)
ദിവ്യ 
പ്രണയത്തിന് 
രണ്ട് 
രൂപങ്ങളുണ്ട്.

ഒന്ന്,
പരിശ്രമിച്ചുണ്ടാക്കുന്ന
പ്രണയം.
ആ 
പ്രണയം
സംഭവിക്കുന്നത്
എന്റെയുള്ളിൽ 
ഹൃദയനാഥന്റെ
ഓർമ്മകൾ 
മാത്രം
നിലനിർത്താൻ
ഞാൻ 
മന:പ്പൂർവ്വം 
ശ്രമിക്കുമ്പോഴാണ്.

രണ്ട്,
സൗഭാഗ്യമായി 
ലഭിച്ച 
പ്രണയം.
ആ 
പ്രണയം 
സംഭവിക്കുന്നത് 
ഹൃദയനാഥനും
എനിക്കുമിടയിലുള്ള
ഓരോ 
മറകളും 
നീങ്ങി
അവനെ 
ഞാൻ 
കണ്ടുകൊണ്ടേയിരിക്കുമ്പോഴാണ്.

ഈ 
രണ്ട് 
പ്രണയവും 
എന്നിൽ 
കനിഞ്ഞ 
നാഥനു 
മാത്രം 
സ്തുതി.

_ റാബിഅ ബസരി (റ)
_________________________

(189)
പഞ്ചസാര 
പോലെ
മാധുര്യമേറിയ
വാക്കുകൾ 
മൊഴിയാൻ
നിങ്ങൾ 
ആഗ്രഹിക്കുന്നുവെങ്കിൽ,
അമിതകാമവും
ബാലിശമായ 
തീറ്റ പ്രിയവും
(ദേഹേച്ഛകൾ)
ത്യജിക്കാൻ
തയ്യാറാവുക.

ബുദ്ധിശാലികൾ
അഭിലഷിക്കുന്നത്
ആത്മനിയന്ത്രണത്തെയാണ്.
ബാല ബാലികമാരാണ്
മധുരമിഠായിയെ
ആഗ്രഹിക്കാറുള്ളത്.

ആര് 
ആത്മനിയന്ത്രണം
പരിശീലിക്കുന്നുവോ
അവർ
സ്വർഗ്ഗാരോഹണം
ചെയ്യും.

മധുരപലഹാരം
(ദുരാഗ്രഹങ്ങൾ)
മാത്രം
ലാക്കാക്കുന്നവൻ
താഴേക്ക്
അധ:പതിക്കും.

_ റൂമി (റ)
_________________________

(190)
എന്റെ 
ഭാര്യ 
റാബിഅക്ക്
പല
ആത്മീയാവസ്ഥകളും
ഉണ്ടായിരുന്നു.
ചിലപ്പോൾ 
അവർ
ഭയഭക്തിയോടെ
കാണപ്പെട്ടു.
 
ചിലനേരങ്ങളിൽ
ഉന്മാദിയായിരുന്നു.
മറ്റു 
ചിലപ്പോൾ
പ്രണയത്തിലായിരുന്നു.

ഒരിക്കൽ
പ്രണയാവസ്ഥയിൽ
അവർ 
പാടി :
അതുല്യണാന്റെ
ആത്മമിത്രം
അവന്നല്ലാതൊരിടമില്ലീ
നെഞ്ചിൽ.
കണ്ണിൽ 
നിന്നൊളിഞ്ഞാലുമവൻ
ഹൃത്തിൽ 
നിന്നൊളിയില്ലൊരിക്കലും.

ഉന്മാദാവസ്ഥയിൽ
അവർ 
പാടി :

എൻ 
ശരീരമാരോടു
കൂടെയാണങ്കിലും
എൻ 
ഹൃദയത്താൽ
നിന്നോടു 
സല്ലപിച്ചു 
ഞാൻ.
എൻ 
തടിയാരെയൊക്കൊയോ
സന്തോഷിപ്പിക്കുന്നെങ്കിലും
ഹൃദയോന്മാദമെൻ 
ഹൃദയ 
നാഥനോടുകൂടെ
മാത്രം.

ഭയഭക്തിയുടെ 
സമയം 
അവർ 
പാടി :

എൻ 
വിഭവം 
തുച്ഛമാണെ..
എൻ 
ലക്ഷ്യം 
വിദൂരെയാണെ..
എന്തിനു 
കരയേണമെന്നറിയില്ലെനിക്ക്.

കരയണോ
ദൂരെയായതിൽ  
ഞാൻ,
അതോ
വിഭവം 
കുറഞ്ഞിൽ
കരയണോ 
ഞാൻ
 
തീയാൽ 
കരിക്കുമോ
എന്നാശാകേന്ദ്രമേ
നീയെന്നെ-
യെങ്കിൽപിന്നെ
പ്രതീക്ഷ 
കൊണ്ടെന്ത് 
കാര്യം.
എൻ
ഭയം 
കൊണ്ടെന്ത് 
നേട്ടം.

_ അഹ്മദ് (റ)
_________________________

Saturday, October 16, 2021

സൂഫികളുടെ മൊഴിമുത്തുകൾ (181-185) || Sufi Quotes in Malayalam || Alif Ahad | Rumi | റൂമി | ഇമാം ഗസ്സാലി

(181)
അല്ലാഹുനെ
കുറിച്ചുള്ള
ജ്ഞാനത്തിന്റെ
താക്കോൽ
നിന്റെ 
നഫ്സിനെക്കുറിച്ചുള്ള
ജ്ഞാനമാണ്.
നിന്നോടേറ്റവും
അടുത്ത് 
നിൽക്കുന്നത്
നിന്റെ 
നഫ്സാണ്.
അതിനെക്കുറിച്ച്
പോലും
നിനക്കറിയില്ലെങ്കിൽ
പിന്നെങ്ങിനെ 
നിനക്ക്
നിന്റെ 
റബ്ബിനെക്കുറിച്ച്
അറിയാനാവും!?

_ ഇമാം ഗസ്സാലി (റ)
_________________________

(182)
ദേഷ്യവും 
കാമവും
നിന്റെയുള്ളിൽ
നാഥൻ 
നിക്ഷേപിച്ചത്
എന്തിനാണന്നറിയോ
നിനക്ക്?

നീ 
അവയുടെ 
അടിമയാവാനല്ല.
മറിച്ച്, 
നീ 
അവയെ 
നിന്റെ 
അടിമകളാക്കാനാണ്.

നിന്റെ 
മുന്നോട്ടുള്ള
പ്രയാണത്തിൽ 
അവയിലൊന്നിനെ 
നിന്റെ 
വാഹനമാക്കുക.
മറ്റൊന്നിനെ 
നിന്റെ 
ആയുധവുമാക്കുക.
(ആയുധവും
വാഹനവും
ഉപയോഗിക്കേണ്ട
രൂപത്തിൽ
ഉപയോഗിച്ചില്ലങ്കിൽ
അവ 
നമ്മെ 
അപകടത്തിലാക്കുന്നു.)

അങ്ങിനെ
കാമക്രോധാദികളെ
നിന്റെ  
ചൊൽപ്പടിക്ക് 
നിർത്തി 
നീ 
നിന്റെ 
വിജയം 
കരസ്ഥമാക്കുക.
സാധാരണക്കാരന്റെ
വിജയം
സ്വർഗീയാരാമങ്ങളാണ്.

പ്രത്യേകക്കാരുടെ
വിജയം
പ്രപഞ്ചനാഥന്റെ
തിരുസന്നിധിയാണ്.

_ ഇമാം ഗസ്സാലി (റ)
_________________________

(183)
മനുഷ്യൻ 
ഒരു
പട്ടണം 
പോലെയാണ്.
കൈ, 
കാൽ,
വായ
മറ്റു 
അവയവങ്ങളെല്ലാം
ആ 
പട്ടണത്തിലെ
വ്യത്യസ്ഥ
വ്യവസായികളാണ്.

ദേഹേച്ഛ
അവിടുത്തെ
സേനാധിപതിയാണ്.
ദേഷ്യം
ആ 
പട്ടണത്തിന്റെ
മേലധികാരിയാണ്.

ഹൃദയമാണ്
മഹാരാജാവ്.
ബുദ്ധിയാണ്
മന്ത്രി.

സേനാധിപതിയായ
ദേഹേച്ഛ
വ്യർത്ഥനും,
ദുരാഗ്രഹിയും,
നുണയനുമാണ്.
അവൻ 
ബുദ്ധിയെന്ന
മന്ത്രിയുടെ
ആജ്ഞകൾക്ക്
എതിരായിക്കൊണ്ട്
തന്നിഷ്ടം
പ്രവർത്തിക്കുന്നു.

_ ഇമാം ഗസ്സാലി (റ)
_________________________

(184)
പട്ടണത്തിന്റെ
മേലധികാരിയായ
ദേഷ്യം
കലഹപ്രിയനും,
ദുർവൃത്തനും,
വളരെ 
പെട്ടന്ന്
പ്രകോപിതനാകുന്നവനുമാണ്.

ക്ഷുബ്ധനാവാനും, രക്തച്ചൊരിച്ചിലുണ്ടാക്കുവാനും, 
ഒരുവന്റെ  
യശസ്സ് 
ഇടിച്ച് 
തകർക്കാനും
വേണ്ടി
സധാസമയവും
അവൻ 
തയ്യാറായി
നിൽക്കുന്നു.

അതുകൊണ്ട്
ഹൃദയമെന്ന
ചക്രവർത്തി
ബുദ്ധിയെന്ന 
തന്റെ 
മന്ത്രിയുമായി
എപ്പോഴും
കൂടിയാലോചനകൾ
നടത്തിക്കൊണ്ടേയിരിക്കണം. 
ആ 
രണ്ട് 
ദു:ശക്തികളെ
തങ്ങളുടെ 
വരുതിയിൽ
നിറുത്തണം.
അങ്ങിനെ 
ആ 
രാജ്യത്ത്
ശാന്തിയും
സമാധാനവും
കളിയാടണം.
അല്ലാത്ത 
പക്ഷം
ഹൃദയരാജൻ
നാളെ
രാജാധിരാജന്റെ
സന്നിധിയിൽ
പ്രതിക്കൂട്ടിൽ
നിൽക്കേണ്ടിവരും.

_ ഇമാം ഗസ്സാലി (റ)
_________________________

(185)
നിന്റെ
ആത്മാവിനകമെ
ഒരു 
ജീവനശക്തി
ഒളിഞ്ഞു 
കിടക്കുന്നു.
ആ 
ശാശ്വത 
ജീവിതത്തെ
തിരയൂ 
നീ..

നിന്റെ
ശരീരപർവ്വതത്തിനകമെ
ഒരു 
അമൂല്യ 
രത്നം
ഒളിഞ്ഞിരിക്കുന്നു.
ആ 
ഖനിയെ
തിരയൂ 
നീ..

ഓ 
പഥികാ..
അവയെ 
കാണാൻ 
നീ
നിനക്ക് 
വെളിയിൽ 
നോക്കല്ലാ.
നിന്റുള്ളിൽ 
നോക്കൂ..
അവിടെ
അന്വേഷിക്കൂ..

_ റൂമി (റ)
_________________________

Friday, October 15, 2021

സൂഫികളുടെ മൊഴിമുത്തുകൾ (176-180) || Sufi Quotes in Malayalam || Alif Ahad | Rumi | റൂമി | ഇമാം ഗസ്സാലി | റാബിഅതുൽ അദവിയ്യ

(176)
നിങ്ങളുടെ
തിന്മകളെ
നിങ്ങൾ
ആരുമറിയാതെ
മറച്ചുവെക്കുന്ന 
പോലെ
നിങ്ങളുടെ
നന്മകളെയും
നിങ്ങൾ
മറച്ചുവെക്കുക.

_ റാബിഅതുൽ അദവിയ്യ (റ)
_________________________

(177)
നിലാവ്
കാണാൻ
ആഗ്രഹിക്കുന്നവൻ
രാത്രിയെ
വെറുക്കുകയോ!

പനിനീർപൂവിനെ
മോഹിക്കുന്നവൻ
അതിന്റെ
മുള്ളുകളെ
ഭയക്കുകയോ!

പ്രണയത്തിലേക്ക്
സഞ്ചരിക്കുന്നവൻ
ആ 
പ്രണയത്തിന്റെ
സത്തയിൽ 
നിന്ന്
(പ്രണയനാഥൻ)
ഓടിയൊളിക്കുകയോ!

_ റൂമി (റ)
_________________________

(178)
വെള്ളം 
കൊണ്ട്
വുളു
ചെയ്യുന്നതിന് 
മുമ്പേ
ദിവ്യാനുരാഗം
കൊണ്ട്
നീ 
ഒരു 
വുളു 
ചെയ്യുക.
കാരണം,
പകയും
വിദ്വേഷവുമുള്ള
മനസ്സുമായി
നിസ്കരിച്ചാൽ
ആ 
നിസ്കാരം
ഗണനീയമല്ല.

_ റൂമി (റ)
_________________________

(179)
മനുഷ്യന്റെ 
തൊലിയിൽ 
നാല് 
കാര്യങ്ങൾ
അടങ്ങിയിരിക്കുന്നു.

1. നായ
2. പന്നി
3. പിശാച്
4. മാലാഖ

അദൃശ്യജ്ഞാനം
നിനക്ക് 
മുമ്പിൽ 
തുറക്കപ്പെടുമ്പോൾ
നിനക്ക് 
കാണാം,

അമിത 
ദേഷ്യമുള്ളവന്റെ 
മുഖം 
നായയെപ്പോലെയായിരിക്കും.

അമിതമായി 
കാമമുള്ളവന്റെ 
മുഖം
പന്നിയെപ്പോലെയായിരിക്കും.

_ ഇമാം ഗസ്സാലി (റ)
_________________________

(180)
നാൽകാലികളുടെ
വിജയം
തീറ്റ, 
കുടി, 
ഉറക്കം, 
കാമം
എന്നിവയുടെ 
പൂർത്തീകരണത്തിലാണ്.

വന്യജീവികളുടെ
വിജയം
കൊല്ലും
കൊലയിലുമാണ്.

പിശാചുക്കളുടെ
വിജയം
ചതി, 
വഞ്ചന, 
അക്രമം
എന്നിവയിലാണ്.

മാലാഖമാരുടെ
വിജയം
ആത്മനാഥന്റെ
തിരുസന്നിധിയെ
പുൽകുന്നതിലാണ്.

_ ഇമാം ഗസ്സാലി (റ)
_________________________

Tuesday, October 12, 2021

സൂഫികളുടെ മൊഴിമുത്തുകൾ (171-175) || Sufi Quotes in Malayalam || Alif Ahad | Rumi | Hallaj | Rabiya | റൂമി | റാബിഅതുൽ അദവിയ്യ |ജുനൈദുൽ ബാഗ്ദാദി | ഹല്ലാജ് | ഫരീദുദ്ധീൻ അത്താർ

(171)
നിന്റെ 
കണ്ണുകൾ 
കൊണ്ട്
നീ 
ഖുർആനിലേക്ക്
നോക്കിയാൽ
നിനക്കതിൽ
വാക്കുകൾ
കാണാം.
നീ 
നിന്റെ 
ബുദ്ധി 
കൊണ്ടാണ്
അതിലേക്ക് 
നോക്കുന്നതെങ്കിൽ
അതിൽ 
നിനക്ക്
അറിവുകൾ 
കാണാം.
നീ
ഹൃദയം
കൊണ്ട്
അതിലേക്ക് 
നോക്കിയാൽ
നിനക്കതിൽ
പ്രണയം 
കാണാം.
എന്നാൽ
ആത്മാവ്
കൊണ്ടാണ്
നീയതിൽ 
നോക്കുന്നതെങ്കിൽ
നിനക്കതിൽ
പ്രപഞ്ചനാഥനായ
റബ്ബിനെ
കാണാം.

_ റൂമി (റ)
_________________________

(172)
നിൻ 
ഇച്ഛകൾ
എന്താന്നറിഞ്ഞ
നാൾ 
മുതലെന്റെ 
ദേഹേച്ഛയെന്തെന്നും
ഞാനറിഞ്ഞു

നീയല്ലാത്തോരാരും
കേറാതിരിക്കാനെൻ 
ഹൃദയ 
കവാടം 
ഞാൻ
കൊട്ടിയടച്ചിട്ടു

ഖൽബിൻ 
ഹസ്യങ്ങൾ 
കാണും 
നീയെങ്കിലും 
കാണുവാനായില്ല
നിന്നെയൊരിക്കലും

_ റാബിഅതുൽ അദവിയ്യ (റ)
_________________________

(173)
ഇഷ്ടർക്കും
അനിഷ്ടർക്കും
ഒരുപോലെ
ദാഹജലം 
നൽകുന്ന
മഴയെ 
പോലെയും

എല്ലവർക്കും
തണൽ 
നൽകുന്ന
മേഘം 
പോലെയും
 
സന്മാർഗിയെയും
ദുർമാർഗിയെയും
തന്റെ 
മുകളിൽ
നടക്കാനനുവദിക്കുന്ന
ഭൂമി 
പോലെയും

എല്ലാവരെയും
ഉൾകൊള്ളാനുള്ള
ഒരു 
മനസ്സുണ്ടാവാതെ
ഒരാളും
ആത്മജ്ഞാനിയായിട്ടില്ല.

_ ജുനൈദുൽ ബാഗ്ദാദി (റ)
_________________________

(174)
നാഥാ...
ഞാനൊരു 
ദോഷിയായതിനാൽ
ഞാൻ 
നിന്നെ 
ഭയക്കുന്നു.

നീ 
നിർഭയത്വം 
നൽകുന്നവനായതിനാൽ 
നിന്നിൽ 
ഞാൻ 
പ്രതീക്ഷയർപ്പിക്കുന്നു.

നിന്റെ 
ഔദാര്യത്തിലെനിക്ക്
വിശ്വാസമുണ്ട്.
കാരണം 
നീ 
മാപ്പ് 
നൽകുന്നവനാണ്.

നിന്റെ 
മഹാമനസ്കതയിൽ
ഞാൻ 
വിശ്വസിച്ചുറപ്പിക്കുന്നത്
നീ 
പൊറുത്തുതരുന്നവനായത് 
കൊണ്ടാണ്.

നിന്നിലേക്ക് 
ഞാൻ
കൈകൾ 
നീട്ടുന്നത്
നിന്നെക്കുറിച്ചെനിച്ച്
നല്ല 
ധാരണയുള്ളതിനാലാണ്.

_ ഹല്ലാജ് (റ)
_________________________

(175)
കരയിലേക്ക്
പിടിച്ചിടപ്പെട്ട 
മത്സ്യം
വെള്ളത്തിലേക്ക്
മടങ്ങാൻ
പിടഞ്ഞു 
ചാടുന്ന 
പോലെ,
ആത്മാവ്
തന്റെ 
പ്രേമഭാജനത്തോടുള്ള
അനുരാഗത്താൽ
പിടഞ്ഞുകൊണ്ടിരിക്കുന്നു.

ആ 
ഒരു 
നെഞ്ചുപിടച്ചിൽ
കാരണമാണ്
മനുഷ്യൻ 
അവന്റെ
ലക്ഷ്യത്തിലേക്ക്
കുതിക്കുന്നത്,
മറ്റൊന്നും
വകവെക്കാതെ...

_ ഫരീദുദ്ധീൻ അത്താർ (റ)
_________________________

Monday, October 11, 2021

സൂഫികളുടെ മൊഴിമുത്തുകൾ (166-170) || Sufi Quotes in Malayalam || Alif Ahad | Rumi

(166)
എനിക്കൊരിക്കൽ
ഒരായിരം
ആഗ്രഹങ്ങളുണ്ടായിരുന്നു.
എന്നാൽ,
നിന്നെ 
അറിയണമെന്ന
ഒരൊറ്റ 
ആശയിൽ
അവയെല്ലാം
ഉരുകിയലിഞ്ഞു 
പോയ്.

_ റൂമി (റ)
_________________________

(167)
ദുഃഖങ്ങളൊക്കെ
എന്താന്നറിയോ
നിനക്ക്?

രണ്ട് 
പൂന്തോപ്പുകൾക്കിടയിലെ
വെറുമൊരു
മതിൽ 
മാത്രമാണവ.
അതുകൊണ്ട്
വിഷമിക്കരുത്.

_ റൂമി (റ)
_________________________

(168)
പ്രണയമില്ലാത്തവന്റെ
സംഗീതം
വെറും 
അപശബ്ദമാണ്,
അവന്റെ
നൃത്തം
വെറും 
ഭ്രാന്താണ്,
അവന്റെ
ആരാധനാ 
കർമ്മങ്ങൾ
അവന്
ഭാരമേറിയ
കർത്തവ്യങ്ങൾ
മാത്രമാണ്.

_ റൂമി (റ)
_________________________

(169)
ദുഃഖിക്കരുത്,*
നിന്റെ
ആഗ്രഹങ്ങളിൽ 
നിന്ന്
പലപ്പോഴും
അല്ലാഹു
നിന്നെ 
നിരാശവാനാക്കും.

എന്തെന്നാൽ,
ഇരുണ്ടു 
കൂടിയ
മേഘങ്ങളിൽ 
നിന്നാണല്ലോ
ശക്തമായ 
മഴ
വർഷിക്കാറുള്ളത്.

_ റൂമി (റ)
_________________________

(170)
ദേഷ്യവും 
കാമേച്ഛയും
മനുഷ്യന്
വക്രദൃഷ്ടി
നൽകുന്നു.
അവ 
രണ്ടും
ആത്മാവിനെ
ദൈവീക
മാർഗത്തെതൊട്ട്
അകറ്റുന്നു.

_ റൂമി (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...