Tuesday, October 12, 2021

സൂഫികളുടെ മൊഴിമുത്തുകൾ (171-175) || Sufi Quotes in Malayalam || Alif Ahad | Rumi | Hallaj | Rabiya | റൂമി | റാബിഅതുൽ അദവിയ്യ |ജുനൈദുൽ ബാഗ്ദാദി | ഹല്ലാജ് | ഫരീദുദ്ധീൻ അത്താർ

(171)
നിന്റെ 
കണ്ണുകൾ 
കൊണ്ട്
നീ 
ഖുർആനിലേക്ക്
നോക്കിയാൽ
നിനക്കതിൽ
വാക്കുകൾ
കാണാം.
നീ 
നിന്റെ 
ബുദ്ധി 
കൊണ്ടാണ്
അതിലേക്ക് 
നോക്കുന്നതെങ്കിൽ
അതിൽ 
നിനക്ക്
അറിവുകൾ 
കാണാം.
നീ
ഹൃദയം
കൊണ്ട്
അതിലേക്ക് 
നോക്കിയാൽ
നിനക്കതിൽ
പ്രണയം 
കാണാം.
എന്നാൽ
ആത്മാവ്
കൊണ്ടാണ്
നീയതിൽ 
നോക്കുന്നതെങ്കിൽ
നിനക്കതിൽ
പ്രപഞ്ചനാഥനായ
റബ്ബിനെ
കാണാം.

_ റൂമി (റ)
_________________________

(172)
നിൻ 
ഇച്ഛകൾ
എന്താന്നറിഞ്ഞ
നാൾ 
മുതലെന്റെ 
ദേഹേച്ഛയെന്തെന്നും
ഞാനറിഞ്ഞു

നീയല്ലാത്തോരാരും
കേറാതിരിക്കാനെൻ 
ഹൃദയ 
കവാടം 
ഞാൻ
കൊട്ടിയടച്ചിട്ടു

ഖൽബിൻ 
ഹസ്യങ്ങൾ 
കാണും 
നീയെങ്കിലും 
കാണുവാനായില്ല
നിന്നെയൊരിക്കലും

_ റാബിഅതുൽ അദവിയ്യ (റ)
_________________________

(173)
ഇഷ്ടർക്കും
അനിഷ്ടർക്കും
ഒരുപോലെ
ദാഹജലം 
നൽകുന്ന
മഴയെ 
പോലെയും

എല്ലവർക്കും
തണൽ 
നൽകുന്ന
മേഘം 
പോലെയും
 
സന്മാർഗിയെയും
ദുർമാർഗിയെയും
തന്റെ 
മുകളിൽ
നടക്കാനനുവദിക്കുന്ന
ഭൂമി 
പോലെയും

എല്ലാവരെയും
ഉൾകൊള്ളാനുള്ള
ഒരു 
മനസ്സുണ്ടാവാതെ
ഒരാളും
ആത്മജ്ഞാനിയായിട്ടില്ല.

_ ജുനൈദുൽ ബാഗ്ദാദി (റ)
_________________________

(174)
നാഥാ...
ഞാനൊരു 
ദോഷിയായതിനാൽ
ഞാൻ 
നിന്നെ 
ഭയക്കുന്നു.

നീ 
നിർഭയത്വം 
നൽകുന്നവനായതിനാൽ 
നിന്നിൽ 
ഞാൻ 
പ്രതീക്ഷയർപ്പിക്കുന്നു.

നിന്റെ 
ഔദാര്യത്തിലെനിക്ക്
വിശ്വാസമുണ്ട്.
കാരണം 
നീ 
മാപ്പ് 
നൽകുന്നവനാണ്.

നിന്റെ 
മഹാമനസ്കതയിൽ
ഞാൻ 
വിശ്വസിച്ചുറപ്പിക്കുന്നത്
നീ 
പൊറുത്തുതരുന്നവനായത് 
കൊണ്ടാണ്.

നിന്നിലേക്ക് 
ഞാൻ
കൈകൾ 
നീട്ടുന്നത്
നിന്നെക്കുറിച്ചെനിച്ച്
നല്ല 
ധാരണയുള്ളതിനാലാണ്.

_ ഹല്ലാജ് (റ)
_________________________

(175)
കരയിലേക്ക്
പിടിച്ചിടപ്പെട്ട 
മത്സ്യം
വെള്ളത്തിലേക്ക്
മടങ്ങാൻ
പിടഞ്ഞു 
ചാടുന്ന 
പോലെ,
ആത്മാവ്
തന്റെ 
പ്രേമഭാജനത്തോടുള്ള
അനുരാഗത്താൽ
പിടഞ്ഞുകൊണ്ടിരിക്കുന്നു.

ആ 
ഒരു 
നെഞ്ചുപിടച്ചിൽ
കാരണമാണ്
മനുഷ്യൻ 
അവന്റെ
ലക്ഷ്യത്തിലേക്ക്
കുതിക്കുന്നത്,
മറ്റൊന്നും
വകവെക്കാതെ...

_ ഫരീദുദ്ധീൻ അത്താർ (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...