Sunday, October 17, 2021

സൂഫികളുടെ മൊഴിമുത്തുകൾ (186-190) || Sufi Quotes in Malayalam || Alif Ahad | റാബിഅതുൽ അദവിയ്യ | അബൂയസീദുൽ ബിസ്താമി | Rabiya Basari | Ba Yazid al Bostami

(186)
ഒരു 
യാത്രക്കിടെ
ഞാൻ 
നിസ്കരിക്കാനൊരിടം അന്വേഷിക്കുകയായിരുന്നു.
അങ്ങിനെ 
ഞാൻ
ഒരു 
കന്യാസ്ത്രീ
മഠത്തിലെത്തി.
അവിടെ 
ഞാനൊരു
പുരോഹിതയെ 
കണ്ടു.
ഞാൻ 
ചോദിച്ചു: 
എനിക്ക്
നിസ്കരിക്കാൻ
ഒരു 
ശുദ്ധിയുള്ള
സ്ഥലമുണ്ടോ 
ഇവിടെ?
അവരെന്നോട് 
പറഞ്ഞു:
നീ 
നിന്റെ 
ഹൃദയം
ശുദ്ധിയാക്കുക,
എന്നിട്ട്
നിനക്കിഷ്ടമുള്ള
സ്ഥലത്ത്
വച്ച്
നിസ്കരിച്ചോളൂ.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

(187)
നാഥാ
ഞാൻ 
നിന്നെ
പ്രണയിക്കുന്നതിൽ
വലിയ
അത്ഭുതമൊന്നുമില്ല.
കാരണം 
ഞാൻ
നിന്നിലേക്ക്
ആവശ്യമുള്ള
ദരിദ്രനായ
നിന്റെ 
അടിമയാണ്.

എന്നാൽ
നിനക്കെന്നോടുള്ള
പ്രേമം 
അത്ഭുതം 
തന്നെ,
കാരണം
നീ 
എല്ലാറ്റിനും 
കഴിവുള്ള
രാജാധിരാജനല്ലേ.
രാജാവ് 
നിസ്സാരനായ 
അടിമയെ
പ്രണയിക്കുന്നത്
ആശ്ചര്യജനകമാണ്.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

(188)
ദിവ്യ 
പ്രണയത്തിന് 
രണ്ട് 
രൂപങ്ങളുണ്ട്.

ഒന്ന്,
പരിശ്രമിച്ചുണ്ടാക്കുന്ന
പ്രണയം.
ആ 
പ്രണയം
സംഭവിക്കുന്നത്
എന്റെയുള്ളിൽ 
ഹൃദയനാഥന്റെ
ഓർമ്മകൾ 
മാത്രം
നിലനിർത്താൻ
ഞാൻ 
മന:പ്പൂർവ്വം 
ശ്രമിക്കുമ്പോഴാണ്.

രണ്ട്,
സൗഭാഗ്യമായി 
ലഭിച്ച 
പ്രണയം.
ആ 
പ്രണയം 
സംഭവിക്കുന്നത് 
ഹൃദയനാഥനും
എനിക്കുമിടയിലുള്ള
ഓരോ 
മറകളും 
നീങ്ങി
അവനെ 
ഞാൻ 
കണ്ടുകൊണ്ടേയിരിക്കുമ്പോഴാണ്.

ഈ 
രണ്ട് 
പ്രണയവും 
എന്നിൽ 
കനിഞ്ഞ 
നാഥനു 
മാത്രം 
സ്തുതി.

_ റാബിഅ ബസരി (റ)
_________________________

(189)
പഞ്ചസാര 
പോലെ
മാധുര്യമേറിയ
വാക്കുകൾ 
മൊഴിയാൻ
നിങ്ങൾ 
ആഗ്രഹിക്കുന്നുവെങ്കിൽ,
അമിതകാമവും
ബാലിശമായ 
തീറ്റ പ്രിയവും
(ദേഹേച്ഛകൾ)
ത്യജിക്കാൻ
തയ്യാറാവുക.

ബുദ്ധിശാലികൾ
അഭിലഷിക്കുന്നത്
ആത്മനിയന്ത്രണത്തെയാണ്.
ബാല ബാലികമാരാണ്
മധുരമിഠായിയെ
ആഗ്രഹിക്കാറുള്ളത്.

ആര് 
ആത്മനിയന്ത്രണം
പരിശീലിക്കുന്നുവോ
അവർ
സ്വർഗ്ഗാരോഹണം
ചെയ്യും.

മധുരപലഹാരം
(ദുരാഗ്രഹങ്ങൾ)
മാത്രം
ലാക്കാക്കുന്നവൻ
താഴേക്ക്
അധ:പതിക്കും.

_ റൂമി (റ)
_________________________

(190)
എന്റെ 
ഭാര്യ 
റാബിഅക്ക്
പല
ആത്മീയാവസ്ഥകളും
ഉണ്ടായിരുന്നു.
ചിലപ്പോൾ 
അവർ
ഭയഭക്തിയോടെ
കാണപ്പെട്ടു.
 
ചിലനേരങ്ങളിൽ
ഉന്മാദിയായിരുന്നു.
മറ്റു 
ചിലപ്പോൾ
പ്രണയത്തിലായിരുന്നു.

ഒരിക്കൽ
പ്രണയാവസ്ഥയിൽ
അവർ 
പാടി :
അതുല്യണാന്റെ
ആത്മമിത്രം
അവന്നല്ലാതൊരിടമില്ലീ
നെഞ്ചിൽ.
കണ്ണിൽ 
നിന്നൊളിഞ്ഞാലുമവൻ
ഹൃത്തിൽ 
നിന്നൊളിയില്ലൊരിക്കലും.

ഉന്മാദാവസ്ഥയിൽ
അവർ 
പാടി :

എൻ 
ശരീരമാരോടു
കൂടെയാണങ്കിലും
എൻ 
ഹൃദയത്താൽ
നിന്നോടു 
സല്ലപിച്ചു 
ഞാൻ.
എൻ 
തടിയാരെയൊക്കൊയോ
സന്തോഷിപ്പിക്കുന്നെങ്കിലും
ഹൃദയോന്മാദമെൻ 
ഹൃദയ 
നാഥനോടുകൂടെ
മാത്രം.

ഭയഭക്തിയുടെ 
സമയം 
അവർ 
പാടി :

എൻ 
വിഭവം 
തുച്ഛമാണെ..
എൻ 
ലക്ഷ്യം 
വിദൂരെയാണെ..
എന്തിനു 
കരയേണമെന്നറിയില്ലെനിക്ക്.

കരയണോ
ദൂരെയായതിൽ  
ഞാൻ,
അതോ
വിഭവം 
കുറഞ്ഞിൽ
കരയണോ 
ഞാൻ
 
തീയാൽ 
കരിക്കുമോ
എന്നാശാകേന്ദ്രമേ
നീയെന്നെ-
യെങ്കിൽപിന്നെ
പ്രതീക്ഷ 
കൊണ്ടെന്ത് 
കാര്യം.
എൻ
ഭയം 
കൊണ്ടെന്ത് 
നേട്ടം.

_ അഹ്മദ് (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...