Sunday, March 6, 2022

സൂഫികളുടെ മൊഴിമുത്തുകൾ (451-455) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഇമാം ഗസ്സാലി | നജ്മുദ്ദീനുൽ കുബ്റാ | റോസ് ബഹാൻ ബഖ്‌ലി | ഹംസ അൽബവ്ശീശീ | അബൂ അബ്ദുല്ലാഹിബിൻ ഹനീഫ്(റ)

(451)
പൈശാചിക
പ്രകൃതമായ
ദേഷ്യത്തിന്റെ
പരിണിതഫലങ്ങൾ
പകയും
അസൂയയുമാണ്.
ദുഷിച്ചവരെല്ലാം
ദുഷിച്ചതും
നശിച്ചവരെല്ലാം
നശിച്ചതും
രണ്ട്
കാര്യങ്ങൾ
കാരണമാണ്.

~ഇമാം ഗസ്സാലി(റ)
_________________________

(452)
നിങ്ങൾ
അച്ചടക്കവും
മര്യാദയും
ഉള്ളവരാവുക.
കാരണം
അദബിന്റെ
കടലിൽ
മുങ്ങിയവരല്ലാതെ
ഒരാളും
സൂഫീമാർഗത്തിലൂടെ
രക്ഷ
നേടിയിട്ടില്ല.

~ഹംസ അൽബവ്ശീശീ (റ)
_________________________

(453)
മോനേ..
നിന്റെ
അദബ്
റൊട്ടി
ഉണ്ടാക്കാനുള്ള
മാവ്
പോലെയും,
നിന്റെ
ആരാധനാ
കർമ്മങ്ങൾ
അതിലേക്ക്
ചേർക്കുന്ന
ഉപ്പ്
പോലെയും
ആക്കുക.

~അബൂ അബ്ദുല്ലാഹിബിൻ ഹനീഫ്(റ)
_________________________

(454)
അടിയങ്ങളെ
ഒരാപത്തും
ബുദ്ധിമുട്ടും
പരീക്ഷണങ്ങളൊന്നും
തന്നെയില്ലാതെ
പൂർണ്ണതയിലേക്കെത്തിക്കാൻ
കഴിയുന്ന
നാഥന്റെ
പ്രവർത്തനം
എന്തൊരത്ഭുതം.
ശക്തമായ
പരീക്ഷകൾ
നൽകിക്കൊണ്ട്
അത്യുൽകൃഷ്ടവും
അത്യപൂർവ്വമായ
വഴികളെ
പരിചയപ്പെടുത്താനും
അവന്റെ
അതുല്യമായ
മുഴുവൻ
വിശേഷണങ്ങളെയും
ആത്മാവിലറിയിക്കാനെത്രെ
അത്.

~റോസ് ബഹാൻ ബഖ്‌ലി(റ)
_________________________

(455)
ഹൃദയത്തിന്റെ
സന്ദേശങ്ങൾ
നഫ്സിന്
ഭ്രാന്തമായി
തോന്നും
➖➖➖➖➖➖
ദൈവസ്മരണയിൽ
നിരതമായ
ഹൃദയത്തെ
നിഷേധിയും
കലാപകാരിയുമായ
നഫ്സ്
ഭ്രാന്തനെന്ന്
വിളിച്ച്
അധിക്ഷേപിച്ചുകൊണ്ടിരിക്കും.

~നജ്മുദ്ദീനുൽ കുബ്റാ(റ)
_________________________

Monday, February 28, 2022

സൂഫികളുടെ മൊഴിമുത്തുകൾ (446-450) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | മുത്ത് നബി | റൂമി | ഇമാം ശിബ്‌ലി | ഹസൻ ബസരി (റ)

(446)
ഒരു
മണിക്കൂർ
നേരത്തെ
ധ്യാനം
എഴുപത്
വർഷത്തെ
ആരാധനയെക്കാൾ
ശ്രേഷ്ഠമാണ്.

~മുഹമ്മദുർറസൂലുല്ലാഹ്(സ)💝
_________________________

(447)
ഞാൻ
ഒരുപാട്
മനുഷ്യരെ
കണ്ടു,
അവർക്ക്
വസ്ത്രങ്ങൾ
ഇല്ലായിരുന്നു.
ഞാൻ
കുറേ
വസ്ത്രങ്ങൾ
കണ്ടു,
അവക്കുള്ളിൽ
മനുഷ്യരില്ലായിരുന്നു.

~റൂമി (റ)
_________________________

(448)
സൂഫിസം
മുഴുക്കെയും
അച്ചടക്കമാണ്.
ഓരോ 
സമയത്തും
പാലിക്കേണ്ട
മര്യാദകളുണ്ട്.
ഓരോ
(ഹാൽ)
അവസ്ഥകൾക്കും
അതിന്റേതായ
മര്യാദകളുണ്ട്.
ഓരോ 
(മഖാം)
സ്ഥാനങ്ങൾക്കും
അതിനോടു
യോജിച്ച
മര്യാദകളുണ്ട്.

മര്യാദ
പാലിക്കാത്തവന്
സൂഫികളുടെ
ലക്ഷ്യം
പൂർത്തീകരിക്കാനാവില്ല.

~സൂഫി💚
_________________________

(449)
ലോകത്തുള്ള
മുഴുവൻ
മനുഷ്യരെയും
തന്റെ
കുടുംബത്തിലെ
അംഗങ്ങളെപ്പോലെ
കാണാൻ
കഴിയാത്ത
ഒരാൾക്കും
സൂഫിയാകാൻ
കഴിയില്ല.

~ഹസ്രത് ശിബ്‌ലി(റ)
_________________________

(450)
ഒരു
വ്യക്തിയുടെ
ഉള്ളിൽ
(പൈശാചിക
സ്വഭാവമായ)
ദേഷ്യത്തിന്റെയോ
അമർഷത്തിന്റെയോ
ഒരംശം
പോലും
കാണാൻ
കഴിയാത്ത
അവസ്ഥയാണ്
ആത്മജ്ഞാനം

~ഹസൻ ബസരി(റ)💜
_________________________

Wednesday, February 23, 2022

സൂഫികളുടെ മൊഴിമുത്തുകൾ (441-445) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഈസാ (അ) | ഇമാം ഗസ്സാലി (റ) | ഇബ്നു അജീബ (റ)

(441)
കാൽപനികതയുടെ
അധോഭാഗത്ത്
നിന്നും
യാഥാർത്ഥ്യത്തിന്റെ
ഔന്ന്യത്യത്തിലേക്ക്
ആത്മജ്ഞാനികൾ
ഉയർന്നു.
അങ്ങനെ
അവരുടെ
മിഅ്റാജ്
പൂർത്തിയാക്കിയപ്പോൾ
പ്രപഞ്ചനാഥനല്ലാതെ
മറ്റൊന്നും
ഇല്ല
എന്ന്
അവർ
സാക്ഷ്യംവഹിച്ചു.

~ഇമാം ഗസ്സാലി(റ)🖤
_________________________

(442)
പ്രവാചകപ്രേമി
അബൂബക്കർ
സിദ്ധീഖ്(റ)വിന്റെ💚
ആരാധനയെ
കുറിച്ച്
അവരുടെ
പ്രിയതമ
ചോദിക്കപ്പെട്ടു.
മഹതി
പറഞ്ഞു:
അദ്ധേഹം
രാത്രികാലങ്ങളിൽ
മുഴുവനും
ധ്യാനാവസ്ഥയിലായിരുന്നു/
ചിന്താനിമഗ്നനായിരുന്നു.

~ബഹ്റുൽ മദീദ്
_________________________

(443)
പ്രവാചകാനുചരൻ
അബൂദർറുൽ
ഗിഫാരി(റ)വിന്റെ💚
ആരാധനയെ
കുറിച്ച്
അവരുടെ
സഹധർമ്മിണി
ചോദിക്കപ്പെട്ടു.
മഹതി
പറഞ്ഞു:
അദ്ധേഹം
തന്റെ
പകൽ
സമയങ്ങളിൽ
മുഴുവനും
ചിന്താനിമഗ്നരായി
കാണപ്പെട്ടു.

~ബഹ്റുൽ മദീദ്
_________________________

(444)
ആരുടെയെങ്കിലും
സംസാരം
ദൈവസ്മരണയെങ്കിൽ,
അവരുടെ
മൗനം
ധ്യാനമെങ്കിൽ,
അവരുടെ
ചിന്ത
ഗുണപാഠമെങ്കിൽ
അവർക്കാണ്
സന്തോഷവാർത്ത.

~ഈസാ(അ)🤍
_________________________

(445)
ഓരോ
സാധാരണ
വിശ്വാസിയുടെയും
ഉള്ളിൽ
ഒരു
നിരീശ്വരവാദി
ഒളിച്ചിരിക്കുന്ന
പോലെ
എത്രവലിയ
നിരീശ്വരവാദിയാണെങ്കിലും
അവന്റെയുള്ളിലും
ഒരു
വിശ്വാസി
ഒളിഞ്ഞ്
കിടക്കുന്നുണ്ട്.
ഗുരുകൈകളിൽ
നിന്നും
തെറിക്കുന്ന
ഒരു
തീപ്പൊരി
മതി,
അവനെ
ജ്വലിപ്പിക്കാൻ.
ഹൃദയത്തിനു
കാഴ്ച്ച
ലഭിക്കാൻ.
ശിൽപ്പിയുടെ
കയ്യിൽ
ഒരു
ശിലയും
പാഴ്-വസ്തുവല്ല.
മണൽ
തരികൾ
പോലും.
_________________________

Monday, February 21, 2022

സൂഫികളുടെ മൊഴിമുത്തുകൾ (436-440) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ഇബ്റാഹീമുബിൻ അദ്ഹം | നജ്മുദ്ധീനുൽ കുബ്റാ | റൂമി |ഇദ്രീസ് ഷാ

(436)
പ്രണയം
രണ്ട്
വിധമാണ്.
ഒന്ന്,
മനുഷ്യന്റെ
പ്രകൃതമായ
പ്രണയം.
അത്
നഫ്സുൽഅമ്മാറ:
(ദുഷ്പ്രേരണ
നൽകുന്ന
മനസ്സിൽ
നിന്നും
ഉണ്ടാകുന്നതാണ്.
രണ്ട്,
നാഥന്റെ
വിശേഷണമായ
പ്രണയം.
അത്
അനന്തവും
അനശ്വരവുമാണ്.

~നജ്മുദ്ധീനുൽ കുബ്റാ (റ)
_________________________

(437)
നഫ്സുൽഅമ്മാറ:യിൽ
നിന്ന്
ഉണ്ടാകുന്ന
പ്രണയവും
കരുണയും
ഉള്ളിൽ
ചതി
ഒളിപ്പിച്ചതായിരിക്കും.
ഭൗതിക
നേട്ടങ്ങൾക്ക്
വേണ്ടിയുള്ളതും
ആവശ്യം
കഴിഞ്ഞാൽ
ഉപേക്ഷിക്കുന്നതും
ആയിരിക്കും.
_________________________

(438)
പ്രണയം
കെട്ടുകഥയോ
കുട്ടിക്കളിയോ
അല്ല.

പ്രണയം 
അതിശക്തമായ
നദീപ്രവാഹമാണ്.
ഒരാൾക്കും
അതിനുമുമ്പിൽ
നിൽക്കാനാവില്ല.

പ്രണയം
കത്തിയാളുന്ന
തീജ്വാലയാണ്.
അത്
എല്ലാത്തിനെയും
കത്തിച്ച്
ദഹിപ്പിക്കും,
തന്റെ
പ്രണയഭാജനമല്ലാത്ത
എല്ലാത്തിനെയും.

~ റൂമി (റ)
_________________________

(439)
കഠിനാധ്വാനം
ചില
മഹാന്മാരെ
പ്രസിദ്ധരാക്കുന്നു.
എന്നാൽ,
മറ്റുചില
മഹാന്മാരുണ്ട്.
അവരുടെ
അസാമാന്യമായ
കഠിനാധ്വാനം
അവരെ
പ്രസിദ്ധരാവാതെ
തുടരാൻ
പ്രാപ്തരാക്കുന്നു.

~ ഇദ്രീസ് ഷാ
_________________________

(440)
പ്രസിദ്ധി
ആഗ്രഹിച്ചവൻ
പ്രപഞ്ചനാഥനെ
സത്യസന്ധമായി
സ്വീകരിച്ചിട്ടില്ല.

~ഇബ്റാഹീമുബിൻ അദ്ഹം (റ)
_________________________

Sunday, February 20, 2022

സൂഫികളുടെ മൊഴിമുത്തുകൾ (431-435) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ബാബാ അഫ്ദൽ | ഇബ്നു അതാഇല്ലാഹ് | അബുൽ അബ്ബാസ് മുർസി | ഗുരു ജീലാനീ (റ)

(431)
ദൈവീക
ഗ്രന്ഥത്തിന്റെ
മുദ്ര
നീയല്ലാതെ
മറ്റൊന്നുമല്ല.

മഹാരാജന്റെ
സൗന്ദര്യത്തിന്റെ
കണ്ണാടിയും 
നീയല്ലാതെ
മറ്റാരുമില്ല.

~ബാബാ അഫ്ദൽ💚
_________________________

(432)
സയ്യിദുൽ
വുജൂദായ
തിരുദൂദൂരെ(സ)💚
കുറിച്ചുള്ള
പൂർണ്ണ
ജ്ഞാനം
കൈവരിക്കാതെ
പ്രപഞ്ചനാഥനെ💕
ഒരാൾക്കും
അറിയാനാവില്ല.

തന്റെ
ഗുരുവിനെ💓
സമ്പൂർണ്ണമായി
അറിയാതെ
ഒരാൾക്കും
സയ്യിദുൽ
വുജൂദിനെ(സ)💜
അറിയാനാവില്ല.

ജനങ്ങളെല്ലാം
പൂർണ്ണമായും
ഹൃദയത്തിൽ
നിന്നും
മരിക്കാതെ
(അവരിൽ
നിന്നുള്ള
ആശീർവ്വാദങ്ങളും
പുകഴ്ത്തലുകളും
മറ്റു
ഭൗതിക
നേട്ടങ്ങളും
ആഗ്രഹിക്കുന്നത്
ഒഴിവാക്കാതെ)
ഒരാൾക്കും
തന്റെ
ഗുരുവിനെ❣
അറിയാനാവില്ല.

~സൂഫി💛
_________________________

(433)
നാഥന്റെ
വിധിക്ക്
കീഴ്പ്പെടുന്നവനല്ല
ആൺകുട്ടി.

വിധിയെ
വിധി 
കൊണ്ട് 
തട്ടിയകറ്റുന്നവനാണ്
ആൺകുട്ടി.

നാഥന്റെ
ഖദ്റിനോട്(വിധി)
അവന്റെ
ഖദ്റ്കൊണ്ട് തന്നെ
നിങ്ങൾ
പോരാടുക.

~ശൈഖ് ജീലാനി(റ)
_________________________

(434)
നിസ്കാരം
ഹൃദയത്തെ
ശുദ്ധീകരിക്കുന്നു.
അദൃശ്യ
ലോകത്തേക്കുള്ള
വാതിൽ
തുറന്നുതരുന്നു.

~ഇബ്നു അതാഇല്ലാഹ്(റ)
_________________________

(435)
ഒരാളുട
ദോഷങ്ങൾ
എഴുതുന്ന
ഇടതുഭാഗത്തെ
മാലാഖ
ഇരുപത്
വർഷം 
വ്യക്തിക്കെതിരെ
ഒന്നുമെഴുതാതിരുന്നാൽ
മാത്രമേ
അദ്ധേഹം
സൂഫിയാവുകയാള്ളു
എന്ന്
സൂഫികൾ
പറയാറുണ്ട്.

~അബുൽ അബ്ബാസ് മുർസി (റ)
_________________________

Wednesday, February 9, 2022

സൂഫികളുടെ മൊഴിമുത്തുകൾ (426-430) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ജലാലുദ്ധീൻ റൂമി | ബഹാഉദ്ധീൻ നഖ്ഷബന്ദി (റ)

(426)
കണ്ണാടിയിൽ
യഥാർത്ഥത്തി
ഒരു
ചിത്രവും
ഇല്ല.
അതുകൊണ്ട്
തന്നെ
അതിനു
മുമ്പിൽ
വരുന്ന
എന്തിനേയും
അത്
ഭംഗിയുള്ള
ചിത്രമാക്കുന്നു.
അതുപോലെ
ഹൃദയത്തിൽ
നിന്നും
എല്ലാ
ആധികളും
ആവലാതികളും
നിഷേധാത്മക 
ചിന്തകളും
ഉപേക്ഷിക്കൂ.
എങ്കിൽ
ഭംഗിയുള്ള
ചിത്രങ്ങൾ
മാത്രം
അവിടെ
തെളിയും,
അവിടെ
ദിവ്യപ്രകാശം
പ്രതിഫലിക്കും.

~സൂഫി 
_________________________

(427)
സൂഫീ
ആദ്ധ്യാത്മിക
വഴിയിലെ
ഗെയിമിൽ
ഓടിയവരെല്ലാം
ജയിക്കുമെന്ന
നിയമമൊന്നുമില്ല.
എന്നാൽ
ഓടിയവരേ
ജയിക്കൂ..

~ബഹാഉദ്ധീൻ നഖ്ഷബന്ദി (റ)
_________________________

(428)
കാലം
മാറും,
ജനങ്ങളും.
തലമുറകൾ
മാറി
മാറി
വരും.
എങ്കിലും
അല്ലാഹുവിന്റെ
സത്ത
മാറ്റമില്ലാതെ
തുടരും.

~റൂമി (റ)
_________________________

(429)
നിന്റെ
ആത്മാവിന്
ചൈതന്യം
കൈവരാൻ
നീ
ആഗ്രഹിക്കുന്നു
എങ്കിൽ
ശംസിനെ
പോലെയുള്ള
ഒരു
സ്നേഹമിത്രത്തെ
കണ്ടെത്തൂ..
തിരു
ചാരത്ത്
തന്നെ
തുടരൂ..

~റൂമി (റ)
_________________________

(430)
മൗനം
സമുദ്രമാണ്,
സംസാരമോ
പുഴയും.
സമുദ്രം
നിന്നെ
തിരയുമ്പോൾ
മൊഴിയുടെ
പുഴയിലേക്ക് 
നീ
നടക്കരുത്.
സമുദ്രത്തെ
ശ്രദ്ധിക്കൂ..
നിന്റെ
ജൽപനങ്ങൾ
അവസാനിപ്പിക്കൂ..

~റൂമി (റ)
_________________________

Monday, January 31, 2022

സൂഫികളുടെ മൊഴിമുത്തുകൾ (421-425) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ജലാലുദ്ധീൻ റൂമി | ഹാഫിസ്

(421)
നീയെന്ന
അഹംഭാവത്തെ
നിന്നിൽ
നിന്നും
ഇല്ലായ്മ
ചെയ്യാൻ
കഴിഞ്ഞാൽ
രഹസ്യങ്ങളുടെ
രഹസ്യം
നിനക്കു
മുമ്പിൽ
ചുരുളഴിക്കപ്പെടും.

~ സൂഫി💜
_________________________

(422)

ഞാനീ
ഭൂമിയിൽ
വന്നത്
എന്റെ
സ്വന്തം
ഇഷ്ടപ്രകാരമല്ല.
അങ്ങനെ
സ്വന്തം
ഇഷ്ടപ്രകാരം
ഒരാൾക്കിവിടെ
വരാനും
കഴിയില്ല,
സ്വഗൃഹത്തിലേക്ക്
മടങ്ങാനുമാവില്ല.

അതുകൊണ്ട്
ആരാണോ
എന്നെ
ഇങ്ങോട്ടെത്തിച്ചത്
അവൻ
തന്നെ
എന്നെ
തറവാട്ടിലേക്കും
എത്തിക്കും.

~ സൂഫി
_________________________

(423)
വെറും
സാധാരണ
വീടുകളുടെ
വാതിലുകളിൽ
മുട്ടിക്കൊണ്ടേയിരിക്കല്ല.
നിന്റെ
കൈകൾ
സ്വർഗ്ഗ
കവാടങ്ങളിൽ
തൊടാൻ
മാത്രം
നീളമുള്ളതാണ്.

~ റൂമി (റ)
_________________________
റൂമി, ഹകീം സനാഇ, ഇമാം ഗസ്സാലി

(424)
പ്രണയനാഥാ..
എന്റെ
ഹൃദയം
നിന്റെ
കയ്യിലെ
ഒരു
പേനയാണ്.
പേനകൊണ്ട്
സന്തോഷമെന്നോ
സങ്കടമെന്നോ
എഴുതേണ്ടത്
നീ
മാത്രമാണ്.

~റൂമി (റ)
_________________________

(425)
ഇത്രയേറെ
കാലമായിട്ടും
ഒരിക്കൽ
പോലും
സൂര്യൻ
ഭൂമിയോട്
പറഞ്ഞിട്ടില്ല,
"നീ
എന്നോട്
കടപ്പെട്ടിരിക്കുന്നു
എന്ന്."

നോക്കൂ..
പ്രണയം
എന്താണിവിടെ
ചെയ്യുന്നതെന്ന്.
അതാകാശം
മുഴുവൻ
പ്രകാശം
നിറക്കുന്നു.

~ഹാഫിസ് 
_________________________

Friday, January 21, 2022

സ്കൂളിൻറെ പിന്നിൽ - പിന്നിൽ - എന്ന് ഫാർസിയിൽ എങ്ങനെ പറയാം | Let's Learn Persian - 27 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 27
കഴിഞ്ഞ ഭാഗത്ത് നാം പഠിച്ചത് "മുമ്പിൽ" എന്നർത്ഥം വരുന്ന ചില പേർഷ്യൻ വാക്കുകളാണ്.

ഇന്ന് നമുക്ക് അതിന്റെ നേർ വിപരീതം പഠിക്കാം.
വീടിന് പിന്നിൽ,
സ്കൂളിന് പിന്നിൽ,
നിന്റെ പിന്നിൽ
എന്നൊക്കെ എങ്ങനെ ഫാർസിയിൽ പറയാം എന്ന് നോക്കാം.

പുശ്ത് (پشت) എന്നാണ് പിന്നിൽ / പുറകിൽ എന്നതിന് പാർസിയിൽ പറയുക.

നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.

پشت خانه
വീടിന്റെ പിന്നിൽ

پشت مدرسه
സ്കൂളിന്റെ പിന്നിൽ

پشت دیوار
മതിലിന്റെ പിന്നിൽ

پشت درخت
മരത്തിൻറെ പിന്നിൽ

پشت سرش
അവൻറെ പുറകിൽ

پشت سرم
എന്റെ പുറകിൽ

پشت او
അവളുടെ പുറകിൽ

پشت سر ما
ഞങ്ങളുടെ പിറകിൽ

پشت سرشون
അവരുടെ പിറകിൽ

ഉദാഹരണങ്ങൾ സ്വന്തമായി നിർമിച്ച് കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി

Tuesday, January 11, 2022

വീടിന്റെ മുമ്പിൽ - മുമ്പിൽ - എന്ന് എങ്ങനെ പറയാം | എന്റെ മുമ്പിൽ, നിന്റെ മുമ്പിൽ | Let's Learn Persian - 26 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 26

കഴിഞ്ഞ ഭാഗത്ത് നാം "താഴെ" എന്നർത്ഥം വരുന്ന زير എന്ന പദം പഠിച്ചു.

ഇന്ന് നമുക്ക് പഠിക്കാനുള്ളത് വളരെ പ്രധാനപ്പെട്ട മറ്റൊരു വാക്കാണ്.
"മുമ്പിൽ" അഥവാ വീടിനു മുമ്പിൽ, എന്റെ മുമ്പിൽ, സ്കൂളിനു മുമ്പിൽ എന്നൊക്കെ എങ്ങനെ പേർഷ്യൻ ഭാഷയിൽ പറയാം.

ദർ മുഖാബിൽ / റൂബെറു / ജലൂയ
(در مقابل/ روبرو / جلوی)
എന്നീ പദങ്ങളാണ് മുമ്പിൽ എന്നർത്ഥത്തിൽ ഉപയോഗിക്കുന്നത്.

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

جلوی خانه
വീട്ടിനു മുമ്പിൽ

جلوی در
വാതിലിന്റെ മുമ്പിൽ

روبروی مدرسه
സ്കൂളിനു മുമ്പിൽ

در مقابل من 
എന്റെ മുമ്പിൽ

جلوی من
എന്റെ മുമ്പിൽ

ശ്രദ്ധയോടെ പഠിക്കുക.
ഈ ഭാഗം മനസ്സിലായി എങ്കിൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Tuesday, January 4, 2022

സൂഫികളുടെ മൊഴിമുത്തുകൾ (411-415) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ഇമാം ഗസ്സാലി | ഇബ്നു അറബി | അബൂബകർ ത്വമസ്താനി (റ)

(411)
ഏറ്റവും
വലിയ
അനുഗ്രഹം
നിന്റെ
നഫ്സിൽ
നിന്നും
പുറത്ത്
കടക്കലാണ്.
നിനക്കും
നിന്റെ
നാഥനും
ഇടയിലുമുള്ള
ഏറ്റവും
വലിയ
മറ
നിന്റെ
നഫ്സാണ്.

~അബൂബകർ ത്വമസ്താനി (റ)
_________________________

(412)
മനസ്സിൽ
ടെൻഷൻ
വന്നു
എങ്കിൽ
ആ 
നിമിഷത്തിൽ
അവൻ
ശിക്ഷിക്കപ്പെട്ടു
എന്നർത്ഥം

~അബൂബകർ ത്വമസ്താനി (റ)
_________________________

(413)
മനുഷ്യന്റെ
ജീവിത 
യാത്രക്കിടയിലെ
ഏറ്റവും
അമൂല്യമായ
മുത്തുകളാണ്
അവന്റെ
ഓരോ
ശ്വാസോച്ഛാസവും.
ഒന്ന്
നഷ്ടപ്പെട്ടാൽ
പകരം
മറ്റൊന്ന്
ലഭിക്കില്ലെങ്കിലും
അവ
കൊടുത്ത്
അറ്റമില്ലാത്ത
അനുഗ്രങ്ങളുടെ
നിധിശേഖരങ്ങൾ
കൈവശമാക്കാം.

~ഇമാം ഗസ്സാലി (റ)
_________________________

(414)
ഒരുപാട്
ചിന്തിക്കേണ്ട,
ചിന്തിച്ച്
ചിന്തിക്ക്
മുഷിയേണ്ട,
കാരണം
നിനക്കീ
ജീവിതം
നൽകിയവനുണ്ടല്ലോ
അവൻ
നിന്നെക്കുറിച്ച്
നിന്നക്കാളേറെ
ചിന്തിച്ചുകൊണ്ടിരിക്കുന്നു.

~സൂഫി
_________________________

(415)
പ്രണയത്തിന്റെ 
മതത്തിന് 
ഞാൻ 
കടപ്പെട്ടിരിക്കുന്നു.
എന്റെ
മതവും
വിശ്വാസവും
ദിവ്യാനുരാകമാണ്.

~ഇബ്നു അറബി (റ)
_________________________

Saturday, January 1, 2022

ഇമാം ശാഫിഈ (റ) വിന്റെ സാരസമ്പൂർണ്ണമായ വരികൾ | Sufi Poem with Malayalam Translation | دع الأيام تفعل ما تشاء | Alif Ahad

دع الأيام تفعل ما تشاء
وَطِب نَفساً إِذا حَكَمَ القَضاءُ

ദിനങ്ങളെ അവയുടെ വഴിക്ക് വിട്ടേക്ക്
അവക്കിഷ്ടമുള്ളത് അവ ചെയ്യട്ടെ

നാഥന്റെ വിധി തീർപ്പാക്കുന്ന വേളയിൽ നീ പതറാതെ നിലയുറപ്പിക്കുക

وَلا تَجزَع لِحادِثَةِ اللَيالي
فَما لِحَوادِثِ الدُنيا بَقاءُ

രാത്രികളിലെ വിപത്തുകളോർത്ത് നീ വിഷാദിക്കരുത്
കാരണം
ഈ ഭൗതികലോകത്തെ വിപത്തുകൾക്ക് നിലനിൽപ്പില്ല

وَكُن رَجُلاً عَلى الأَهوالِ جَلداً
وَشيمَتُكَ السَماحَةُ وَالوَفاءُ

അത്യാപത്തുകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും നീ പ്രബലനാവുക
പിന്നെ
സത്യസന്ധതയും ഔദാര്യവുമാവട്ടെ നിന്റെ മുഖമുദ്ര

وَإِن كَثُرَت عُيوبُكَ في البَرايا
وَسَرَّكَ أَن يَكونَ لَها غِطاءُ

ആളുകൾക്ക് മുമ്പിൽ നിന്റെ ന്യൂനതകൾ 
,അധികമെങ്കിൽ  
അവയെല്ലാം മറച്ച് വെക്കാൻ നീ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ

تَسَتَّر بِالسَخاءِ فَكُلُّ عَيبٍ
يُغَطّيهِ كَما قيلَ السَخاءُ

,അറിയുക
ഉദാരത എല്ലാ ന്യൂനതകളെയും മറച്ച് 
.വെക്കും
എത്രയെത്ര ന്യൂനതകളെയാണ് 
!ഉദാരത രഹസ്യമാക്കി വച്ചത്


وَلا تُرِ لِلأَعادي قَطُّ ذُلّاً
فَإِنَّ شَماتَةَ الأَعدا بَلاء

നിന്റെ അവശതകൾ ഒരിക്കലും നിന്റെ
 .ശത്രുക്കളോട് നീ വെളിപ്പെടുത്തരുത്
കാരണം ശത്രുക്കളുടെ ആഹ്ലാദം 
 .ഒരു കഷ്ടത തന്നെയാണ്

وَلا تَرجُ السَماحَةَ مِن بَخيلٍ
فَما في النارِ لِلظَمآنِ ماءُ


പിശുക്കനിൽ നിന്ന് നീ ഔദാര്യം
 .പ്രതീക്ഷിക്കരുത്
കാരണം ദാഹിക്കുന്നവനുള്ള ദാഹജലം 
!തീയിൽ നിന്ന് ലഭിക്കില്ലല്ലോ

وَرِزقُكَ لَيسَ يُنقِصُهُ التَأَنّي
وَلَيسَ يَزيدُ في الرِزقِ العَناءُ

നീ വൈകിയെന്ന് കരുതി നാഥൻ നിനക്ക്
 .വിധിച്ച വിഭവം ഒരിക്കലും കുറയില്ല
ഇനി നീ ധൃതി കാട്ടിയെന്ന് വെച്ച്
 .അതൊട്ടും കൂടാനും പോകുന്നില്ല

وَلا حُزنٌ يَدومُ وَلا سُرورٌ
وَلا بُؤسٌ عَلَيكَ وَلا رَخاءُ

ഒരു ദുഃഖവും എന്നെന്നും 
,നിന്നെ വേട്ടയാടില്ല
അതുപോലെ ഒരു സന്തോഷവും എന്നും
 .നിന്റെ കൂടെയുണ്ടാവില്ല

ഒരു ദാരിദ്ര്യവും എപ്പോഴും 
.നിന്നെ കഷ്ടപ്പെടുത്തില്ല
ഒരു ആഡംബരവും ശാശ്വതമായി
 .അവശേഷിക്കുകയില്ല

إِذا ما كُنتَ ذا قَلبٍ قَنوعٍ
فَأَنتَ وَمالِكُ الدُنيا سَواءُ

നീ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന
 ,ഹൃദയത്തിനുടമയെങ്കിൽ
നീയും ഈ ദുനിയാവിലെ ഒരു പ്രഭുവും
 .തുല്യരത്രെ

وَمَن نَزَلَت بِساحَتِهِ المَنايا
فَلا أَرضٌ تَقيهِ وَلا سَماءُ

ഒരാളുടെ മുറ്റത്ത് മരണം
 ,വന്നിറങ്ങിയാൽ
ഒരാകാശവും ഒരു ഭൂമിയും അവനെ 
.ആ മരണത്തിൽ നിന്നും സംരക്ഷിക്കില്ല

وَأَرضُ اللَهِ واسِعَةٌ وَلَكِن
إِذا نَزَلَ القَضا ضاقَ الفَضاءُ

പ്രപഞ്ചനാഥന്റെ ഭൂമി വിശാലം
 .തന്നെയാണ്
പക്ഷെ, നാഥന്റെ വിധിയിറങ്ങിയാൽ ഈ
 .വിശാലമായ ഭൂമിയും ഇടുങ്ങിപ്പോകും

دَعِ الأَيّامَ تَغدِرُ كُلَّ حِينٍ
فَما يُغني عَنِ المَوتِ الدَواءُ

,ദിനങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്ക്
അവ എപ്പോഴും അവയുടെ ചതി
 .ചെയ്ത്കൊണ്ടിരിക്കട്ടെ
,കാരണം
മരണത്തെ സുഖപ്പെടുത്താൻ കഴിയുന്ന
 .ഒരു മരുന്നുമില്ല

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...