കഴിഞ്ഞ ഭാഗത്ത് നാം "താഴെ" എന്നർത്ഥം വരുന്ന زير എന്ന പദം പഠിച്ചു.
ഇന്ന് നമുക്ക് പഠിക്കാനുള്ളത് വളരെ പ്രധാനപ്പെട്ട മറ്റൊരു വാക്കാണ്.
"മുമ്പിൽ" അഥവാ വീടിനു മുമ്പിൽ, എന്റെ മുമ്പിൽ, സ്കൂളിനു മുമ്പിൽ എന്നൊക്കെ എങ്ങനെ പേർഷ്യൻ ഭാഷയിൽ പറയാം.
ദർ മുഖാബിൽ / റൂബെറു / ജലൂയ
(در مقابل/ روبرو / جلوی)
എന്നീ പദങ്ങളാണ് മുമ്പിൽ എന്നർത്ഥത്തിൽ ഉപയോഗിക്കുന്നത്.
നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.
جلوی خانه
വീട്ടിനു മുമ്പിൽ
جلوی در
വാതിലിന്റെ മുമ്പിൽ
روبروی مدرسه
സ്കൂളിനു മുമ്പിൽ
در مقابل من
എന്റെ മുമ്പിൽ
جلوی من
എന്റെ മുമ്പിൽ
ശ്രദ്ധയോടെ പഠിക്കുക.
ഈ ഭാഗം മനസ്സിലായി എങ്കിൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.
നന്ദി.
No comments:
Post a Comment
🌹🌷