Wednesday, February 23, 2022

സൂഫികളുടെ മൊഴിമുത്തുകൾ (441-445) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഈസാ (അ) | ഇമാം ഗസ്സാലി (റ) | ഇബ്നു അജീബ (റ)

(441)
കാൽപനികതയുടെ
അധോഭാഗത്ത്
നിന്നും
യാഥാർത്ഥ്യത്തിന്റെ
ഔന്ന്യത്യത്തിലേക്ക്
ആത്മജ്ഞാനികൾ
ഉയർന്നു.
അങ്ങനെ
അവരുടെ
മിഅ്റാജ്
പൂർത്തിയാക്കിയപ്പോൾ
പ്രപഞ്ചനാഥനല്ലാതെ
മറ്റൊന്നും
ഇല്ല
എന്ന്
അവർ
സാക്ഷ്യംവഹിച്ചു.

~ഇമാം ഗസ്സാലി(റ)🖤
_________________________

(442)
പ്രവാചകപ്രേമി
അബൂബക്കർ
സിദ്ധീഖ്(റ)വിന്റെ💚
ആരാധനയെ
കുറിച്ച്
അവരുടെ
പ്രിയതമ
ചോദിക്കപ്പെട്ടു.
മഹതി
പറഞ്ഞു:
അദ്ധേഹം
രാത്രികാലങ്ങളിൽ
മുഴുവനും
ധ്യാനാവസ്ഥയിലായിരുന്നു/
ചിന്താനിമഗ്നനായിരുന്നു.

~ബഹ്റുൽ മദീദ്
_________________________

(443)
പ്രവാചകാനുചരൻ
അബൂദർറുൽ
ഗിഫാരി(റ)വിന്റെ💚
ആരാധനയെ
കുറിച്ച്
അവരുടെ
സഹധർമ്മിണി
ചോദിക്കപ്പെട്ടു.
മഹതി
പറഞ്ഞു:
അദ്ധേഹം
തന്റെ
പകൽ
സമയങ്ങളിൽ
മുഴുവനും
ചിന്താനിമഗ്നരായി
കാണപ്പെട്ടു.

~ബഹ്റുൽ മദീദ്
_________________________

(444)
ആരുടെയെങ്കിലും
സംസാരം
ദൈവസ്മരണയെങ്കിൽ,
അവരുടെ
മൗനം
ധ്യാനമെങ്കിൽ,
അവരുടെ
ചിന്ത
ഗുണപാഠമെങ്കിൽ
അവർക്കാണ്
സന്തോഷവാർത്ത.

~ഈസാ(അ)🤍
_________________________

(445)
ഓരോ
സാധാരണ
വിശ്വാസിയുടെയും
ഉള്ളിൽ
ഒരു
നിരീശ്വരവാദി
ഒളിച്ചിരിക്കുന്ന
പോലെ
എത്രവലിയ
നിരീശ്വരവാദിയാണെങ്കിലും
അവന്റെയുള്ളിലും
ഒരു
വിശ്വാസി
ഒളിഞ്ഞ്
കിടക്കുന്നുണ്ട്.
ഗുരുകൈകളിൽ
നിന്നും
തെറിക്കുന്ന
ഒരു
തീപ്പൊരി
മതി,
അവനെ
ജ്വലിപ്പിക്കാൻ.
ഹൃദയത്തിനു
കാഴ്ച്ച
ലഭിക്കാൻ.
ശിൽപ്പിയുടെ
കയ്യിൽ
ഒരു
ശിലയും
പാഴ്-വസ്തുവല്ല.
മണൽ
തരികൾ
പോലും.
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...