Wednesday, February 9, 2022

സൂഫികളുടെ മൊഴിമുത്തുകൾ (426-430) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ജലാലുദ്ധീൻ റൂമി | ബഹാഉദ്ധീൻ നഖ്ഷബന്ദി (റ)

(426)
കണ്ണാടിയിൽ
യഥാർത്ഥത്തി
ഒരു
ചിത്രവും
ഇല്ല.
അതുകൊണ്ട്
തന്നെ
അതിനു
മുമ്പിൽ
വരുന്ന
എന്തിനേയും
അത്
ഭംഗിയുള്ള
ചിത്രമാക്കുന്നു.
അതുപോലെ
ഹൃദയത്തിൽ
നിന്നും
എല്ലാ
ആധികളും
ആവലാതികളും
നിഷേധാത്മക 
ചിന്തകളും
ഉപേക്ഷിക്കൂ.
എങ്കിൽ
ഭംഗിയുള്ള
ചിത്രങ്ങൾ
മാത്രം
അവിടെ
തെളിയും,
അവിടെ
ദിവ്യപ്രകാശം
പ്രതിഫലിക്കും.

~സൂഫി 
_________________________

(427)
സൂഫീ
ആദ്ധ്യാത്മിക
വഴിയിലെ
ഗെയിമിൽ
ഓടിയവരെല്ലാം
ജയിക്കുമെന്ന
നിയമമൊന്നുമില്ല.
എന്നാൽ
ഓടിയവരേ
ജയിക്കൂ..

~ബഹാഉദ്ധീൻ നഖ്ഷബന്ദി (റ)
_________________________

(428)
കാലം
മാറും,
ജനങ്ങളും.
തലമുറകൾ
മാറി
മാറി
വരും.
എങ്കിലും
അല്ലാഹുവിന്റെ
സത്ത
മാറ്റമില്ലാതെ
തുടരും.

~റൂമി (റ)
_________________________

(429)
നിന്റെ
ആത്മാവിന്
ചൈതന്യം
കൈവരാൻ
നീ
ആഗ്രഹിക്കുന്നു
എങ്കിൽ
ശംസിനെ
പോലെയുള്ള
ഒരു
സ്നേഹമിത്രത്തെ
കണ്ടെത്തൂ..
തിരു
ചാരത്ത്
തന്നെ
തുടരൂ..

~റൂമി (റ)
_________________________

(430)
മൗനം
സമുദ്രമാണ്,
സംസാരമോ
പുഴയും.
സമുദ്രം
നിന്നെ
തിരയുമ്പോൾ
മൊഴിയുടെ
പുഴയിലേക്ക് 
നീ
നടക്കരുത്.
സമുദ്രത്തെ
ശ്രദ്ധിക്കൂ..
നിന്റെ
ജൽപനങ്ങൾ
അവസാനിപ്പിക്കൂ..

~റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...