Monday, November 8, 2021

ചെയ്യും, ചെയ്യില്ല | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 13, 14 | Free Spoken English Course | Alif Ahad Academy

ചെയ്യും, ചെയ്യില്ല | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 13 | Free Spoken English Course | Alif Ahad Academy

ചെയ്യും, ചെയ്യില്ല എന്നീ രണ്ട് പ്രയോഗങ്ങൾ ഇന്ന് നമുക്ക് പഠിക്കാം.

ഇവിടെ വില്ലാണ് വില്ലൻ. 
എനിക്കും നിനക്കും അവർക്കും നിങ്ങൾക്കും അവനും അവൾക്കും മറ്റെല്ലാവർക്കും ശേഷം 'will' എന്ന് ചേർത്താൽ 'ചെയ്യും' എന്ന പ്രയോഗം ലഭിക്കും.
'will' എന്നതിന് ശേഷം 'not' എന്ന് ചേർത്താൽ 'ചെയ്യില്ല' എന്ന പ്രയോഗവും ലഭിക്കും.
Will not എന്നതിനെ നമുക്ക് ശോട്ടാക്കി 'won't' എന്ന് പറയാം.

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

I will do
(ഞാൻ ചെയ്യും)

I won't do
(ഞാൻ ചെയ്യില്ല)

They will sleep tonight
(അവർ ഇന്ന് രാത്രി ഉറങ്ങും)

They won't sleep tonight
(അവർ ഇന്ന് രാത്രി ഉറങ്ങില്ല)

We will play football tomorrow
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കും)


We won't play football tomorrow
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കില്ല)

You will be a good friend
(നീയൊരു നല്ല സുഹൃത്താകും)

You won't be a good friend
(നീയൊരു നല്ല സുഹൃത്താകില്ല)

He will wait for you tomorrow
(അവൻ നാളെ നിനക്കായ് കാത്തിരിക്കും)

He won't wait for you tomorrow
(അവൻ നാളെ നിനക്കായ് കാത്തിരിക്കില്ല)

She will love you
(അവൾ നിന്നെ പ്രണയിക്കും)

She won't love you
(അവൾ നിന്നെ പ്രണയിക്കില്ല)

ഈ ഭാഗം മനസ്സിലായില്ലെങ്കിൽ ഉദാഹരങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

Sunday, November 7, 2021

സൂഫികളുടെ മൊഴിമുത്തുകൾ (276-280) || Sufi Quotes in Malayalam || Alif Ahad | | Ibn Arabi | ഇബ്നു അറബി | അബ്ദുല്ലാഹ് റൗദ്ബാരീ

(276)
പ്രണയിക്കുന്നവനിൽ
അവന്റെ
പഴയ
പ്രകൃതങ്ങളിൽ
നിന്നുള്ള
വല്ലതും
ഇപ്പോഴും
അവശേഷിക്കുന്നു 
എങ്കിൽ
പ്രണയം
വിശ്വാസ-
യോഗ്യമല്ല.

~ ഇബ്നു അറബി (റ)
_________________________

(277)
ഭൂതവും
ഭാവിയും
അലട്ടാത്ത
ലോകത്തെ
സഞ്ചാരിയാണ്
സൂഫി.
_________________________

(278)
രണ്ട്
കാലങ്ങളിൽ
തന്നെ
നിലനിൽക്കുന്ന
ഏതൊരു
ഹാലും
(സൂഫീ
യാത്രികനിൽ
സംഭവിക്കുന്ന
അവസ്ഥകൾ)
വിശ്വസിക്കാൻ
കൊള്ളില്ല.

~ ഇബ്നു അറബി (റ)
_________________________

(279)
അസുഖവും
രോഗവും
തമ്മിൽ
വ്യത്യാസമുണ്ട്.
അസുഖം
മനസ്സിനെ
ബാധിക്കുന്നു.
രോഗം
ശരീരത്തെ
ബാധിക്കുന്നു.
ദേഹത്തിന്
രോഗം
വന്നാലും
മനസ്സിന്
അസുഖം
വരാത്തവനാണ്
സൂഫി.
_________________________

(280)
ജീവിതത്തിൽ
ആപത്തുകൾ
ഏറ്റവും
കുറവ്
അഭിമുഖീകരിക്കുന്നത്
പ്രപഞ്ചയാഥാത്ഥ്യമായ
നാഥനോട്
കൂടെ
തന്റെ
സമയങ്ങളെ
ചിലവഴിക്കുന്നവരാണ്.

~ അബ്ദുല്ലാഹ് റൗദ്ബാരീ (റ)
_________________________

ഞങ്ങൾ വ്യാപാരികളല്ല ما بازرگان نيستيم | Let's Learn Persian - 11 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 11
ഇന്ന് നാം പഠിക്കുന്നത് "ഞങ്ങൾ ______ അല്ല" എന്ന പ്രയോഗമാണ്.
'ഞങ്ങൾ' എന്നതിന് ഫാർസിയിൽ 'മാ' (ما) എന്നാണ് പറയുക എന്ന് നാം മുമ്പ് പഠിച്ചിട്ടുണ്ട്.

  'അല്ല' എന്ന അർത്ഥം ലഭിക്കാൻ 'മാ' (ما) എന്നതിന് ശേഷം نيستيم (നീസ്തീം) എന്നാണ് ചേർക്കേണ്ടത്.

അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം നീസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം നീസ്തീ എന്നും 'ഊ' (അവൻ/അവൾ) എന്നതിന് ശേഷം 'നീസ്ത്' എന്നും മാ (ഞങ്ങൾ) എന്നതിന് ശേഷം 'നീസ്തീം' എന്നുമായിരിക്കും വരിക.



നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ മാറ്റം വരുത്തി പഠിക്കാം.

ما دكتر نيستيم
മാ ദുക്തർ നീസ്തീം
(ഞങ്ങൾ ഡോക്ടേർസല്ല)

ما حسابدار نيستيم
മാ ഹിസാബ്ദാർ നീസ്തീം
(ഞങ്ങൾ അക്കൗണ്ടന്റല്ല)

ما مهندس نيستيم
മാ മുഹന്തസ് നീസ്തീം
(ഞങ്ങൾ എഞ്ചിനിയേർസല്ല)


ما خواننده نيستيم
മാ ഖ്വാനന്തെ നീസ്തീം (ഞങ്ങൾ പാട്ടുകാരല്ല)

ما شاعر نيستيم
മാ ശാഇർ നീസ്തീം
(ഞങ്ങൾ കവികളല്ല).

ما بازرگان نيستيم
മാ ബാzaർഖാൻ നീസ്തീം
(ഞങ്ങൾ വ്യാപാരികളല്ല)

ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.

എല്ലാവർക്കും നന്മ വരട്ടെ.

സ്നേഹം.

മൂന്നാം നൂറ്റാണ്ടിലെ സൂഫീ ആത്മജ്ഞാഞാനികൾ | Sufi Saints in the Third Century Hijra | Sufi biography | Alif Ahad

മൂന്നാം നൂറ്റാണ്ടിലെ സൂഫീ ആത്മജ്ഞാനികൾ

അബൂയസീദുൽ ബിസ്ത്വാമി (റ)
(ഹിജ്റ 188 - 261)

അബുൽ ഹുസൈൻ അന്നൂരീ (റ)
(ഹിജ്റ 295)

അഹ്മദ് ബിൻ ആസിം അൽ അൻത്വാകിയ്യ് (റ)
(ഹിജ്റ 140 - 239)

ഹാരിസുൽ മുഹാസബി (റ)
(ഹിജ്റ 170 - 243)

സിർരിയ്യു സിഖ്ത്വി (റ)
(ഹിജ്റ 160 - 253)

ജുനൈദുൽ ബഗ്ദാദീ (റ)
(ഹിജ്റ 215 - 298)

ദുന്നൂനുൽ മിസ്വ്രീ (റ)
(ഹിജ്റ 179 - 245)

ബിശ്റുൽ ഹാഫീ (റ)
(ക്രി 769 - 841)

മൻസൂർ ഹല്ലാജ് (റ)
(ഹിജ്റ 244 - 309)

സഹ്-ലു തസ്തരീ (റ)
(ഹിജ്റ 283)

അബൂ സഈദ് ഖർറാസ് (റ)
(ക്രി 899)

ഇബ്റാഹീമുൽ ഖവ്വാസ് (റ)
(ഹിജ്റ 291)

ഹാതമുൽ അസമ്മ് (റ)
(ഹിജ്റ 237)

അബൂ സുലൈമാനുദ്ദാറാനീ (റ)
(ഹിജ്റ 140 - 215)

അഹ്‌മദുബിൻ അബിൽ ഹവാരീ (റ)
(ഹിജ്റ 164 - 230)

അഹ്‌മദുബ്നു ഖള്റവിയ്യ (റ)
(ഹിജ്റ 240)

യഹ്‌യബ്നു മുആദുർറാസീ (റ)
(ഹിജ്റ 258)

അബൂ ഹഫ്സ് നൈസാബൂരീ (റ)
(ഹിജ്റ 264)

ഹംദൂനുൽ ഖസ്വാർ (റ)
(ഹിജ്റ 271)

മൻസൂറു ബ്നു അമ്മാർ (റ)
(ഹിജ്റ 225)

അബു തുറാബ് നഖ്ശബി (റ)
(ഹിജ്റ 245)

അബൂ ഉസ്മാൻ ഹിയരി (റ)
(ഹിജ്റ 230 - 298)


അബൂ അബ്ദില്ലാ ബിൻ ജലാഅ് (റ)
(ഹിജ്റ 306)

റുവൈമു ബിൻ അഹ്മദ് (റ)
(ഹിജ്റ 303)

യൂസുഫു ബിൻ ഹുസൈൻ റാസീ (റ)
(ഹിജ്റ 304)

സംനൂനു ബിൻ ഹംസ (റ)
(ഹിജ്റ 298)

അബൂബക്ർ വർറാഖ് (റ)
(ഹിജ്റ 240)

അബുൽ അബ്ബാസ് ബിൻ മസ്റൂഖ് (റ)
(ഹിജ്റ 214 - 298)

അബ്ദുല്ലാഹ് ശുആബ് (റ)
(ഹിജ്റ 243)

അബൂ അബ്ദില്ലാഹ് മഗ്റബീ (റ)
(ഹിജ്റ 179 - 299)

മുഹമ്മദുബിൻ ഹാമിദ് തുർമുദീ (റ)
(ഹിജ്റ ... - ...)

അബൂ ഹംസ ബഗ്ദാദീ ബസ്സാസ് (റ)
(ഹിജ്റ 269)

അബൂ ഹംസ അൽ ഖുറാസാനീ (റ)
(ഹിജ്റ 290)

മുംശാദു ദ്ദീനവരീ
(ഹിജ്റ 299)

മുഅ്മിന: ബിൻത് ബഹ് ലൂൽ (റ)
(ഹിജ്റ ... - ...)

ഫാത്വിമ നൈസാബൂരീ (റ)
(ഹിജ്റ 223)

Saturday, November 6, 2021

സൂഫികളുടെ മൊഴിമുത്തുകൾ (271-275) || Sufi Quotes in Malayalam || Alif Ahad | Rumi | Ibn Arabi | Abu Yazid al Bostami | ജലാലുദ്ധീൻ റൂമി | ഇബ്നു അറബി | ബായസീദ് ബിസ്താമി

(271)
നിന്റെ
പ്രഭയിൽ
നിന്നും
ഞാൻ
പ്രണയിക്കാൻ
പഠിക്കുന്നു.
നിന്റെ
അഴകിൽ
നിന്നും
ഞാൻ
കവിത
രചിക്കാൻ
പഠിക്കുന്നു.
ഒരാൾ
പോലും
കാണാത്ത
എന്റെ
നെഞ്ചകത്ത്
നീ
നൃത്തം
ചെയ്യുന്നു.

_ റൂമി (റ)
_________________________

(272)
സൃഷ്ടികൾക്ക്
പൊതുവേ
അവസ്ഥകളും
അവസ്ഥാന്തരങ്ങളും
ഉണ്ടാവും.
എന്നാൽ
ആത്മജ്ഞാനിക്ക്
അതില്ല.
കാരണം
അവരുടെ
അടയാളങ്ങളും
സ്വത്വവും
മറ്റൊരാളുടെ
സ്വരൂപത്തിൽ
അലിഞ്ഞിരിക്കുന്നു.
അവരുടെ
മുദ്രണങ്ങൾ
മറ്റൊരാളുടെ
മുദ്രണങ്ങളിൽ
മറഞ്ഞിരിക്കുന്നു.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(273)
എന്റെ
അപൂർണ്ണതയിൽ
നിന്ന്
പൂർണ്ണതയിലേക്ക്,
എന്റെ
അസന്തുലിതാവസ്ഥയിൽ
നിന്നും
സമതുലിതാവസ്ഥയിലേക്ക്,
എന്റെ
നശ്വര
പ്രതാപത്തിൽ
നിന്നും
അനന്തമായ
മനോഹാരിതയിലേക്ക്,
എന്റെ
ക്ഷണികമായ
ഐശ്വര്യത്തിൽ
നിന്നും
അചഞ്ചലമായ
തേജസ്സിലേക്ക്,
എന്റെ
ചിന്നിച്ചിതറലിൽ
നിന്നും
സമാഹരണത്തിലേക്ക്, 
എന്റെ
വേർപാടിന്
ശേഷമുളള
പുനഃസമാഗമത്തിലേക്ക്,
എന്റെ
അധമതയിൽ
നിന്നും
അമൂല്യതയിലേക്ക്,
എന്റെ
കരിങ്കല്ലുകളിൽ
നിന്നും
മുത്തുരത്നങ്ങളിലേക്ക്.

_ ഇബ്നു അറബി (റ)
_________________________


(274)
നിന്റെ
ദേഹേച്ഛയെ
നിന്നിൽ
നിന്നും
ഉൻമൂലനം
ചെയ്യാത്ത
ഏതൊരു
പ്രണയവും,

ദീപ്ത
കിരണങ്ങൾ
രൂപാന്തരം
പ്രാപിക്കുന്നതിനനുസരിച്ച്
നിന്നിലും
പരിവർത്തനങ്ങൾ
സൃഷ്ടിക്കാത്ത
ഏതൊരു
പ്രണയവും

വിശ്വാസ-
യോഗ്യമല്ല

_ ഇബ്നു അറബി (റ)
_________________________

(275)
എന്നിൽ
പ്രണയം
വറ്റിയെങ്കിൽ
ഞാൻ
മടിയൻ,
വെറിയൻ,
ക്ഷുബ്ധൻ,
അക്ഷമൻ.
പ്രണയം
നിറഞ്ഞെങ്കിൽ
ഞാൻ
മനുഷ്യൻ.
_________________________

ഗുരുവും കോങ്കണ്ണനായ ശിഷ്യനും | സൂഫീ കഥ | Sufi Motivational Story in Malayalam | Alif Ahad

ഗുരുവും കോങ്കണ്ണനായ ശിഷ്യനും

മൗലാനാ ജലാലുദ്ധീൻ റൂമി ഒരു ഗുരുവിന്റെയും വക്രദൃഷ്ടിയുള്ള ഒരു ശിഷ്യന്റെയും കഥ തന്റെ വിശ്വോത്തര ഗ്രന്ഥനമായ മസ്നവിയിൽ പറയുന്നുണ്ട്.
ഒരിക്കൽ ഗുരു കോങ്കണ്ണുള്ള തന്റെ ശിഷ്യനോട് പറഞ്ഞു: ആ കാണുന്ന കോഴിയെ പിടിച്ച് കൊണ്ട് വരൂ, 
കണ്ണിന് പ്രോബ്ലമുള്ള ആ ശിഷ്യൻ ചില വസ്തുക്കളെ ഇരട്ടയായി കാണുമായിരുന്നു.
അയാൾ അവിടെയുണ്ടായിരുന്ന ഒരു കോഴിയെ രണ്ടെണ്ണമായിട്ടാണ് കണ്ടത്.
അയാൾ ചോദിച്ചു: രണ്ട് കോഴികളിൽ ഏതിനെയാണ് ഞാൻ പിടിച്ചു കൊണ്ട് വരേണ്ടത്?
ഗുരു പറഞ്ഞു: അവിടെ ആകെ ഒരു കോഴിയല്ലേ ഒള്ളൂ..
ശിഷ്യൻ സമ്മതിച്ചില്ല. 
ഗുരു പല തവണ ശിഷ്യന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു. നിന്റെ കണ്ണിന്റെ പ്രശ്നം കാരണമാണ് നിനക്ക് രണ്ടെണ്ണം ഉള്ളത് പോലെ തോന്നിയത്. യഥാർത്ഥത്തിൽ ഒന്നേ ഒള്ളു.

എന്നാൽ ശിഷ്യന് താൻ കണ്ട യാഥാർത്ഥ്യത്തെ നിഷേധിക്കാൻ കഴിഞ്ഞില്ല. അയാൾ കരുതിയത് ഗുരു തന്നെ വെറുതെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് എന്നാണ്.

എത്ര തവണ പറഞ്ഞിട്ടും മനസ്സിലാവാത്ത ശിഷ്യനോട് ഗുരു പറഞ്ഞു: എങ്കിൽ നീ അതിൽ ഏതെങ്കിലും ഒരു കോഴിയെ അറുക്കുകയും മറ്റേ കോഴിയെ ജീവനോടെ കൊണ്ടു വരികയും ചെയ്യുക.
ശിഷ്യൻ ഗുരുവിന്റെ ആജ്ഞ കേൾക്കേണ്ട താമസം കോഴിയെ ഓടിച്ച് പിടിച്ച് അതിനെ അറുത്തു.
ശേഷം ഇല്ലാത്ത കോഴിയേ തിരഞ്ഞ് നടന്നു. ജീവനോടെ ഗുരുവിന്റെ മുമ്പിൽ ഹാജറാക്കാൻ.

മൗലാനാ റൂമി പറഞ്ഞ ഈ കഥക്ക് വളരെ വലിയ പൊരുളുകളുണ്ട്.
ഒന്ന്, കണ്ണിന്റെ കാഴ്ചക്ക് സംഭവിച്ച പ്രശ്നമാണ് ഏകമായതിനെ രണ്ടായി കാണിച്ച് തരുന്നത്. 
യഥാർത്ഥത്തിൽ ഒന്നേ ഒള്ളു. രണ്ടായിക്കാണുന്നത് കാണപ്പെടുന്ന ഒന്നിന്റെ ന്യൂനതയല്ല. മറിച്ച്, കാണുന്ന കണ്ണിന്റെ പ്രോബ്ലമാണ്.


മറ്റൊരർത്ഥത്തിൽ ഓരോ അപൂർണ്ണനായ മനുഷ്യനെയും അവന്റെ ഉള്ളിലെ ദേഷ്യയും കാമവും കീഴ്പ്പെടുത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ എല്ലാത്തിനെയും വികലമായിട്ടേ അവന് കാണാൻ കഴിയുന്നൊള്ളു. 
അവന്റെ ദുർമോഹങ്ങൾ അവനെ സ്നേഹത്തെ തൊട്ട്, കരുണയെ തൊട്ട്, യാഥാത്ഥ്യത്തെ തൊട്ട് അവനെ അന്ധനാക്കിയിരിക്കുന്നു.
നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള മനുഷ്യന്റെ സവിശേഷമായ വകതിരിവ് അവന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ അവനിലുണ്ടെന്ന് വാദിക്കപ്പെടുന്ന വകതിരിവ് മൃഗങ്ങളിലും കാണപ്പെടുന്ന സാമാന്യമായ വകതിരിവാണ്.
അത് വച്ച് മാലാഖമാരെക്കാൾ ഉയരാൻ എങ്ങനെ അവന് സാധിക്കും.
അല്ലെങ്കിൽ, ഒരർത്ഥത്തിൽ കൈക്കൂലി വാങ്ങിയ ജഡ്ജിയുടെ അവസ്ഥയാണ് അവനിപ്പോൾ അനുഭവിക്കുന്നത്. 
അക്രമിയുടെയും അക്രമിക്കപ്പെട്ടവന്റേയും ഇടയിൽ നീതി വിധിക്കാൻ കൈക്കൂലി വാങ്ങിയ ജഡ്ജിക്ക് എങ്ങനെ സാധിക്കും?!

അവന്റെ ദുർമോങ്ങൾ അവന്റെ ഹൃദയത്തിനും ദൈവത്തിനും ഇടയിൽ ഒരു പാട് മറകൾ സൃഷ്ടിച്ചിരിക്കുന്നു.
അത് കൊണ്ട് പ്രപഞ്ച നാഥനിൽ നിന്നുള്ള ജ്ഞാന സൂര്യ കിരണങ്ങൾ അവനിൽ പതിക്കുന്നില്ല. 
സത്യത്തിന്റെ പാതയിലേക്കുള്ള കാഴ്ച അവനു ലഭിക്കുന്നില്ല.

Friday, November 5, 2021

ചെയ്തില്ലേ? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 12 | Let's Learn English | Free Spoken English Course | Alif Ahad Academy

ഇന്ന് നമുക്ക് 'ചെയ്തില്ലേ?' എന്ന് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കാമെന്ന് പഠിക്കാം.
നീ കളിക്കാൻ പോയില്ലേ?
അവർ ചായ കുടിച്ചില്ലേ
പോലെയുള്ളവ.

"ചെയ്യാറില്ലേ" എന്ന് ചോദിക്കാൻ വേണ്ടി നാം എനിക്കും നിനക്കും അവർക്കും ഞങ്ങൾക്കും അവനും അവൾക്കുമെല്ലാം മുമ്പ് Don't/Doesn't എന്നായിരുന്നല്ലോ ചേർത്തത്.

എന്നാൽ 'ചെയ്തില്ലേ' എന്ന അർത്ഥം ലഭിക്കാൻ തുടക്കത്തിൽ "Didn't" എന്നാണ് ചേർക്കേണ്ടത്.


നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ മാറ്റം വരുത്തി മനസ്സിലാക്കാം.

I didn't write a story?
(ഞാൻ ഒരു കഥ എഴുതിയില്ല)

Didn't I write a story?
(ഞാൻ ഒരു കഥ എഴുതിയില്ലേ?)

They didn't play cricket
(അവർ ക്രിക്കറ്റ് കളിച്ചില്ല)

Didn't they play cricket?
(അവർ ക്രിക്കറ്റ് കളിച്ചില്ലേ?)


We didn't sleep well
(ഞങ്ങൾ നന്നായുറങ്ങിയില്ല)

Didn't we sleep well?
(ഞങ്ങൾ നന്നായുറങ്ങിയില്ലേ?)

He didn't go to school?
(അവൻ സ്കൂളിലേക്ക് പോയല്ല)

Didn't he go to school?
(അവൻ സ്കൂളിലേക്ക് പോയല്ലേ?)

She didn't come to city.
(അവൾ സിറ്റിയിലേക്ക് വന്നില്ല)

Didn't she come to city?
(അവൾ സിറ്റിയിലേക്ക് വന്നില്ലേ?)

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

ഞങ്ങൾ (ما) | Let's Learn Persian - 10 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy


Let's Learn Persian - 10

ഇന്ന് നാം പഠിക്കുന്നത് ഞങ്ങൾ _____ ആണ് എന്ന പ്രയോഗമാണ്.
'ഞങ്ങൾ' എന്നതിന് ഫാർസിയിൽ 'മാ' (ما) എന്നാണ് പറയുക എന്ന് നാം മുമ്പ് പഠിച്ചിട്ടുണ്ട്.

  'ആണ്' എന്ന അർത്ഥം ലഭിക്കാൻ 'മാ' (ما) എന്നതിന് ശേഷം هستيم (ഹസ്തീം) എന്നാണ് ചേർക്കേണ്ടത്.

അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം ഹസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം ഹസ്തീ എന്നും 'ഊ' (അവൻ/അവൾ) എന്നതിന് ശേഷം അസ്ത് എന്നും മാ (ഞങ്ങൾ) എന്നതിന് ശേഷം ഹസ്തീം എന്നുമായിരിക്കും വരിക.


നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

ما دكتر هستيم
മാ ദുക്തർ ഹസ്തീം
(ഞങ്ങൾ ഡോക്ടേർസാണ്)

ما حسابدار هستيم
മാ ഹിസാബ്ദാർ ഹസ്തീം
(ഞങ്ങൾ അക്കൗണ്ടന്റാണ്)

ما مهندس هستيم
മാ മുഹന്തസ് ഹസ്തീം
(ഞങ്ങൾ എഞ്ചിനിയേർസാണ്)


ما خواننده هستيم
മാ ഖ്വാനന്തെ ഹസ്തീം (ഞങ്ങൾ പാട്ടുകാരാണ്)

ما شاعر هستيم
മാ ശാഇർ ഹസ്തീം
(ഞങ്ങൾ കവികളാണ്).

ما بازرگان هستيم
മാ ബാzaർഖാൻ ഹസ്തീം
(ഞങ്ങൾ വ്യാപാരികളാണ്)

ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.

എല്ലാവർക്കും നന്മ വരട്ടെ.

സ്നേഹം.

സൂഫികളുടെ മൊഴിമുത്തുകൾ (266-270) || Sufi Quotes in Malayalam || Alif Ahad | Rumi | Hakim Sanai | Imam Shibli | ജലാലുദ്ധീൻ റൂമി | ഹകീം സനാഈ | ഇമാം ശിബ് ലി


(266)
ശരീരമല്ല
ഞാനെങ്കിൽ
പിന്നെ
ഞാൻ
ആരാണ്?
ഈ 
സംസാരിക്കുന്നതും
ഞാൻ
അല്ലെങ്കിൽ
പിന്നെ
ഞാൻ
ആരാവും?
ഇനി
ഞാൻ
ഒരു
വസ്ത്രം
മാത്രമാണ്
എങ്കിൽ
ഞാൻ 
ആരെയാണ്
ഉള്ളിൽ
മറച്ച്
വെച്ചിരിക്കുന്നത്?

_ റൂമി (റ)
_________________________

(267)
പ്രേമഭാജനത്തിന്റെ
തിരുവദനം
കാണുന്ന
നേരം
അമ്പരപ്പ്
കൊണ്ട്
നിന്നെയത്
വീർപ്പുമുട്ടിച്ചില്ലാ
എങ്കിൽ,
ആനന്ദാതിരേകം
കൊണ്ട്
നിന്നെയത്
പൊട്ടിച്ചിരിപ്പിച്ചില്ലാ
എങ്കിൽ
നീ
ഒരു
കല്ല്
പോലെയാണ്.
കാരാഗ്രഹത്തിന്റെ
ചുവരുകൾ
പടുക്കാനല്ലാതെ
മറ്റൊന്നിനും
കല്ലിനാവില്ല.

_ റൂമി (റ)
_________________________

(268)
ഭൗതിക
ലോകത്തിനും
അതിലെ 
നിവാസികൾക്കും
ഞാൻ 
സ്വീകാര്യനെങ്കിൽ
ഞാൻ
ഒരു
അത്യാഹിതത്തിൽ
അകപ്പെട്ടിരിക്കുന്നു.
കാരണം,
എന്റെ
പാനീയം
അവരുടെ
പാനീയവും
എന്റെ
ആസ്വാദനം
അവരുടെ
ആസ്വാദനവും
ആയിരുന്നില്ല
എങ്കിൽ
അവർ
എന്നെ
ഒരിക്കലും
സ്വീകരിക്കുമായിരുന്നില്ല.

_ ഗുരു ശിബ്-ലീ (റ)
_________________________

(269)
ഒന്നും
പ്രതീക്ഷിക്കാതെയാണ്
ഞാൻ
നിന്നെ
പ്രണയിക്കുന്നത്.
പിന്നെ
നീയെന്നെ
ഉപദേശിച്ചിട്ട്
എന്ത്
കാര്യം?!

പ്രണയമെന്ന
നഞ്ചാണ്
ഞാൻ
നുകർന്നിരിക്കുന്നത്.
പിന്നെ
മറ്റു
ഔഷധങ്ങൾ
സേവിച്ചതു
കൊണ്ട്
എന്ത്
നേട്ടം?!

എന്റെ
കാലുകൾ
ചങ്ങലകളിൽ
ബന്ധിപ്പിക്കുവാനാണ്
അവർ
ഉദ്ധേശിക്കുന്നത്.
എന്റെ
ഹൃദയത്തിനാണ്
ഉന്മത്തത
ബാധിച്ചിരിക്കുന്നത്.
പിന്നെ
എന്റെ
കാലുകളെ
ബന്ധിച്ചിട്ട്
എന്തു
മെച്ചം?!

_ റൂമി (റ)
_________________________

(270)
ആസൂത്രിതമായി
ജീവിതം
നയിച്ച
സൂഫീകവി
സനാഇ
പറയുന്നത്
കേൾക്കൂ..
നിങ്ങളുടെ
ഹർഷോന്മാദത്തിന്റെ
സമയത്ത്
നിങ്ങൾ
നിരത്തിലിറങ്ങി
അലഞ്ഞ്
നടക്കല്ല.
നിങ്ങളുടെ
സത്രത്തിൽ
തന്നെ
കിടന്നുറങ്ങൂ..
ലഹരിമൂത്ത്
മദോന്മത്തനായി
തെരുവിൽ
നടക്കുന്നവനെ
കണ്ടാൽ
കുട്ടികൾ
കളിയാക്കി
ചിരിക്കില്ലേ..
_________________________

Thursday, November 4, 2021

സൂഫികളുടെ മൊഴിമുത്തുകൾ (261-265) || Sufi Quotes in Malayalam || Alif Ahad | Rumi | Dunnul Misri | ജലാലുദ്ധീൻ റൂമി | ദുന്നൂനുൽ മിസ്രി


(261)
റൂമി(റ)യുടെ
ഭൗതിക
ജീവിതത്തിലെ
അവസാന
രാത്രി,
അതിശക്തമായ
പനിയുണ്ട്,
പക്ഷെ
മുഖത്ത്
ഒരു
വിഷമവും
കാണുന്നില്ല.
അദ്ധേഹം
അപ്പോഴും
പ്രണയ
ഗീതങ്ങൾ
ആലപിക്കുന്നു.
തന്റെ
വേർപാട്
കാരണം
ശിഷ്യർക്ക്
ദു:ഖമുണ്ടാവാതിരിക്കാൻ
അവിടന്ന് 
ഉപദേശിക്കുന്നു.
ശേഷം 
പറഞ്ഞു:
ഇന്നലെ
രാത്രി
എനിക്കൊരു
ദർശനമുണ്ടായി,
പ്രണയത്തിന്റെ
തെരുവിൽ
ഞാനൊരു
ഗുരുവിനെ
കണ്ടു.
അദ്ധേഹം
എന്നെ
മാടിവിളിച്ചു.
നമ്മിലേക്ക്
വന്ന്
ചേരാനുള്ള
സമയമായി,
തയ്യാറായിക്കൊള്ളൂ..
_________________________

(262)
പദം
പരമാർത്ഥത്തിന്റെ
നിഴൽ
മാത്രമാണ്.
വാക്ക്
വാസ്തവികതയുടെ
ചില്ല
മാത്രമാണ്.
ഒരു
വാക്കിന്
തന്നെ
ഇത്രത്തോളം
ആകർഷണീയത
ഉണ്ടെങ്കിൽ
അതിനുള്ളിലെ
യാഥാർത്ഥ്യത്തിന്
എത്രത്തോളം 
ആകർഷണീയത
ഉണ്ടാകും?!

_റൂമി (റ)
_________________________

(263)
ഞാൻ
ഞാനല്ല,
നീ
നീയുമല്ല,
നീ
ഞാനുമല്ല.

പിന്നെ,
ഞാൻ
ഞാനായപ്പോൾ
നീ
നീയായി

അങ്ങിനെ
നീ
ഞാനുമായി.

_ റൂമി (റ)
_________________________

(264)
എന്റെ
നാഥാ..
ആളുകൾക്ക്
ഇടയിൽ
വെച്ച്
ഞാൻ
നിന്നെ
വിളിക്കുന്നത്
യജമാനന്മാരെ
വിളിക്കുന്നത്
പോലെയാണ്
എന്നാൽ
എന്റെ
ഏകാന്തതയിൽ
ഞാൻ
നിന്നെ
വിളിക്കുന്നത്
കാമുകന്മാരെ
വിളിക്കുന്നത്
പോലെയുമാണ്.

ജനമദ്ധ്യത്തിൽ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
ദൈവമേ..

തനിച്ചാവുമ്പോൾ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
പ്രണയഭാജനമേ..

_ ദുന്നൂനുൽ മിസ്വ്രീ (റ)
_________________________

(265)
ഒരു
ദിവസം
കുളിക്കാതിരുന്നാൽ
നാറുന്നതോ,
മരിക്കുമ്പോൾ 
ഇവിടെ
ഉപേക്ഷിച്ച്
ആളുകൾക്ക്
മറമാടുവാനോ
ദഹിപ്പിക്കുവാനോ
കഴിയുന്നതോ
ആയ
വെറുമൊരു
ദേഹമല്ല
ഞാൻ.
_________________________

Wednesday, November 3, 2021

നാം അനുഭവിക്കുന്ന ദുരിതങ്ങൾ മറക്കാൻ ഒരു കഥ | Sufi Motivational Story in Malayalam | Alif Ahad


ഒരു വ്യക്തി എല്ലാ രാത്രിയിലും പ്രാർത്ഥിക്കുമായിരുന്നു,
ദൈവമേ.. എനിക്കൊരു ആഗ്രഹമുണ്ട്. ഒരേയൊരാഗ്രഹം. 
അത് നിറവേറ്റി തരണേ..
എത്രയോ കാലമായി ഞാൻ നിന്നോട് പ്രാർത്ഥിക്കുകയാണല്ലോ.
എന്റെ പ്രാർത്ഥന ഒരിക്കലെങ്കിലും നീ സ്വീകരിക്കുമോ? 
ഭൂമിയിലെ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ആൾ ഞാനാണ്. 
എന്തുകൊണ്ടാണ് നീ എനിക്ക്
ഇത്രത്തോളം ബുദ്ധിമുട്ടുകൾ നൽകി പരീക്ഷിക്കുന്നത്. 
"എനിക്ക് എൻ്റെ കഷ്ടപ്പാടുകൾ മറ്റാർക്കെങ്കിലും കൈമാറാനുള്ള ഒരു അവസരം തരണേ.. 
എനിക്ക് നിന്നോട് മറ്റൊന്നും ചോദിക്കാനില്ല. 
എനിക്കെന്റെ ദുരിതങ്ങൾ 
മറ്റാർക്കെങ്കിലും കൈമാറണം. അത്രയേ ഉള്ളൂ. 
അങ്ങനെ ഒരു ദിവസം രാത്രി ദൈവം സംസാരിക്കുന്നത് അയാൾ കിനാവുകണ്ടു.

സ്വർഗ്ഗത്തിൽനിന്നും ഉൽകൃഷ്ടമായ ഒരു ശബ്ദം അവൻ കേട്ടു. 
"എല്ലാവരും നിങ്ങളുടെ ദുരിതങ്ങൾ ഒരു സഞ്ചിയിലാക്കി ദേവാലയത്തിലേക്ക് കൊണ്ടു വരിക" 
അങ്ങനെ പ്രദേശവാസികളെല്ലാം തങ്ങളുടെ ദുരിതങ്ങളുടെ ഭാണ്ഡവുമായി ആ ദേവാലയത്തിലേക്ക് വന്നു.

അയാൾക്ക് സന്തോഷം അടക്കാനായില്ല. 
കാരണം തന്റെ ഒരുപാട് കാലത്തെ അഭിലാഷം പൂവണിയാൻ പോവുകയാണ്.
ആ അനർഗ നിമിഷം വന്നണഞ്ഞിരിക്കുന്നു.

അയാൾ ധൃതിയോടെ ദേവാലയത്തിലേക്ക് കേറി.
മറ്റുള്ള ജനങ്ങളും വ്യഗ്രതയിലാണ്. 

എന്നാൽ ഹാളിനകത്ത് കയറിയപ്പോൾ അയാൾ അന്താളിച്ചു പോയി. 
കാരണം ആളുകളിൽ പലരും അയാളെകാൾ വലിയ ഭാണ്ഡങ്ങളാണ് ചുമന്ന് നിൽക്കുന്നത്. 

എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടാറുള്ള, 
നല്ല വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള, 
നല്ല വർത്തമാനങ്ങൾ മാത്രം പറയാറുളള ആളുകളിൽ പലരും വലിയ വലിയ ദാണ്ഡക്കെട്ടുകളാണ് ചുമന്ന് കൊണ്ട് വന്നിട്ടുള്ളത്. 

അയാൾ ചിന്തിച്ചു, 
നിൽക്കണോ അതോ പോണോ. 
പക്ഷെ അയാൾ പോയില്ല. കാരണം ഒരുപാട് കാലത്തെ പ്രാർത്ഥനക്കുത്തരമാണല്ലോ ഇന്ന് സംഭവിച്ചിരിക്കുന്നത്.

അപ്പോൾ മറ്റൊരു അശരീരി മുഴങ്ങി. 
"എല്ലാവരുടെയും ഭാണ്ഡങ്ങൾ ഹാളിന് ചുറ്റും വെക്കുക."

എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങൾ ഓരോ മൂലയിൽ വച്ചു. 
അല്പസമയം മൂകമായ അന്തരീക്ഷം.

അടുത്ത കൽപ്പനക്കായി എല്ലാവരും കാത്തിരുന്നു. പെട്ടെന്ന് വീണ്ടുമൊരു അശരീരി ഉണ്ടായി. 

"ഇനി ആ ഭാണ്ഡങ്ങളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം."

അവിടെ ആ നിമിഷം അത്ഭുതങ്ങളുടെ അത്ഭുതം സംഭവിച്ചു. 
എല്ലാവരും തിക്കുംതിരക്കും ഉണ്ടാക്കിയത്
എങ്ങനെയെങ്കിലും സ്വന്തം ഭാണ്ഡം കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു. 

അയാൾ സ്വന്തം ഭാണ്ഡത്തിന്റെ അടുത്തേക്കാണ് വെപ്രാളപ്പെട്ട് ഓടിയത്.

അയാളും ചിന്തിച്ചത് മറ്റാരെങ്കിലും എൻറെ ഭാണ്ഡം കയ്ക്കലാക്കിയാൽ ഏറ്റവും വലിയ നഷ്ടം അതായിരിക്കും.

എല്ലാവരും അവരവരുടെ തന്നെ ദുരിതങ്ങളുടെ ഭാണ്ഡങ്ങൾ തിരഞ്ഞെടുക്കുകയും ആശ്വാസത്തോടെയും വലിയ സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 
അയാളും വലിയ സന്തോഷത്തിലായിരുന്നു. അയാൾ സ്വയം പറഞ്ഞു: ആർക്കറിയാം, മറ്റുള്ളവരുടെ ഭാഗങ്ങളിലൊക്കെ എന്തൊക്കെയാണ് ഉള്ളത് എന്ന്?! 
നമ്മൾക്ക് നമ്മളുടെത് മാത്രമല്ലേ അറിയൂ. 

അന്ന് അയാൾക്ക് ഒരു കാര്യം ബോധ്യമായി. 
നമ്മുടെ കഷ്ടതകൾ മാത്രമേ നമുക്ക് അനുഭവിക്കാനാവുകയൊള്ളു.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...