ഞാൻ വന്നില്ല
ഞാൻ ചായ കുടിച്ചില്ല
പോലെയുള്ളവ.
"ചെയ്യാറില്ല" എന്ന് പറയാൻ വേണ്ടി നാം എനിക്കും നിനക്കും അവർക്കും ഞങ്ങൾക്കും അവനും അവൾക്കുമെല്ലാം ശേഷം Don't/Doesn't എന്നായിരുന്നു ചേർത്തത്.
എന്നാൽ 'ചെയ്തില്ല' എന്ന അർത്ഥം ലഭിക്കാൻ "Didn't" എന്നാണ് ചേർക്കേണ്ടത്.
നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ മാറ്റം വരുത്തി മനസ്സിലാക്കാം.
I wrote a story
(ഞാൻ ഒരു കഥ എഴുതി)
I didn't write a story?
(ഞാൻ ഒരു കഥ എഴുതിയില്ല)
They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)
They didn't play cricket?
(അവർ ക്രിക്കറ്റ് കളിച്ചില്ല)
We slept well
(ഞങ്ങൾ നന്നായുറങ്ങി)
We didn't sleep well?
(ഞങ്ങൾ നന്നായുറങ്ങിയില്ല)
He went to school
(അവൻ സ്കൂളിലേക്ക് പോയി)
He didn't go to school?
(അവൻ സ്കൂളിലേക്ക് പോയല്ല)
She came to city
(അവൾ സിറ്റിയിലേക്ക് വന്നു)
She didn't come to city?
(അവൾ സിറ്റിയിലേക്ക് വന്നില്ല)
'ചെയ്തു' എന്ന പ്രയോഗത്തിൽ ക്രിയയുടെ രണ്ടാമത്തെ രൂപമാണ് ഉപയോഗിച്ചതെങ്കിലും 'ചെയ്തില്ല' എന്ന പ്രയോഗത്തിൽ ക്രിയയുടെ ഒന്നാമാത്തെ രൂപം തന്നെയാണ് ഉപയോഗിക്കേണ്ടത്.
അപ്പോൾ ഒരു സംശയം?
ആദ്യത്തേതിൽ did ഇല്ലല്ലോ,
അതിന്റെ നേരെ ഓപോസിറ്റിൽ did ഉണ്ട് താനും.
എന്തായിരിക്കും കാരണം?
ആദ്യത്തേതിൽ did പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും verb ന്റെ രണ്ടാമത്തെ രൂപത്തിൽ did ഒളിച്ചിരിക്കുന്നുണ്ട്.
ആവശ്യം വരുമ്പോൾ മാത്രമേ പുറത്തേക്ക് വരികയൊള്ളു എന്ന് മാത്രം.
ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.
നന്ദി.
No comments:
Post a Comment
🌹🌷