നാമങ്ങൾ അഥവാ പേരുകളെ കുറിച്ചാണ് നാം ഇന്ന് പഠിക്കുന്നത്.
നാമങ്ങൾക്ക് അറബിയിൽ ഇസ്മ് എന്ന് പറയും.
ഈ പാഠഭാഗം പഠിച്ചു കഴിഞ്ഞാൽ പിന്നെ നാം അറബി ഭാഷയിലുള്ള ഏതൊരു വാക്ക് കണ്ടാലും അവ നാമം ആണോ അല്ലയോ എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.
പൊതുവെ അറബി ഭാഷയിലെ നാമങ്ങളെ തിരിച്ചറിയാൻ ചില അടയാളങ്ങൾ മനസ്സിലാക്കിയാൽ മതി.
അതിലൊന്ന് "ْاَل" (അൽ) എന്നതാണ്.
ഏതെങ്കിലും ഒരു പദത്തിന്റെ തുടക്കത്തിൽ നിങ്ങൾ (അൽ) എന്ന് കണ്ടാൽ നിങ്ങൾ ഉറപ്പിച്ചോളു,
ആ വാക്ക് നാമമാണ്.
അൽ മലയാളികളേ,
നമുക്ക്
ചില ഉദാഹരണങ്ങൾ നോക്കാം..
الشمس
القمر
النجم
الارض
الحبيب
الانسان
الناس
المدرسة
الطيارة
ഇസ്മാണോ അഥവാ നാമമാണോ എന്നറിയാനുള്ള മറ്റൊരു അടയാളം വാക്കിന്റെ അവസാനത്തിൽ "ഉൻ, ഇൻ, അൻ" എന്നീ ശബ്ദങ്ങളിൽ ഏതെങ്കിലും ഒന്നിൽ അവസാനിക്കലാണ്.
ഉദാഹരണങ്ങൾ നോക്കാം.
بَيْتٌ
بَيْتٍ
بَيْتًا
بَابٌ
بَابٍ
بَابًا
سَمَاءٌ
سَمَاءٍ
سَمَاءً
نَارٌ
نَارٍ
نَارًا
مَاءٌ
مَاءٍ
مَاءٌ
അവസാനത്തിൽ 'ഉൻ' എന്ന ശബ്ദം നിരുപാധികമായി ഉണ്ടാവുമെങ്കിലും "ഇൻ, അൻ" ശബ്ദങ്ങൾ ഉണ്ടാവാൻ ചില കാരണങ്ങളുണ്ട്.
അർഥങ്ങളിലും വ്യത്യാസമുണ്ട്.
അത് നമുക്ക് പിന്നീട് പഠിക്കാം.
ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്ദി.