Wednesday, December 1, 2021

സൂഫികളുടെ മൊഴിമുത്തുകൾ (351-355) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഖുത്വുബു ശഅറാനി | ഇമാം അലി | ഇമാം ജഅ്ഫർ സ്വാദിഖ് | Imam Jafar Sadiq | Imam Ali | Al Qutub Shaarani

(351)
ഒരു
ശിഷ്യൻ
തന്റെ
ഗുരുവിനോടുള്ള
പൂർണ്ണ
വിശ്വാസത്തോടെ
ആയിരം
വർഷത്തെ
വഴിദൂരങ്ങൾക്കപ്പുറം
നിന്ന്
വിളിച്ചാലും
ഗുരു
അവന്
മറുപടി
നൽകും,
ഗുരു
ജീവിച്ചിരിക്കുന്നവരോ
മൺമറഞ്ഞവരോ
ആണെങ്കിലും
ശരി.

~ ഖുത്വുബു ശ്ശഅറാനീ (റ)
_________________________

(352)
എവിടെ,
എപ്പോൾ
എന്ന
ചോദ്യങ്ങളിൽ
നിന്നും
പരിശുദ്ധനാണ്
എന്റെ
നാഥൻ
_________________________

(353)
ചോദിക്കപ്പെട്ടു:
തിരുദൂദരുടെ
പിതൃവ്യപുത്രാ,
എവിടെയായിരു
നമ്മുടെ
നാഥൻ?

അവൻ
വസിക്കാൻ
ഒരു
പ്രത്യേക
സ്ഥലമുണ്ടോ?

ഇമാം
അലി (റ)
മൗനിയായി

ശേഷം
പറഞ്ഞു:

നിങ്ങളുടെ
ചോദ്യം
പ്രപഞ്ചനാഥൻ
എവിടെ
എന്നല്ലേ...
അവൻ
വസിക്കുന്ന
സ്ഥലത്തെ
കുറിച്ച്?...

സ്ഥലങ്ങൾ
ഇല്ലാത്ത
അവസ്ഥയിലും
നാഥനുണ്ട്.

പിന്നീട്
അവൻ
സ്ഥലത്തെയും
കാലത്തെയും
പടച്ചു.

സ്ഥലകാലങ്ങൾ
ഇല്ലാത്ത
അവസ്ഥയിൽ
അവനെങ്ങനെ-
യായിരുന്നോ
അപ്രകാരം
തന്നെയാണ്
അവനിപ്പോഴും.
_________________________

(354)
അങ്ങെന്താണ്
ഏകാന്തരായി
കഴിയുന്നത്?
ചോദിക്കപ്പെട്ടു..
➖➖➖➖➖➖➖➖

ഇന്നലകളിൽ
ജീവിച്ചിരുന്നവർ
മറഞ്ഞപ്പോൾ
അവരോടു
കൂടെ
സത്യസന്ധതയും
നിഷ്കളങ്കതയുമെല്ലാം
പോയ്
മറഞ്ഞു.

ആളുകൾ
അഹങ്കാരികളും
പരസ്പരം
വിദ്വേഷം
വച്ച്
നടക്കുന്നവരും
ആയി 
മാറി.

അവർ
അവർക്കിടയിൽ
സ്നേഹവും
നിഷ്കളങ്കതയും
പ്രസംഗിച്ച്
നടക്കുന്നു.

പക്ഷെ
അവരുടെ
മനസ്സുകളിൽ
വിഷജന്തുക്കൾ
നിറഞ്ഞ്
നിൽക്കുന്നു.

~ ഇമാം ജഅഫർ സ്വാദിഖ് (റ)
_________________________

(355)
നാഥന്
ഭൂമിയിൽ
സ്വർഗ്ഗവും
നരകവുമുണ്ട്.
സ്വർഗ്ഗം
സ്വാസ്ഥ്യവും
നരകം
അസ്വാസ്ഥ്യവുമാണ്.
തന്റെ 
മുഴുവൻ
കാര്യങ്ങളും
നാഥനെ
ഏൽപ്പിക്കുന്നതിലാണ്
സ്വാസ്ഥ്യം.
ഹൃദയനാഥനെ
ഒന്നും
ഏൽപ്പിക്കാതെ
തന്നിഷ്ടം
മാത്രം
ചെയ്യുന്നതാണ്
അസ്വാസ്ഥ്യം.

~ ഇമാം ജഅഫർ സ്വാദിഖ് (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...