Wednesday, December 1, 2021

ബഹിരാകാശത്തേക്ക് - ലേക്ക് - എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian - 20 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 20
കഴിഞ്ഞ ദിവസം നാം പഠിച്ചത് കൂടെ എന്നർത്ഥം വരുന്ന در എന്ന പേർഷ്യൻ വാക്കാണ്.

ഇന്ന് നമുക്ക് '....ലേക്ക്' എന്ന അർത്ഥം വരുന്ന ഒരു പുതിയ വാക്ക് പഠിക്കാം. 

'ബെ' എന്ന വാക്കാണ് പേർഷ്യൻ ഭാഷയിൽ '.....ലേക്ക്' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്.


നമുക്ക് അ ചില ഉദാഹരണങ്ങളിലൂടെ അവ പഠിക്കാം.

به مدرسه
(ബെ മദ്റസെ)
സ്കൂളിലേക്ക് 

به خانه
(ബെ ഖാനെ)
വീട്ടിലേക്ക്

به بازار 
(ബെ ബാസാർ)
അങ്ങാടിയിലേക്ക് 

به لانه
(ബെ ലാനെ)
കൂട്ടിലേക്ക്

به اتاق
(ബെ ഉതാഖ്)
റൂമിലേക്ക്

به فضا
(ബേ ഫസാ)
ബഹിരാകാശത്തേക്ക്

به جهان
(ബെ ജഹാൻ)
ലോകത്തേക്ക്

به زندان
(ബെ സിന്താൻ)
ജയിലിലേക്ക്

ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ടു ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ ഇൽ തിഎഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...