Friday, December 3, 2021

സൂഫികളുടെ മൊഴിമുത്തുകൾ (356-360) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഉവൈസുൽ ഖർനി | ഹസൻ ബസരി | ഫരീദുദ്ധീൻ അത്താർ | ബായസീദ് ബിസ്താമി (റ)

(356)
പ്രണയഭാജനമല്ലാത്ത
മറ്റൊന്നിനും
നിന്റെ
ഹൃദയത്തിലേക്ക്
പ്രവേശിക്കാൻ
കഴിയാത്ത
രൂപത്തിൽ
നീ
നിന്റെ
ഹൃദയത്തിന്റെ
വാതിലുകൾ
കൊട്ടിയടക്കുക.

~ ഉവൈസുൽ ഖർനി (റ)
_________________________

(357)
നാഥന് 
ചില
ഇഷ്ടക്കാരുണ്ട്,
ഉവൈസികൾ
എന്നാണ്
അവരെ
വിളിക്കപ്പെടുന്നത്.
നാമത്തിന്റെ
അർത്ഥം
അവരെ
നയിക്കാൻ
ഒരു
ഗുരുവിന്റെ
ആവശ്യമില്ല
എന്നാണ്.
അവർ
നാഥന്റെ
ദിവ്യജ്യോതിയാൽ
പരിപാലിക്കപ്പെടുന്നു.
തിരുദൂദരുടെ
തേജസ്സാൽ
സംരക്ഷിക്കപ്പെടുന്നു.
ഇത്
ഉയന്ന
സ്ഥാനമാണ്.

നാഥൻ
ഉദ്ധേശിച്ചവർക്ക്
അവൻ
ഔദാര്യം
കനിഞ്ഞു
നൽകും.
അല്ലാഹു
അത്യുദാരനത്രെ.

~ ഫരീദുദ്ധീൻ അത്താർ (റ)
_________________________

(358)
എൻ
കണ്ണുകൾ
തേടുന്നത്
നാനാത്വത്തിലെ
ഏകത്വമെങ്കിൽ
ഒരു
മഴത്തുള്ളി
പോലും
നാഥന്റെ
സന്ദേശ 
വാഹകനാവുന്നു.
_________________________

(359)
പരമാർത്ഥമായ
നാഥൻ
ഏകനാണ്.
അതുകൊണ്ട്
അവനെ
അന്വേഷിക്കേണ്ടതും
ഏകത്വം
ഉപയോഗിച്ചാണ്.
നിങ്ങൾ
അവനെ
തിരയുന്നത്
മഷിയിലും
കടലാസിലുമാണ്.
പിന്നെ
എപ്പോൾ
ലഭിക്കും
നിങ്ങൾക്കവനെ?!

~ ബായസീദ് ബിസ്ത്വാമി (റ)
_________________________

(360)
ഒരു
വ്യക്തിയുടെ
നിസ്കാരം
ഹൃദയ
സാനിധ്യത്തോടെ
അല്ലെങ്കിൽ
അവൻ
നാശത്തിലേക്ക്
ഏറ്റവും
അടുത്ത്
നിൽക്കുന്നു.

~ ഹസൻ ബസ്വരി (റ)
_________________________

1 comment:

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...