Monday, November 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (331-335) || Sufi Quotes in Malayalam || Alif Ahad | Sufism | Rumi | സൂഫി | റൂമി | ഇസ്മാഇൽ ഹഖി അൽ ബറൂസവി | അബുദ്ദർദാഅ് | ബായസീദുൽ ബിസ്ത്വാമി (റ)

(331)
ലക്ഷ്യം
പരമമാണ്.
ഏറ്റവും
അവസാനമായി
സാക്ഷാത്കരിക്കേണ്ടതും
ആണ്.
തെറ്റിദ്ധരിക്കരുത്.

_________________________

(332)
നീ
നിന്റെ
ലക്ഷ്യത്തിലേക്ക്
ഒരൊറ്റ
രാത്രി
കൊണ്ട്
തന്നെ
എത്തിച്ചേർന്നാൽ
നീ
തിരിച്ചറിയുക.
നീ
എത്തിയിരിക്കുന്നത്
ലക്ഷ്യത്തിലല്ല.
മറിച്ച്
ലക്ഷ്യത്തിലേക്കുള്ള
വഴിയിൽ
മാത്രമാണ്.

~ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(333)
തൊലിഗോതമ്പിന്റെ
കുബ്ബൂസ്
കഴിച്ച്
ജീവിക്കുന്നതിലോ
ആട്ടിൻ
രോമങ്ങളെ
കൊണ്ടുള്ള
വസ്ത്രം
ധരിക്കുന്നതിലോ
ഒന്നുമല്ല
കാര്യം.

കാര്യം
കിടക്കുന്നത്
നാഥൻ
നൽകുന്നതിൽ
മുഴുവനും
പൂർണ്ണ
സംതൃപ്തൻ
ആകുന്നതിലാണ്.

~ അബുദ്ദർദാ (റ)
_________________________

(334)
ഹിജ്റ
രണ്ട് 
വിധമാണ്.
ഒന്ന്
സുപരിചിതം.
അതിന്റെ
പ്രായോഗികത
ഫത്ഹ്
മക്കയോട്
കൂടെ
അവസാനിച്ചു.
എന്നാൽ
രണ്ടാമത്തെ
ഹിജ്റ
നഫ്സിന്റെ/
ദേഹേച്ഛകളുടെ
രാജ്യത്ത്
നിന്നും
നാഥന്റെ
തിരു
സന്നിധാനത്തിലേക്കുള്ള
പാലായനമാണ്.
ശേഷം
ഹൃദയത്തിനകത്തെ
കഅബയെ
ദുഷിച്ച
കൈകളിൽ
നിന്നും
മോചിപ്പിക്കേണ്ടതുണ്ട്.
ദേഹേച്ചകളുടെയും
ശിർക്കിന്റെയും
പ്രതിഷ്ടകളെ
കഅബയിൽ
നിന്നും
തകർത്തെറിയേണ്ടതുണ്ട്.
പാലായനം
അന്ത്യനാൾ
വരെ
പ്രായോഗികമാണ്.
ഒരാൾ
നഫ്സിന്റെ
രാജ്യത്ത്
നിന്നും
ഹൃദയത്തിന്റെ
ഭൂമികയിലേക്ക്
സഞ്ചരിച്ചാൽ
അവൻ
ഉദ്ധേശിക്കുന്ന
എന്തുകാര്യവും
നാഥൻ
അവനു
നൽകും.
അതാണീ
വിശുദ്ധ
പാലായനത്തിന്
പകമായി
ഇഹലോകത്ത്
വച്ച്
നാഥൻ
നൽകുന്ന
സമ്മാനം.

~ ഇസ്മാഇൽ ഹഖി (റ)
_________________________

(335)
ഹല്ലാജ്,
പറഞ്ഞതെല്ലാം
പറഞ്ഞ്
അദ്ധേഹം
ഒരു
കഴുമരത്തിന്റെ
സുഷിരത്തിലൂടെ
തന്റെ
ഉത്ഭവ
സ്ഥാനത്തേക്ക്
മടങ്ങി.
അദ്ധേഹത്തിന്റെ
സ്ഥാനവസ്ത്രത്തിൽ
നിന്നും
ഒരു
തൊപ്പിക്ക്
വേണ്ടതു
മാത്രം
ഞാൻ
മുറിച്ചെടുത്തു.
അദ്ധേഹത്തിന്റെ
മതിലിനരികെ
നിന്നും
വർഷങ്ങൾക്കപ്പുറം
ഞാൻ
പറിച്ച
റോസാപ്പൂക്കളുടെ
ചില്ലയിൽ
നിന്നുമേറ്റ
ഒരു
മുള്ള്
ഇപ്പോഴും
എന്റെ
കൈപ്പത്തിയിലുണ്ട്.
അതെന്നിൽ
ആഴ്ന്നിറങ്ങിയിരിക്കുന്നു.

എങ്ങനെ
സിംഹങ്ങളെ
വേട്ടയാടാമെന്ന്
ഹല്ലാജിൽ
നിന്നും
ഞാൻ
പഠിച്ചു.
പക്ഷെ,
ഞാനിപ്പോൾ
ഒരു
സിംഹത്തെക്കാൾ
വിശന്ന്
വലഞ്ഞവനാണ്.

~ റൂമി (റ)
_________________________

Simple Past tense in Urdu | സാമാന്യ ഭൂതകാലം | Let's Learn Urdu - 5 | Alif Ahad Academy

ഒരു പ്രവർത്തി ഭൂതകാലത്ത് നടന്നു എന്നറിയിക്കുന്ന പ്രയോഗമാണ് ماضى مطلق (മാസീ മുത്വലഖ്).
ഈ പ്രയോഗത്തിൽ പ്രവർത്തി നടന്നത് കഴിഞ്ഞു പോയ കാലത്താണ് എന്ന് മാത്രമേ അറിയിക്കുന്നൊള്ളു.
അല്ലാതെ കുറേ നാളുകൾക്ക് മുമ്പ് നടന്നു, അല്ലെങ്കിൽ ഈ അടുത്ത് നടന്നു എന്നൊന്നും മനസ്സിലാക്കാനാകില്ല.

(മാസീ മുത്വലഖ്) ഉണ്ടാക്കാൻ മസ്ദറിന്റെ അടയാളമായ നാ എന്നതിനെ കളഞ്ഞതിന് ശേഷം അവസാന അക്ഷരമായി വന്നത് അലിഫോ വാവോ ആണെങ്കിൽ യാ എന്നും, അല്ലെങ്കിൽ ഒരു അലിഫും ചേർത്ത് കൊടുക്കുക.

ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.

താഴെ നൽകുന്ന ഉദാഹരണങ്ങളിൽ ഒന്ന് മസ്ദറും രണ്ട് മാസീ മുത്വലഖുമാണ്.

(പുകാർനാ)
پکارنا - വിളിക്കുക
پکارا - വിളിച്ചു

(ഛോഡ്നാ)
چهوڑنا - ഉപേക്ഷിക്കുക
چهوڑا - ഉപേക്ഷിച്ചു

(പൂഛ്നാ)
پوچہنا - ചോദിക്കുക
پوچہا - ചോദിച്ചു

(സോനാ)
سونا - ഉറങ്ങുക
سويا - ഉറങ്ങി

(ആനാ)
آنا - വരിക
آيا - വന്നു

രണ്ട് ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.

Sunday, November 21, 2021

ഖുർആനിൽ 500 ലേറെ തവണആവർത്തിച്ച് വന്ന വാക്കുകൾ | Let's Learn Arabic - 3 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

കഴിഞ്ഞ ദിവസം നാം هذا، هذه 
എന്നിവയുടെ അർത്ഥവും ഉപയോഗവും ഖുർആനിലെ ഉദാഹരണങ്ങൾ സഹിതം പഠിച്ചു.

ഇന്ന് നമുക്ക് ذلك، تلك എന്നിവയെ കുറിച്ച് പഠിക്കാം.
ഇവ രണ്ടും 500 ൽ അധികം തവണ ഖുർആനിൽ വന്നിട്ടുണ്ട്.

എന്നിവയുടെ നേർ വിപരീതമാണ് ذلك، تلك എന്നിവ.
അത്, അവ എന്നൊക്കെയാണ് അർത്ഥം.

ദാലിക പുല്ലിംഗമായും തിൽക സ്ത്രീലിംഗമായും ഉപയോഗിക്കുന്നു.

ഖുർആനിലെ ചില ഉദാഹരണങ്ങൾ നോക്കാം:

ثُمَّ إِنَّكُم بَعۡدَ ذَ ٰ⁠لِكَ لَمَیِّتُونَ
പിന്നെ, നിശ്ചയം നിങ്ങളെല്ലാം അതിനു ശേഷം മരിക്കുന്നവരാകുന്നു.

(ശേഷം : بَعۡدَ)

قُلۡ أَذَ ٰ⁠لِكَ خَیۡرٌ أَمۡ جَنَّةُ ٱلۡخُلۡدِ 
പറയുക; അതാണോ ഉത്തമം, അതല്ല, ശാശ്വത സ്വര്‍ഗമാണോ?

(ആണോ? أَ)

إِنَّ فِی ذَ ٰ⁠لِكَ لَـَٔایَةࣰۖ
നിശ്ചയം അതിൽ ദൃഷ്ടാന്തമുണ്ട്

ഇനി തിൽകയുടെ ചില ഉദാഹരണങ്ങൾ നോക്കാം.

وَتِلۡكَ حُجَّتُنَاۤ ءَاتَیۡنَـٰهَاۤ إِبۡرَ ٰ⁠هِیمَ عَلَىٰ قَوۡمِهِۦۚ 
ഇബ്രാഹീം നബിക്കും അവരുടെ സമൂഹത്തിൽ നാം നൽകിയ ന്യായപ്രമാണമാണ് അത്

تِلۡكَ ءَایَـٰتُ ٱلۡكِتَـٰبِ ٱلۡحَكِيم
വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ.

تِلۡكَ ٱلۡجَنَّةُ ٱلَّتِی نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِیࣰّا
നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അർഹമാക്കിക്കൊടുക്കുന്ന സ്വര്‍ഗമത്രെ അത്‌.

ഖുർആനിൽ 250 ലേറെ തവണആവർത്തിച്ച് വന്ന വാക്കുകൾ | Let's Learn Arabic - 2 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy


അറബി ഭാഷ
പഠിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് പലരും സമീപിച്ചിരുന്നു.
അറബി ഭാഷ സംസാരിക്കാൻ പഠിക്കുന്നതിലുപരി വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും മറ്റു അറബി ഗ്രന്ഥങ്ങളും വായിച്ച് മനസ്സിലാക്കുവാനുള്ള പ്രാപ്തിയാണ് അവർ ആഗ്രഹിക്കുന്നത്.

എവിടെ നിന്ന്, എങ്ങനെ തുടങ്ങണം എന്ന് കുറേ ചിന്തിച്ചു. 
അങ്ങനെ ഒരാശയം മനസ്സിൽ ഉദിച്ചു. 
വിശുദ്ധ ഖുർആനിലെ വാക്കുകളും വാക്യങ്ങളും ഉപയോഗിച്ചു കൊണ്ട് ഭാഷ പഠിക്കാം.

ഇന്ന് നാം തുടങ്ങുന്നത് വിശുദ്ധ ഖുർആനിൽ 250 ലേറെ പ്രാവശ്യം ആവർത്തിച്ച് വന്ന രണ്ട് വാക്കുകളും അവയുടെ ഉദാഹരണങ്ങളും ചർച്ച ചെയ്തു കൊണ്ടാണ്.


അവയിൽ ഒന്നാമത്തെ വാക്ക് :
هٰـــــــذَا

ഇത്, ഈ എന്നാണ് അർത്ഥം.
ഹാദക്ക് ശേഷം വരുന്ന വാക്ക് പുല്ലിംഗമായിരിക്കും.

നമുക്ക് ചില ഉദാഹരണങ്ങൾ പഠിക്കാം.

هَـٰذَا صِرَ ٰ⁠طࣱ مُّسۡتَقِیمࣱ
ഇത് ഋജുവായ മാർഗമാണ്

وَهَـٰذَا ٱلنَّبِیُّ
പ്രവാചകൻ

هَـٰذَا بَیَانࣱ لِّلنَّاسِ
ഇത് മനുഷ്യര്‍ക്കുള്ള ഒരു വിളംബരമാണ്

هَـٰذَا ٱلۡقُرۡءَانُ 
ഖുർആൻ

وَیَقُولُونَ مَتَىٰ هَـٰذَا ٱلۡوَعۡدُ
അവർ പറയും: എപ്പോഴാണ് വാഗ്ദാനം പുലരുക.

രണ്ടാമത്തെ വാക്ക് :
هٰـــــــذِهِ

ഹാദിഹിക്ക് ശേഷം വരുന്ന വാക്ക് സ്ത്രീലിംഗമായിരിക്കും.

അറബി വാക്കുകളിലെ സ്ത്രീലിംഗമായി വരുന്ന ഭൂരിപക്ഷം വാക്കുകളുടെയും അവസാനത്തിൽ (ة) ഉണ്ടാകും.

നമുക്ക് ഖുർആനിൽ നിന്ന് തന്നെ ഉദാഹരണങ്ങൾ പഠിക്കാം.

 هَـٰذِهِۦ نَاقَةُ ٱللَّه
ഇത് അല്ലാഹുവിന്റെ ഒട്ടകമാണ്

ٱدۡخُلُوا۟ هَـٰذِهِ ٱلۡقَرۡیَةَ
നിങ്ങള്‍ പട്ടണത്തില്‍ പ്രവേശിക്കുക

وَلَا تَقۡرَبَا هَـٰذِهِ ٱلشَّجَرَةَ
നിങ്ങൾ രണ്ട് പേരും മരത്തോടടുക്കരുത്.

നിർദ്ധേശങ്ങൾ അറിയിക്കുക.

Saturday, November 20, 2021

സൂഫികളുടെ മൊഴിമുത്തുകൾ (326-330) || Sufi Quotes in Malayalam || Alif Ahad | സൂഫി | ഇമാം ശിബ്-ലി | ഇബ്നു അറബി | സഈദ് ശിബ്-ലി (റ)

(326)
യുദ്ധഭൂമിയിൽ
പോലും
വികാരങ്ങൾക്ക് 
അടിമപ്പെടാതെ
വിവേകത്തോടെ 
മുന്നേറുന്ന
ഒരു
സമൂഹം
പോരാട്ടങ്ങൾക്കൊടുവിൽ
ഒരിക്കൽ
സ്വാതന്ത്ര്യമനുഭവിക്കും.
_________________________

(327)
സൂഫീ
സഞ്ചാര
പാദയുടെ
അവസാനം
പൂർണ്ണ
മനുഷ്യൻ
എന്ന
യഥാർത്ഥ്യം
സാക്ഷാത്കരിക്കുമ്പോൾ
മാത്രമാണ്.
അത്
ഒരു
ആത്മജ്ഞാനിയുടെ
സത്തയിലേക്കുള്ള
പ്രയാണത്തിന്റെ
പൂർത്തീകരണമാണ്.
അതുതന്നെയാണ്
നാഥനോടുള്ള
പ്രണയത്തിലേക്കും
നാഥനിൽ
നിന്നുള്ള
പ്രണയത്തിലേക്കും
നയിക്കുന്ന
നഫ്സുൽ
മുത്വ്-മഇന്ന:യും.
പ്രണയം
കാരണം
ശാശ്വതമായ
ആനന്ദത്തിലേക്കും
തേജസ്സിലേക്കും
അവർ
എത്തിച്ചേരുന്നു.

~ സഈദ് ശിബ്-ലി
_________________________

(328)
മനുഷ്യർ
വ്യത്യസ്ഥ
പദവികളിലാണ്.
അവർ
ഏതൊരു
സ്ഥാനത്താണോ
നിൽക്കുന്നത്
അതിനനുസരിച്ച്
ആയിരിക്കും
അവരുടെ
തികവും
മികവും.
അപ്പോൾ
ഇന്ദ്രിയജ്ഞാന
തലത്തിലുള്ളവരുടെ
തികവും
വർദ്ധനവും
സംഭവിക്കുന്നത്
ദൃഷ്ടിഗോചരമായ
പഥാർത്ഥങ്ങൾ
വർദ്ധിക്കുമ്പോഴാണ്.
കൂടുതൽ
പഥാർത്ഥങ്ങൾ
സ്വന്തമാക്കുമ്പോൾ
അവർ
കൂടുതൽ
സന്തോഷിക്കുന്നു.
കൂടുതൽ
സമ്പന്നരായെന്ന്
ധരിക്കുന്നു.

എന്നാൽ,
അതീന്ദ്രിയ-
ജ്ഞാനത്തിന്റെ
ഉടമകൾ
സമ്പന്നരാകുന്നത്
ആത്മജ്ഞാനവും
പരമാനന്ദവും
പോലെയുള്ള
പഥാർത്ഥ
തലത്തിനും
അപ്പുറത്തുള്ള
കാര്യങ്ങളെ
കൊണ്ടാണ്.
നശ്വരമായ
പഥാർത്ഥങ്ങളിലേക്ക്
അവർ
ആഗ്രഹത്തോടെ
ഒന്ന്
നോക്കുക
പോലുമില്ല.
പൂതിയോടെയുള്ള
നോട്ടത്തെ
പോലും
അവർ
അപമര്യാദയായി
മനസ്സിലാക്കുന്നു.

~ ഇബ്നുൽ അറബി (റ)
_________________________

(329)
ആത്മജ്ഞാനിയുടെ
സ്ഥാനം
ഭൗതികയെക്കാളും
പാരത്രികതയെക്കാളും
മഹത്വമുള്ളതാണ്.
കാരണം
ഭൗതികത
പരീക്ഷണങ്ങളുടെയും
ആപത്തുകളുടെയും
ഗൃഹമാണ്.
പാരത്രികത
അനുഗ്രഹളുടെ
ഗൃഹമാണ്.
എന്നാൽ,
ആത്മാജ്ഞാനിയുടെ
ഹൃദയം
തന്റെ
ഹൃദയനാഥനെ
കുറിച്ചുള്ള
മഅരിഫത്
നിറഞ്ഞു
നിൽക്കുന്ന
ഗൃഹമാണ്.

~ അബൂബക്കർ ശിബിലി (റ)
_________________________

(330)
ഒരു
ദിവസം
ഗുരുവന്വേഷിയും
അടുത്ത
ദിവസം
മുരീദും
അടുത്ത 
മാസം
ശൈഖും
പിന്നെ
ഖുതുബും
ആവാൻ
ആഗ്രഹിക്കുന്ന
ഞാൻ
ചിന്തിക്കാൻ
ഇമാം
ശിബ്-ലി (റ)
പറയുന്നു.
➖➖➖➖➖➖➖➖
കരുണാമയനായ
നാഥന്റെ
ശ്വാസ-
നിശ്വാസത്തെ
ഒന്നനുഭവിച്ച്
അറിയാൻ
ഞാൻ
എഴുപത്
വർഷത്തോളം
കഠിനമായി
പരിശ്രമിച്ചു.
➖➖➖➖➖➖➖➖➖

പ്രവാചകർ (സ)
പറഞ്ഞു:
യമനിന്റെ
ഭാഗത്ത്
നിന്നും
കാരുണ്യവാനായ
നാഥന്റെ
ഉച്ഛ്വാസവായു
എനിക്ക്
അനുഭവിക്കാൻ
സാധിക്കുന്നു.
_________________________

പേർഷ്യൻ ഭാഷയിലെ ചില പ്രധാനപ്പെട്ട വാക്കുകൾ | Persian Vocabulary | Important words in Persian | Let's Learn Persian | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 16
برادر 
(ബറാദർ)
സഹോദരൻ 

خواهر
(ഖ്വാഹർ)
സഹോദരി
پدر
(പെദർ)
പിതാവ്

مادر
(മാദർ)
മാതാവ്

دختر
(ദഹ്തർ)
മകൾ

پسر
(പെസർ)
മകൻ

پدر بزرگ
(പെദർ ബോzoർഗ്)
പിതാമഹൻ

مادر بزرگ
(മാദർ ബോzoർഗ്)
പിതാമഹി
پدر شوهر
(പെദർ ശോഹർ)
അമ്മോശൻ

مادر شوهر
(മാദർ ശോഹർ)
അമ്മായിയമ്മ
عمو
(അമൂ)
അമ്മാവൻ 

عمه
(അമ്മേ)
അമ്മായി

داماد
(ദാമാദ്)
മരുമകൻ

عروس
(അറൂസ്)
മരുമകൾ

اتوبوس
(അതൂബുസ്)
ബസ്

بیمارستان
(ബീമാർ സ്ഥാൻ)
ഹോസ്പിറ്റൽ

پنکه
(പങ്കെ)
ഫാൻ

ترش
(തൊർശ്)
പുളി

ثروت
(സർവത്)
സമ്പത്ത്

جمعیت
(ജംഇയ്യത്)
ജനസംഖ്യ

چمدان
(ചെമീദാൻ)
സ്യൂട്ട് കേസ്

حسابدار
(ഹെസാബ് ദാർ)
അക്കൗണ്ടൻറ്

خانه
(ഖാനെ)
വീട്

دبستان
(ദബിസ്ഥാൻ)
സ്കൂൾ

ذرت
(zo റത്)
മധുരമുള്ള ചോളം

راننده
(റാനെന്തെ)
ഡ്രൈവർ
زن
(zaൻ) 
സ്ത്രീ


سرباز
(സാർബാz)
ഭടൻ

صبحانه
(സുബ്ഹാനേ) 
ബ്രേക്ക് ഫാസ്റ്റ്


ضرر
(zaറർ)
ഉപദ്രവം


ظهر
(zhoഹ്ർ) 
ഉച്ച

عروس
(അറൂസ്) 
വധു

غنی
(ഗനി)
സമ്പന്നൻ

 فرودگاه
(ഫൊറൂദ് ഗാഹ്)
എയർപോർട്ട്

قطار
(ഖതാർ)
ട്രെയിൻ
کتاب
(കെതാബ്)
പുസ്തകം

گزارش
(ഗൊzaറെശ്)
റിപ്പോർട്ട്

لطفاً
(ലൊത്ഫൻ)
പ്ലീസ്
مهندس
(മൊഹന്തസ്) 
 എൻജിനീയർ
نگهبان
(നെഗഹ്ബാൻ) 
വാച്ച്മാൻ

هواپیما
(ഹവാപൈമാ) 
വിമാനം

دکتر
(ദോക്തൊർ) 
ഡോക്ടർ

دانشجو
(ദാനിശ്ജൂ) 
വിദ്യാർത്ഥി
معلم
(മൊഅല്ലെം) 
അധ്യാപകൻ

ایستگاه راه آهن

 (ഇസ്ത്ഗാഹെ റാഹ് ആഹൻ)
റെയിൽവേ സ്റ്റേഷൻ
مدیر
(മൊദീർ) 
മാനേജർ

 بازار
(ബാസാർ)
മാർക്കറ്റ്

ماشین
(മാശീൻ) 
കാർ
کامپیوتر
(കംബ്യൂതർ)
കമ്പ്യൂട്ടർ
 رایانه
 (റായാനെ)
കമ്പ്യൂട്ടർ

مرد
(മർദ്) 
പുരുഷൻ
پلیس
(പൊലീസ്)
പോലീസ്

Friday, November 19, 2021

സൂഫികളുടെ മൊഴിമുത്തുകൾ (321-325) || Sufi Quotes in Malayalam || Alif Ahad | സൂഫി | Ahmed Al Gazzali | Yafiee | Kadayikkal | അഹ്മദുൽ ഗസ്സാലി | യാഫിഈ | കടായിക്കൽ

(321)

എന്റെ
ഗുരു
അബൂബക്കർ 
നസ്സാജ് 
ത്വൂസി (റ)
ഒരിക്കൽ
നാഥനോട്
ചോദിച്ചു.
നാഥാ...
എന്നെ
സൃഷ്ടിച്ചതിന്
പിന്നിലെ
ലക്ഷ്യം
എന്താണ്?

അപ്പോൾ
നാഥനിൽ
നിന്നുള്ള
മറുപടി
വന്നു :
നിന്നെ
സൃഷ്ടിച്ചതിന്
പിന്നിലെ
ലക്ഷ്യം
എന്തെന്നാൽ,
നിന്റെ
ആത്മാവിന്റെ
കണ്ണാടിയിൽ
നീ
എന്നെ
കാണലും
നിന്റെ
ഹൃദയത്തിൽ
എന്നോടുള്ള
പ്രണയം
ഉണ്ടാവലുമാണ്.

അഹ്മദുൽ ഗസ്സാലി (റ)
_________________________

(322)

നാഥൻ
എനിക്കു
നൽകിയ
അനുഗ്രഹങ്ങൾക്ക്
ഞാൻ
നന്ദി
ചെയ്യുന്നു
എങ്കിൽ
നന്ദി
ചെയ്യുക
എന്ന
പ്രവൃത്തിയും
അവൻ
എനിക്ക്
നൽകിയ
അനുഗ്രഹമാണ്.
അപ്പോൾ
ഞാൻ
അതിനു
പകരമായി
പിന്നെയും
നന്ദി
ചെയ്യേണ്ടിയിരിക്കുന്നു.
അതിനാൽ,
ദിനങ്ങൾ
എത്ര
കഴിഞ്ഞാലും
ആയുസ്
തീർന്നാലും
നാഥന്റെ
ഔദാര്യം
കൊണ്ടല്ലാതെ
എന്റെ
കൃതജ്ഞത
എങ്ങനെ
പൂർണ്ണത
കൈവരിക്കാനാണ്.

~ ഒരു സൂഫീകവി
_________________________

(323)
നഫ്സ്
ദുൻയാവിന്റെ
ആഗ്രഹങ്ങളെ 
തൊട്ടെല്ലാം
ഒഴിഞ്ഞ്
നിന്നപ്പോൾ
അവൾ
ദേഹേച്ഛയെ
തൊട്ട്
മൃതിയടഞ്ഞു.
അപ്പോൾ
കണ്ണുനീർ
തുള്ളികൾ
അവളുടെ
മയ്യിത്ത്
കുളിപ്പിച്ചു.
അവളുടെ
സൽപ്രവർത്തികൾ
അവളുടെ
മേൽ
മയ്യിത്ത്
നിസ്കരിച്ചു.
പശ്ചാതാപമെന്ന
തൂവെള്ള
വസ്ത്രം
കൊണ്ടായിരുന്നു
അവളെ
കഫൻ
ചെയ്യപ്പെട്ടത്.
വിലയനത്തിലേക്കുള്ള
പുനരുത്ഥാനമെന്ന
മയ്യിത്ത്കട്ടിലിൽ
അവളെ
വഹിക്കപ്പെട്ടു.
ഏകാന്തത
എന്ന
ഭൂമിയിൽ
കുഴിച്ച
ആരുമറിയാത്ത
ഒരു
ഖബ്റിലേക്ക്
അവളെ
കൊണ്ടുപോകപ്പെട്ടു.
                                  
~ യാഫിഈ (റ)
_________________________

(324)
അങ്ങനെ
വാളിന്റെ
മൂർച്ഛയെക്കാൾ
നേർമ്മയുള്ള
ധർമ്മത്തിന്റെ
ഋജുവായ
സ്വിറാത്
പാലത്തിലൂടെ
അവൾ
നടന്നു.
പാലത്തിൽ
നിന്നും
തെന്നി
വീണാൽ
പ്രണയഭാജനത്തിന്റെ
തിരുസന്നിധിയിൽ 
നിന്നുള്ള
അകൽച്ചയെന്ന
നരകത്തീയിലേക്ക്
അവൾ
പതിക്കും.
ഇനി
പാലത്തിൽ
നിന്നും
തെറ്റാതെ
ഇളകാതെ
വിട്ട്കടന്നാൽ
പ്രേമഭാജനത്തിന്റെ
തിരുസാമീപ്യത്തിലേക്ക്
അവൾ
ചേർന്നു.
ആത്യന്തിക
വിജയം
കരസ്ഥമാക്കി.

~ യാഫിഈ (റ)
_________________________

(325)
മലികുൽ
മുലൂകിനെ
കാണാനേ..
മഹ്ശറ
വിട്ട്
കടക്കേണേ..
വലിയൊരു
പാലം
കടക്കെണമെന്നത്
മരിച്ചോർക്കല്ലട
ശൈത്താനേ..

~ കടായിക്കൽ (റ)
_________________________

നാലാം നൂറ്റാണ്ടിലെ സൂഫീ ആത്മജ്ഞാഞാനികൾ | Sufi Saints in the Fourth Century Hijra | Sufi biography | Alif Ahad

നാലാം നൂറ്റാണ്ടിലെ സൂഫികൾ


അബൂ ത്വാലിബുൽ മക്കി (റ)

അബൂബകർ കാലാബാദി (റ)

അബൂബകർ ശിബ് ലി (റ)

ഹകീം തുർമുദി (റ)

മുഹമ്മദുബിൻ ഫദ്ൽ ബൽഖീ (റ)

അബൂ അബ്ദില്ലാ സ്വബീഹീ (റ)

അബൂ അലീ ജുzജാനി (റ)

അബൂ മുഹമ്മദുൽ ജരീരീ (റ)

ബന്നാനുൽ ഹമ്മാൽ (റ)

അബ്ദുല്ലാഹിബ്ൻ മുഹമ്മദ് ഖർറാസ് (റ)

അബൂ അംറ് ദിമശ്ഖി (റ)

ത്വാഹിറുൽ മുഖദ്ദസി (റ)

മഹ്ഫൂദ് ബിൻ മഹ്മൂദ് (റ)

അബുൽ അബ്ബാസുബിൻ അതാഅ് (റ)

അബുൽ ഹുസൈൻ വർറാഖ് (റ)

ഇബ്നുൽ ഫർഗാനി (റ)

അബുൽ ഹസൻ സാഇഗ് ദീനവരീ (റ)

ഇബ്രാഹീമുൽ ഖസ്സാർ (റ)

ഖൈറുന്നസ്സാജ് (റ)

അബൂ ജഅഫർ ബിൻ ഹംദാൻ (റ)

അബൂ മുഹമ്മദ് മുർതഇശ് (റ)

അബ്ദുല്ലാഹിബിൻ മനാസിൽ (റ)

അബുൽ ഖൈർ അഖ്തഅ് (റ)

മുഹമ്മദുബിൻ അലീ കാതിബ് (റ)

അബൂ യഅ്ഖൂബ് നഹ്റജൂരി (റ)

അലിയ്യുബിൻ ഹസൻ അൽ മുസയ്യൻ (റ)

അബൂ അലിയ്യു റൗദ്ബാരീ (റ)

അബൂ അലിയ്യു ബിൻ കാതിബ് (റ)

അബുൽ ഹസൻ ബിൻ ബന്നാൻ (റ)

ഇബ്നു ത്വാഹിർ അൽ അബ്ഹരീ (റ)

മുളഫറുൽ ഖർമീസീനീ (റ)

അബുൽ ഹസൻ ബിൻ ഹിന്ദ് (റ)

ഇബ്രാഹീം ബിൻ ശൈബാൻ ഖർമീസീനീ (റ)

അബൂബക്റുൽ ഹുസൈൻ യസ്ദാനിയാർ (റ)

ഇബ്രാഹീം ബിൻ മൗലിദ് (റ)

ഇബ്നു സാലിമുൽ ബസരീ (റ)

മുഹമ്മദു ബിൻ അലിയാൻ നസവീ (റ)

അബൂബകർ ബിൻ അബീ സഅദാൻ

അബൂ സഈദു ബിൻ അഅ്റാബീ (റ)

അബൂ അംറുസ്സജാജീ (റ)

ജഅഫറുൽ ഖുൽദീ (റ)

അബുൽ അബ്ബാസുസ്സയ്യാരീ (റ)

അബൂബകറു ദ്ദഖ്ഖീ (റ)

അബ്ദുല്ലാഹി റാസീ (റ)

ഇബ്നു നജീദുസ്സലമീ (റ)

അബുൽ ഹസൻ ബൂശഞ്ചീ (റ)

മുഹമ്മദ് ബിൻ ഖഫീഫ് (റ)

ബുൻദാർ ബിൻ ഹുസൈൻ (റ)

അബൂബകർ ത്വംസതാനീ (റ)

അബൂൽ അബ്ബാസ് ദീനവരീ (റ)

അബൂ ഉസ്മാൻ മഗ്റബീ (റ)

അബുൽ ഖാസിം നസ്റാബാദീ (റ)

അലിയു ബിൻ ഇബ്രാഹീം ഹസ്വ്രീ (റ)

അബൂ അബ്ദില്ലാഹ് തറൂഗബദീ (റ)

അബൂ അബ്ദില്ലാഹ് റൗദ്ബാരീ (റ)

അബൂൽ ഹസൻ സ്വൈറഫീ (റ)

അബൂബകർ ശിബ്ഹീ (റ)

മുഹമ്മദുബിൻ അഹ്മദ് ഫർറാഅ് (റ)

അബൂ അബ്ദില്ലാഹ് ദീനവരീ (റ)

Wednesday, November 17, 2021

Past tense in Urdu | ഭൂതകാലം | Let's Learn Urdu - 4 | Alif Ahad Academy

Let's Learn Urdu - 4


കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഉർദു ഭാഷയിൽ ആറ് രൂപത്തിൽ പറയാം.
ഓരോ പ്രയോഗത്തിനും വ്യത്യസ്ത അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.

1. ماضى مطلق
(മാzee മുത്-ലഖ്)
സാമാന്യ ഭൂതകാലം

2. ماضی قریب
(മാzee ഖരീബ്)
ആസന്ന ഭൂതകാലം

3. ماضی بعيد
(മാzee ബഈദ്)
പൂർണ്ണ ഭൂതകാലം

4. ماضی نا تمام
(മാzee നാ തമാം)
അപൂർണ്ണ ഭൂതകാലം

5. ماضی احتمالی
(മാzee ഇഹ്തിമാലീ)
സാധ്യതാ ഭൂതകാലം

6. ماضی تمنائی
(മാzee തമന്നാഈ)
ആശാ ഭൂതകാലം

അടുത്ത ഭാഗങ്ങളിൽ നമുക്ക് ഇവയെ വിശദമായി പഠിക്കാം.

സൂഫികളുടെ മൊഴിമുത്തുകൾ (316-320) || Sufi Quotes in Malayalam || Alif Ahad | സൂഫി | Abu Saeedul Kharraz | Abu Bakr Al nassaj Thusi | അബൂ സഈദുൽ ഹർറാസ് | അബൂബക്കർ നസ്സാജ് ത്വൂസി

(316)
ഫനാ
എന്നാൽ
ഒരു
അടിമ
അവന്റെ 
കാഴ്ചയെതൊട്ട്
നശിക്കലാണ്.

ബഖാ
എന്നാൽ,
അടിമ
തന്റെ
ആരാധ്യനായ
നാഥന്റെ
തിരു
സന്നിധാനത്തിൽ
ശാശ്വതനാവലാണ്.

~ അബൂ സഈദുൽ ഹർറാസ് (റ)
_________________________

(317)
ഒരു
ദർവീശ്
തന്റെ
ഊന്നുവടിയിൽ
ഇങ്ങനെ
എഴുതിവച്ചിരിന്നു :-

നീ
ചെയ്ത
മുഴുവൻ
ദോഷങ്ങളും
പൊറുക്കപ്പെടും,
എന്നിൽ
നിന്നും
അശ്രദ്ധനായി
എന്നെ
മറന്ന
ഏറ്റവും
വലിയ
പാപമൊഴികെ.
_________________________

(318)
വാദങ്ങളും 
പ്രതിവാദങ്ങളും
നിലച്ച
ശേഷം
യഥാർത്ഥ
പ്രണയത്തിൻ 
വാതിലുകൾ
തുറക്കപ്പെടട്ടെ..
എന്നാൽ,
ഇടയിൽ
ലോക്ഡൗണുകൾ
വീഴാത്ത
പ്രണയ
പ്രപഞ്ചത്തിൽ
കാമുകീ-
കാമുകന്മാർക്ക്
കിന്നരിക്കാം.
_________________________

(319)
വെള്ളം
വെള്ളമെന്ന്
സങ്കൽപ്പിച്ചാൽ
ദാഹം
ശമിക്കുകയില്ല.

തീ
തീയെന്ന്
ചിന്തിച്ചത്
കൊണ്ട്മാത്രം
ഉഷ്ണിക്കുകയില്ല.

ആശിക്കുന്നു,
അന്വേഷിക്കുന്നു
എന്ന്
വാദിച്ചത്
കൊണ്ട്മാത്രം
അഭിലാഷം
സാക്ഷാത്കരിക്കുകയും
ഇല്ല.

~ അബൂബക്കർ നസ്സാജ് ത്വൂസി (റ)
_________________________

(320)
ചോദിക്കപ്പെട്ടു:

എങ്ങിനെയാണ്
വളരെ
എളുപ്പത്തിൽ
ലക്ഷ്യം
സാക്ഷാത്കരിക്കാൻ
കഴിയുക?

അന്വേഷണം
എന്ന
കണ്ണാടിയിൽ
സത്യസന്ധത
എന്ന
ഉൾക്കാഴ്ച
കൊണ്ട്
ഉറ്റുനോക്കിയാൽ
സാക്ഷാത്കരിക്കാം.

~ അബൂബക്കർ നസ്സാജ് ത്വൂസി (റ)
_________________________

"ചെയ്യുകയായിരുന്നോ?" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 20 | Free Spoken English Course | Alif Ahad Academy

Let's Learn English - 20
ഇന്ന് നാം പഠിക്കുന്നത് "ചെയ്യുകയായിരുന്നോ?" എന്ന പ്രയോഗമാണ്.
"ചെയ്യുകയാണോ?" എന്ന പ്രയോഗം നാം മുമ്പ് പഠിച്ചു.

"ചെയ്യുകയായിരുന്നോ?" എന്ന പ്രയോഗം ലഭിക്കാൻ
You, they, we എന്നിവയുടെ മുമ്പിൽ were ഉം I, he, she, it എന്നിവയുടെ മുമ്പിൽ was ഉം ആണ് ഉപയോഗിക്കേണ്ടത്.

നമുക്ക് ഉദാഹരണങ്ങളിലൂടെ പഠിക്കാം.

Was I walking yesterday
(ഞാൻ ഇന്നലെ നടക്കുകയായിരുന്നോ?)

Were you planning for a trip?
(നീ ഒരു ട്രിപ് പ്ലാൻ ചെയ്യുകയായിരുന്നോ?)


Were we recording a video?
(ഞങ്ങൾ ഒരു വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നോ?)

Were they chatting with their friends?
(അവർ അവരുടെ സുഹൃത്തുക്കളുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നോ?)

Was he eating chicken fry?
(അവർ ചിക്കൻ ഫ്രൈ കഴിക്കുകയായിരുന്നോ?)

Was she singing?
(അവൾ പാട്ട് പാടുകയായിരുന്നോ?)

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...