Friday, November 12, 2021

സൂഫികളുടെ മൊഴിമുത്തുകൾ (296-300) || Sufi Quotes in Malayalam || Alif Ahad | സൂഫി | Samnoonul Muhibb | സംനൂനുൽ മുഹിബ്ബ്

(296)
നാഥൻ
നിന്നെ
ഒരു
വികാരത്തിൽ
നിന്നും
മറ്റൊരു
വികാരത്തിലേക്കും
അല്ലെങ്കിൽ
ഒരു
മനോഭാവത്തിൽ
നിന്നും
മറ്റൊരു
മനോഭാവത്തിലേക്കും
മാറ്റിക്കൊണ്ടിരുന്നു.
അനുകൂലവും
പ്രതികൂലവുമായ
വൈരുദ്ധ്യ
സാഹചര്യങ്ങളെ
തന്ന്കൊണ്ട്
അവൻ
നിന്നെ
പഠിപ്പിക്കുന്നത്
എന്തെന്നാൽ,
നിനക്ക്
ഒരു
ചിറകല്ല
രണ്ട്
ചിറകുകളുണ്ട്
എന്നാണ്.

~ സൂഫി
_________________________

(297)
പകൽ
സമയങ്ങളിൽ
ഞാൻ
ആരാധനാ
നിമഗ്നനാണ്
എന്നാൽ
രാത്രിയുടെ
യാമങ്ങളിൽ
എന്റെ
ദേഹേച്ഛ
എന്നെ
വന്ന്
വിളിക്കുമ്പോൾ
ഞാൻ
ഉത്തരം
ചെയ്തുപോകുന്നു.

എന്റെ
ദിനങ്ങളെല്ലാം
ഉന്മൂലനാശം
വരിച്ചുകൊണ്ടിരിക്കുന്നു
എങ്കിലും
എന്റെ
പ്രണയം
ശക്തമാണ്.
പ്രണയ
നമിഷങ്ങളെ
സമ്മാനിക്കുന്ന
കാലം
ഒരിക്കലും
പോയ്മറയില്ല.

~ സംനൂനുൽ മുഹിബ്ബ് (റ)
_________________________

(298)
ഞാൻ
കരഞ്ഞു.
സാധാരണ
കണ്ണുനീർ
തുള്ളികൾ
മനസ്സിന്
സ്വാസ്ഥ്യവും
ശാന്തതയും
നൽകുന്നു.
എന്നാൽ,
പ്രണയത്താൽ
ഉതിർന്നു
വീഴുന്ന
കണ്ണുനീർ
തുള്ളികൾ
ഹൃത്തടത്തെ
കീറി
മുറിക്കുന്നു.

~ സംനൂനുൽ മുഹിബ്ബ് (റ)
_________________________

(299)
നിന്നോടുള്ള
പ്രണയം
ഞാൻ
അനുഭവിക്കുന്നതിന്
മുമ്പ്
എന്റെ
ഹൃദയം
ഒഴിഞ്ഞ്
കിടക്കുകയായിരുന്നു.
അവിടെ
സൃഷ്ടികളുടെ
ഓർമ്മകളും
കളിയും
തമാശകളും
മാത്രമേ
ഉണ്ടായിരുന്നൊള്ളു..

അങ്ങിനെ
നിന്റെ
പ്രേമം
എന്നെ
വന്ന്
വിളിച്ചപ്പോൾ
ഞാനതിന്
ഉത്തരം
നൽകി.
പിന്നെ
നിന്റെ
കലാവിരുതല്ലാതെ
മറ്റൊന്നും
എനിക്കിവിടം
കാണാനായില്ല..

~ സംനൂനുൽ മുഹിബ്ബ് (റ)
_________________________

(300)
പ്രണയിക്കുന്ന
ആളുകളുടെ
ഹൃദയം
എപ്പോഴും
വേദനിച്ച്
കൊണ്ടിരിക്കുന്നു.
പച്ചമരുന്നിനോ
ലഹരിമരുന്നിനോ
ഉറക്കിനോ
വിനോദങ്ങൾക്കോ
വേദന
ശമിപ്പിക്കാൻ
കഴിയില്ല.
അവരുടെ
പ്രണയ
ഭാജനത്തിന്റെ
ദർശനത്തിനു
മാത്രമേ
അവരുടെ
ഹൃദയ
നൊമ്പരം
തീർക്കാനാവൂ...

~ സൂഫി
_________________________

നിങ്ങൾ വകീലല്ല | شما وکیل نیستيد | Let's Learn Persian - 13 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 13

കഴിഞ്ഞ പാഠഭാഗത്ത് നാം تو എന്നതിന്റെ ബഹുവജനം شما (ശുമാ) ആണെന്ന് പഠിച്ചു.
തോ എന്നതിനേക്കാൾ പൊളൈറ്റാണ് ശുമാ എന്നും പറഞ്ഞു.
ഒരാളെ ബഹുമാനിച്ചു കൊണ്ട് അഭിസംബോധന ചെയ്യാൻ شما (നിങ്ങൾ) എന്ന് ഉപയോഗിക്കാം എന്നത് മനസ്സിലാക്കി.

ഇനി, ഇന്ന് നാം പഠിക്കുന്നത് 
ശുമാ എന്നതിന് ശേഷം 'അല്ല' എന്ന അർത്ഥം ലഭിക്കാൻ എന്ത് ചേർക്കണം എന്നതാണ്.

അത് വളരെ എളുപ്പമാണ്. نیستيد (നീസ്തീദ്) എന്ന് ചേർത്താൽ മതി.

നാം ഹസ്തം, ഹസ്തീ, അസ്ത്, ഹസ്തീം (،نیستم، نیستي نیست، نیستيم) എന്നിവ മുമ്പ് പഠിച്ചു.


കഴിഞ്ഞ ദിവസത്തെ ഉദാഹരണങ്ങളെ താരതമ്യം ചെയ്ത് പഠിച്ചാൽ അത് വളരെ എളുപ്പമാകും. 

شما پدر هستيد 
(ശുമാ പിതർ ഹസ്തീദ്)

നിങ്ങൾ പിതാവാണ്

شما پدر نیستيد
(ശുമാ പിതർ നീസ്തീദ്)

നിങ്ങൾ പിതാവല്ല

شما مادر هستيد
(ശുമാ മാദർ ഹസ്തീദ്)

നിങ്ങൾ മാതാവാണ്

شما مادر نیستيد
(ശുമാ മാദർ നീസ്തീദ്)

നിങ്ങൾ മാതാവല്ല

 شما بچه هستيد
(ശുമാ ബച്ഛെ ഹസ്തീദ്)

നിങ്ങൾ കുട്ടികളാണ്

شما بچه نیستيد
(ശുമാ ബച്ഛെ നീസ്തീദ്)

നിങ്ങൾ കുട്ടികളല്ല

شما وکیل هستيد
(ശുമാ വകീൽ ഹസ്തീദ്)

നിങ്ങൾ വകീലാണ്

شما وکیل نیستيد
(ശുമാ വകീൽ നീസ്തീദ്)

നിങ്ങൾ വകീലല്ല

شما وزير هستيد
(ശുമാ വസീർ ഹസ്തീദ്)

നിങ്ങൾ മന്ത്രിമാരാണ്

شما وزير نیستيد
(ശുമാ വസീർ നീസ്തീദ്)

നിങ്ങൾ മന്ത്രിമാരല്ല

شما مدير هستيد
(ശുമാ മുദീർ ഹസ്തീദ്)

നിങ്ങൾ മാനേജറാണ്

شما مدير نیستيد
(ശുമാ മുദീർ നീസ്തീദ്)

നിങ്ങൾ മാനേജറല്ല

شما سرباز هستيد
(ശുമാ സർബാz ഹസ്തീദ്)

നിങ്ങൾ സൈനികരാണ്

شما سرباز نیستيد
(ശുമാ സർബാz നീസ്തീദ്)

നിങ്ങൾ സൈനികരല്ല

ഈ ഭാഗം മനസ്സിലായി എങ്കിൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Thursday, November 11, 2021

സൂഫികളുടെ മൊഴിമുത്തുകൾ (291-295) || Sufi Quotes in Malayalam || Alif Ahad | Qawwas | Nahrajuri |ഖവ്വാസ് | നഹ്റജൂരി | യൂസുഫ് ബിൻ അസ്ബാത്വ് | ഉമറു ബിൻ അബ്ദിൽ അസീസ്

(291)
വികാരങ്ങളെയും
ദേഹേച്ഛകളെയും
ഒരാളുടെ
മനസ്സിൽ
നിന്നും
ഒഴിവാക്കാൻ
കഴിയുന്നത്
രണ്ട്
കാര്യങ്ങൾക്ക്
മാത്രമാണ്.
ഒന്ന്,
അലോസരപ്പെടുത്തുന്ന
അതിശക്തമായ
ഭയം.
അല്ലെങ്കിൽ,
അസ്വസ്ഥനാക്കുന്ന
ഗാഢമായ
പ്രണയം.

~ യൂസുഫ് ബിൻ അസ്ബാത്വ് (റ)
_________________________

(292)
ഒരാൾ
തന്റെ
ദേഹേച്ഛയെ
ഉപേക്ഷിക്കുകയും,
എന്നിട്ടും
അവന്റെ
ഹൃദയത്തിന്
അവൻ
ഉപേക്ഷിച്ച
ദേഹേച്ഛക്ക്
പകരം
ഒരാനന്ദം
അവന്
ലഭിക്കാതിരിക്കുകയും
ചെയ്യുന്നു
എങ്കിൽ,
അവന്റെ
ഉപേക്ഷയിൽ
അവൻ
അസത്യവാനാണ്.

~ ഖവ്വാസ് (റ)
_________________________

(293)
ഭൗതികത
ഒരു
സമുദ്രമാണ്.
പാരത്രികതയാണ്
സമുദ്ര
തീരം.
ദൈവഭക്തി
സമുദ്രത്തിൽ
ഓടുന്ന
കപ്പൽ.
മുഴുവൻ
ജനങ്ങളും
സഞ്ചാരികൾ.

~ നഹ്റജൂരി (റ)
_________________________

(294)
താൻ
അസൂയ
വെച്ചു
എന്ന
കാരണം
കൊണ്ട്
മാത്രം
പ്രത്യാക്രമണം
നേരിടേണ്ടി
വന്ന
മറ്റൊരു
അക്രമിയെയും
ഞാൻ
ഇതുവരെ
കണ്ടിട്ടില്ല.
കാരണം,
അസൂയക്കാരൻ
മുഴുവൻ
സമയവും
മാനസിക
പിരിമുക്കം
അനുഭവിക്കും
മാത്രമല്ല,
അവനെ
അവന്റെ
ദേഹേച്ഛ
വേട്ടയാടി-
കൊണ്ടേയിരിക്കും.

~ ഉമറു ബിൻ അബ്ദിൽ അസീസ് (റ)
_________________________

(295)
ഞാൻ
ചോദിച്ചു:
എനിക്ക്
എന്റെ
ഏണി
കാണിച്ചു
തരാമോ?
അതിലൂടെ
എനിക്ക്
സ്വർഗ്ഗത്തിലേക്ക്
കേറിപ്പോവാമായിരുന്നു.

അവൻ
പറഞ്ഞു:
നിന്റെ
ശിരസ്സാണ്
നിന്റെ
ഏണി.
ശിരസ്സ്
നിന്റെ
കാൽ
പാദങ്ങൾക്ക്
താഴെയായി
കൊണ്ട് വെക്കൂ...

~ സൂഫി
_________________________

ചെയ്യില്ലേ? എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം| പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 16 | Free Spoken English Course | Alif Ahad Academy

Let's Learn English - 16
ഇന്ന് നമുക്ക് ചെയ്യില്ലേ? എന്ന പ്രയോഗം പഠിക്കാം.

കഴിഞ്ഞ ദിവസം നാം will നെ തുടക്കത്തിൽ കൊണ്ടുവന്നു എങ്കിൽ ഇന്നും നാം will നെ തന്നെ തുടക്കത്തിൽ കെണ്ടുവരും. 
പക്ഷേ, ആ will ന്റെ കൂടെ not കൂടെ ചേർത്ത് കൊടുക്കണം എന്ന് മാത്രം.
Will not എന്നതിന്റെ ചുരുക്കമാണ് won't എന്ന് മനസ്സിലാക്കുക.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളെ താരതമ്യം ചെയ്ത് പഠിക്കാം.

Will I do?
(ഞാൻ ചെയ്യുമോ?)

Won't I do?
(ഞാൻ ചെയ്യില്ലേ?)

Will they sleep tonight?
(അവർ ഇന്ന് രാത്രി ഉറങ്ങുമോ?)

Won't they sleep tonight?
(അവർ ഇന്ന് രാത്രി ഉറങ്ങില്ലേ?)

Will we play football tomorrow?
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കുമോ?)

Won't we play football tomorrow?
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കില്ലേ?)


Will you be a good friend?
(നീയൊരു നല്ല സുഹൃത്താകുമോ?)

Won't you be a good friend?
(നീയൊരു നല്ല സുഹൃത്താകില്ലേ?)

Will he wait for you tomorrow?
(അവൻ നാളെ നിനക്കായ് കാത്തിരിക്കുമോ?)

Won't he wait for you tomorrow?
(അവൻ നാളെ നിനക്കായ് കാത്തിരിക്കില്ലേ?)

Will she love you?
(അവൾ നിന്നെ പ്രണയിക്കുമോ?)

Won't she love you?
(അവൾ നിന്നെ പ്രണയിക്കില്ലേ?)

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

Wednesday, November 10, 2021

شماനിങ്ങൾ | Let's Learn Persian - 12 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 12

നീ എന്നതിന് تو എന്ന് നാം പഠിച്ചു. എന്നാൽ ഇന്ന് നാം പഠിക്കുന്നത് അതിന്റെ ബഹുവജനമായ شما (ശുമാ) യാണ്.
തോ എന്നതിനേക്കാൾ പൊളൈറ്റാണ് ശുമാ.
ഒരാളെ ബഹുമാനിച്ചു കൊണ്ട് അഭിസംബോധന ചെയ്യാൻ شما (നിങ്ങൾ) എന്ന് ഉപയോഗിക്കാം.
നീ എന്നതും നിങ്ങൾ എന്നതും മലയാളത്തിലും വ്യത്യസ്ഥമായാണല്ലോ ഉപയോഗിക്കാറുള്ളത്.

ശുമാ എന്നതിന് ശേഷം هستيد (ഹസ്തീദ്) എന്നാണ് ഉപയോഗിക്കേണ്ടത്.

നാം ഹസ്തം, ഹസ്തീ, അസ്ത്, ഹസ്തീം (،هستم، هستي است، هستيم) എന്നിവ മുമ്പ് പഠിച്ചു.


ഇനി ചില ഉദാഹരണങ്ങളിലൂടെ നമുക്ക് ശുമായെ കൂടി പഠിക്കാം.

شما پدر هستيد 
(ശുമാ പിതർ ഹസ്തീദ്)

നിങ്ങൾ പിതാവാണ്

شما مادر هستيد
(ശുമാ മാദർ ഹസ്തീദ്)

നിങ്ങൾ മാതാവാണ്

 شما بچه هستيد
(ശുമാ ബച്ഛെ ഹസ്തീദ്)

നിങ്ങൾ കുട്ടികളാണ്

شما وکیل هستيد
(ശുമാ വകീൽ ഹസ്തീദ്)

നിങ്ങൾ വകീലാണ്

شما وزير هستيد
(ശുമാ വകീൽ ഹസ്തീദ്)

നിങ്ങൾ മന്ത്രിമാരാണ്

شما مدير هستيد
(ശുമാ മുദീർ ഹസ്തീദ്)

നിങ്ങൾ മാനേജറാണ്

شما سرباز هستيد
(ശുമാ സർബാz ഹസ്തീദ്)

നിങ്ങൾ സൈനികരാണ്

ഈ ഭാഗം മനസ്സിലായി എങ്കിൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

ചെയ്യുമോ? എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം| പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 15 | Free Spoken English Course | Alif Ahad Academy

Let's Learn English - 15
ചെയ്യുമോ? എന്ന പ്രയോഗമാണ് ഇന്ന് നമുക്ക് പഠിക്കാനുള്ളത്.

ഇവിടെ വില്ലനെ നമുക്ക് മുമ്പിൽ കൊണ്ട് വരണം. 
അതായത്, എനിക്കും നിനക്കും അവർക്കും നിങ്ങൾക്കും അവനും അവൾക്കും മറ്റെല്ലാവർക്കും മുമ്പ് 'will' എന്ന് ചേർത്താൽ 'ചെയ്യുമോ' എന്ന ചോദ്യ പ്രയോഗം ലഭിക്കും.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളെ താരതമ്യം ചെയ്ത് പഠിക്കാം.

I will do
(ഞാൻ ചെയ്യും)

Will I do?
(ഞാൻ ചെയ്യുമോ?)

They will sleep tonight
(അവർ ഇന്ന് രാത്രി ഉറങ്ങും)

Will they sleep tonight?
(അവർ ഇന്ന് രാത്രി ഉറങ്ങുമോ?)

We will play football tomorrow
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കും)

Will we play football tomorrow?
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കുമോ?)


You will be a good friend
(നീയൊരു നല്ല സുഹൃത്താകും)

Will you be a good friend?
(നീയൊരു നല്ല സുഹൃത്താകുമോ?)

He will wait for you tomorrow
(അവൻ നാളെ നിനക്കായ് കാത്തിരിക്കും)

Will he wait for you tomorrow?
(അവൻ നാളെ നിനക്കായ് കാത്തിരിക്കുമോ?)

She will love you
(അവൾ നിന്നെ പ്രണയിക്കും)

Will she love you?
(അവൾ നിന്നെ പ്രണയിക്കുമോ?)

ഈ ഭാഗം മനസ്സിലായില്ല എങ്കിൽ ഉദാഹരങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (286-290) || Sufi Quotes in Malayalam || Alif Ahad | Rumi | Abul Abbas Mursi | Ibn Jalaa | Ibn Masrooq | റൂമി | അലിയ്യുബ്നു ബിൻദാർ | അബുൽ അബ്ബാസ് മുർസി | ഇബ്നു ജലാ | ഇബ്നു മസ്റൂഖ്

(286)
ആളുകളാൽ
അപമാനിക്കപ്പെട്ടവനും
ബുദ്ധിശൂന്യനും
അശ്രദ്ധവാനും
ആയി
പ്രണയിക്കുന്നവനെ
കണ്ടാൽ
നീ
അവനെ
അവന്റെ
വഴിക്ക്
വിട്ടോ..

കാരണം,
ബുദ്ധിമാൻ
പ്രണയിക്കുകയും
പിന്നീട്
ആപത്തുകളും
അത്യാഹിതങ്ങളും
അഭിമുഖീകരിക്കുകയും
ചെയ്താൽ
അവൻ
മുമ്പത്തേക്കാൾ
നീചനും
നികൃഷ്ടനും
ആയിത്തീരും.

~ റൂമി (റ)

_________________________

(287)
ആളുകൾ
തന്നെ
പുകഴ്ത്തുന്നതും
ഇകഴ്ത്തുന്നതും
ഒരുപോലെ
തോന്നുന്നവനെ
സാഹിദ്
എന്ന്
പറയാം.

നിർബന്ധ
ആരാധനാ
കർമ്മങ്ങൾ
സമയ
നിഷ്ഠയോടെ
ചെയ്യുന്നവനെ
ആബിദ്
എന്ന്
പറയാം.

എല്ലാ
പ്രവർത്തനങ്ങളും
തന്റെ
നാഥനിൽ
നിന്നാണെന്ന്
ബോധ്യത്തോടെ
കാണുന്നവനാണ്
മുവഹ്ഹിദ്.
അവൻ
ഒന്നിനെ
അല്ലാതെ
മറ്റൊന്നിനെയും
കാണുന്നില്ല.

~ ഇബ്നു ജലാ (റ)
_________________________

(288)
ആത്മീയ
അനുഭവങ്ങൾ
അടക്കവും
ഒതുക്കവുമുള്ള
ഒരു
സ്ത്രീയെ
പോലെയാണ്.
ഒരു
പുരുഷനെ
മാത്രം
പ്രേമത്തോടെ
നോക്കുന്ന
സ്ത്രീയെ
പോലെ.

ആത്മീയ
അനുഭവങ്ങൾ
വലിയ
ഒരു
പുഴ
പോലെയാണ്.
താറാവിൻ
കൂട്ടങ്ങൾ
സന്തോഷത്തോടെ
ജീവിക്കുന്ന,
കാക്കകൾ
നീന്തി
തുടിക്കുന്ന
വലിയൊരു
പുഴ
പോലെ.

~ റൂമി (റ)
_________________________

(289)
ജ്ഞാനത്തിന്റെ
വൃക്ഷം
നനയ്ക്കപ്പെടുന്നത്
ചിന്തയെന്ന
വെള്ളം
കൊണ്ടാണ്.

അജ്ഞതയുടെ
വൃക്ഷം
നനയ്ക്കപ്പെടുന്നത്
അശ്രദ്ധയെന്ന
വെള്ളം
കൊണ്ടാണ്.

പശ്ചാതാപത്തിന്റെ
വൃക്ഷം
നനയ്ക്കപ്പെടുന്നത് 
ഖേദമെന്ന
ജലം
കൊണ്ടാണ്.

പ്രണയമെന്ന
വൃക്ഷം
നനയ്ക്കപ്പെടുന്നത്
പ്രണയനാഥന്റെ
ഇഷ്ടങ്ങൾക്ക്
അനുസരിച്ച്
പ്രവർക്കുക
എന്ന
ജലം
കൊണ്ടാണ്.

~ ഇബ്നു മസ്റൂഖ് (റ)
_________________________

(290)
മനുഷ്യന്റെ
സമയങ്ങളെ
നാലായി
തരം
തിരിക്കാം.
അനുഗ്രഹത്തിന്റെ
സമയം
പരീക്ഷണത്തിന്റെ
സമയം
അനുസരണയുടെ
സമയം
അനുസരണക്കേടിന്റെ
സമയം

അനുഗ്രഹങ്ങളുടെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
മാർഗ്ഗം
നന്ദിയുടേതാണ്.

പരീക്ഷണങ്ങളുടെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
മാർഗ്ഗം
നാഥന്റെ
വിധിയിലുള്ള
തൃപ്തിയുടെയും
ക്ഷമയുടെയുമാണ്.

അനുസരയുടെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
വഴി
നാഥന്റെ
പ്രീതിയെ
നേരിൽ
അനുഭവിച്ച്
സാക്ഷ്യം
വഹിക്കലാണ്.

അനുസരണക്കേടിന്റെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
വഴി
പാപമോചനത്തിന്റേതാണ്.

~ അബുൽ അബ്ബാസ് മുർസി (റ)
_________________________

Prepositions in Urdu | Let's Learn Urdu - 2 | Free Urdu Language Course | Alif Ahad Academy


میں (മേം) 

نیچے (നീചേ)
താഴെ

پیچھے، بعد (പീഛേ, ബഅ്ദ്)
ശേഷം

پار (പാർ)
എതിർവശത്ത്‌

اوپر (ഊപർ)
മേലെ

نیچے (നീചേ)
അടിയിൽ

پرے (പരേ)
ഉപരിയായി

طرف ،پاس (ത്വറഫ്, പാസ്)
അരികിൽ

سے (സേ)
ൽ നിന്ന്

کا،کی،کے (കാ, കീ, കേ)
ന്റെ

میں سے (മെെ സേ)
ൽ കൂടി

کو، تک (കോ, തക്)
യിലേക്ക്

پر (പർ)
മേൽ

ساتھ (സാഥ്)
കൂടെ, കൊണ്ട്

کے متعلق (കേ മുതഅല്ലിക്)
കുറിച്ച്‌

پر (പർ)
ഇൽ

درمیان (ദർമിയാൻ)
ഒത്ത്‌, കൂട്ടത്തിൽ

پہلے (പെഹലേ)
മുമ്പ്

درمیان (ദർമിയാൻ)
ഇടയിൽ

ساتھ، پاس (സാഥ്, പാസ്)
കൊണ്ട്, ആൽ

کے لیے (കേ ലിയേ)
വേണ്ടി, യുടെ 

اندر (അന്തർ)
അകത്തേക്ക്, ഇൽ

اوپر (ഊപർ)
മുകളിൽ

سے (സേ)
.......നേക്കാൾ

میں (മേം)
ഇന്നസമയത്തിനകം, ഉള്ളിലായി

Tuesday, November 9, 2021

സൂഫികളുടെ മൊഴിമുത്തുകൾ (281-285) || Sufi Quotes in Malayalam || Alif Ahad | Rumi | റൂമി | അലിയ്യുബ്നു ബിൻദാർ | അബുൽ ഹസൻ സ്വൈറഫീ

(281)
പരീക്ഷണങ്ങളെ
കൊണ്ട് 
അസ്ഥിവാരമിട്ട
ഒരു
വീട്ടിൽ
പരീക്ഷണങ്ങൾ
ഉണ്ടാവാതിരിക്കുക
എന്നത്
അസംഭവ്യമല്ലേ..

~ അബുൽ ഹസൻ സ്വൈറഫീ (റ)
_________________________

(282)
ഞാൻ
ഒരിക്കൽ
ഡമസ്കസിലെ
എന്റെ
ഗുരുവിന്റെ
സവിധത്തിൽ
ചെന്നു.
ഗുരു
എന്നോട്
ചോദിച്ചു:
നീ
എന്നാണ്
ഡമസ്കസിൽ
എത്തിയത്?
ഞാൻ
പറഞ്ഞു:
മൂന്ന്
ദിവസത്തോളമായി.
ഗുരു
ചോദിച്ചു?
എന്നിട്ടും
നീ
എന്റെയടുക്കൽ
വരാൻ
ഇത്രയും
വൈകിയത്
എന്തേ?
ഞാൻ
പറഞ്ഞു:
ഞാൻ
ഇബ്നുജവ്സാ
എന്ന
പണ്ഡിതന്റെ
ചാരെ നിന്നും
ഹദീസ്
പഠിക്കുകയായിരുന്നു.
ഗുരു
പറഞ്ഞു: 
നീ
നിർബന്ധ-
ബാധ്യതയെക്കാൾ
ഐച്ഛിക
വിഷയത്തെ
തിരഞ്ഞെടുത്തു
അല്ലേ?!..

~ അബുൽ ഹസൻ സ്വൈറഫീ(റ)
_________________________

(283)
പ്രതികൂല
സാഹചര്യങ്ങളെ
അതിജീവിച്ച്
കൊണ്ട്
തന്നെയാണ്
യുഗപുരുഷന്മാൻ
ഉദയം
കൊണ്ടത്
_________________________

(284)
ഹൃദയങ്ങൾ
മലിനമാകുന്നത്
കാലഘട്ടവും
ആ 
യുഗത്തിലെ
ജനങ്ങളും
ദുർവൃത്തർ
ആകുന്നതിന്
അനുസരിച്ചാണ്.

~ അലിയ്യുബ്നു ബിൻദാർ (റ)
_________________________

(285)
രാജാധിരാജ..
നിന്റെ
കാരുണ്യത്തിന്റെ
തീർത്ഥം
കൊണ്ട്
ഞങ്ങളുടെ
അഭിലാഷത്തിന്റെ
അഗ്നിയെ
നീ 
അണയ്ക്കണേ..

നിന്നെ
കൊതിക്കുന്നവരുടെ
ആത്മാവിനെ
നിന്റെ
ഏകത്വത്തിന്റെ
പാനീയം
നീ
കുടിപ്പിക്കണേ..

~ റൂമി (റ)
_________________________

Monday, November 8, 2021

ചെയ്യും, ചെയ്യില്ല | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 13, 14 | Free Spoken English Course | Alif Ahad Academy

ചെയ്യും, ചെയ്യില്ല | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 13 | Free Spoken English Course | Alif Ahad Academy

ചെയ്യും, ചെയ്യില്ല എന്നീ രണ്ട് പ്രയോഗങ്ങൾ ഇന്ന് നമുക്ക് പഠിക്കാം.

ഇവിടെ വില്ലാണ് വില്ലൻ. 
എനിക്കും നിനക്കും അവർക്കും നിങ്ങൾക്കും അവനും അവൾക്കും മറ്റെല്ലാവർക്കും ശേഷം 'will' എന്ന് ചേർത്താൽ 'ചെയ്യും' എന്ന പ്രയോഗം ലഭിക്കും.
'will' എന്നതിന് ശേഷം 'not' എന്ന് ചേർത്താൽ 'ചെയ്യില്ല' എന്ന പ്രയോഗവും ലഭിക്കും.
Will not എന്നതിനെ നമുക്ക് ശോട്ടാക്കി 'won't' എന്ന് പറയാം.

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

I will do
(ഞാൻ ചെയ്യും)

I won't do
(ഞാൻ ചെയ്യില്ല)

They will sleep tonight
(അവർ ഇന്ന് രാത്രി ഉറങ്ങും)

They won't sleep tonight
(അവർ ഇന്ന് രാത്രി ഉറങ്ങില്ല)

We will play football tomorrow
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കും)


We won't play football tomorrow
(ഞങ്ങൾ നാളെ ഫുട്ബോൾ കളിക്കില്ല)

You will be a good friend
(നീയൊരു നല്ല സുഹൃത്താകും)

You won't be a good friend
(നീയൊരു നല്ല സുഹൃത്താകില്ല)

He will wait for you tomorrow
(അവൻ നാളെ നിനക്കായ് കാത്തിരിക്കും)

He won't wait for you tomorrow
(അവൻ നാളെ നിനക്കായ് കാത്തിരിക്കില്ല)

She will love you
(അവൾ നിന്നെ പ്രണയിക്കും)

She won't love you
(അവൾ നിന്നെ പ്രണയിക്കില്ല)

ഈ ഭാഗം മനസ്സിലായില്ലെങ്കിൽ ഉദാഹരങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

Sunday, November 7, 2021

സൂഫികളുടെ മൊഴിമുത്തുകൾ (276-280) || Sufi Quotes in Malayalam || Alif Ahad | | Ibn Arabi | ഇബ്നു അറബി | അബ്ദുല്ലാഹ് റൗദ്ബാരീ

(276)
പ്രണയിക്കുന്നവനിൽ
അവന്റെ
പഴയ
പ്രകൃതങ്ങളിൽ
നിന്നുള്ള
വല്ലതും
ഇപ്പോഴും
അവശേഷിക്കുന്നു 
എങ്കിൽ
പ്രണയം
വിശ്വാസ-
യോഗ്യമല്ല.

~ ഇബ്നു അറബി (റ)
_________________________

(277)
ഭൂതവും
ഭാവിയും
അലട്ടാത്ത
ലോകത്തെ
സഞ്ചാരിയാണ്
സൂഫി.
_________________________

(278)
രണ്ട്
കാലങ്ങളിൽ
തന്നെ
നിലനിൽക്കുന്ന
ഏതൊരു
ഹാലും
(സൂഫീ
യാത്രികനിൽ
സംഭവിക്കുന്ന
അവസ്ഥകൾ)
വിശ്വസിക്കാൻ
കൊള്ളില്ല.

~ ഇബ്നു അറബി (റ)
_________________________

(279)
അസുഖവും
രോഗവും
തമ്മിൽ
വ്യത്യാസമുണ്ട്.
അസുഖം
മനസ്സിനെ
ബാധിക്കുന്നു.
രോഗം
ശരീരത്തെ
ബാധിക്കുന്നു.
ദേഹത്തിന്
രോഗം
വന്നാലും
മനസ്സിന്
അസുഖം
വരാത്തവനാണ്
സൂഫി.
_________________________

(280)
ജീവിതത്തിൽ
ആപത്തുകൾ
ഏറ്റവും
കുറവ്
അഭിമുഖീകരിക്കുന്നത്
പ്രപഞ്ചയാഥാത്ഥ്യമായ
നാഥനോട്
കൂടെ
തന്റെ
സമയങ്ങളെ
ചിലവഴിക്കുന്നവരാണ്.

~ അബ്ദുല്ലാഹ് റൗദ്ബാരീ (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...