Friday, November 12, 2021

സൂഫികളുടെ മൊഴിമുത്തുകൾ (296-300) || Sufi Quotes in Malayalam || Alif Ahad | സൂഫി | Samnoonul Muhibb | സംനൂനുൽ മുഹിബ്ബ്

(296)
നാഥൻ
നിന്നെ
ഒരു
വികാരത്തിൽ
നിന്നും
മറ്റൊരു
വികാരത്തിലേക്കും
അല്ലെങ്കിൽ
ഒരു
മനോഭാവത്തിൽ
നിന്നും
മറ്റൊരു
മനോഭാവത്തിലേക്കും
മാറ്റിക്കൊണ്ടിരുന്നു.
അനുകൂലവും
പ്രതികൂലവുമായ
വൈരുദ്ധ്യ
സാഹചര്യങ്ങളെ
തന്ന്കൊണ്ട്
അവൻ
നിന്നെ
പഠിപ്പിക്കുന്നത്
എന്തെന്നാൽ,
നിനക്ക്
ഒരു
ചിറകല്ല
രണ്ട്
ചിറകുകളുണ്ട്
എന്നാണ്.

~ സൂഫി
_________________________

(297)
പകൽ
സമയങ്ങളിൽ
ഞാൻ
ആരാധനാ
നിമഗ്നനാണ്
എന്നാൽ
രാത്രിയുടെ
യാമങ്ങളിൽ
എന്റെ
ദേഹേച്ഛ
എന്നെ
വന്ന്
വിളിക്കുമ്പോൾ
ഞാൻ
ഉത്തരം
ചെയ്തുപോകുന്നു.

എന്റെ
ദിനങ്ങളെല്ലാം
ഉന്മൂലനാശം
വരിച്ചുകൊണ്ടിരിക്കുന്നു
എങ്കിലും
എന്റെ
പ്രണയം
ശക്തമാണ്.
പ്രണയ
നമിഷങ്ങളെ
സമ്മാനിക്കുന്ന
കാലം
ഒരിക്കലും
പോയ്മറയില്ല.

~ സംനൂനുൽ മുഹിബ്ബ് (റ)
_________________________

(298)
ഞാൻ
കരഞ്ഞു.
സാധാരണ
കണ്ണുനീർ
തുള്ളികൾ
മനസ്സിന്
സ്വാസ്ഥ്യവും
ശാന്തതയും
നൽകുന്നു.
എന്നാൽ,
പ്രണയത്താൽ
ഉതിർന്നു
വീഴുന്ന
കണ്ണുനീർ
തുള്ളികൾ
ഹൃത്തടത്തെ
കീറി
മുറിക്കുന്നു.

~ സംനൂനുൽ മുഹിബ്ബ് (റ)
_________________________

(299)
നിന്നോടുള്ള
പ്രണയം
ഞാൻ
അനുഭവിക്കുന്നതിന്
മുമ്പ്
എന്റെ
ഹൃദയം
ഒഴിഞ്ഞ്
കിടക്കുകയായിരുന്നു.
അവിടെ
സൃഷ്ടികളുടെ
ഓർമ്മകളും
കളിയും
തമാശകളും
മാത്രമേ
ഉണ്ടായിരുന്നൊള്ളു..

അങ്ങിനെ
നിന്റെ
പ്രേമം
എന്നെ
വന്ന്
വിളിച്ചപ്പോൾ
ഞാനതിന്
ഉത്തരം
നൽകി.
പിന്നെ
നിന്റെ
കലാവിരുതല്ലാതെ
മറ്റൊന്നും
എനിക്കിവിടം
കാണാനായില്ല..

~ സംനൂനുൽ മുഹിബ്ബ് (റ)
_________________________

(300)
പ്രണയിക്കുന്ന
ആളുകളുടെ
ഹൃദയം
എപ്പോഴും
വേദനിച്ച്
കൊണ്ടിരിക്കുന്നു.
പച്ചമരുന്നിനോ
ലഹരിമരുന്നിനോ
ഉറക്കിനോ
വിനോദങ്ങൾക്കോ
വേദന
ശമിപ്പിക്കാൻ
കഴിയില്ല.
അവരുടെ
പ്രണയ
ഭാജനത്തിന്റെ
ദർശനത്തിനു
മാത്രമേ
അവരുടെ
ഹൃദയ
നൊമ്പരം
തീർക്കാനാവൂ...

~ സൂഫി
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...