വികാരങ്ങളെയും
ദേഹേച്ഛകളെയും
ഒരാളുടെ
മനസ്സിൽ
നിന്നും
ഒഴിവാക്കാൻ
കഴിയുന്നത്
രണ്ട്
കാര്യങ്ങൾക്ക്
മാത്രമാണ്.
ഒന്ന്,
അലോസരപ്പെടുത്തുന്ന
അതിശക്തമായ
ഭയം.
അല്ലെങ്കിൽ,
അസ്വസ്ഥനാക്കുന്ന
ഗാഢമായ
പ്രണയം.
~ യൂസുഫ് ബിൻ അസ്ബാത്വ് (റ)
_________________________
(292)
ഒരാൾ
തന്റെ
ദേഹേച്ഛയെ
ഉപേക്ഷിക്കുകയും,
എന്നിട്ടും
അവന്റെ
ഹൃദയത്തിന്
അവൻ
ഉപേക്ഷിച്ച
ദേഹേച്ഛക്ക്
പകരം
ഒരാനന്ദം
അവന്
ലഭിക്കാതിരിക്കുകയും
ചെയ്യുന്നു
എങ്കിൽ,
അവന്റെ
ഉപേക്ഷയിൽ
അവൻ
അസത്യവാനാണ്.
~ ഖവ്വാസ് (റ)
_________________________
(293)
ഭൗതികത
ഒരു
സമുദ്രമാണ്.
പാരത്രികതയാണ്
സമുദ്ര
തീരം.
ദൈവഭക്തി
ആ
സമുദ്രത്തിൽ
ഓടുന്ന
കപ്പൽ.
മുഴുവൻ
ജനങ്ങളും
സഞ്ചാരികൾ.
~ നഹ്റജൂരി (റ)
_________________________
(294)
താൻ
അസൂയ
വെച്ചു
എന്ന
കാരണം
കൊണ്ട്
മാത്രം
പ്രത്യാക്രമണം
നേരിടേണ്ടി
വന്ന
മറ്റൊരു
അക്രമിയെയും
ഞാൻ
ഇതുവരെ
കണ്ടിട്ടില്ല.
കാരണം,
അസൂയക്കാരൻ
മുഴുവൻ
സമയവും
മാനസിക
പിരിമുക്കം
അനുഭവിക്കും
മാത്രമല്ല,
അവനെ
അവന്റെ
ദേഹേച്ഛ
വേട്ടയാടി-
കൊണ്ടേയിരിക്കും.
~ ഉമറു ബിൻ അബ്ദിൽ അസീസ് (റ)
_________________________
(295)
ഞാൻ
ചോദിച്ചു:
എനിക്ക്
എന്റെ
ഏണി
കാണിച്ചു
തരാമോ?
അതിലൂടെ
എനിക്ക്
സ്വർഗ്ഗത്തിലേക്ക്
കേറിപ്പോവാമായിരുന്നു.
അവൻ
പറഞ്ഞു:
നിന്റെ
ശിരസ്സാണ്
നിന്റെ
ഏണി.
ആ
ശിരസ്സ്
നിന്റെ
കാൽ
പാദങ്ങൾക്ക്
താഴെയായി
കൊണ്ട് വെക്കൂ...
~ സൂഫി
_________________________
No comments:
Post a Comment
🌹🌷