Wednesday, November 10, 2021

സൂഫികളുടെ മൊഴിമുത്തുകൾ (286-290) || Sufi Quotes in Malayalam || Alif Ahad | Rumi | Abul Abbas Mursi | Ibn Jalaa | Ibn Masrooq | റൂമി | അലിയ്യുബ്നു ബിൻദാർ | അബുൽ അബ്ബാസ് മുർസി | ഇബ്നു ജലാ | ഇബ്നു മസ്റൂഖ്

(286)
ആളുകളാൽ
അപമാനിക്കപ്പെട്ടവനും
ബുദ്ധിശൂന്യനും
അശ്രദ്ധവാനും
ആയി
പ്രണയിക്കുന്നവനെ
കണ്ടാൽ
നീ
അവനെ
അവന്റെ
വഴിക്ക്
വിട്ടോ..

കാരണം,
ബുദ്ധിമാൻ
പ്രണയിക്കുകയും
പിന്നീട്
ആപത്തുകളും
അത്യാഹിതങ്ങളും
അഭിമുഖീകരിക്കുകയും
ചെയ്താൽ
അവൻ
മുമ്പത്തേക്കാൾ
നീചനും
നികൃഷ്ടനും
ആയിത്തീരും.

~ റൂമി (റ)

_________________________

(287)
ആളുകൾ
തന്നെ
പുകഴ്ത്തുന്നതും
ഇകഴ്ത്തുന്നതും
ഒരുപോലെ
തോന്നുന്നവനെ
സാഹിദ്
എന്ന്
പറയാം.

നിർബന്ധ
ആരാധനാ
കർമ്മങ്ങൾ
സമയ
നിഷ്ഠയോടെ
ചെയ്യുന്നവനെ
ആബിദ്
എന്ന്
പറയാം.

എല്ലാ
പ്രവർത്തനങ്ങളും
തന്റെ
നാഥനിൽ
നിന്നാണെന്ന്
ബോധ്യത്തോടെ
കാണുന്നവനാണ്
മുവഹ്ഹിദ്.
അവൻ
ഒന്നിനെ
അല്ലാതെ
മറ്റൊന്നിനെയും
കാണുന്നില്ല.

~ ഇബ്നു ജലാ (റ)
_________________________

(288)
ആത്മീയ
അനുഭവങ്ങൾ
അടക്കവും
ഒതുക്കവുമുള്ള
ഒരു
സ്ത്രീയെ
പോലെയാണ്.
ഒരു
പുരുഷനെ
മാത്രം
പ്രേമത്തോടെ
നോക്കുന്ന
സ്ത്രീയെ
പോലെ.

ആത്മീയ
അനുഭവങ്ങൾ
വലിയ
ഒരു
പുഴ
പോലെയാണ്.
താറാവിൻ
കൂട്ടങ്ങൾ
സന്തോഷത്തോടെ
ജീവിക്കുന്ന,
കാക്കകൾ
നീന്തി
തുടിക്കുന്ന
വലിയൊരു
പുഴ
പോലെ.

~ റൂമി (റ)
_________________________

(289)
ജ്ഞാനത്തിന്റെ
വൃക്ഷം
നനയ്ക്കപ്പെടുന്നത്
ചിന്തയെന്ന
വെള്ളം
കൊണ്ടാണ്.

അജ്ഞതയുടെ
വൃക്ഷം
നനയ്ക്കപ്പെടുന്നത്
അശ്രദ്ധയെന്ന
വെള്ളം
കൊണ്ടാണ്.

പശ്ചാതാപത്തിന്റെ
വൃക്ഷം
നനയ്ക്കപ്പെടുന്നത് 
ഖേദമെന്ന
ജലം
കൊണ്ടാണ്.

പ്രണയമെന്ന
വൃക്ഷം
നനയ്ക്കപ്പെടുന്നത്
പ്രണയനാഥന്റെ
ഇഷ്ടങ്ങൾക്ക്
അനുസരിച്ച്
പ്രവർക്കുക
എന്ന
ജലം
കൊണ്ടാണ്.

~ ഇബ്നു മസ്റൂഖ് (റ)
_________________________

(290)
മനുഷ്യന്റെ
സമയങ്ങളെ
നാലായി
തരം
തിരിക്കാം.
അനുഗ്രഹത്തിന്റെ
സമയം
പരീക്ഷണത്തിന്റെ
സമയം
അനുസരണയുടെ
സമയം
അനുസരണക്കേടിന്റെ
സമയം

അനുഗ്രഹങ്ങളുടെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
മാർഗ്ഗം
നന്ദിയുടേതാണ്.

പരീക്ഷണങ്ങളുടെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
മാർഗ്ഗം
നാഥന്റെ
വിധിയിലുള്ള
തൃപ്തിയുടെയും
ക്ഷമയുടെയുമാണ്.

അനുസരയുടെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
വഴി
നാഥന്റെ
പ്രീതിയെ
നേരിൽ
അനുഭവിച്ച്
സാക്ഷ്യം
വഹിക്കലാണ്.

അനുസരണക്കേടിന്റെ
നേരത്ത്
അവൻ
സ്വീകരിക്കേണ്ട
വഴി
പാപമോചനത്തിന്റേതാണ്.

~ അബുൽ അബ്ബാസ് മുർസി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...