Wednesday, September 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (101-105) || Sufi Quotes in Malayalam || Alif Ahad | Rumi | റൂമി | ഫരീദുദ്ധീൻ അത്താർ | ഇനായത് ഖാൻ | ശൈഖ് രിഫാഈ | സൂഫീ ചിന്തകൾ | Sufism in Malayalam

101
ഇവിടെ
എല്ലാം
സൃഷ്ടിക്കപ്പെട്ടത്
മനോഹരമായും
അഴകോടെയും
സ്നേഹാർദൃതയോടെയുമത്രെ.
പക്ഷെ, 
കാണുവാനുളള
കണ്ണുകൾ
വേണമെന്ന് 
മാത്രം.

_ റൂമി (റ)
_________________________
102
അന്ധകാരത്തിന്റെ
പടുകുഴിയിൽ 
നിന്ന്
നീ 
കരകേറുക.
പ്രവാചകർ 
യൂസുഫ് (അ)
ആ കിണറ്റിൽ 
നിന്നും
രക്ഷപ്പെട്ടപോലെ.
എന്നാൽ 
പ്രതാപം 
നിന്നെ 
തേടിയെത്തും.

_ അത്താർ (റ)
_________________________
103
ഹൃദയത്തെ
ബോധദീപ്തമാക്കുന്ന
വാക്കുകൾ
രത്നങ്ങളേക്കാൾ
അമൂല്യമാണ്.

_ഇനായത് ഖാൻ
_________________________
104
നിന്റെ
ചുണ്ടുകൾ
നിശബ്ദമാവുമ്പോൾ
ഹൃദയത്തിനു
നൂറ് 
നാവുകൾ
ജനിക്കുന്നു.

_ റൂമി (റ)
_________________________
105
ഒരു 
സൃഷ്ടിയോടും
ശത്രുതയോ
വിരോധമോ
ഇല്ലാത്ത
ഒരവസ്ഥയിലേക്ക്
നിന്റെ 
ഹൃദയം 
ഉയർന്നാൽ
പക്ഷികളും
വന്യജീവികളുമെല്ലാം
നിന്നോടിണങ്ങും.
നിന്നെ 
പേടിച്ച് കൊണ്ടവ
ഓടില്ല. 
ഹാമീമിന്റെ 
രഹസ്യം
നിനക്ക് 
തുറക്കപ്പെടും.

_ശൈഖ് രിഫാഈ (റ)
_________________________

Tuesday, September 21, 2021

സൂഫികളുടെ മൊഴിമുത്തുകൾ (96-100) || Sufi Quotes in Malayalam || Alif Ahad | Rumi | Shebisthari | Sufism in Malayalam | മഹ്മൂദ് ശബിസ്തരി | റൂമി | അബൂ മദിയൻ | ത്വാഹിറുൽ മുഖദ്ദസി | ജലാലുദ്ധീൻ റൂമി | സൂഫീ ചിന്തകൾ | സൂഫിസം

(96)
പൂർവ്വകാലം
ഒഴുകിയകന്നു. 
വരാൻ 
പോകുന്ന 
മാസവും
വർഷവുമൊന്നും
നിലനിൽക്കില്ല.
നമുക്കാകെയുള്ളത്
ഇപ്പോഴെന്ന 
ഈ 
കുഞ്ഞു 
നിമിഷം 
മാത്രം.

_മഹ്മൂദ് ശബിസ്തരി
_________________________

(97)
ഹൃദയത്തിന് 
ഒരു 
സമയം
ഒരേ ഒരു 
കാര്യത്തെ
മാത്രമേ 
ലക്ഷ്യമാക്കാൻ 
കഴിയൂ. 
ആ 
ലക്ഷ്യത്തിലേക്ക്
പ്രയാണം
തുടങ്ങിയാൽ
പിന്നെ, 
മറ്റൊന്നും 
അതിൻ്റെ 
ദൃഷ്ടിപദത്തിൽ
പതിയില്ല.

_അബൂ മദിയൻ (റ)
_________________________

(98)
ആത്മജ്ഞാനമെന്നാൽ 
അഹത്തിൽ
നിന്ന്
രക്ഷ നേടലും
ബഹുമതി
ലഭിക്കാനോ
അവമതി
വരാതിരിക്കാനോ
വേണ്ടി 
അഹം ചെയ്യുന്ന 
ആസൂത്രണങ്ങളിൽ
നിന്ന്
മുക്തി 
നേടലുമാണ്.

_ത്വാഹിറുൽ മുഖദ്ദസി (റ)
_________________________

(99)
ഞാൻ
സ്വർഗീയാരാമത്തിലെ 
ഒരു പറവയാണ്.
എന്റെ ദേഹത്തിനു
രണ്ട്മൂന്നു
ദിവസത്തേക്ക്
പാർക്കാനൊരു കൂട്
മാത്രമാണീ 
നശ്വരലോകം.

_റൂമി(റ)
_________________________

(100)
നീ 
മറ്റു 
ഹൃദയങ്ങൾക്ക്
സഹായകനാവുമ്പോൾ
ആത്മജ്ഞാനത്തിന്റെ
വസന്തകാലം
നിന്റെ 
ഹൃദയത്തിൽ 
നിന്നും
ഒഴുകാൻ
തുടങ്ങും.

_റൂമി (റ)
_________________________

Sunday, September 19, 2021

സൂഫികളുടെ മൊഴിമുത്തുകൾ (90-95) || Sufi Quotes in Malayalam || Alif Ahad | Rumi | Bulle Shah | Ibrahim ibn Adham | അഹ്മദുൽ ബദവി | ഹല്ലാജ് | ബുല്ലെ ശാഹ് | ബദീഉസ്സമാൻ സഈദ് നൂർസി |ഇബ്റാഹീം ബിൻ അദ്ഹം|

(91)
സൂഫീ 
അധ്യാത്മിക 
വഴികൾ
പാറക്കെട്ടുകളെ
പൊട്ടിപ്പിളർത്തുന്ന തിരമാലകളെപ്പോലെയാണ്.
ഒരേ 
കടലിൽ നിന്നും
വ്യത്യസ്ഥ
ആകൃതികളിൽ
ഒരേ
ലക്ഷ്യത്തിലേക്കവ
സഞ്ചരിക്കുന്നു.

_ അഹ്മദുൽ ബദവി (റ)
_________________________

(92)
നാഥാ,
നീ 
എല്ലായിടത്തും
നിറഞ്ഞ് 
നിൽക്കുന്നു.
എന്നാൽ,
ഒരിടത്തിനുമറിയില്ല
നീയെവിടെയെന്ന്.

_ മൻസൂർ അൽ- ഹല്ലാജ് (റ)
_________________________

(93)
ആകുലത
ഒരു 
രോഗമാണ്. 
വ്യാകുലപ്പെടുമ്പോൾ
നീ 
നിൻ്റെ നാഥൻ്റെ
ജ്ഞാനത്തെ
കുറ്റാരോപണം
നടത്തുന്നു, 
ദൈവീക 
കരുണയെ 
നീ 
വിമർശിക്കുന്നു.

_ ബദീഉസ്സമാൻ സഈദ് നൂർസി (റ)
_________________________

(94)
നീ 
ആയിരക്കണക്കിന്
വൈജ്ഞാനിക
ഗ്രന്ഥങ്ങൾ 
വായിച്ചു.
എന്നാൽ 
എപ്പോഴെങ്കിലും
 നീ 
നിന്നെ
വായിക്കാൻ
ശ്രമിച്ചിട്ടുണ്ടോ?

_ബുല്ലെ ശാഹ് (റ)
_________________________

(95)
ഒരാൾ 
ചോദിച്ചു:
നാഥൻ്റെ
അനുഗ്രഹങ്ങൾക്ക്
നന്ദി 
ചെയ്യുകയും 
വിധിയിൽ
ക്ഷമിക്കലുമല്ലേ
സൂഫിസം ?

ഇത് 
ബൽഖിലെ 
പട്ടികൾക്ക് 
പോലുമുള്ള
സ്വഭാവമാണ്. 
നാഥൻ്റെ 
വിധി  
എന്തായാലും 
ഒരൽപം 
പോലും 
വിഷമിക്കാതെ 
പൂർണ്ണ
തൃപ്തിയോടെയും
നന്ദിയോടെയും
ജീവിക്കലാണ്
സൂഫിസം.

_ഇബ്റാഹീം ബിൻ അദ്ഹം (റ)
_________________________

Saturday, September 18, 2021

സൂഫികളുടെ മൊഴിമുത്തുകൾ (86-90) || Sufi Quotes in Malayalam || Alif Ahad | Rumi | Umer Khayyam | Rabiya | Rabiathul Adawiyya

(86)
ദിവ്യാനുരാഗികളിൽ
നിന്നും
പ്രണയമാരുതൻ്റെ
പരിമളം
വമിച്ചുകൊണ്ടേയിരിക്കും, 
അവരുടെ 
പ്രണയം 
അവരെത്ര 
ഒളിപ്പിച്ച് വച്ചാലും.
അവരിൽ 
ആ പ്രണയത്തിൻ്റെ
അടയാളങ്ങൾ വെളിവായിക്കൊണ്ടേയിരിക്കും, 
അവരിലെ 
അനുരാഗത്തെ 
അവരെത്ര
രഹസ്യമാക്കിയാലും.

_ അബൂ അലിയ്യിനിൽ കാതിബ് (റ)
_________________________

(87)
ഒരു സൂഫി
പരുത്ത 
കമ്പിളിയാണ്
ധരിച്ചതെങ്കിലും
നിർമ്മല
ഹൃദയമുള്ളവനാണ്,
തൻ്റെ 
ദേഹേച്ഛകൾക്ക്
വരൾച്ചയെ
രുചിപ്പിച്ചവനാണ്,
ഭൗതിക 
ഭ്രമത്തെ തൻ്റെ
പിറകിൽ
നിർത്തിയവനാണ്,
ലോക ഗുരുവിൻ്റെ 
വഴിയിൽ 
പ്രവേശിച്ചവനുമാണ്.

_ അബൂ അലിയ്യു റൗദാബാരീ (റ)
_________________________

(88)
നീ
എന്തിനെയാണോ
തിരയുന്നത്,
അത്
നിന്നെയും
തിരഞ്ഞുകൊണ്ടിരിക്കുന്നു.

_ റൂമി (റ)
_________________________

(89)
വിരോധാഭാസമായി
തോന്നാം, 
പക്ഷെ 
നമ്മുടെ
ദേഹമനുഭവിക്കുന്ന
ഏറ്റവും
സുപരിചിതമായ
പ്രവൃത്തി
മരണമത്രെ.

_ റാബിഅ ബസരി (റ)
_________________________

(90)
ഈ 
നിമിഷത്തിൽ
നീ
സന്തോഷവാനാവുക.
കാരണം, 
ഈ നിമിഷം 
നിൻ്റെ 
ഒരായുസ്സാണ്.

_ ഉമർ ഖയ്യാം
_________________________

Friday, September 17, 2021

സൂഫികളുടെ മൊഴിമുത്തുകൾ (81-85) || Sufi Quotes in Malayalam || Alif Ahad, Rumi, Imam Shibli, Imam Malik, Fudail bin Iyad, Bishrul Hafi

(81)
ഞാൻ 
ഈ ലോകത്തിനുമപ്പുറം
അതിരുകളില്ലാത്ത
ലോകത്തേക്ക്
സഞ്ചരിച്ചു.
ഉത്തരധ്രുവത്തിനും
ദക്ഷിണധ്രുവത്തിനും
അപ്പുറത്തുള്ള
ലോകത്തേക്ക്.
അതിനു ശേഷം,
അവിടങ്ങളിൽ 
ഞാൻ 
കണ്ടതു മുഴുവനും
എനിക്കെന്റെ
ചെറുവിരലിനു
മുകളിലെ
മൃദുരോമത്തിൽ പോലും
കാണാൻ കഴിഞ്ഞു.

_ അബൂബക്കർ ശിബിലി (റ)
_________________________

(82)
ഒരാൾ തന്റെ
ഹൃദയത്തിന്റെ 
കവാടം
തുറക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
അവൻ 
രഹസ്യമായി 
ചെയ്യുന്ന 
സൽകർമ്മങ്ങൾ
പരസ്യമായി
ചെയ്യുന്നവയെക്കാൾ
സ്രേഷ്ടമായതാവട്ടെ.

_ ഇമാം മാലിക് (റ)
_________________________

(83)
ഭൗതിക
വിരക്തിയേക്കാൾ
മഹത്വം
സംതൃപ്തിക്കാണ്.
കാരണം 
സംതൃപ്തൻ 
അവന്റെ നിലക്കും
പരിധിക്കുമപ്പുറമുള്ള
ഒന്നിനെയും
ആഗ്രഹിക്കില്ല.

_ ഫുദൈൽ ബിൽ ഇയാദ് (റ)
_________________________

(84)
മൂന്ന് കാര്യങ്ങൾ
ഹൃദയത്തെ
കഠിനമാക്കും.

1. അമിത ഭക്ഷണം
2. അമിത ഉറക്കം
3. അമിത സംസാരം

കഠിന ഹൃദയത്തിലേക്ക്
ദിവ്യ പ്രകാശം
പ്രവേശിക്കുകയുമില്ല
_________________________

(85)
ആളുകൾക്കിടയിൽ
താൻ
പ്രസിദ്ധനാവട്ടെ
എന്നാഗ്രഹിക്കുന്ന
ഒരാൾക്ക് 
ഒരിക്കലും
ദിവ്യലോകത്തെ
ആനന്ദവും 
മാധുര്യവും 
അനുഭവിക്കാനാവില്ല.

_ ബിശ്റുൽ ഹാഫീ (റ)
_________________________

Thursday, September 16, 2021

സൂഫികളുടെ മൊഴിമുത്തുകൾ (76-80) || Sufi Quotes in Malayalam || Alif Ahad, Rumi, Imam Ali, Hallaj, Anal haq, Sufism, Fareedudheen Attar

(76)
അനുരാഗി
ഒരു തുള്ളി 
വെള്ളം പോലും
കുടിക്കുന്നില്ല, 
ആ പാനപാത്രത്തിൽ
അവന്റെ 
പ്രണയനാഥന്റെ 
മുഖം കണ്ടിട്ടല്ലാതെ.

കൺപോളകളിൽ 
നിന്ന് 
കണ്ണുനീർ തുള്ളികൾ
ഒലിക്കുന്നത് പോലെ
എന്റെ
ഹൃദയാവരണത്തിനും ഹൃദയത്തിനുമിടയിലൂടെ 
അവൻ 
ഒഴുകിക്കൊണ്ടിരിക്കുന്നു.

_ മൻസൂർ ഹല്ലാജ് (റ)
_________________________

(77)
ദൈവം നിന്നെ
സ്വതന്ത്രനാക്കിയാണ്
സൃഷ്ടിച്ചത്, 
പിന്നെ നീ
മറ്റൊരുത്തന്റെ
അടിമയാവരുത്.

_ഇമാം അലി (റ)
_________________________

(78)
ദുനിയാവിൽ 
നീ ജീവിക്കുക, 
എന്നാൽ 
ദുനിയാവിനെ
നിന്റെയുള്ളിൽ
ജീവിക്കാൻ
അനുവദിക്കരുത്.
കാരണം, 
ഒരു ബോട്ടിനു
വെള്ളത്തിനു മീതെ
സുന്ദരമായി
ഒഴുകാനാവും. 
എന്നാൽ, 
വെള്ളം 
ബോട്ടിനുള്ളിൽ
കേറിയാൽ 
എങ്ങനെയുണ്ടാവും?
അത് മുങ്ങിപ്പോവില്ലേ?

_ഇമാം അലി(റ)
_________________________

(79)
നിന്നെ 
ഏൽപ്പിക്കപ്പെട്ട 
ജോലി 
പ്രണയത്തെ 
തിരയലല്ല, 
മറിച്ച് 
പ്രണയത്തിനെതിരായി
നിന്റെയുള്ളിൽ 
നീ നിർമിച്ച് വച്ച
വിഘ്നങ്ങളെ 
തിരഞ്ഞ്
കണ്ടെത്തലാണ്.

_റൂമി (റ)
_________________________

(80)
നീ 
ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്തോ,
നീ എന്തിനു
വേണ്ടിയാണോ 
ലോകം ചുറ്റുന്നത്,
ഒരിക്കൽ 
നീ തന്നെ 
അതാകും.
പക്ഷെ, 
ആദ്യം നിനക്ക് 
നിന്നെ നഷ്ടപ്പെടണം.
പ്രണയിനികൾക്ക്
അവരെ
നഷ്ടപ്പെടുന്നത്
പോലെ..

_ഫരീദുദ്ധീൻ അത്താർ (റ)
_________________________

Wednesday, September 15, 2021

സൂഫികളുടെ മൊഴിമുത്തുകൾ (71-75) || Sufi Quotes in Malayalam || Alif Ahad

(71)
ഇന്നലെ 
ഞാനൊരു 
കൗശലക്കാരനായിരുന്നു,
അത്കൊണ്ട് ഞാൻ
ലോകത്തെ 
മാറ്റാൻ ശ്രമിച്ചു. 
ഇന്ന് ഞാനൊരു
വിവേകിയാണ്,
അത്കൊണ്ട് ഞാൻ 
സ്വയം 
പരിവർത്തനത്തിന് 
വിധേയനാവുന്നു.

_ റൂമി (റ)
_________________________

(72)
സൂഫീ സമാ
ദിവ്യാനുരാഗിയുടെ
മനസ്സിനു 
സമാധാനം 
നൽകുന്നു. 
ആദ്യം അത്
ഹൃദയത്തെ
ഇളക്കുന്നു.
പിന്നെയത് 
അവനെ 
അബോധാവസ്ഥയിൽ
എത്തിക്കുന്നു.
അവസാനമായി 
ആ അവസ്ഥ 
അവനെ
ലയനത്തിലേക്ക് 
നയിക്കുന്നു.
ആയിരം വാളുകൾ
അവന്റെ 
ശിരസ്സിനുമേൽ
പെയ്തിറങ്ങിയാലും .ആനന്ദ ലഹരിയാൽ
അതവനറിയില്ല.

_ബാബാ ഫരീദ് ഗഞ്ച്ശകർ (റ)
_________________________

(73)
അന്യായമായത്
മാത്രമാണ് 
നിന്റെ നാവ് 
രുചിച്ച് 
കൊണ്ടിരിക്കുന്നത്
എങ്കിൽ,
ആത്മജ്ഞാനത്തിന്റെ
മധുരാനുഭവത്തിൽ
നിന്ന് 
ഒന്നും ആഗ്രഹിക്കാൻ
പോലും നിനക്കാവില്ല.

_ഇബ്റാഹീമുദ്ദസൂഖി (റ)
_________________________

(74)
എന്താണ് 
സൂഫീ സംഗീതം
എന്നറിയുമോ?
എന്ത്കൊണ്ടാണ്
അതിത്ര 
മോഹനവും 
ആകർഷകവുമായത്
എന്നറിയുമോ?
സൂഫീ സംഗീതം
ദിവ്യാനുരാഗത്തിന്റെ 
പൊരുളും, 
അനുരാഗം
ദൈവത്തിന്റെ
പൊരുളുമാണ്.

_ പേർഷ്യൻ സൂഫീ വരികൾ

ഖവ്വാലി മെഹ്ഫിലിൽ വച്ച് ഈ വരികൾ കേട്ട് ഹസ്രത് ബക്‌തിയാർ കാക്കി (റ) നാല് ദിവസത്തോളം ദിവ്യപ്രണയത്താലുള്ള ഒരു പ്രത്യേക ഉന്മാദാവസ്ഥയിൽ നിലനിന്നു എന്ന് ചരിത്രം.
_________________________

(75)
ഒരാൾക്ക്
ജ്ഞാനമില്ലങ്കിൽ
അവന് 
രണ്ട് ലോകത്തും
വിലയില്ല. 
ഒരാൾക്ക് 
സഹനമില്ലങ്കിൽ അവന്റെ 
ജ്ഞാനം 
അവന് 
ഉപകാരപ്പെടില്ല.
ഒരാൾക്ക് 
ജനങ്ങളോട് 
കൃപയില്ലങ്കിൽ
അവൻ 
ശുപാർശക്കർഹനല്ല.

_ അഹ്മദുൽ ബദവി (റ)
_________________________

Tuesday, September 14, 2021

സൂഫികളുടെ മൊഴിമുത്തുകൾ (66-70) || Sufi Quotes in Malayalam

(66)
മാലാഖമാർക്ക് 
നാഥൻ
ബുദ്ധി നൽകി, 
ഭോഗേച്ഛ നൽകിയില്ല.
മൃഗങ്ങൾക്ക് 
അവൻ
ഭോഗേച്ഛ നൽകി, 
ബുദ്ധി നൽകിയില്ല.
എന്നാൽ മനുഷ്യന്
രണ്ടും നൽകി.
ഒരാളുടെ വിവേകം
അവന്റെ 
വികാരങ്ങളെക്കാൾ
മികച്ചു നിന്നാൽ 
അവൻ 
മാലാഖമാരെക്കാൾ
സ്രേഷ്ടനായി.
എന്നാൽ 
ഒരാളുടെ വികാരം
അവന്റെ 
വിവേകത്തെ
കീഴ്പ്പെടുത്തിയാൽ
അവൻ
മൃഗങ്ങളെക്കാൾ
അധ:പതിച്ചവനായി

_ അദബുദ്ദുൻയാ വദീൻ
_________________________

(67)
നമ്മൾ 
ഒരിക്കലും 
കീഴടങ്ങില്ല. 
ഒന്നുകിൽ 
നാം മരിക്കും 
അല്ലങ്കിൽ 
ജയിക്കും. 
അടുത്ത 
തലമുറക്ക് വേണ്ടി
പോരാടണം നാം.
അങ്ങിനെ ഞാൻ 
എന്നെ 
തൂക്കിലേറ്റിയവനെക്കാളേറെ 
കാലം ജീവിക്കും

_ ഉമർ മുഖ്താർ (റ) - The Lion of the Desert 
_________________________

(68)
ഒരടിമയെ കൊണ്ട് 
അവന്റെ രക്ഷിതാവ്
നന്മ ഉദ്ദേശിച്ചാൽ
അവന് 
സൽകർമ്മങ്ങളുടെ
കവാടം 
തുറന്ന് 
കൊടുക്കുകയും 
തർക്കങ്ങുടെ
കവാടം 
അവന്റെ മുമ്പിൽ
അടക്കുകയും ചെയ്യും

_ മഅറൂഫുൽ ഖർഹി (റ)
_________________________

(69)
കണ്ണ് കൊണ്ട്
പ്രണയിക്കുനവർക്കെ
ഗുഡ്ബൈ 
പറയാനാവുകയൊള്ളൂ,
ഹൃദയം കൊണ്ട് പ്രണയിക്കുന്നവർക്കാവില്ല.
കാരണം,
ആത്മാവുകൊണ്ടുള്ള
പ്രണയത്തിൽ
വിരഹമില്ലല്ലോ...

_ റൂമി (റ)
_________________________

(70)
ഭക്തൻമാരോടൊപ്പവും
പോരാട്ട 
സമാനമായി 
ദിവ്യമാർഗത്തിൽ 
പരിശ്രമിക്കുന്നവരോടൊപ്പവും 
ഞാൻ താമസിച്ചു.
എന്നിൽ 
ഒരു പുരോഗതിയും
ഉണ്ടായില്ല. 

ഞാൻ ചോദിച്ചു:
നാഥാ, 
നിന്നിൽ
എത്തിച്ചേരാനുള്ള 
വഴി എന്താണ് ?

അവൻ പറഞ്ഞു : 
നീ ആദ്യം 
നിന്നെ ഉപേക്ഷിക്ക്,
എന്നിട്ട് വാ.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

Monday, September 13, 2021

സൂഫികളുടെ മൊഴിമുത്തുകൾ (61-65) || Sufi Quotes in Malayalam

(61)
നിന്റെ മനസ്സിനെ 
നീ 
കൊച്ചു കൊച്ചു
കാര്യങ്ങളെ കൊണ്ട്
നിറച്ചാൽ 
അവിടെ പിന്നെ
വലിയ വലിയ
ചിന്തകൾക്കിടമുണ്ടാവില്ല.
കാരണം മനസ്സ് 
ഒരു കൃഷിയിടം
പോലെയാണ്. 
നല്ല 
കൃഷിയിറക്കിയില്ലങ്കിൽ
അവിടെ 
കിളകൾ നിറയും.

_ ഗുരു ജീലാനി(റ)
_________________________

(62)
ഈ ലോകം 
ചിലർക്ക് 
ഒരു ഭ്രാന്താലയം
പോലെയാണ്,
നിവാസികൾ 
ബുദ്ധിഭ്രമമുള്ളവരെ 
പോലെയും.  
സുബോധമില്ലാത്തവർ
എപ്പോഴും 
ബന്ധനസ്ഥരുമാണ്.

_ഫുദൈൽ ബിൻ ഇയാദ് (റ)
_________________________

(63)
ഞാൻ നീയായി, 
നീ ഞാനും.
ഞാൻ 
ശരീരമെങ്കിൽ
നീ 
ആത്മാവെന്ന പോലെ. 
ഇനി മുതൽ 
ഒരാൾക്കും 
പറയാനൊക്കില്ല, 
നീയൊന്നും 
ഞാൻ മറ്റൊന്നുമെന്ന്.

_ അമീർ ഖുസ്രു (റ)
_________________________

(64)
ഈ വഴി 
നിന്റെതാണ്,
നിന്റേത് മാത്രം.
മറ്റുള്ളവർക്ക് 
നിന്റെ 
കൂടെ നടക്കാം. 
എന്നാൽ 
ഒരാൾക്കും 
നിനക്ക് വേണ്ടി
നടക്കാനാകില്ല.

_റൂമി (റ)
_________________________

(65)
ദൈവത്തിനുവേണ്ടി
മരിക്കാനായി 
ഞാൻ 
ജനങ്ങളെ
വിളിക്കുകയാണങ്കിൽ
അവരെന്റെ
വീട്ടുമുറ്റത്ത് വരിവരിയായി 
വന്നു നിൽക്കും.
എന്നാൽ,
ദൈവത്തിനുവേണ്ടി
ജീവിക്കാനായി
ഞാനവരെ 
വിളിച്ചാൽ
ഒറ്റൊരാളെയും 
എനിക്ക് 
കാണാൻ കഴിയില്ല.

_അബ്ദുല്ല ബിൻ ബയ്യ (റ)
_________________________

Sunday, September 12, 2021

സൂഫികളുടെ മൊഴിമുത്തുകൾ (55-60) || Sufi Quotes in Malayalam

(56)
നീ 
ഇഷ്ടപ്പെടുന്നത് 
ലഭിക്കാൻ,
ആദ്യം നീ 
വെറുക്കുന്ന 
കാര്യങ്ങൾ 
ക്ഷമിക്കാൻ 
തയ്യാറാവണം

_ഇമാം ഗസാലി (റ)
_________________________

(57)
സൂഫികളുടെ
പുസ്തകങ്ങൾ
വായിച്ചത് കൊണ്ടോ,
സൂഫീ 
സാങ്കേതിക പദങ്ങളുടെ
അർത്ഥങ്ങൾ 
പഠിച്ചത് കൊണ്ടോ 
നീ ഒരു സൂഫിയായി
എന്ന് ധരിക്കരുത്.
കാരണം സൂഫിസം
പഠനങ്ങളല്ല. 
അത് 
സൂഫികളുടെ
ഉൽകൃഷ്ട സ്വഭാവങ്ങൾ
തന്റെ ജീവിതത്തിൽ
പകർത്തലും
ആത്മജ്ഞാനം
കൈവരിക്കലുമാണ്.

_അലിയ്യുൽ ഖവ്വാസ് (റ)
_________________________

(58)
നിന്റെ 
ഹൃദയത്തിൽ തിരികൊളുത്തപ്പെടാനായി 
ഒരു മെഴുകുതിരി 
കാത്തിരിപ്പുണ്ട്.

നിന്റെ ആത്മാവിൽ 
നിറയാനാഗ്രഹിക്കുന്ന
ഒരു ശൂന്യതയും
കാത്തിരിപ്പുണ്ട്. 
നിനക്ക്
അനുഭവപ്പെടുന്നില്ലേ ഇത്?

_റൂമി (റ)
_________________________

(59)
വിശുദ്ധ ഗ്രന്ഥവും
തിരുചര്യയുമെന്ന 
രണ്ട് ചിറകുകളുമായി
നീ
പരമാർത്ഥത്തിലേക്ക്
പറന്നുയരുക.

_ഗുരു ജീലാനി (റ)
_________________________

(60)
നിങ്ങൾ 
പണം
കയ്യിൽ പിടിച്ച്
നടന്നോളൂ...
അതിനെ 
ഖൽബിൽ (മനസ്സിൽ) 
സൂക്ഷിച്ച് 
നടക്കുമ്പോഴാണ് 
നിങ്ങൾക്കത് 
ടെൻഷൻ തരുന്നത്.

_ഗുരു ജീലാനി (റ)
_________________________

Saturday, September 11, 2021

സൂഫികളുടെ മൊഴിമുത്തുകൾ (51-55) || Sufi Quotes in Malayalam

(51)
എന്നെ 
പ്രപഞ്ചനാഥനിൽ
നിന്നും 
അകലെയാക്കിയത് 
ഒരേ ഒരു വാക്ക് 
മാത്രമാണ്. 
ആ വാക്കാണ് 
"ഞാൻ".

_യൂനുസ് എംറെ (റ)
_________________________

(52)
സൂക്ഷ്മതയുള്ള
ജീവിതം എന്നാൽ, 
സംശയമുള്ളതും 
അനാവശ്യവുമായ 
കാര്യങ്ങൾ 
ഉപേക്ഷിക്കലാണ്.

_ഇബ്റാഹീം ബിൻ അദ്ഹം (റ)
_________________________

(53)
ദിവ്യപ്രകാശത്തിന്റെ
ചക്രവാളങ്ങൾ 
ഹൃദയവും
ആത്മാവുമാണ്.
 
_ ഇബ്നു അതാഇല്ലാഹ് (റ)
_________________________

(54)
"അലസ്തു"
എന്ന 
നാദം 
പോലെ
പ്രണയാർദ്രമായ
മറ്റെന്തങ്കിലും 
നിന്റെ 
ആത്മാവ് 
മുമ്പ് 
കേട്ടിട്ടുണ്ടോ?
അന്ന് 
നീ 
നൽകിയ
വാഗ്ദാനം "ബലാ"
നിനക്കിപ്പോൾ 
വിരസതയായി
അനുഭവപ്പെടുന്നുണ്ടോ?

_ ഫരീദുദ്ധീൻ അത്താർ (റ)
_________________________

(55)
ആത്മജ്ഞാനികളിൽ
പ്രധാനികളായ 
അബ്ദാലുകളുടെ
അവസ്ഥ
അനുഭവിക്കാൻ,
നീ 
മുഴുവൻ സമയവും
പ്രാണനാഥനെ 
ഓർത്തു
കൊണ്ടേയിരിക്കുക. 

_ ഉമറുൽ ഖാഹിരി (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...