Wednesday, September 15, 2021

സൂഫികളുടെ മൊഴിമുത്തുകൾ (71-75) || Sufi Quotes in Malayalam || Alif Ahad

(71)
ഇന്നലെ 
ഞാനൊരു 
കൗശലക്കാരനായിരുന്നു,
അത്കൊണ്ട് ഞാൻ
ലോകത്തെ 
മാറ്റാൻ ശ്രമിച്ചു. 
ഇന്ന് ഞാനൊരു
വിവേകിയാണ്,
അത്കൊണ്ട് ഞാൻ 
സ്വയം 
പരിവർത്തനത്തിന് 
വിധേയനാവുന്നു.

_ റൂമി (റ)
_________________________

(72)
സൂഫീ സമാ
ദിവ്യാനുരാഗിയുടെ
മനസ്സിനു 
സമാധാനം 
നൽകുന്നു. 
ആദ്യം അത്
ഹൃദയത്തെ
ഇളക്കുന്നു.
പിന്നെയത് 
അവനെ 
അബോധാവസ്ഥയിൽ
എത്തിക്കുന്നു.
അവസാനമായി 
ആ അവസ്ഥ 
അവനെ
ലയനത്തിലേക്ക് 
നയിക്കുന്നു.
ആയിരം വാളുകൾ
അവന്റെ 
ശിരസ്സിനുമേൽ
പെയ്തിറങ്ങിയാലും .ആനന്ദ ലഹരിയാൽ
അതവനറിയില്ല.

_ബാബാ ഫരീദ് ഗഞ്ച്ശകർ (റ)
_________________________

(73)
അന്യായമായത്
മാത്രമാണ് 
നിന്റെ നാവ് 
രുചിച്ച് 
കൊണ്ടിരിക്കുന്നത്
എങ്കിൽ,
ആത്മജ്ഞാനത്തിന്റെ
മധുരാനുഭവത്തിൽ
നിന്ന് 
ഒന്നും ആഗ്രഹിക്കാൻ
പോലും നിനക്കാവില്ല.

_ഇബ്റാഹീമുദ്ദസൂഖി (റ)
_________________________

(74)
എന്താണ് 
സൂഫീ സംഗീതം
എന്നറിയുമോ?
എന്ത്കൊണ്ടാണ്
അതിത്ര 
മോഹനവും 
ആകർഷകവുമായത്
എന്നറിയുമോ?
സൂഫീ സംഗീതം
ദിവ്യാനുരാഗത്തിന്റെ 
പൊരുളും, 
അനുരാഗം
ദൈവത്തിന്റെ
പൊരുളുമാണ്.

_ പേർഷ്യൻ സൂഫീ വരികൾ

ഖവ്വാലി മെഹ്ഫിലിൽ വച്ച് ഈ വരികൾ കേട്ട് ഹസ്രത് ബക്‌തിയാർ കാക്കി (റ) നാല് ദിവസത്തോളം ദിവ്യപ്രണയത്താലുള്ള ഒരു പ്രത്യേക ഉന്മാദാവസ്ഥയിൽ നിലനിന്നു എന്ന് ചരിത്രം.
_________________________

(75)
ഒരാൾക്ക്
ജ്ഞാനമില്ലങ്കിൽ
അവന് 
രണ്ട് ലോകത്തും
വിലയില്ല. 
ഒരാൾക്ക് 
സഹനമില്ലങ്കിൽ അവന്റെ 
ജ്ഞാനം 
അവന് 
ഉപകാരപ്പെടില്ല.
ഒരാൾക്ക് 
ജനങ്ങളോട് 
കൃപയില്ലങ്കിൽ
അവൻ 
ശുപാർശക്കർഹനല്ല.

_ അഹ്മദുൽ ബദവി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...