Monday, May 2, 2022

തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ് | Sufi thoughts in Malayalam | Alif Ahad

ഈദ് എന്നാൽ 'ഇആദത്' അഥവാ മടക്കം.
മനുഷ്യന്റെ തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ്.

പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉൽകൃഷ്ടമായ ഘടനയിലാണ്.
പരിശുദ്ധമായ അവസ്ഥയിലാണ്.
നാഥന്റെ തിരുസന്നിധിയിലേക്ക് ചേർത്തു വെക്കാൻ മാത്രം പവിത്രതയോടെയാണ്.
മലകൂതെന്ന അത്ഭുത ലോകത്തെ അനുഭവിക്കുന്നവരായിട്ടാണ്.
മാലാഖമാരോട് കൂടെ സ്വർഗ്ഗരാജ്യത്ത് ഉല്ലസിക്കാൻ കഴിയുന്ന പ്രകൃതത്തോടെയാണ്.

എന്നാൽ മനുഷ്യൻ ഒരു കുഞ്ഞായി ഭൂമിയിൽ ജനിച്ച് വീണ നാൾ മുതൽ അവന്റെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി.

പഞ്ചേന്ദ്രിയങ്ങളെന്ന മറകൾ ഓരോന്നും അവന്റെ തറവാടിനെ തൊട്ട് അവനെ മറച്ച് പിടിച്ചു.
എന്റെ മാതാവ്, പിതാവ്, കളിക്കോപ്പുകൾ, ഭക്ഷണം, വീട്, മുറ്റം, വാഹനം, സന്തോഷം, സങ്കടം, ആനന്ദം തുടങ്ങി അവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച കാര്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ആത്മമണ്ഡലത്തെ കുറിച്ച് അവൻ കൂടുതൽ കൂടുതൽ അകലെയായി.


നാഥൻ പറയുന്നു:
We have certainly created man in the best of stature.
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടിയാണ് സൃഷ്ടിച്ചത്.

Then We return him to the lowest of the low.
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

എന്നാൽ അവന്റെ തറവാട്ടിലേക്ക് തന്നെ അവൻ മടങ്ങേണ്ടതുണ്ട്.
പഞ്ചേന്ദ്രിയങ്ങളാൽ മതിൽ പണിത ശരീരബോധമെന്ന ജയിലറക്കുള്ളിൽ ആത്മബോധമെന്ന തറവാട്ടിലേക്ക് മടങ്ങാൻ എളുപ്പമൊന്നുമല്ല.

അതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.
സ്വന്തം ശരീരീത്തിന്റെ ആഗ്രഹങ്ങളോട് യുദ്ധം ചെയ്യേണ്ടതുണ്ട്.

നാഥൻ പറയുന്നു:
O you who have believed, fear Allah and seek the means [of nearness] to Him and strive in His cause that you may succeed.

സത്യവിശ്വാസികളേ, നിങ്ങൾ നാഥനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,അവന്‍റെ മാര്‍ഗത്തില്‍ അത്യധികം പരിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അത് വഴി വിജയം പ്രാപിക്കാം.

ലോകത്ത് വന്ന മുഴുവൻ പ്രവാചകരും പുണ്യപുരുഷന്മാരും ഈ മഹത്തായ ലക്ഷ്യം മുൻനിറുത്തിയാണ് പ്രയത്നിച്ചയും സമൂഹത്തെ പ്രേരിപ്പിച്ചതും.
അവർ ആത്മജ്ഞാനത്തിന്റെ സമുദ്രത്തിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്തി.
ആ ദിവ്യജ്ഞാന പഴം ഭുജിക്കുവാനുള്ള മാർഗം വരച്ച് കാണിച്ചു കൊടുത്തു.
സ്നേഹവും സഹനവും സഹാനുഭൂതിയും അവർ മുഖമുദ്രയാക്കി.
നീതിയിൽ ഉറച്ച് നിന്നു.
അനീതിക്കെതിരെ പോരാടി.
വിശ്വ മാനവികതയുടെ സന്ദേശം ലോകത്തിനു പകർന്നു.

ദേഹത്തിന്റെ ഇച്ഛകൾ 
പുറമേ കാണാൻ ഭംഗിയുള്ള കെട്ട മുട്ടകളെ പോലെയാണ്.
അത് ചിലപ്പോൾ മാനവികതയുടെ വേഷമണിയും. 
ചിലപ്പോൾ ആതുര സേവനത്തിന്റെയും നീതിയുടെയുമൊക്കെ വേഷമണിയും.
എന്നാൽ ഉള്ളിൽ കെട്ട് നാറുന്ന വിഷമായിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുക.
ഉദാഹരണങ്ങൾ അന്വേഷിച്ച് ഒരുപാട് സഞ്ചരിക്കേണ്ടി വരില്ല.

ആ ദേഹേച്ഛ സമൂഹത്തെ അധാർമ്മികതയിലേക്കും അനീതിയിലേക്കും മാത്രമേ നയിക്കൂ എന്ന് ആ പുണ്യ പുരുഷന്മാരാർക്ക് അറിയാമായിരുന്നു.

അതുകൊണ്ട് അവർ ആദ്യമായി  ചെയ്തതും ചെയ്യാൻ പ്രേരിപ്പിച്ചതും ഇച്ഛകളോട് പോരടിക്കാനായിരുന്നു.
എന്നിട്ട് ദൈവത്തിന്റെ ഇച്ഛയെ തങ്ങളിൽ സന്നിവേശിപ്പിച്ചു.

അങ്ങനെ അവരും അവരോട് കണ്ണി ചേർന്ന ശിഷ്യരും ഈ കാരാഗ്രഹത്തിൽ നിന്ന് മോചനം നേടി.
എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധരായി.

അവർ മടങ്ങി.
എവിടെ നിന്നാണോ തുടങ്ങിയത് അവിടേക്ക് മടങ്ങി.
ആ മടക്കമാണ് ഇആദത്.
അതാണ് ഈദ്.

ചിന്തകളിൽ മുത്തും പവിഴവും നിറച്ച നോമ്പിന് ശേഷം ബിശ്റിന്റെ വലിയപെരുന്നാൾ | Sufi thoughts in Malayalam | Alif Ahad

ചിന്തകളിൽ നല്ലത് മാത്രം അരിച്ചെടുത്ത് മുത്തും പവിഴവുമാക്കി മനസ്സെന്ന ഖജനാവിൽ സൂക്ഷിച്ചു വെച്ചിരുന്ന വിശുദ്ധമായ നാലാഴ്ചകൾ.
ആ ദിവസങ്ങളിൽ നേടിയെടുത്ത ആത്മീയമായ ഊർജ്ജം ഒരാണ്ട് കാലം യാത്രികനെ നേർവഴിക്ക് നടത്തും.
ശരീരത്തിന്റെ ഭാരം കുറഞ്ഞത് പോലെതന്നെ മനസ്സിന്റെ ഭാരങ്ങളും കുറഞ്ഞിട്ടുണ്ടായിരുന്നു.
മനസ്സിലെ ഏറ്റവും വലിയ ഭാരം അഹന്തയാണ്.
തന്റെ എല്ലാ കഴിവുകളും അവയുടെ യഥാർത്ഥ ഉടമസ്ഥന് മനസ്സാ സമർപ്പിക്കുകയായിരുന്നു ബിശ്ർ ചെയ്തത്.
അതുകൊണ്ട് തന്നെ ആയിരം മാസങ്ങളേക്കാൾ പുണ്യമെന്ന് വിശേഷിക്കപ്പെട്ട ലൈലതുൽ ഖദ്റിന്റെ അനുഭൂതികൾ അവന് മറക്കാൻ കഴിഞ്ഞില്ല.


ഒരിക്കലും അവസാനിക്കാത്ത ആത്മജ്ഞാനികളുടെ ലെെലതുൽ ഖദ്റിന് എന്ത് മധുരമായിരിക്കും.
ബിശ്ർ കൊതിച്ചു.

റമളാൻ മാസം ചുടുചുംബനങ്ങൾ നൽകിയാണ് വിട പറഞ്ഞത്.
കാരണം അവനാ റമളാനിനെ അത്രമേൽ ആദിത്യമര്യാദയോടെയായിരുന്നു വിരുന്നൂട്ടിയത്.
റമളാൻ അവന്റെ കൂടെ ഉണ്ടു, ഉറങ്ങി, ഉറന്നു.
അവൻ റമളാനെ പ്രണയിച്ചു.
റമളാൻ അവനെയും.

അത്കൊണ്ട് തന്നെ ഈ ചെറിയ പെരുന്നാൾ ബിശ്റിന് വലിയ പെരുന്നാളായിരുന്നു.

സന്തോഷത്തിന്റെ ദിവസത്തിൽ പുതിയ പുടവയണിഞ്ഞ് അത്തറു പൂശി നല്ല ഭക്ഷണം കഴിച്ച് എല്ലാ ആഘോഷങ്ങളിലും പങ്കു ചേരണമെന്ന് അവൻ തീരുമാനിച്ചു.

എന്നാൽ പെരുന്നാളിന്റെ ആന്തരാർത്ഥങ്ങൾ ബിശ്റിന്റെ സന്തോഷത്തിന് കടിഞ്ഞാണിട്ടു.
പ്രപഞ്ചനാഥന്റെ തിരുദർശനം ലഭിക്കുന്ന ദിവസമാണ് പെരുന്നാൾ.
നാഥന്റെ സ്നേഹ ദീപ്തിക്കു മുമ്പിൽ അവൻ അലിഞ്ഞില്ലാതാക്കുന്ന ദിവസം.

ആകാശ ഭൂമികളെ പരിപാലിക്കുന്ന നാഥനുള്ള പ്രണയ സമ്മാനമായി എന്റെ നമസ്കാരങ്ങളും മറ്റു ആരാധനകളും എന്റെ ജീവിതവും മരണവും ഞാൻ സമർപ്പിക്കുന്നു എന്ന് അഞ്ച് നേരവും അവൻ നാഥന് മുമ്പിൽ പറയാറുണ്ട്.

ആ പ്രണയത്തിന്റെ ഓർമ്മകൾ അവനെ കൂടുതൽ വിനയാന്വിതനാക്കാറുണ്ട്.
മണ്ണിലൂടെ നിശബ്ദമായി കാൽപാദങ്ങൾ ചലിപ്പിക്കാൻ അവനെയാ വിനയം പഠിപ്പിച്ചിട്ടുണ്ട്.

വിനയത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാ പുലരിയേയും വരവേൽക്കാൻ ഗുരുനാഥന്മാർ അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

അതുകൊണ്ട് പെരുന്നാൾ ദിവസത്തെ കൂടുതൽ താഴ്മയോടെ വരവേൽക്കണം.
അഹങ്കാരത്തിന്റെ ഒരംശം പോലും ഹൃദയത്തിൽ സൂക്ഷിക്കാതെ ഭൂമിയിൽ ഏറ്റവും താഴ്ന്നവനാണ് താനെന്ന മനോഭാവത്തോടെ നിലനിൽക്കാൻ കഴിയണം.

ബിശ്ർ ചിന്തിച്ചു:
ലോകത്ത് എത്രയോ പേർ കഷ്ടത അനുഭവിക്കുന്നു.
പട്ടിണിയും രോഗവും യുദ്ധവും അടിച്ചമർത്തലും കാലാന്തരങ്ങളിൽ ചാക്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു കാലത്തെ ഇര വർഗ്ഗം മറ്റൊരു കാലത്തെ അധിപന്മാരാകുന്നു.
ഇന്ന് നീതിക്ക് വേണ്ടി വാദിച്ചവർ നാളെ അനീതിയുടെ വാക്താക്കളാകുന്നു.
എവിടെ പെരുന്നാൾ?
ലോകം മുഴുവൻ സന്തോഷവും സമാധാനവും നീതിയും അനുഭവിക്കുന്ന പെരുന്നാൾ എന്നാണ് അനുഭവിക്കാനാവുക.

കാരണം, ഞാൻ മാത്രം സന്തോഷിക്കുന്നതല്ലല്ലോ പെരുന്നാൾ.
ലോകത്തുള്ള സകല ജീവജാലങ്ങളും സന്തോഷമനുഭവിക്കുന്ന ദിവസമാണ് പെരുന്നാൾ.

അങ്ങനെ ഒരു പെരുന്നാൾ എന്നാണ്?

അനീതിയുടെയും അസഹിഷ്ണുതയുടെ തീജ്വാലകൾ അണഞ്ഞതിന് ശേഷം നീതിയുടെയും സമാധാനത്തിന്റെയും സൂര്യൻ ഉദിക്കുന്ന ഒരു ദിവസമുണ്ട്.

അന്ന് ലോകത്തുള്ള എല്ലാവരും സമന്മാരായിരിക്കും.
മുത്ത് നബി അരുളിയത് പോലെ
എല്ലാവരും മുപ്പത്തിമൂന്നിന്റെ നിറവിൽ.
അന്ന് ദുഃഖിക്കാൻ ഒരാൾക്കും ഒരു കാരണവും ലഭിക്കില്ല.
സങ്കടപ്പെടാൻ അവിടെ ഒരു വിഭാഗമില്ല.

കാണുന്നവർ പരസ്പരം പറയും. ശാന്തി, ശാന്തി.

ഭൂമിയിൽ അവഹേളിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ഇഷ്ടദാസരും അടിച്ചമർത്തപ്പെട്ട അനാഥരും അഗതികളും വിധവകളും 
ചേർത്തു പിടിക്കാൻ ശ്രമിച്ച എല്ലാ സുമനസ്സിന്റെ ഉടമകളും അന്ന് ശാന്തിയുടെ നിത്യ സംഗീതമനുഭവിക്കും.
മാലാഖമാർ അവർക്ക് പാദസേവ ചെയ്യും.

ലിഖാഇനു വേണ്ടി അവരുടെ ഹൃദയം തുടിക്കും.
സർവങ്ങളിലും ചൈതന്യം നിറച്ച പ്രപഞ്ചനാഥൻ അവർക്കു ദർശനം നൽകും.
അവർക്കന്ന് ഏറ്റവും വലിയ പെരുന്നാളായിരിക്കും.

Monday, April 18, 2022

സൂഫികളുടെ മൊഴിമുത്തുകൾ (491- 500) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | Rumi | Hakeem Sanai | ഗുരു | Imam Gazzali


(491)
ഞാൻ
മുടിയല്ല,
തൊലിയല്ല,
രക്തമല്ല,
മജ്ജയല്ല,
മാംസമല്ല,
ഇതെല്ലാം
ഒരിക്കൽ
എനിക്കിവിടെ
ഉപേക്ഷിക്കേണ്ടതാണ്.
പിന്നെന്താണ്
ഞാൻ?
ഒരന്വേഷണമാണ്
സൂഫിസം.
_________________________

(492)
അഹംഭാവവും
ദേഷ്യവുമാണ്
ഏറ്റവും
വലിയ
ശത്രു.
വിനയവും
പ്രണയവുമാണ്
ഏറ്റവും
നല്ല
സുഹൃത്ത്.

~ശംസ്💜
_________________________

(493)
ഒരിക്കൽ
മണ്ണായിരുന്ന
നിനക്കിപ്പോൾ
ആത്മാവ്
ലഭിച്ചു.
ഒരിക്കൽ
ഒന്നുമറിയാത്ത
നിന്നെയവൻ
പലതും
പഠിപ്പിച്ചു.
ഇത്രയൊക്കെ
നിന്നെ
നയിച്ച
അവൻ
തന്നെ
ഇനിയും
നിന്നെ
മുന്നോട്ട്
നയിക്കും.

~ ഗുരു💚
_________________________

(494)
ഗുരുവിന്റെ മനസ്സ്
വായിക്കുന്നവൻ ശിഷ്യൻ
....................................

ശിഷ്യന്റെ
മനസ്സ്
വായിച്ച് 
ശിഷ്യനെ
നിയന്ത്രിക്കുകയും
പൂർണ്ണതയിലേക്ക്
എത്തിക്കുന്നവരുമാണ്
ഗുരു.
എന്നാൽ,
ഗുരുവിന്റെ
മനസ്സ്
വായിച്ച്
അവിടുത്തെ
തൃപ്തിയും
അതൃപ്തിയും
ഗ്രഹിച്ച്
ഗുരു പ്രീതിക്കായ്
ജീവിതം
ഉഴിഞ്ഞുവച്ചവനാണ്
ശിഷ്യൻ.
_________________________


(495)
നിന്റെ
മുഖത്തുനിന്നും
മൂടുപടം
നീ
ഉയർത്തുന്ന
ദിവസം,
ലോകം
മുഴുക്കെയും
നിന്റെ
അധീനതയിൽ
വരും.

~ ഹകീം സനാഈ(റ)
_________________________

(496)
തടവറകൾക്കുമ-
പ്പുറത്തുള്ള
നിന്റെ
ലാവണ്യം
നീ
വെളിപ്പെടുത്തൂ..

നാഥാ..
എല്ലാ
ജീവസ്സുറ്റ
ഹൃദയങ്ങളേയും
നീ
കൊന്നുകളയുമല്ലോ..

~ സനാഈ 
_________________________

(497)
ഇത്
നിന്റെ
ഹൃദയം
തകർത്തവനെ
കുറിച്ചുള്ളതല്ല.
മറിച്ച്,
ഇത്
നിന്റെ
മുഖത്ത്
വീണ്ടും
പുഞ്ചിരി
വിടർത്തുന്നവനെ
കുറിച്ചുള്ളതാണ്.

~ റൂമി(റ)
_________________________

(498)
മറ്റുള്ളവരുടെ
തെറ്റുകളും
കുറ്റങ്ങളും
പറയുന്ന
ഒരു
പണ്ഡിതനെ
കണ്ടാൽ
നീ
അയാളിൽ
നിന്നും
ഒഴിഞ്ഞു
മാറുക.

~ ഇമാം ഗസ്സാലി(റ)
_________________________

(499)
പവിഴപ്പുറ്റുകൾ
തിരയുന്നവന്
പവിഴപ്പുറ്റുകൾ
ലഭിക്കും.
പവിഴം
തിരയുന്നവന്
പവിഴം
ലഭിക്കും.

~ ഇമാം ഗസ്സാലി(റ)
_________________________

(500)
പ്രേമമേ
ഞാൻ
നിന്നിലാണ്,
നീ
തന്നെയാണ്
ഞാനും.
രഹസ്യം
ഒരാൾക്കുമറിയാനാവില്ല,
അവന്റെ
ബുദ്ധി
അവന്
നഷ്ടമാക്കുന്നത്
വരെ

~ സൂഫി
_________________________

Wednesday, April 13, 2022

സൂഫികളുടെ മൊഴിമുത്തുകൾ (486-490) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | Rumi | ജലാലുദ്ധീൻ റൂമി | Tapduk Emre

(486)
നീ 
തിരയുന്നതെന്തോ
കാര്യമാണ്
നിന്റെ
മൂല്യം
നിർണ്ണയിക്കുന്നത്.
ഏറവും
മൂല്യമുള്ളതിനെ
തിരയുന്നവനാണ്
സൂഫി.
_________________________

(487)
ഏറ്റവും
അമൂല്യമായത്
പ്രണയമാണെങ്കിൽ,
ഏറ്റവും
കഠിനമായ
പരീക്ഷണങ്ങളും
പ്രണയത്തോട്
കൂടെയായിരിക്കും.

~തബ്ദുക് എമ്രെ
_________________________

(488)
പ്രണയമെന്നാൽ,

നാഥൻ
നിന്നോട് 
പറയും
അഖിലവും
ഞാൻ
പടച്ചത്
നിനക്ക്
വേണ്ടിയാണ്.

അപ്പോൾ
നീ
പറയും :
നാഥാ
എല്ലാം
ഞാൻ
ഉപേക്ഷിച്ചത്
നിനക്ക്
വേണ്ടിയാണ്.

~റൂമി(റ)
_________________________

(489)
ഇന്നലെ
രാത്രി
ഞാനൊരു
ജ്ഞാനിയോട്
കെഞ്ചി,
പ്രപഞ്ചത്തിനു
പിന്നിലെ
രഹസ്യം
പറഞ്ഞു
തരൂ..
അദ്ധേഹം
പറഞ്ഞു:
മൗനിയാകൂ,
രഹസ്യം
പറഞ്ഞു
തരാൻ
കഴിയില്ല.
കാരണം
രഹസ്യം
മൗനത്തിൽ
പൊതിഞ്ഞു
വച്ചതാണ്.

~ റൂമി(റ)
_________________________

(490)
അയാൾ
ചോദിച്ചു:
എത്രകാലം
നീ
എത്രകാലം
തീച്ചൂളയിൽ
എരിയും?

ഞാൻ
പറഞ്ഞു:
ഞാൻ
പരിശുദ്ധമാകുന്നത്
വരെ..

~റൂമി(റ)
_________________________

Saturday, April 9, 2022

ശരീരത്തിൽ നിന്നും മോചനം നേടിയ ആത്മാക്കൾ | റൂമി കവിതകൾ | Rumi poems in Malayalam | Sufi Poem in Malayalam | Alif Ahad

ചില ആത്മാക്കൾക്ക്
അവയുടെ ശരീരങ്ങളിൽ നിന്നും
സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടാകും.

അവരെ
നീ കണ്ടിട്ടുണ്ടോ?

നിന്റെ കണ്ണുകൾ തുറക്കൂ...

ശരീരത്തിൽ നിന്നും
മോചനം ലഭിച്ച
മറ്റു ആത്മാക്കളുമായി
സല്ലപിക്കാൻ
ഒളിച്ചോടിപ്പോയ ആത്മാക്കളെ
കാണാൻ നിന്റെ കണ്ണുകൾ 
തുറന്നു നോക്കൂ...

അവരുടെ ഹൃദയങ്ങൾ
ഒരു വഴിയിൽ സംഗമിച്ചിരിക്കുന്നു.

തങ്ങളുടെ കപടമായ സ്വത്വത്തെ ഉപേക്ഷിക്കുന്ന ഒരു പാന്ഥാവിൽ,

നിർവ്യാജമായ,
പരമാർത്ഥമായ
സ്വത്വത്തോടുകൂടെ ജീവിക്കാനുതകുന്ന
ഒരു വീഥിയിൽ,

എന്റെ സഹയാത്രികർ
കുറച്ചു നേരത്തേക്ക്
മറ്റെവിടെയോ അലഞ്ഞുതിരിയുന്നതിൽ
ഞാൻ ചിത്തനല്ല.

മന്ദസ്മിതം തൂകുന്ന 
ഒരുന്മാദിയെ പോലെ
അവർ തിരിച്ച് വരും.

ദാഹിക്കുന്നവൻ ഒരിക്കൽ
ദാഹത്താൽ മരിക്കും.

ചില നേരങ്ങളിൽ
വാനമ്പാടികളും 
പൂന്തോട്ടം വെടിഞ്ഞ്
ഉഗ്രവനങ്ങളിലേക്ക്
പാട്ടു പാടാൻ പറന്നു പോകാറുണ്ട്.

Translated by Alif Ahad

പ്രണയം
എൻ ചാരത്തേക്ക്
നിർബാധമായി
കടന്നു വന്നു.

ഞാൻ ആക്രോശിച്ചു.

പ്രണയം
എന്റെ ചാരത്തിരുന്നു.
ഒരു സ്വകാര്യ 
കൈമാറ്റത്തിന്
വേണ്ടിയെന്ന പോലെ.

പ്രണയം
തന്റെ വാദ്യോപകരണങ്ങളെ
വലിച്ചെറിഞ്ഞു.

തന്റെ 
പട്ടു വസ്ത്രങ്ങളെല്ലാം
അഴിച്ചെറിഞ്ഞു.

ഞങ്ങളുടെ
നഗ്നത.

അതെന്നെ 
പൂർണ്ണമായും
പരിവർത്തനത്തിനു
വിധേയനാക്കി.

Translated by Alif Ahad

(പ്രണയിക്കും
പ്രണയഭാജത്തിനും ഇടയിൽ
എല്ലാ മറകളും നീങ്ങപ്പെടും.
ആ മറകളാണ് ഇവിടെ 
വസ്ത്രങ്ങളോട്
ഉപമിക്കപ്പെട്ടിരിക്കുന്നത്.

എഴുപതിനായിരം
ഇരുളിന്റെ
മറകൾക്കും

എഴുപതിനായിരം
പ്രകാശത്തിന്റെ
മറകൾക്കും
അപ്പുറത്താണ്
അവർ ഇരിക്കുന്നത്.

അവർക്കിടയിൽ
പറയാത്ത
കഥകളില്ല.

അറിയാത്ത
രഹസ്യങ്ങളില്ല.

മറ്റാർക്കും
പ്രവേശനമില്ലാത്ത
ഇടങ്ങളിൽ
അവർ
തങ്ങളുടെ പ്രണയകഥകൾ
പങ്കുവെയ്ക്കുന്നു.


അനുരാഗത്തിന്റെ
നിമിഷങ്ങൾ
അനിർവചനീയമാണ്.)

Tuesday, April 5, 2022

സൂഫികളുടെ മൊഴിമുത്തുകൾ (481-485) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | ഇമാം ഗസ്സാലി | മുഹമ്മദ് ഖുറാസാനി

(481)
ഈസാ
പ്രവാചകർ🤍
ഒരു
വ്യക്തിയെ
കണ്ടു.
അയാളോട്
ചോദിച്ചു:
നിന്റെ
ജോലിയെന്താ?
അയാൾ
പറഞ്ഞു:
(ജോലിയില്ല,)
ഞാൻ 
ആരാധനകളിൽ
മുഴുകി
ജീവിക്കുന്നു.
പ്രവാചകർ
ചോദിച്ചു:
നിന്റെ
ആവശ്യങ്ങൾക്ക്
നിന്നെ
ആരാണ്
സഹായിക്കുന്നത്?
അയാൾ
പറഞ്ഞു:
എന്റെ
സഹോദരൻ.
പ്രവാചകർ
പറഞ്ഞു:
നിന്നെക്കാൾ 
കൂടുതൽ
ആരാനകൾ
നിർവ്വഹിക്കുന്നത്
നിന്റെ
സഹോദരനാണ്.

~ഇമാം ഗസ്സാലി(റ)💕
_________________________

(482)
നീ
ഒറ്റപ്പെടുമ്പോഴെല്ലാം
നിന്റെ
മനസ്സിനെ
നീ
ഓർമ്മപ്പെടുത്തുക,
പ്രണയനാഥൻ
എല്ലാവരെയും
നിന്നിൽ നിന്നും
അകലെയാക്കിയിരിക്കുകയാണ്.
കാരണം,
അവനും
നിനക്കും
ഒറ്റക്കിരുന്ന്
സല്ലപിക്കാൻ.

~സൂഫി
_________________________

(483)
കടലിൽ
ശക്തമായ
കാറ്റടിച്ചു വീശി.
കപ്പൽ
ആടിയുലഞ്ഞു.
കപ്പലിലുള്ളവർ
ഇബ്റാഹീമുബിൻ
അദ്ഹമിനോട്(റ)🤎
പറഞ്ഞു:
മഹാദുരന്തമുഖത്തും
നിങ്ങളെന്താ
ഒന്നും
മിണ്ടാതിരിരിക്കുന്നത്?
നിങ്ങളിതൊന്നും
കാണുന്നില്ലേ..
ഗുരു പറഞ്ഞു: 
ഇതൊന്നുമൊരു
ദുരന്തമല്ല.
എറ്റവും
വലിയ
ദുരന്തം
തന്റെ
ആവശ്യങ്ങൾക്കായി
ജനങ്ങളെ
സമീപിക്കലാണ്.

~ഇമാം ഗസ്സാലി(റ)
_________________________

(484)
ബുദ്ധി
പറഞ്ഞു:
ഞാൻ
അവനെ
എന്റെ
വാക്ചാദുര്യം
കൊണ്ട്
സ്വന്തമാക്കും.
ഹൃദയം
പറഞ്ഞു:
ഞാൻ
അവനെ
എന്റെ
മൗനം
കൊണ്ട്
സ്വന്തമാക്കും.
എന്നാൽ
ആത്മാവ്
പറഞ്ഞു:
എന്റെതായി
ഒന്നുമില്ലാതെ
ഞാനെങ്ങനെ
അവനെ
സ്വന്തമാക്കും?
കാരണം,
എന്റേതെന്ന്
ഞാൻ
പറയുന്നതൊക്കെയും
യഥാർത്ഥത്തിൽ
അവന്റേത്
മാത്രമാണല്ലോ...

~സൂഫി
_________________________

(485)
ആത്മാവ്
പ്രകാശം
സ്വീകരിക്കാൻ
പ്രാപ്തമായെങ്കിൽ
ശരീരത്തിലെ
അവയവങ്ങൾ
നന്മ
മാത്രമേ
സംസാരിക്കൂ..

~മുഹമ്മദ് ഖുറാസാനീ(റ)
_________________________

Friday, April 1, 2022

സൂഫികളുടെ മൊഴിമുത്തുകൾ (476-480) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | മുത്ത് നബി | ഇമാം ഗസ്സാലി

(476)
തന്റെ
റബ്ബിനെ
കണ്ടെത്തിയവനാണ്
സൗഖ്യം
➖➖➖➖➖➖➖➖

ഏതൊരു 
വർഷമാകട്ടെ,
ശേഷം
വരുന്നത്
അതിനേക്കാൾ
മോശമായ
വർഷമായിരിക്കും.
നിങ്ങൾ
നിങ്ങളുടെ
റബ്ബിനെ
കണ്ടു മുട്ടുന്നത്
വരെ...

~മുഹമ്മദുർറസൂലുല്ലാഹ്(സ)💝
_________________________

(477)
മനുഷ്യരിൽ
രണ്ട്
വിഭാഗം
ആളുകളാണ്
ഭാഗ്യവാന്മാർ.
ഒന്ന്,
വിശ്വസ്തനായ
കൂട്ടുകാരനുള്ളവൻ.
രണ്ട്,
തനിക്കായ്
പ്രാർത്ഥിക്കുവാൻ
ഒരു
മാതാവുള്ളവൻ.

~ഗുരു💙
_________________________

(478)
പ്രവാചകരുടെ(സ)💕
സദസ്സിൽ
ഒരു
ആരോഗ്യ
ദൃഢഗാത്രനായ
യുവാവ്
വന്നിരുന്നു.
ആളുകൾ
പറഞ്ഞു:
അയാളുടെ
ആരോഗ്യവും
യുവത്വവും
ദൈവമാർഗ്ഗത്തിൽ
ഉപയോഗിച്ചിരുന്നെങ്കിൽ
എത്ര നന്നായിരുന്നു.
മുത്ത് നബി
പറഞ്ഞു:
നിങ്ങൾ
അങ്ങനെ
പറയരുത്.
അശക്തരായ
മാതാപിതാക്കൾക്ക്
വേണ്ടിയോ
മക്കൾക്ക്
വേണ്ടിയോ
ജനങ്ങളോട്
യാചിക്കേണ്ട
ഒരവസ്ഥ
വരാതിരിക്കാൻ
വേണ്ടിയോ
ഒരാൾ
അധ്വാനിക്കുന്നുവെങ്കിൽ
അവനും
ദൈവമാർഗത്തിൽ 
തന്നെയാണ്.
അഹംഭാവം
നടിക്കാനും
വീണ്ടും വീണ്ടും
വർദ്ധിപ്പിക്കാനും
വേണ്ടിയാണ്
ഒരാൾ
അധ്വാനിക്കുന്നതെങ്കിൽ
അവനാണ്
പൈശാചിക
മാർഗ്ഗത്തിൽ
സഞ്ചരിക്കുന്നവൻ.

~ഇമാം ഗസ്സാലി (റ)💚
_________________________

(479)
ഈസാ
പ്രവാചകർ🤍
ഒരു
വ്യക്തിയെ
കണ്ടു.
അയാളോട്
ചോദിച്ചു:
നിന്റെ
ജോലിയെന്താ?
അയാൾ
പറഞ്ഞു:
(ജോലിയില്ല,)
ഞാൻ 
ആരാധനകളിൽ
മുഴുകി
ജീവിക്കുന്നു.
പ്രവാചകർ
ചോദിച്ചു:
നിന്റെ
ആവശ്യങ്ങൾക്ക്
നിന്നെ
ആരാണ്
സഹായിക്കുന്നത്?
അയാൾ
പറഞ്ഞു:
എന്റെ
സഹോദരൻ.
പ്രവാചകർ
പറഞ്ഞു:
നിന്നെക്കാൾ 
കൂടുതൽ
ആരാനകൾ
നിർവ്വഹിക്കുന്നത്
നിന്റെ
സഹോദരനാണ്.

~ഇമാം ഗസ്സാലി(റ)💕
_________________________

(480)
നീ
ഒറ്റപ്പെടുമ്പോഴെല്ലാം
നിന്റെ
മനസ്സിനെ
നീ
ഓർമ്മപ്പെടുത്തുക,
പ്രണയനാഥൻ
എല്ലാവരെയും
നിന്നിൽ നിന്ന്
അകലെയാക്കിയിരിക്കുകയാണ്.
കാരണം,
അവനും
നിനക്കും
ഒറ്റക്കിരുന്ന്
സല്ലപിക്കാൻ.

~സൂഫി🖤
_________________________

Friday, March 25, 2022

സൂഫികളുടെ മൊഴിമുത്തുകൾ (471-475) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ജലാലുദ്ധീൻ റൂമി (റ) | ഖലീൽ ജിബ്രാൻ

(471)
ആത്മാക്കളെന്ന
ആകാശങ്ങളെ
നാഥൻ
സജ്ജീകരിച്ചു.
നാഥന്റെ
സത്തയുടെയും
വിശേഷണങ്ങളുടെയും
ദീപ്തകിരണങ്ങൾ
വെളിപ്പെടുന്ന
ഇടങ്ങളെത്രെ
അത്..

~ഗുരു💚
_________________________

(472)
നാഥൻ
ശരീരങ്ങളെന്ന
ഭൂമിയെ
സജ്ജീകരിച്ചു.
അത്
അവന്റെ
ഖദ്ർ ഖളാഇന്റെ
(വിധിയുടെ)
ക്രയവിക്രയങ്ങൾ
ദൃശ്യമാകുന്ന
ഇടങ്ങളത്രെ..
അതോടൊപ്പം
നാഥനോടുള്ള
ദാസ്യത്വത്തിന്റെ
അടയാളങ്ങൾ
വെളിപ്പെടേണ്ടയിടവും.

~ഗുരു🖤
_________________________

(473)
നിങ്ങളുടെ
ചിന്ത
ഒരു
പനിനീർപൂവെങ്കിൽ
നിങ്ങൾ
ഒരു
പനിനീർപൂന്തോപ്പാണ്.

ഇനി,
നിങ്ങളുടെ
ചിന്ത
മുള്ളാണെങ്കിൽ
നിങ്ങൾ
അടുപ്പിൽ
വെക്കാൻ
കൊള്ളുന്ന
ഒരു
വിറക്
മാത്രമാണ്.

റൂമി(റ)
_________________________

(474)
ക്ഷമയുടെ 
വയലിൽ 
ഞാനെന്റെ 
വേദനയെ 
നട്ടപ്പോൾ 
അത് 
സന്തോഷത്തിന്റെ 
ഫലങ്ങൾ 
നൽകി.

~ഖലീൽ ജിബ്രാൻ🤎
_________________________

(475)
യഥാർത്ഥ
മനുഷ്യർക്ക്
മാത്രം
അറിയാവുന്ന
ആൽക്കമി
പഠിക്കൂ...

നിങ്ങൾക്ക്
നൽകപ്പെടുന്ന
വിഷമങ്ങളും
ദുഃഖങ്ങളും
സന്തോഷത്തോടെ
സ്വീകരിക്കുന്ന
നിമിഷം,
വാതിൽ
തുറക്കപ്പെടും.

~ റൂമി(റ)

_________________________

Tuesday, March 22, 2022

സൂഫികളുടെ മൊഴിമുത്തുകൾ (466-470) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | റൂമി | ഇബ്നു അജീബ (റ)

(466)
മുരീദിന്റെ
കിതാബും
അവന്റെ
ഹൃദയത്തിന്റെ
ഖിബ് ലയും
ഗുരുവാണ്.

~സൂഫി🖤
_________________________

(467)
നിങ്ങളുടെ
യുവത്വത്തിന്റെ
പ്രസരിപ്പ്
കണ്ട്
നിങ്ങൾ
വഞ്ചിതരാവരുത്.
കാരണം
വളരെ
പെട്ടന്ന് തന്നെ
അത്
നിങ്ങളിൽ
എടുത്ത്
കളയപ്പെടാം.

~ഗുരു💚
_________________________

(468)
മനുഷ്യൻ
അവന്റെ
പ്രകൃതത്തിൽ
നിലനിൽക്കുന്ന
കാലമത്രയും
അവൻ
ക്ലേശകരമായ
അവസ്ഥയിൽ
തന്നെയായിരിക്കും.
എന്നാൽ
മാനുഷിക
പ്രകൃതം
നശിച്ച്
അവന്റെ
അടിസ്ഥാത്തിലേക്ക്
അവൻ
തിരിച്ച് 
പോയാൽ
അവന്
പരമാനന്ദം
അനുഭവിക്കാം.

~ഇബ്നു അജീബ(റ)
_________________________

(469)
പ്രതീക്ഷകളില്ലാതെ
കണക്കുകൂട്ടലുകളില്ലാതെ
വിലപേശലുകളില്ലാതെ
പ്രണയത്തെ
പരിപാലിക്കാൻ
കഴിയുന്ന
കാലമത്രയും
നാം
സ്വർഗ്ഗത്തിലാണ്.

~റൂമി(റ)
_________________________

(470)
ലോകങ്ങളെല്ലാം
പ്രപഞ്ചനാഥന്റെ
മഹത്വവും
പ്രതാപവും
അഴകും
ലാവണ്യവും
വെളിപ്പെടുന്ന
ഇടമത്രെ...

~ഗുരു❤️
_________________________

Tuesday, March 15, 2022

സൂഫികളുടെ മൊഴിമുത്തുകൾ (461-465) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | റൂമി | ഇമാം ശഅറാനി | ഇബ്റാഹീമുദ്ദുസൂഖി (റ)

(461)
പുതിയ
പ്രണയത്തിനകമേ
മരിക്കൂ
നീ..
മറ്റൊരു
ദിക്കിൽ
നിന്റെ
വഴി
തുടങ്ങുന്നു.
ആകാശമാകൂ
നീ..
തടവറയുടെ
ഭിത്തികൾ
തകർത്തെറിയൂ,.
രക്ഷപ്പെടൂ,
വർണ്ണപ്പകിട്ടോടെ
ആകസ്മികമായി
പിറന്നുവീഴുന്നവരില്ലേ,
അതുപോലെയാകൂ..

~റൂമി(റ)
_________________________

(462)
കട്ടിയേറിയ
മേഘങ്ങളാൽ
നിന്നെ
മൂടപ്പെട്ടിരിക്കുന്നു.
അവയെ
വകഞ്ഞു മാറ്റൂ
മരിക്കൂ..
പിന്നെ
നിശബ്ദനാവൂ..
നീ
മരിച്ചു
എന്നതിന്റെ 
ശക്തമായ
തെളിവാണ്
നിശബ്ദത.

നിന്റെ
പഴയ ജീവിതം
മൗനത്തിൽ
നിന്നും
ക്ഷുബ്ധതയിലേക്കുള്ള
ഓട്ടമായിരുന്നു.

~റൂമി(റ)💜
_________________________

(463)
ധ്യാനം

ഇരിക്കൂ..
നിശ്ചലമായിരിക്കൂ..
പിന്നെ
ശ്രദ്ധിക്കൂ..

~റൂമി(റ)💚
_________________________

(464)
മുരീദിന്റെ
തുടക്കകാലത്ത്
അവന്റെ
ഭക്ഷണം
വിശപ്പാണ്.
അവന്റെ
മഴ
കണ്ണുനീർ 
തുള്ളികളാണ്.

~ഇബ്റാഹീമുദ്ദുസൂഖീ(റ)❤️
_________________________

(465)
മുരീദിന്റെ
കിതാബ്
അവന്റെ
ഹൃദയമാണ്.

~അൽഖുതുബുശ്ശഅറാനി(റ)💚
_________________________

Friday, March 11, 2022

സൂഫികളുടെ മൊഴിമുത്തുകൾ (456-460) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | നജ്മുദ്ദീനുൽ കുബ്റാ | ഇബ്നു അറബി (റ)

(456)
മാലാഖമാരുടെ
വിശേഷണങ്ങൾ
സ്വായത്തമാക്കി,
മുത്വ്-മഇന്ന
എന്ന
അവസ്ഥയിൽ
എത്താതെ,
ഒരാളുടെ
ഹൃദയത്തിലേക്ക്
നാഥൻ
നൽകുന്ന
ദിവ്യപ്രകാശങ്ങൾ
അനുഭവിക്കാൻ
അയാളുടെ
നഫ്സിന്
സാധിക്കില്ല.

~നജ്മുദ്ദീനുൽ കുബ്റാ(റ)
_________________________

(457)
ആകാശത്ത്
നക്ഷത്ര
മണ്ഡലങ്ങളെ
സംവിധാനിച്ച
നാഥൻ
ഹൃദയത്തിലും
പ്രത്യേക
മണ്ഡലങ്ങൾ
സംവിധാനിച്ചിരിക്കുന്നു.
ആകാശത്ത്
നക്ഷത്രങ്ങളും
ഗോളങ്ങളുമാണ്
ഉദിക്കുന്നതെങ്കിൽ,
ഹൃദയത്തിൽ
സംഭവിക്കുന്നത്
ദിവ്യദീപ്തിയുടെ
നേർസാക്ഷ്യം
നൽകുന്ന
സൂര്യോധയങ്ങളും
ദൈവീക
വെളിപാടുകളുടെ
ചന്ദ്രോദയങ്ങളും
ആയിരിക്കും.

~നജ്മുദ്ധീനുൽ കുബ്റാ(റ)
_________________________

(458)
കല്ലുകൾ
പ്രപഞ്ചനാഥനെ
വാഴ്ത്തുന്നത്
ഞാൻ
കേട്ടു.
അവ
നാഥനെ
സ്മരിച്ചുകൊണ്ട്
മൊഴിയുന്നത്
ഞാൻ
അറിഞ്ഞു.

~ഇബ്നു അറബി(റ)
_________________________

(459)
സഹോദരാ
സൂക്ഷിക്കുക,
നിന്റെ
തൊലിയും
അവയവങ്ങളും
നിനക്കെതിരെ
സാക്ഷി 
നിൽക്കുന്ന
ഒരു
ദിനം
വരാനുണ്ട്.
ദുനിയാവിൽ
വെച്ച് തന്നെ
അവയവങ്ങൾ
മൊഴിയുന്നത്
ഞാൻ
കേട്ടിട്ടുണ്ട്.

~ഇബ്നു അറബി(റ)
_________________________

(460)
ദിവ്യപ്രകാശം
പ്രതിഫലിക്കാൻ
➖➖➖➖➖➖➖

ഭാഷയുടെ
(വായ്)
വാതിൽ
അടക്കൂ..
പ്രണയത്തിന്റെ
ജാലകം
(കണ്ണുകൾ)
തുറക്കൂ..
നിലാവ്
വാതിലുകൾ
ഉപയോഗിക്കാറില്ല. 
ജാലകങ്ങളേ
ഉപയോഗിക്കാറൊള്ളൂ..

~സൂഫി
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...