Friday, October 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (211-215) || Sufi Quotes in Malayalam || Alif Ahad | Imam Ali | ഇമാം അലി | അബുത്തുറാബ് നഖ്ശബീ | സിർരിയ്യു സിഖ്ത്വി | ായസീദുൽ ബിസ്ത്വാമി

(211)
ഒരാൾ
സത്യസന്ധമായി
ഒരു 
നന്മ
ചെയ്യാൻ
ഉദ്ധേശിച്ചാൽ
അവനത്
പ്രവവർത്തിക്കുന്നതിന്
മുമ്പ് 
തന്നെ
അതിന്റെ
മാധുര്യം
അനുഭവിച്ച്
തുടങ്ങും.

_ അബുത്തുറാബ് നഖ്ശബീ (റ)
_________________________

(212)
ഒരാൾ
ചോദിച്ചു:
മരണത്തേക്കാൾ
വേദനയേറിയ
മറ്റെന്തെങ്കിലും
ഉണ്ടോ?

ഉണ്ട്.
അനുരാഗികളുടെ
വേർപാട്
മരണത്തെക്കാൾ
വേദനാജനകമാണ്.

ഇമാം അലി (റ)
_________________________

(213)
നാല് 
കാര്യങ്ങൾ
ഒരാളെ
ഉന്നതങ്ങളിലേക്ക്
ഉയർത്തും...

വിജ്ഞാനം
അച്ചടക്കം
വിശ്വസ്തത
ചാരിത്രശുദ്ധി

"അച്ചടക്കമാണ്
ബുദ്ധിയുടെ
പരിഭാഷകൻ"

_ സിർരിയ്യു സിഖ്ത്വി (റ)
_________________________

(214)
എനിക്ക്
നാളെ
നാഥന്റെയരികിൽ
ശുപാർശ 
ചെയ്യാനുള്ള
അനുവാദം
ലഭിച്ചാൽ
ഞാൻ 
ആദ്യം
ശുപാർശ
ചെയ്യുക,
എന്നെ 
ബുദ്ധിമുട്ടിച്ചവർക്കും
എന്നോട്
പരുഷമായി
പെരുമാറിവർക്കും
വേണ്ടിയായിരിക്കും.
പിന്നെ 
ഞാൻ
എനിക്ക്
നന്മ 
ചെയ്തവർക്കും
എന്നോട്
ബഹുമാനത്തോടെ
പെരുമാറിയവർക്കും
ശുപാർശ 
ചെയ്യും.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(215)
ജനങ്ങളെല്ലാം
നാളെ
വിചാരണയെ
ഭയന്ന്
ഓടുന്ന 
നേരം
ഞാൻ
ആഗ്രഹിച്ചുകൊണ്ടിരി
ക്കുകയായിരിക്കും,
ആ 
നാഥന്റെ
വിളിക്കായ്,

എന്റെ
അടിമകളേ
എന്ന 
വിളിക്കായ്...

ആ 
വിളി 
കേൾക്കുന്ന 
നേരം
എനിക്ക് 
പറയണം
നാഥാ...
ലബ്ബൈയ്ക്...

പിന്നെ,
അതിനു 
ശേഷം
അവനിഷ്ടമുള്ളത്
എനിക്കായ്
അവൻ
പ്രവർത്തിക്കും.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

ഞാൻ, നീ, അവർ - പേർഷ്യൻ ഭാഷയിൽ എങ്ങനെ പറയാം | Free Persian Course in Malayalam | Alif Ahad Academy

ഫാർസിയിൽ ഞാനെന്നും എങ്ങനെ പറയാം?
من (മൻ) : ഞാൻ

ما (മാ) : ഞങ്ങൾ

او (ഊ) : അവൻ

او (ഊ) : അവൾ

آنها / ايشان (ആൻഹാ/ ഈശാൻ) : അവർ

تو (തോ) : നീ

شما (ശുമാ) : നിങ്ങൾ

പത്ത് പ്രാവശ്യം വായിക്കുകയും 
മന: പാഠമാക്കുകയും ചെയ്യുക. 
ശേഷം ഈ വാക്കുകളിൽ നിങ്ങൾക്ക് തീരെ പരിചയം തോന്നാത്ത ഒരു വാക്ക് കമന്റ് ബോക്സിൽ എഴുതുക.
ആ വാക്ക് പിന്നീട് നിങ്ങൾ മറക്കാതിരിക്കട്ടെ.

പ്രത്യേകം ശ്രദ്ധിക്കുക!

അവൻ എന്നതിനും അവൾ എന്നതിനും പേർഷ്യൻ ഭാഷയിൽ او (ഊ) എന്ന് തന്നെയാണ് പറയുക.

എന്നാൽ آنها (ആൻഹാ) എന്നതിന്റെയും, ايشان (ഈശാൻ) എന്നതിന്റെയും അർത്ഥം 'അവർ' എന്ന് തന്നെയാണ്.

അവൻ എന്നതിനും അവൾ എന്നതിനും പേർഷ്യൻ ഭാഷയിൽ او (ഊ) എന്ന് തന്നെയാണ് പറയുക.

പേർഷ്യൻ അക്ഷരങ്ങൾ പഠിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

എന്നാൽ آنها (ആൻഹാ) എന്നതിന്റെയും, ايشان (ഈശാൻ) എന്നതിന്റെയും അർത്ഥം 'അവർ' എന്ന് തന്നെയാണ്.

നീ (ഏകവചനം) എന്നതിന് تو (തോ) എന്നു പറയും. ഉർദു ഭാഷയിലെ 'തൂ' എന്നതിനോട് കണക്ട് ചെയ്താൽ മനസ്സിലാക്കാൻ എളുപ്പമാകും.

ഒന്നിലധികം ആളുകളോട് 'നിങ്ങൾ' എന്ന് പറയാൻ شما (ശുമാ) എന്ന് ഉപയോഗിക്കാൻ മറക്കരുത്.
ഒരു വ്യക്തിയെ ബഹുമാനിക്കാൻ വേണ്ടിയും شما എന്ന് ഉപയോഗിക്കും.

നന്ദി.

Thursday, October 21, 2021

"ചെയ്യാറുണ്ടോ" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 3 | Let's Learn English | Spoken English Course in Malayalam | Daily English Classes | Alif Ahad Academy

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 3

"ചെയ്യാറുണ്ടോ" എന്ന ചോദ്യം നാം പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ്.
അതെങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാമെന്ന് നോക്കാം.

നീ നേരെത്തേ എണീക്കാറുണ്ടോ?
നീ എന്നും രാവിലെ നടക്കാറുണ്ടോ? പോലെയുള്ള ഉദാഹരണങ്ങളിൽ നിന്നും ആ പ്രയോഗത്തിന്റെ ശരിരായ ഉപയോം നമുക്ക് മനസ്സിലാക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ നാം പഠിച്ച 'ചെയ്യാറുണ്ട്', 'ചെയ്യാറില്ല' എന്നീ പ്രയോഗങ്ങൾ മനസ്സിലാക്കിയവർക്ക് ഇന്ന് നാം പഠിക്കാൻ പോകുന്ന പ്രയോഗവും എളുപ്പത്തിൽ ഗ്രഹിക്കാനാകും.


ആദ്യം നമുക്ക് നാം പൊതുവെ ഉപയോഗിക്കാറുള്ള ചില ക്രിയകൾ നോക്കാം.

Sleep : ഉറങ്ങുക
Wake up : ഉണർന്നെഴുന്നേൽക്കുക
Sing : പാട്ട് പാടുക
Read : വായിക്കുക
Love : സ്നേഹിക്കുക

ഇനി ഇതിലേക്ക് എന്നെയോ, നിങ്ങളെയോ, അവളെയോ, അവനെയോ മറ്റാരെങ്കിലുമൊക്കെയോ ചേർക്കുന്നതിന് മുമ്പ് Do അല്ലെങ്കിൽ Does എന്ന് കൂടി ചേർത്താൽ "ചെയ്യാറുണ്ടോ" എന്ന അർത്ഥം ലഭിക്കും.

Do you sleep early? : നീ നേരത്തെ ഉറങ്ങാറുണ്ടോ?

Do they wake up early? : അവർ നേരത്തെ എണീക്കാറുണ്ടോ?

പ്രത്യേകം ശ്രദ്ധിക്കുക!!

Does she sing? : അവൾ പാട്ട് പാടാറുണ്ടോ?

Does he read newspaper : അവൻ പത്രം വായിക്കാറുണ്ടോ?

നോക്കൂ,
He, She, It എന്നിവക്ക് ശേഷം വരുന്ന കിയകളിൽ നാം 's' ചേർക്കാറുണ്ടായിരുന്നു.
എന്നാൽ ഇന്ന് നാം He, She, It എന്നിവക്ക് ശേഷം വന്ന കിയകളിൽ 's' ചേർത്തില്ല.
കാരണം അതിന് പകരം ക്രിയക്ക് മുമ്പിൽ 'Does' എന്ന് ചേർത്തിട്ടുണ്ടല്ലോ...

(ഈ ഭാഗം വ്യക്തമായി എങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ക്രിയകൾ വച്ച് വാക്യങ്ങൾ നിർമ്മിച്ച് കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക..)

സീരിയസായി പഠിക്കുന്നവർക്ക് വേണ്ടി, പഠിച്ച ഭാഗങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ ഒരു Online Test ഉണ്ടായിരിക്കുന്നതാണ്.

സ്നേഹം,
നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (206-210) || Sufi Quotes in Malayalam || Alif Ahad | Rumi | Ibn Arabi | റൂമി | ഇബ്നു അറബി | ഹമ്മാദുദ്ദബ്ബാസ് | ബായസീദുൽ ബിസ്ത്വാമി


(206)
നിശ്ചയദാർഢ്യം
കൊണ്ട്
(യഖീൻ)
നിങ്ങൾ
നിങ്ങളുടെ
ഹൃദയത്തെ
ശുദ്ധിയാക്കുക.
കാരണം
ആ 
ഹൃദയത്തിൽ
ഹൃദയനാഥന്റെ
മുൻനിശ്ചയങ്ങൾ
മുറുമറുപ്പില്ലാതെ
ഒഴുകി 
നടക്കട്ടെ.

_ ഹമ്മാദുദ്ദബ്ബാസ് (റ)
_________________________

(207)
നിങ്ങൾ 
ഒരു
വൃക്ഷം
പോലെയാവുക.
അങ്ങിനെ
നിങ്ങളിലെ
നിർജ്ജീവമായ
ഇലകൾ
കൊഴിഞ്ഞു
വീഴട്ടെ.

_ റൂമി (റ)
_________________________

(208)
നിങ്ങൾക്കായ് 
ചെയ്യപ്പെടേണ്ട
കാര്യങ്ങൾക്ക് 
മുമ്പിൽ 
സമ്മതത്തോടെ 
നിന്നു 
കൊടുക്കുകയും
നിങ്ങൾ 
ചെയ്യേണ്ട 
കാര്യങ്ങൾ
നിങ്ങൾ 
തന്നെ 
ചെയ്യലുമാണ് 
സൂഫിസം

_ ഇബ്റാഹീം അൽ-ഖവ്വാസ് (റ)
_________________________

(209)
എന്നിലെ
ഓരോ
അംശവും
പൂർണ്ണ
മുകുളിതമാണല്ലോ.
പിന്നെന്തിനു
ഞാൻ
അസന്തുഷ്ടനാവണം?

_ റൂമി (റ)
_________________________

(210)
വല്ലവരും 
ആയതുപോലെ 
ആവാതെ
നീ 
എങ്ങനെയാണോ
അങ്ങനെ
ആവുക. 
നീ 
കേട്ടത് 
പറയരുത്. 
വല്ലവരും 
പറയുന്നതൊക്കെ 
കേൾക്കുകയും 
അരുത്.
നീ
കരഞ്ഞുകൊണ്ട്
ജനിച്ചുവീണപ്പോൾ
ചുറ്റും 
കൂടിയവർ
ചിരിച്ചു.
ഇനി
ചുറ്റും 
കൂടിയവർ
കരയുമ്പോൾ
നീ
ചിരിച്ചുകൊണ്ട്
മരിക്കുക.

_ ഇമാം അലി (റ)
_________________________

പേർഷ്യൻ അക്ഷരമാല | Let's learn Persian | ഫാർസി ഭാഷ പഠിക്കാം | Persian letters | Alif Ahad Academy

പേർഷ്യൻ ഭാഷയിലെ അക്ഷരങ്ങളുടെ ശബ്ദങ്ങൾ പൂർണ്ണമായും മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക സാധ്യമല്ല. 
അറബി / ഉർദു അക്ഷരങ്ങൾ ആദ്യമേ അറിയുന്നവർക്ക് ഒരു പ്രാവശ്യം കണ്ണോടിച്ചാൽ തന്നെ ഫാർസി അക്ഷരങ്ങളും ഹൃദിസ്ഥമാക്കാം.

അലിഫ് : ا

ബെ : ب

പെ : پ

തെ : ت 

സെ : ث

ജീം : ج

ചെ : چ

ഹെ : ح

ഖ്‌ഹെ : خ

ദാൽ : د

Zaൽ : ذ

റെ : ر

Ze : ز

ഴെ : ژ

സീൻ : س

ശീൻ : ش

സ്വാദ് : ص

Zwad : ض 

ത്വാ : ط 

Za : ظ

ഐൻ : ع

ഗ്വൈൻ : غ

ഫെ : ف

ഖാഫ് : ق

കാഫ് : كـ

ഗാഫ് : گ

ലാം : ل

മീം : م

നൂൻ : ن

വാവ് : و

ഹെ : هـ

യെ : ي

Wednesday, October 20, 2021

"ചെയ്യാറില്ല" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 2 | Spoken English Course | Daily English | Alif Ahad Academy | Let's Learn English

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 2

"ചെയ്യാറില്ല" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം എന്നാണ് ഇന്ന് നാം പഠിക്കുന്നത്. 

കഴിഞ്ഞ ദിവസം നാം പ്രാക്ടീസ് ചെയ്തത് ചെയ്യാറുണ്ട് എന്ന് എങ്ങിനെ ഇംഗ്ലീഷിൽ പറയാം എന്നതായിരുന്നു.

അത് കൃത്യമായി പഠിച്ചവർക്ക് ഈ പ്രയോഗവും വളരെ ഈസിയായി പഠിക്കാം.


നമുക്ക് കഴിഞ്ഞ ദിവസം പ്രാക്ടീസ് ചെയ്ത ഉദാഹരണങ്ങൾ തന്നെ എടുക്കാം.

Drive : വണ്ടിയോടിക്കുക
Write : എഴുതുക
Drink : കുടിക്കുക
Run : ഓടുക
Eat : തിന്നുക

ഇനി ഇതിലേക്ക് എന്നെയോ, നിങ്ങളെയോ, അവളെയോ, അവനെയോ മറ്റാരെങ്കിലുമൊക്കെയോ ചേർത്തതിന് ശേഷം Don't അല്ലെങ്കിൽ Doesn't എന്ന് കൂടി ചേർത്താൽ "ചെയ്യാറില്ല" എന്നായി.

I don't drive : ഞാൻ വണ്ടിയോടിക്കാറില്ല.

You don't write : നീ എഴുതാറില്ല.

They don't drink tea : അവർ ചായ കുടിക്കാറില്ല.

We don't play cricket : ഞങ്ങൾ ക്രിക്കറ്റ് കളിക്കാറില്ല.

(ശ്രദ്ധിക്കുക! കഴിഞ്ഞ ദിവസം കമന്റ് ബോക്സിൽ പ്രാക്ടീസ് ചെയ്ത ചിലർ I writes പോലെ I എന്നതിന് ശേഷം 's' എന്ന് ചേർത്തതായി കണ്ടു. I, You, They, We, എന്നതിന് ശേഷമുള്ള ക്രിയയിൽ 's' കൊണ്ടുവരരുത്. ഇനി ശ്രദ്ധിക്കുമല്ലോ..)

He doesn't run : അവൻ ഓടാറില്ല.

She doesn't come : അവൾ വരാറില്ല.

It doesn't jump : ഇത് ചാടാറില്ല.

My cat doesn't eat : എന്റെ പൂച്ച ഭംക്ഷണം കഴിക്കാറില്ല.

"ചെയ്യാറുണ്ട്" എന്ന് പറയാൻ വേണ്ടി He, She, It, ഏതെങ്കിലും ഒരാളുടെ/ ഒരു വസ്തുവിന്റെ പേരിന് ശേഷം 's' ചേർത്തതിന് പകരം "ചെയ്യാറില്ല" എന്ന് പറയാൻ He, She, It, ഏതെങ്കിലും ഒരാളുടെ/ ഒരു വസ്തുവിന്റെ പേരിന് ശേഷം Doesn't എന്നാണ് ചേർക്കേണ്ടത്.

ഈ ഭാഗം വ്യക്തമായി എങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ക്രിയകൾ വച്ച് വാക്യങ്ങൾ നിർമ്മിച്ച് കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക.
നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ എഴുതാം.

നന്ദി..

സൂഫികളുടെ മൊഴിമുത്തുകൾ (201-205) || Sufi Quotes in Malayalam || Alif Ahad | Rumi | Ibn Arabi | റൂമി | ഇബ്നു അറബി | ഹമ്മാദുദ്ദബ്ബാസ് | ബായസീദുൽ ബിസ്ത്വാമി

(201)
ഒരാൾ 
ഒരു 
സത്-വചനം
കേട്ടത്
അതിനെ ജനങ്ങളിലേക്ക്
എത്തിക്കണം
എന്ന 
ഉദ്ദേശത്തോടെയാണങ്കിൽ
ജനങ്ങളോട്
സംസാരിക്കുവാനുള്ള
ഒരു 
കഴിവും
ഗ്രാഹ്യശേഷിയും
അവന്
നാഥൻ
നൽകും.

ഇനി 
ഒരാൾ
ഒരു 
സത്-വചനം
കേട്ടത്
അത് 
വച്ച്
പ്രപഞ്ചനാഥനിഷ്ടമുള്ളത്
പ്രവർത്തിക്കാമല്ലോ
എന്ന ഉദ്ദേശത്തോടെയെങ്കിൽ
നാഥനോട്
സംവദിക്കുവാനുള്ള
വൈഭവവും
ഗ്രാഹ്യശേഷിയും
നാഥൻ
അവന്
നൽകും.

_ ബായസീദുൽ ബിസ്ത്വാമി(റ)
_________________________

(202)
പ്രപഞ്ചനാഥൻ
അവന്റെ
ഇഷ്ടദാസരുടെ
ഹൃദയങ്ങളിൽ
വെളിപ്പെടും.
അപ്പോൾ
ആത്മജ്ഞാനത്തെ
പൂർണ്ണമായും
വഹിക്കാൻ
പ്രാപ്തരല്ലാത്തവർ
അവരിലുണ്ടാവും.
അവർ
ആരാധനകളിൽ
മാത്രം
മുഴുകും.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(203)
നിങ്ങൾ,
പ്രവാചകർ
നൂഹിനെപോലെ(അ)
അതിബൃഹത്തും
വിഡ്ഢിത്തവുമായ 
പദ്ധതികൾ
ആരംഭിക്കുക.
അതൊന്നും
ആളുകളുടെ 
നിങ്ങളെക്കുറിച്ചുള്ള
ധാരണകളിൾ
ഒരു 
വ്യത്യാസവും
വരുത്തില്ല.

_ റൂമി (റ)
_________________________

(204)
എന്നിഷ്ട 
മിത്രമേ...

ഞാൻ 
നിന്നെ
പലപ്പോഴായി 
വിളിച്ചു
പക്ഷേ, 
നീ 
എന്നെ
കേട്ടതേയില്ല. 

ഞാൻ 
പല 
പ്രാവശ്യം 
നിൻറെ 
മുമ്പിൽ 
പ്രത്യക്ഷപ്പെട്ടു 
എങ്കിലും, 
നീയെന്നെ
കണ്ടതേയില്ല.

ഞാനെന്റെ
പരിമളം 
കൂടെക്കൂടെ 
പ്രസരിപ്പിച്ചു.
എന്നിട്ടും 
നിനക്കെന്റെ 
സുഗന്ധം 
അനുഭവിക്കാനായില്ല.

ഇബ്നു അറബി (റ)
_________________________

(205)
പ്രപഞ്ചനാഥനിലേക്കുള്ള
ഏറ്റവും 
നല്ല 
എളുപ്പമുള്ള 
വഴി
അവനോടുള്ള
അനുരാഗമാണ്.

അനുരാഗി
നഫ്സില്ലാതെ
റൂഹായി 
അവശേഷിക്കുന്നത് വരെ
അവന്റെ 
പ്രണയം
തിളക്കമുറ്റതാവില്ല.

മാത്രമല്ല,
നഫ്സുണ്ടായിരിക്കെ
അവന് 
തന്റെ
ഹൃദയനാഥന്റെ
പ്രണയം
അനുഭവിക്കാനേ 
കഴിയില്ല.

_ ഹമ്മാദുദ്ദബ്ബാസ് (റ)
_________________________

Tuesday, October 19, 2021

ചെയ്യാറുണ്ട് എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 1 | Alif Ahad

പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 1

ചെയ്യാറുണ്ട് എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം?

പതിവായി / ഇടക്കിടെ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയാൻ വേണ്ടിയാണല്ലോ
"ചെയ്യാറുണ്ട്" എന്ന വാക്യം നാം ഉപയോഗിക്കാറുള്ളത്.

'ചെയ്യാറുണ്ട്' എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയാം എന്നാണ് നാം ഇന്ന് പഠിക്കുന്നത്.

ഇത് വളരെ സിംപിളാണ്.
ഇത് പഠിക്കാൻ വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.

നിങ്ങൾക്കറിയാവുന്ന 5 ഇംഗ്ലീഷ് ക്രിയകൾ ഓർത്തു നോക്കുക. അതിലേക്ക് ing, ed പോലെയുളള ഒന്നും നിങ്ങളുടെ വകയായി ചേർക്കരുത്.

ഉദാഹരണങ്ങൾ:

Drive : വണ്ടിയോടിക്കുക
Write : എഴുതുക
Drink : കുടിക്കുക
Run : ഓടുക
Eat : തിന്നുക

ഇനി ഇതിലേക്ക് എന്നെയോ, നിങ്ങളെയോ, അവളെയോ, അവനെയോ മറ്റാരെങ്കിലുമൊക്കെയോ ചേർത്താൽ ചെയ്യാറുണ്ട് എന്നായി.

നമുക്ക് പറഞ്ഞ് നോക്കാം.

I drive : ഞാൻ വണ്ടിയോടിക്കാറുണ്ട്.

You write : നീ എഴുതാറുണ്ട്.

They drink tea : അവർ ചായ കുടിക്കാറുണ്ട്.

We play cricket : ഞങ്ങൾ ക്രിക്കറ്റ് കളിക്കാറുണ്ട്.

ശ്രദ്ധിക്കുക!!

He runs : അവൻ ഓടാറുണ്ട്.

She comes : അവൾ വരാറുണ്ട്.

It jumps : ഇത് ചാടാറുണ്ട്.

Cat eats : പൂച്ച തിന്നാറുണ്ട്.

He, She, It, ഏതെങ്കിലും ഒരാളുടെ/ ഒരു വസ്തുവിന്റെ പേരിന് ശേഷം 's' ചേർക്കാൻ മറക്കരുത്.

ഈ ഭാഗം ക്ലിയറായി എങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ക്രിയകൾ വച്ച് വാക്യങ്ങൾ നിർമ്മിക്കുക.
ശേഷം കമന്റ് ബോക്സിൽ എഴുതി പ്രാക്ടീസ് ചെയ്യുക.

സൂഫികളുടെ മൊഴിമുത്തുകൾ (196-200) || Sufi Quotes in Malayalam || Alif Ahad |

(196)
സൂഫികൾ 
പറയുന്ന
ആനന്ദാതിരേകം
(വജ്ദ്)
ഹൃദയമനുഭവിക്കുന്ന
വല്ലാത്തൊരവസ്ഥയാണ്.
അപ്രതീക്ഷിതമായിട്ടായിരിക്കും
അത്
സംഭവിക്കുക.
ആ 
അനുഭവത്തിന്
സാക്ഷിയാവാൻ
അവനെ 
കണ്ടുനിൽക്കുന്ന
ആർക്കും
സാധിക്കില്ല.
അവനും 
ഒന്നും
അറിയില്ല.
എത്രത്തോളമെന്നാൽ,
സ്പർശബോധമറ്റതിനാൽ
വാളുകൊണ്ട്
അവനെ 
ഛേദിക്കുകയാണെങ്കിൽ
പോലും
അവനതറിഞ്ഞിട്ടുണ്ടാവില്ല.

_ ഇബ്നു അറബി (റ)
_________________________

(197)
നീ 
നിന്റെ
കൗശലവും
സാമർത്ഥ്യവുമെല്ലാം
വിറ്റഴിക്കുക.
പകരം 
അന്ധാളിപ്പും
അമ്പരപ്പും
വാങ്ങുക.
കൗശലം
വെറും
അഭിപ്രായങ്ങളും
താൽക്കാലിക
തോന്നലുകളുമാണ്.
എന്നാൽ
അമ്പരപ്പിൽ
നിന്നാണ്
നിനക്ക്
ബോധോദയം
സംഭവിക്കുന്നത്.
 
_ റൂമി (റ)
_________________________

(198)
ഒരു 
ആത്മജ്ഞാനിയുടെ
പദവി 
എന്താണെന്ന്
പറഞ്ഞു 
തരാമോ?

അവരുടെ
ലോകത്ത്
പദവിയൊന്നുമില്ല!

എന്നാൽ
ആത്മജ്ഞാനി
നേടിയ
ഏറ്റവും 
വലിയ
ഒരു 
നേട്ടമുണ്ട്.
എന്തെന്നാൽ
അവർ 
ആരെയാണോ
അറിഞ്ഞത്
അവനെ
അവർക്ക്
സ്വന്തമാക്കാൻ 
സാധിച്ചു 
എന്നതാണ്.

_ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(199)
അമ്മാറ:
ലവ്വാമ:
മുൽഹിമ:
മുത്വ്-മഇന്ന:
റാളിയ:
മർളിയ:
കാമില:

ആത്മീയ 
യാത്രയിലെ 
ഏഴ്  
കടമ്പകൾ. 

ഓരോ 
കടമ്പകൾക്കിടയിലും
ആയിരം 
ചവിട്ടുപടികൾ.

999ൽ 
നിന്ന് 
ഒരടി 
പിഴച്ചാൽ
വീണ്ടും 
ഒന്നിൽ 
നിന്ന്
തുടങ്ങേണ്ടി 
വരുന്നു.

ഒരാൾ 
ഏഴാം 
കടമ്പയായ 
"കാമില"
സാക്ഷാത്കരിച്ചാൽ
അവനെക്കുറിച്ചാണ്
പറയുന്നത് - 

"സ്വന്തം 
നഫ്സിനെ
അറിഞ്ഞവൻ"
എന്ന്. 

''സ്വന്തം 
നഫ്സിനെ
അറിഞ്ഞവൻ
അവന്റെ 
നാഥനെ
അറിഞ്ഞു."
_________________________

(200)
സ്വന്തം
ദേഹേച്ഛകളെ
കൂട്ടുകാരനാക്കിയവൻ
ഒരിക്കലും 
അവന്റെ
നഫ്സിനെ
അറിയുകയില്ല.

ബായസീദുൽ ബിസ്ത്വാമി (റ)
_________________________

പേർഷ്യൻ ഭാഷ - ഒരു കാലഘട്ടത്തിലെ സൂഫികളുടെ ഭാഷ | Alif Ahad | Rumi | Attar | Hafez | Firdousi | Sanai | Umer Khayam | Saadi Sheerazi

പേർഷ്യൻ ഭാഷ (ഫാർസി) മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും ഒരു പ്രധാന ഭാഷയാണ്. 
ഇറാനിൽ ഫാർസി, അഫ്ഗാനിസ്ഥാനിൽ ദാരി, താജിക്കിസ്ഥാനിൽ താജിക് എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. 
ഏകദേശം 62 ദശലക്ഷം തദ്ദേശീയർ ഈ ഭാഷ സംസാരിക്കുന്നുണ്ട്. 
ലോകത്തിലെ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷകളിൽ ഇരുപതാം സ്ഥാനമാണ് ഫാർസിക്കുള്ളത്.
50 ദശലക്ഷമോ അതിൽ കൂടുതലോ ആളുകൾ രണ്ടാം ഭാഷയായി ഫാർസി സംസാരിക്കുന്നു.

ഈ വസ്തുതകൾക്കെല്ലാം ഉപരിയായി പേർഷ്യൻ ഭാഷയോടുള്ള അദമ്യമായ അനുരാഗം ഹൃദയത്തിൽ വേരുറക്കാനുള്ള കാരണം പ്രണയത്തിന്റെ അനന്ദമായ ആകാശം തുറന്ന് തന്ന ഗുരു ജലാലുദ്ധീൻ റൂമിയും, അനുരാഗത്തിന്റെ കാനനത്തിൽ അലയുന്ന പഥികന്റെ ആത്മാവിൽ പ്രതീക്ഷയുടെ മരുപ്പച്ച തീർത്ത ഗുരു ശ്രേഷ്ഠർ ഫരീദുദ്ധീൻ അത്താറും,
ബുസ്താനും ഗുലിസ്താനും കൊണ്ട് കാർമേഘങ്ങളെ വകഞ്ഞ് മാറ്റി ജ്ഞാന സൂര്യനിലേക്ക് വഴി തെളിയിച്ച സഅദീ ശീറാസിയും,
അനുരാഗ തീക്ഷ്ണമായ അക്ഷരങ്ങളാൽ മായാജാലം തീർത്ത ഹാഫിസും, ഫിർദൗസിയും, സനാഇയും, ഉമർ ഖയ്യാമും, നിസാമി ഗഞ്ചവിയും,

ഇതിനെല്ലാം പുറമെ, ആത്മ സാംറാജ്യത്തിന്റെ അധിപതി ഗൗസുൽ അഅ്ദം ജീലാനീ ഗുരുവര്യരും സംസാരിച്ചിരുന്ന ഭാഷ ഫാർസിയായിരുന്നു എന്ന ആത്മാവിന്റെ ഗൃഹാതുരത്വമായിരുന്നു.

നിശാ ഗന്ധികൾ പൂക്കുന്ന നേരം മിന്നാമിനുങ്ങുകളോട് സംവദിച്ച് കൊണ്ടിരിക്കുമ്പോൾ അമീർ ഖുസ്രുവിന്റെയും മൗലാനാ റൂമിയുടെയും ലാൽ ശഹബാസ് ഖലന്ദറിന്റെയും വരികൾ ഉസ്താദ് നുസ്റത് ഫതഹ് അലീ ഖാന്റെയും, ഫരിദ് അയാസിന്റെയും, മുൻശി റസീഉദ്ധീന്റെയും, ബഹാഉദ്ധീൻ ഖാന്റെയും അധരങ്ങൾ വിരഹവും പ്രണയവും ഉന്മാദവും ഇഴുകിച്ചേർന്ന ഖവ്വാലി സംഗീതത്തിന്റെ മധുരാനുഭവങ്ങൾ പകർന്ന് തന്നപ്പോഴും ഫാർസിയോടുള്ള അനുരാഗം തീവ്രമാക്കി.

ഭാഷകൾക്കപ്പുറത്താണ് സൂഫിയുടെ അനുഭവങ്ങളും സഞ്ചാരപഥങ്ങളുമെങ്കിലും ഭാഷയുടെ ലോകത്ത് നിൽക്കുമ്പോൾ അതിനെയും പ്രണയത്തോടെ തൊട്ട് തലോടി ഒരു നവ്യാനുഭവം സൃഷ്ടിക്കാം...

"ന മൻ ബേഹൂദ ഗിർദേ കൂച്ച വൊ ബാസാർ മീ ഗർദം......
മസാഖേ ആശിഖീ ദാറം...."

Monday, October 18, 2021

മുഹമ്മദ് റസൂലുല്ലാഹ് - പുരുഷാകൃതി പൂണ്ട ദിവ്യപ്രഭ | Alif Ahad


സൂഫീകൾ ആത്മീയ പിതാവായി വിശ്വസിക്കുന്ന പ്രപഞ്ചനാഥന്റെ പ്രകാശവും വിശ്വത്തിനാകെയും കാരുണ്യവുമായ വ്യക്തി പ്രഭാവമേതോ അതാണ് മുഹമ്മദ് റസൂലുള്ള.

 അൽ ഇൻസാനുൽ കാമിൽ എന്നാണ് പ്രവാചകരെ സൂഫികൾ വിളിച്ചത്. എല്ലാ അർത്ഥത്തിലും പൂർണത കൈവരിച്ച മനുഷ്യൻ എന്നാണ് അർത്ഥം. 
ശരീര ബോധത്തിലുള്ള മനുഷ്യർക്കും ആത്മബോധത്തിലുള്ള അതിമാനുഷികത കൈവരിച്ച മിസ്റ്റിക്കുകൾക്കും പ്രവാചകർ പരിപൂർണ്ണൻ തന്നെ.

 എല്ലാവർക്കും തികഞ്ഞ ഗുരുവും വഴികാട്ടിയും അനുകരണീയരും ആയിരുന്നു അഹ്മദ് റസൂലുള്ള.

അതുകൊണ്ടുതന്നെ എല്ലാ സൂഫികളും പ്രവാചകാനുരാഗികളായിരുന്നു.
അനുരാഗ ലഹരിയാൽ ആ പ്രവാചകരിൽ ലയിച്ചുചേർന്ന വരായിരുന്നു സൂഫികൾ. മൗലാനാ ജലാലുദ്ദീൻ റൂമി പറയുന്നു, "I'm the dust on the path of Muhammed, the chosen one"
"മുഹമ്മദ് മുസ്തഫ നടന്ന വഴിയിലെ ഒരു മൺതരി മാത്രമാണ് ഞാൻ.

ആ പ്രണയമായിരുന്നു സൂഫികളുടെ വാക്കുകൾ അത്രയും അകക്കാമ്പുള്ളതാക്കിയത്.
ഹൃദയത്തിൻറെ ചങ്ങലകൾ പൊട്ടിക്കുവാൻ മാത്രം 
ശക്തമായ അവരുടെ തൂലികകൾ ചലിച്ചതും ആ പ്രവാചക പ്രേമം കാരണമായിരുന്നു. അവിടുത്തെ ഓരോ നിമിഷവും അത്ഭുതാവഹമായിരുന്നു.

ഒരു മനുഷ്യന് ഇത്രത്തോളം ഉയരാനാകുമോ എന്ന് അവിടുത്തെ കുറിച്ച് പഠിച്ചവർ മുഴുവൻ ശങ്കിച്ചു.

തന്റെ ഇസ്രാഉം മിഅ്റാജും കഴിഞ്ഞ് വന്നിട്ടും ആ കരുണക്കടൽ ഏറ്റവും വ്യഥകളും വിഷമതകളും നിറഞ്ഞ മാനുഷികതയിലേക്ക് തന്നെ ഇറങ്ങി നിന്നു. 
ഈ മിഅ്റാജിനെ വർണ്ണിച്ചുകൊണ്ട് ചില സൂഫികൾ പാടി. എനിക്കായിരുന്നു ഈ മിഅ്റാജ് സംഭവിച്ചതെങ്കിൽ ഒരിക്കൽപോലും ആ ദിവിദ്യാനന്ദ സാക്ഷാത്കാരത്തിൽ നിന്നും വിഷമതകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഈ ഭൂമിയിലേക്ക് ഞാൻ ഇറങ്ങില്ലായിരുന്നു എന്ന്. 
അത്ഭുതാവഹമായ ഈ ദിവ്യ ജ്യോതിയെ മനുഷ്യരൂപത്തിൽ കണ്ട് ആശ്ചര്യപ്പെട്ട് കണ്ടവരെല്ലാം സംശയിച്ചു, ഇത് മനുഷ്യൻ തന്നെയാണോ..

ആ സന്ദേഹത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് അവിടുന്ന് ആണയിട്ടു പറഞ്ഞു, "ശരീര ബോധത്തിൽ നിൽക്കുന്ന മനുഷ്യ സമൂഹമേ, നിങ്ങളുടെ കണ്ണുകൊണ്ട് നോക്കുമ്പോൾ ഞാൻ നിങ്ങളെ പോലെയുള്ള മനുഷ്യൻ മാത്രമാണ്. എനിക്ക് ദിവ്യബോധനം നൽകപ്പെടുന്നുണ്ട് എന്ന് മാത്രം.

പലരും തെറ്റിദ്ധരിച്ച ഈ ദിവ്യ വചനത്തിൽ രണ്ട് കാര്യങ്ങൾ പ്രവാചകാനുരാഗകൾക്ക് മനസ്സിലാവുന്നുണ്ട്.

ഒന്ന്, മനുഷ്യരൂപത്തിൽ നിന്നുകൊണ്ടുള്ള പ്രവാചകരുടെ അനന്തമായ ഉയർച്ചയിൽ നിങ്ങൾ അത്ഭുതപ്പെടുന്നു എങ്കിൽ, മനുഷ്യനിലെ മൃഗീയ ഭാവങ്ങൾ നീങ്ങി കൊണ്ട് ഇൻസാനുൽ കാമിൽ എന്ന ശ്രേഷ്ഠപതവി യിലേക്ക് എത്തിയ ഒരു വ്യക്തിക്ക് എത്രത്തോളം ഉയരാനാകും എന്ന സാധ്യതയാണ് ഈ ആയത്തിലൂടെ പ്രപഞ്ചനാഥൻ നമ്മെ പഠിപ്പിക്കുന്നത്.

രണ്ടാമത്തെ കാര്യം, പ്രവാചകാനുരാഗിയായ സൂഫീ ഗുരു ഇമാം ബൂസൂരി തങ്ങൾ പാടിയതാണ്. മഹാൻ പറയുന്നു: നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും  മാത്രമാണ്."
അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?! 
അതൊന്നും ചിന്തിക്കാതെ കളങ്കമായ ഹൃദയവും പാപപങ്കിലമായ അവയവങ്ങളുമായി ജീവിക്കുന്ന എന്നെപ്പോലെയുള്ള ഒരു സാധാരണ മനുഷ്യനാണ് വിശുദ്ധ പ്രവാചകർ എന്ന് അൽ കഹ്ഫിലെ വചനത്തെ വ്യാഖ്യാനിക്കുന്നത് എത്രത്തോളം മൂഢത്വവും അജ്ഞതയുമാണ്.

ഹൃദയത്തിൽ നിന്നും പ്രണയ കവാടം തുറക്കപ്പെടട്ടെ.. അപ്പോൾ എല്ലാം തിരിച്ചറിയാനാകും.
 
പൂർണ്ണനായ ഗുരുവിന് പൂർണതയുടെ പ്രകാശം നൽകിയവർ മുഹമ്മദ് റസൂലുള്ള.
അവിടുത്തെ ഒരു ദർശനം ലഭിച്ചവർ നക്ഷത്ര തുല്യരായി. അവിടുത്തെ ഒരു സ്പർശനം കിട്ടിയവർക്ക് ഹൃദയനാഥനിലേക്കുള്ള കണ്ണ് തുറന്നു കിട്ടി. 

അറേബ്യൻ സാമ്രാജ്യത്തിന്റെ അധിപനായിട്ടും പരുപരുത്ത ഈന്തപ്പനയോലപ്പായയിലായിരുന്നു പുണ്യ നബി ഉറങ്ങിയത്.
മാസങ്ങളോളം ഈത്തപ്പഴം ത്തിന്റെ കഷ്ണങ്ങൾ മാത്രം ഭക്ഷിച്ചു ജീവിച്ചു.
തനിക്ക് വിശന്നപ്പോഴും അവിടുന്ന് അശരണർക്ക് അത്താണിയായി.
ഭൗതികവും ആത്മീയവുമായ വിശപ്പകറ്റാൻ ആ മഹാ മനീഷിക്ക് സാധിച്ചു.

അവരെക്കുറിച്ച് പഠിച്ചവരെല്ലാം പറഞ്ഞു: "ഇതെൻറെ നബിയാണ്."

പൂർണ്ണാനുരാഗികളായ സൂഫികൾക്ക് മുത്ത്നബി സദാ സാമീപ്യനാണ്.
പ്രണയത്തിലേക്ക് ആദ്യ ചുവടു വച്ചവർക്ക് നിസ്കാരത്തിലെ അത്തഹിയ്യാത്തില്ലെങ്കിലും അവിടുത്തെ തിരു സാമീപ്യം അനുഭവപ്പെട്ടു.

ദാർശനികരും കവികളും ആ ഹബീബിനെ അളവറ്റ് പുകഴ്ത്തി. 
മലയാളത്തിലും മഹാകവികൾ 
മഹാ കവികൾ മുഹമ്മദുർറസൂലുല്ലയെ വാഴ്ത്തി.
മലയാത്തിന്റെ മഹാ കവി വള്ളത്തോൾ പാടി:
‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത കുറൈഷിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...