Thursday, September 9, 2021

സൂഫികളുടെ മൊഴിമുത്തുകൾ (41-45) || Sufi Quotes in Malayalam

(41)
പ്രണയത്തിന്റെ ലോകത്ത് ദ്വൈതഭാവമില്ല. 
എന്താ എല്ലാവരും 
നീ, ഞാൻ എന്ന്
പറഞ്ഞു കൊണ്ടിരിക്കുന്നത്!?
ആദ്യമേ 
നിറഞ്ഞു നിൽക്കുന്ന
ഒരു ചഷകം 
നിങ്ങൾക്കെങ്ങനെ 
വീണ്ടും നിറക്കാനാവും.

_ ഹക്കീം സനാഇ (റ)
________________________

(42)
നിന്നെ 
ഭയപ്പെടുത്തുന്നതും 
ദു:ഖത്തിലാഴ്ത്തുന്നതുമായ 
കാര്യങ്ങൾ 
നീ ശ്രദ്ധിരുത്.
കാരണം 
അവ നിന്നെ രോഗാവസ്ഥയിലേക്കും
മരണത്തിലേക്കും
 നയിക്കും. 

_ റൂമി (റ)
________________________

(43)
ദുർമോഹങ്ങൾ
രാജാക്കളെ പോലും
അടിമകളാക്കുന്നു. 
എന്നാൽ ക്ഷമ 
അടിമകളെ പോലും 
രാജാക്കളാക്കുന്നു.  

_ ഇമാം ഗസ്സാലി (റ)
________________________

(44)
മരണം
എത്രയോ 
മനോഹരമായി 
എന്റെ മുമ്പിൽ
പ്രത്യക്ഷപ്പെട്ടു. 
ഞാൻ അവനെ
വാരിപ്പുണർന്നു.
അങ്ങിനെ ഞാൻ
മരിക്കുന്നതിന് മുമ്പേ 
ഒരായിരം തവണ
മൃത്യു വരിച്ചു.

പ്രവാചകർ പറഞ്ഞു :
മൂതൂ ഖബ് ല അൻ തമൂത്
(മരത്തത്തിന് മുമ്പേ
നിങ്ങൾ മരിക്കുക).

_റാബിഅ ബസരി (റ)
________________________

(45)
എന്റെ സഹോദരീ
സഹോദരങ്ങളേ...
എന്നിലുള്ള 
അക്ഷുബ്ധതയാണ് 
എന്റെ ഏകാന്തവാസം.
എന്റെ പ്രേമഭാജനം
എപ്പോഴും 
എന്റെ കൂടെയുണ്ട്.
അവന്റെ പ്രണയത്തിനു
പകരം വെക്കാൻ
ഒന്നുമില്ല.

_റാബിഅ ബസരി (റ)
________________________

Wednesday, September 8, 2021

സൂഫികളുടെ മൊഴിമുത്തുകൾ (36-40) || Sufi Quotes in Malayalam

(36)
നിന്നെ 
പരിഭ്രമത്തിലാഴ്തുന്ന നിന്റെ നഫ്സെന്ന
മത്സ്യത്തിൽ നിന്ന് 
നീ രക്ഷനേടുക.
എന്നാൽ നിനക്ക്
 യൂനുസ് പ്രവാചകൻ
കൈവരിച്ച 
ആത്മാനന്ദത്തിന്റെ
ലോകത്ത് വസിക്കാം.

 _ഫരീദുദ്ധീൻ അത്താർ (റ)
_________________________

(37)
ഒരാളുടെ 
ജീവിത ലക്ഷ്യം 
തന്റെ വയർ നിറക്കുക
എന്നത് മാത്രമെങ്കിൽ
അവന്റെ വില
ആ വയറിൽ നിന്നും
പുറത്ത് വരുന്നതിന്റത്രയേ ഒള്ളൂ...

_ ഇമാം ഗസ്സാലി (റ)
_________________________

(38)
ദിവ്യജ്ഞാനത്തിന്റെ
വഴിയിൽ 
നീ പ്രവേശിച്ചാൽ
ഖിദ്ർ പ്രവാചകർ
നിനക്ക് 
മൃതസഞ്ജീവനി 
(മാഉൽ ഹയാത്) നൽകും.

_ മൻത്വിഖു ത്വൈർ
_________________________

(39)
ഉവൈസുൽ ഖർനി(റ)
ഓരോ ദിവസവും
തനിക്ക് മിച്ചം 
വന്ന ഭക്ഷണവും
വസ്ത്രവും 
ധർമ്മം ചെയ്യുമായിരുന്നു.
ശേഷം പ്രാർത്ഥിക്കും, 
നാഥാ, ഇന്ന് ഇനി 
ആരെങ്കിലും 
വിശന്ന് മരിച്ചാൽ
എന്നെ നീ
ശിക്ഷിക്കരുതേ...
അരെങ്കിലും 
നഗ്നത മറക്കാനാവാതെ
മരിച്ചാലും എന്നെ
ശിക്ഷിക്കരുതേ...
_________________________

(40)
എനിക്ക് 
പക്ഷികൾ പാടുന്നത്
പോലെ പാടണം.
മറ്റുള്ളവർ 
എന്ത് കേൾക്കും, 
അവർ എന്ത് 
ചിന്തിക്കും 
എന്ന് വ്യാകുലപ്പെടാതെ...

_ റൂമി (റ)
_________________________

സൂഫികളുടെ മൊഴിമുത്തുകൾ (31-35) || Sufi Quotes in Malayalam

(31)
ഒരൽപസമയം 
നിശബ്ദമായി ഇരിക്കൂ..
വീണ്ടും മൗനിയാവാൻ
ശ്രമിക്കൂ...
അപ്പോൾ 
നിന്റെ ആത്മാവിന്  
പുനർജ്ജീവനം ലഭിച്ചു
തുടങ്ങിയിട്ടുണ്ടാവും.

_റൂമി(റ)
_________________________

(32)
സൃഷ്ടിയിൽ നിന്നും 
സൃഷ്ടിയിലേക്കുള്ള 
സഞ്ചാരം നീ 
അവസാനിപ്പിക്കുക. കാരണം 
അത് മില്ലിലെ 
കഴുതയുടെ ചലനം
പോലെയാണ്. 
അതിന്റെ കറക്കം 
തുടങ്ങിയിടത്ത് തന്നെ 
അവസാനിക്കുന്നു.

അത് കൊണ്ട് 
നീ 
കൗനിൽ (സൃഷ്ടി) നിന്ന് മുകവ്വിനിലേക്ക് (സൃഷ്ടാവ്‌) 
യാത്ര ചെയ്യുക.

_ഇബ്നു അതാഇല്ലാഹ് (റ)
_________________________

(33)
ജനങ്ങൾ
ചിലപ്പോൾ നിന്നെ
പുകഴ്ത്തിക്കൊണ്ടിരിക്കും,
ആസമയം നീ 
നിന്റെ മനസ്സിനെ 
സന്തോഷിക്കാൻ വിടരുത്.

അവർ ചിലപ്പോൾ 
നിന്നെ ഇകഴ്ത്തിക്കൊണ്ടിരിക്കും, 
ആസമയം നീ
ദു:ഖിക്കുകയും അരുത്.

_ ഇമാം ഗസ്സാലി (റ)
_________________________

(34)
മുഹമ്മദു റസൂലുള്ള ❤
നടന്ന വഴിയിലെ 
ഒരു മൺതരി
മാത്രമാണ് ഞാൻ.
 
 _റൂമി (റ)
_________________________

(35)
കഥകളിൽ 
സംതൃപ്തനാവേണ്ടവനല്ല നീ. 
കഥകൾ 
മറ്റുള്ളവർക്ക് 
എന്ത് സംഭവിച്ചു 
എന്നാണ് നിന്നെ 
പഠിപ്പിക്കുന്നത്. എന്നാൽ നീ 
നിന്നിൽ ഒളിഞ്ഞ് 
കിടക്കുന്ന 
ഇതിഹാസങ്ങളുടെ 
ചുരുളഴിക്കുക.

_ റൂമി (റ)
_________________________

സൂഫികളുടെ മൊഴിമുത്തുകൾ (26-30) || Sufi Quotes in Malayalam

(26)
ഒരാളുടെ അറിവ്  
തന്റെ അഹംഭാവത്തിൽ നിന്ന് 
അവനെ 
മോചിപ്പിക്കുന്നില്ലങ്കിൽ
ആ അറിവിനെക്കാൾ 
നല്ലത് അജ്ഞതയാണ്.

(ഹകീം സനാഇ ❤️)
_________________________

(27)
തന്റെ ഓരോ ശ്വാസനിശ്വാസങ്ങളും 
ദൈവീക ചിന്തയോടെയാക്കൽ ആത്മജ്ഞാനികളുടെ
ആരാധനയുടെ 
ഭാഗമാണ്.

(അജ്മീർ ഖാജ(റ)🖤)
_________________________

(28)
നീ 
നല്ലൊരു വ്യക്തിയാവുക. എന്നാൽ, അത്
തെളിയിക്കുവാൻ വേണ്ടി 
നീ സമയം കളയരുത്.

(ലുഖ്മാനുൽ ഹഖീം(റ)💚)
_________________________

(29)
ഞാനനുഭവിക്കുന്ന 
പ്രശ്നങ്ങൾ എത്ര വലിയതാണ് എന്ന്
ദൈവത്തോട് നിങ്ങൾ പറയരുത്.

എന്നാൽ...

നിങ്ങളുടെ പ്രശ്നങ്ങളോട് 
നിങ്ങൾ പറയുക,
"എന്റെ റബ്ബ് എത്ര വലിയവനാണ് ".

(സൂഫി💜)
_________________________

(30)
നിങ്ങൾ 
എവിടെയാണെങ്കിലും, നിങ്ങൾ എന്ത് 
ചെയ്യുകയാണങ്കിലും,
നിങ്ങൾ എപ്പോഴും
അനുരാഗിയെ കുറിച്ചുള്ള 
ചിന്തയിലാവുക.

(റൂമി(റ)💛)
_________________________

Tuesday, September 7, 2021

സൂഫികളുടെ മൊഴിമുത്തുകൾ (21-25) || Sufi Quotes in Malayalam


(21)
വാതിലുകൾ 
നിന്റെ
മുമ്പിൽ 
തുറന്ന്
കിടക്കുമ്പോഴും 
നീയെന്തിന്
കാരാഗൃഹത്തിൽ 
കഴിയുന്നു?

(റൂമി💜)
_________________________

(22)
ഈ 
ലോകത്തെ 
ഓരോ 
അണുവിലും 
അനന്തമായ 
വിശ്വപ്രപഞ്ചം 
ഒളിഞ്ഞിരിക്കുന്നു.

(റൂമി💙)
_________________________

(23)
നീയെന്ന 
പ്രതീക്ഷ
എന്റെ 
ഹൃദയത്തിൽ
ഞാനൊളിപ്പിച്ച 
അമൂല്യ 
നിധിയാണ്.
നിന്റെ 
നാമങ്ങൾ
എന്റെ 
നാവിലെ 
രുചിയൂറും 
വാക്കുകളാണ്.
എന്റെ 
ജീവിതത്തിലെ 
വിലയേറിയ 
നിമിഷങ്ങൾ
നിന്നോട് 
കൂടെയുള്ള 
നിമിഷങ്ങളാണ്.

(റാബിഅതുൽ അദവിയ്യ💖)
_________________________

(24)
നിന്നെ 
ഓർക്കാതെ
ഒരു 
നിമിഷം 
പോലും 
ഈ 
ഭൂമിയിൽ 
എനിക്ക് 
ജീവിക്കാനാവില്ല.
പിന്നെയെങ്ങിനെയാണ് 
നിന്നെ 
കാണാത്ത 
പരലോകം 
എനിക്ക് 
സഹിക്കാൻ 
കഴിയുക?
നിന്റെ 
ഭൂമിയിലെ 
വഴിപോക്കനാണ് 
ഞാൻ, 
നിന്റെ 
ആരാധകരിലെ 
ഏകാകിയും.

(റാബിഅതുൽ അദവിയ്യ💗)
_________________________

(25)
ഈ 
ലോകത്ത്
നിങ്ങൾ 
വല്ലതും 
പ്രവർത്തിക്കുന്നുവെങ്കിൽ 
എന്നന്നും 
ഇവിടെ 
ജീവിക്കുമെന്ന 
പോലെ 
പ്രവർത്തിക്കുക. 
പരലോകത്തിന് 
വേണ്ടി 
നിങ്ങൾ 
വല്ലതും 
ചെയ്യുന്നുവെങ്കിൽ 
നാളെ 
മരിക്കുമെന്നപോലെ 
പ്രവർത്തിക്കുക.

(ഇമാം അലി❤️)
_________________________

Monday, September 6, 2021

സൂഫികളുടെ മൊഴിമുത്തുകൾ (16-20) || Sufi Quotes in Malayalam

(16)
പൂർണ്ണ ഹൃദയത്തോടെ
നിങ്ങൾ പ്രണയത്തെ
തേടുന്നുവെങ്കിൽ, അതിന്റെ പ്രതിധ്വനികൾ ഈ പ്രപഞ്ചമാകെ നിങ്ങൾക്ക് കേൾക്കാം

                         (റൂമി😘)
_________________________

(17)
പഴം നൽകാത്ത 
മരത്തിൽ 
ആരും 
കല്ലെറിയാറില്ല

      (സഅദീ ശീറാസി❤️)
_________________________

(18)
ദൈവത്തിന്റെ ഇഷ്ടക്കാർ പാവപ്പെട്ടവന്റെ വിനയശീലമുള്ള ധനികനും, ധനികന്റെ ഔദാര്യമുള്ള ദരിദ്രനുമത്രെ..
           
       (സഅദീ ശീറാസി)
_________________________

(19)
എല്ലാ മുഖങ്ങളിലും വെളിപ്പെടുന്നവൻ അവൻ,
എല്ലാ മുദ്രകളിലും തിരയപ്പെടുന്നവൻ അവൻ,
എല്ലാ കണ്ണുകളും നോക്കുന്നതും അവനെ.

            (ഇബ്നു അറബി)
_________________________

(20)
പ്രണയത്തിന്റെ സാർത്ഥവാഹക സംഗങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അനുരാഗ വീഥിയെ ഞാൻ അനുഗമിക്കുന്നു. എന്റെ മതവും എന്റെ വിശ്വാസവും പ്രണയമാണ്.

       (ഇബ്നു അറബി❤️)
_________________________

സൂഫികളുടെ മൊഴിമുത്തുകൾ (11-15) || Sufi Quotes in Malayalam || Alif Ahad

(11)
ആത്മാവിനെ പ്രണയം നയിക്കട്ടെ. 
അതിലാവട്ടെ വിരാമവും.
ഒരു ഗുഹാവാസം പോലെ,
ഉൺമയുടെ പൊരുൾ തേടിയുള്ള ഏകാന്തവാസം.

         (ഫരീദുദ്ദീൻ അത്താർ💖)
________________________

(12)
തനിച്ചായിപ്പോയല്ലോ
എന്ന് കരുതേണ്ട, 
ഈ പ്രപഞ്ചം മുഴുവൻ
നിന്റെയുള്ളിലാണ്

                     (റൂമി❤️)
________________________

(13)
എന്തൊരത്ഭുതം! ഒരിക്കലും ഒളിച്ചോടാനാവാത്ത ഒന്നിൽ നിന്ന് ഓടിയകലുകയും, പിന്നെ ക്ഷണഭംഗുരമായ ഒന്നിനെ അന്വേഷിക്കുകയും ചെയ്യുന്ന ഒരുത്തന്റെ കാര്യം അത്ഭുതം തന്നെ.

നിശ്ചയം കണ്ണുകൾക്കല്ല അന്ധത ബാധിച്ചത്, ഹൃദയങ്ങൾക്കാണ്.

                     (ഇബ്നു അതാഇല്ലാഹ്💕)
_________________________

(14)
ആത്മാവ് ആത്മാവിൽ നിന്ന് ആ അറിവ് സ്വീകരിക്കുന്നു, പുസ്തകത്തിലൂടെയോ നാവിൽ നിന്നോ അല്ല. 

മനസ്സിന്റെ ശൂന്യതയ്ക്കുശേഷം നിഗൂഢ രഹസ്യങ്ങളെക്കുറിച്ചുള്ള അറിവ് വന്നാൽ, അത് ഹൃദയത്തിന്റെ പ്രകാശമാണ്.

                        (റൂമി💖)
_________________________

(15)
ലൈലയെ കാണേണ്ട കണ്ണുകൾ കൊണ്ട് ഞാൻ മറ്റു പലരെയും കാണുന്നു.
കണ്ണുനീർ തുള്ളികൾ കൊണ്ട് എന്റെ കണ്ണുകൾ ശുദ്ധിയാക്കിയിട്ടുമില്ല.
പിന്നെങ്ങിനെ ഞാനെന്റെ ലൈലയെ കാണും?

                      (മജ്നു)

Sunday, September 5, 2021

സൂഫികളുടെ മൊഴിമുത്തുകൾ (6-10)

(6)
നിന്റെ മനുഷിക പ്രകൃതങ്ങളിൽ നിന്നും അവനോടുള്ള ദാസ്യതക്ക് യോജിക്കാത്തവ നീ ഒഴിവാക്കുക. എങ്കിൽ നിനക്ക് അവന്റെ വിളിക്കുത്തരം നൽകാനാവും, അവന്റെ സമീപസ്ഥനുമാവാം.

                (ഇബ്നു അതാഇല്ലാഹ്)
_________________________
(7)
ഞാൻ പറഞ്ഞു : അല്ലാഹുവേ നിന്നെ അറിയാതെ ഞാൻ മരിക്കില്ല. അവൻ പറഞ്ഞു : എന്നെ അറിഞ്ഞവൻ ഒരിക്കലും മരിക്കില്ല.

                          (റൂമി)
________________________
(8)
ആത്മശിക്ഷണത്തിന്റെ ആത്യന്തികമായ ലക്ഷ്യം ഒരാൾ അവന്റെ ഹൃദയം സധാസമയവും ദൈവ സന്നിധിയിലാണന്ന് അറിയലാണ്.

            (ഇമാം ഗസാലി)
_________________________
(9)
ആരുമില്ലാത്തപ്പൊഴും എന്റെ പ്രേമഭാജനം ഉണ്ടായിരുന്നു. അവനപ്പോഴെങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെ

            (ഇബ്നു അതാഇല്ലാഹ്)
_________________________

(10)
മുപ്പതോളം വർഷം ഞാൻ ദൈവത്തെ അന്വേഷിച്ചു. പക്ഷെ പിന്നീട് ഞാൻ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ എനിക്ക് ബോധ്യമായി "ദൈവം എന്നെ തിരയുകയായിരുന്നു എന്ന് "
              (ബായസീദുൽ ബിസ്ത്വാമി)

സൂഫികളുടെ മൊഴിമുത്തുകൾ (1-5)

(1)
ദൈവത്തെ പുൽകാൻ ഒരു പാട് മാർഗങ്ങളുണ്ട്.
എന്നാൽ, ഞാൻ തിരഞ്ഞെടുത്തത് പ്രണയമാർഗത്തെയാണ് .

റൂമി (റ)🖤
➖➖➖➖➖➖➖➖➖➖➖➖➖➖
(2)
സൃഷ്ടികളുടെ രൂപങ്ങൾ മാത്രം പ്രതിഫലിക്കപ്പെടുന്ന ഹൃദയമെന്ന കണ്ണാടി എങ്ങിനെയാണ് ദൈവീകതയാൽ പ്രകാശിക്കപ്പെടുക..!?

അല്ലങ്കിൽ, സ്വന്തം ദേഹേച്ചയിൽ തളക്കപ്പെട്ട ഹൃദയം എങ്ങനെയാണ് പ്രപഞ്ചനാഥനിലേക്ക് പ്രയാണം നടത്തുക..!?

  (ഇബ്നു അതാഇല്ലാഹ് (റ)💛)
➖➖➖➖➖➖➖➖➖➖➖➖➖➖
(3)
അശ്രദ്ധ കൊണ്ട് മാലിനമായ ഹൃദയം ശുദ്ധിയാക്കാതെ പിന്നെങ്ങിനെയാണ് അവൻ ദൈവ സന്നിധിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുക?

  (ഇബ്നു അതാഇല്ലാഹ് (റ)❤️)
➖➖➖➖➖➖➖➖➖➖➖➖➖➖
(4)
തൻ്റെ മര്യാദാലംഘനത്തെ ഇതു വരെ അനുതപിക്കാത്ത ഹൃദയത്തിന്
എങ്ങിനെയാണ് സൂക്ഷ്മവും നിഗൂഢവുമായ ദൈവീക രഹസ്യങ്ങളെ മനസ്സിലാക്കാനാവുക?

  (ഇബ്നു അതാഇല്ലാഹ്)
➖➖➖➖➖➖➖➖➖➖➖➖➖➖➖
(5)
വിശ്വ പ്രപഞ്ചം/ 'നീ എന്ന പ്രപഞ്ചം മുഴുക്കെയും ഇരുളാണ്. പരമ ചൈതന്യമായ ദൈവം ഉദിക്കുമ്പോഴാണ് അവിടം പ്രകാശ പൂരിതമാവുന്നത്. ആരെങ്കിലും പ്രപഞ്ചത്തെ മാത്രം കാണുകയും, അതിലോ, അത് കൊണ്ടോ, അതിനു മുമ്പോ, അതിനു ശേഷമോ അതിൻ്റെ രക്ഷിതാവിനെ കാണാതിരിക്കുകയോ ചെയ്താൽ അവനിൽ ദൈവീക പ്രകാശം ആവശ്യമായിരിക്കുന്നു. ആത്മജ്ഞാനമാകുന്ന സൂര്യൻ സൃഷ്ടി രൂപങ്ങളായ മേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.

  (ഇബ്നു അതാഇല്ലാഹ് (റ)💜)


Sunday, August 22, 2021

സൂഫീ ഗുരുവിന്റെ മൂന്നാമത്തെ ഗുരു


മരണമാസന്നമായി കിടക്കുന്ന ഗുരു ഹസൻ പറയുകയാണ്, എൻറെ മൂന്നാമത്തെ ഗുരു ഒരു കുട്ടിയായിരുന്നു.

ഞാൻ ഒരു സന്ധ്യാസമയം ഒരു ടൗണിൽ ഇരിക്കുമ്പോൾ ഒരു കുട്ടി വിളക്ക് പിടിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നു പോകുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.

വിളക്ക് അണയാതെ മെല്ലെ മെല്ലെ നടന്നു പോകുന്ന അവനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
ഞാൻ അവനോടു ചോദിച്ചു, മോനേ നീയാണോ ഈ വിളക്കിന്റെ തിരി കത്തിച്ചത്?

അവൻ പറഞ്ഞു, അതെ ഗുരുവേ. തമാശരൂപേണ ഞാൻ വീണ്ടും അവനോടു ചോദിച്ചു, നീയാണ് ഈ വിളക്ക് കത്തിച്ചതെങ്കിൽ നീ കത്തിക്കുന്ന സമയത്ത് ഈ വിളക്കിലേക്ക് തീ വരുന്നത് നീ കണ്ടിട്ടുണ്ടാവും. 
എങ്കിൽ നീ പറ, എവിടുന്നാണ് ഈ വിളക്കിലേക്ക് തീ വന്നത്?

ഇത് കേട്ടുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചു.
എന്നിട്ടവൻ വിളക്ക് ഊതിക്കെടുത്തി. 
ശേഷം അവൻ എന്നോട് ചോദിച്ചു, ഗുരുവേ, ഞാനീ വിളക്കിലേക്ക് ഊതിയപ്പോൾ അതിലുണ്ടായിരു തീ പോയത് നിങ്ങൾ കണ്ടില്ലേ? ഇനി നിങ്ങൾ പറ, എവിടേക്കാണാ തീ പോയത്?

അപ്രതീക്ഷിതമായ അവൻറെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി.
എൻറെ ഈഗോ അവിടെ പൊട്ടിച്ചിതറി.
ഞാൻ വലിയ പണ്ഡിതനും അറിവുള്ളവനുമാണ് എന്ന ധാരണ എനിക്കുണ്ടായിരുന്നു. അത്കൊണ്ട് തന്നെ പലപ്പോഴും പലരെയും
ഞാൻ തമാശക്ക് വേണ്ടി കളിയാക്കാറുണ്ടായിരുന്നു. 
എന്നാൽ ഈ കൊച്ചു കുട്ടിയുടെ മുമ്പിൽ ഞാനിന്ന് പരാജയപ്പെട്ടു.

ഇളിഭ്യനായ ഞാൻ ചിന്തിച്ചു, ഈ കുട്ടിയുടെ ചെറിയൊരു ചോദ്യത്തിന് മറുപടി കൊടുക്കാൻ പോലും എൻറെ കയ്യിൽ അറിവില്ല.
 
അന്ന് മുതൽ ഞാൻ വളരെ വിനയമുള്ളവനായി ജീവിക്കാൻ ശ്രമിച്ചു. എന്ന വിനയം പഠിപ്പിച്ച ഈ കുട്ടിയാണ് എൻറെ മൂന്നാമത്തെ ഗുരു.

Monday, May 17, 2021

സൂഫീഗുരുവിന്റെ രണ്ടാമത്തെ ഗുരു - Sufi Motivational Story in Malayalam - Alif Ahad

          മരണ ശയ്യയിൽ കിടക്കുന്ന മഹാനായ സൂഫീ ഗരു ഹസ്സൻ തൻറെ ആദ്യ ഗുരു ഒരു കള്ളനായിരുന്നു എന്ന് ശിഷ്യരോട് വിവരിച്ചു. ഇത് കേട്ട ശിഷ്യർ അദ്ധേഹത്തിന്റെ രണ്ടാമത്തെ ഗുരു ആരാണെന്നറിയാൻ ശ്രദ്ധയോടെ കാത് കൂർപ്പിച്ചു. ഗുരു തുടർന്നു: എൻറെ രണ്ടാമത്തെ ഗുരു ഒരു നായയായിരുന്നു.

      ഞാൻ ഒരു ദിവസം ഒരുപാട് നടന്നു. എന്റെ യാത്രക്കിടയിൽ ഞാൻ ദാഹിച്ചവശനായി. അൽപം വെള്ളം ലഭിച്ചിരുന്നെങ്കിൽ. അവസാനം ഞാനൊരു പുഴക്കരയിൽ എത്തി. ആ സമയത്ത് അവിടേക്ക് ഒരു നായ വേച്ച് വേച്ച് വരുന്നുണ്ടായിരുന്നു. അതിനെ കണ്ടാൽ അറിയാം, അതിന് തന്നെപ്പോലെ അസഹനീയമായ ദാഹമുണ്ടെന്ന്. 
 ആ നായ പുഴയുടെ അരികിലേക്ക് ചെന്ന് പുഴയിലേക്ക് നോക്കി. വെള്ളത്തിലതാ മറ്റൊരു നായ. തന്റെ തന്നെ പ്രതിഭിംഭമാണ് അതെന്ന് മനസ്സിലാകാത്ത നായ പേടിച്ചുകൊണ്ട് പിന്നോട്ട് ചാടി.
വീണ്ടുമത് വെള്ളത്തിൽ വന്നു നോക്കി. ഒന്ന് കുരച്ചു. അപ്പോൾ വെള്ളത്തിലുള്ള നായയും കുരച്ചു. ഭയപ്പെട്ടുകൊണ്ട് പിന്നോട്ട് ചാടിയെങ്കിലും തൻറെ ലക്ഷ്യത്തെ തൊട്ട് പിന്മാറാൻ അത് തയ്യാറല്ലായിരുന്നു. കാരണം അതനുഭവിക്കുന്ന ദാഹം ശക്തമായിരുന്നു.  അതുകൊണ്ട് തന്നെ ഈ പുഴ ഉപേക്ഷിച്ച് പോകാൻ അത് തയ്യാറായില്ല.

നായ വീണ്ടും വെള്ളത്തിൽ അരികിൽ വരും പിന്മാറും. ഇത് പലതവണ ആവർത്തിച്ചു. 
അവസാനം സർവ്വ ധൈര്യവും സംഭരിച്ച് കൊണ്ട് ആ നായ വെള്ളത്തിലേക്ക് ചാടി. മതിവരുവോളം വെള്ളം കുടിച്ച് വിജയശ്രീലാളിതനായി കേറി വന്നു.

       ഇതെല്ലാം ഞാൻ നിരീക്ഷിക്കുകയായിരുന്നു. ഞാൻ ചിന്തിച്ചു, എന്നെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു യാദൃശ്ചിക സംഭവമല്ല. എൻറെ ദൈവം ഇതിൽ നിന്ന് എന്തോ എന്നെ പഠിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്, ഏതൊരു വ്യക്തിയും ലക്ഷ്യത്തിലേക്ക് എത്തുന്നതിനുമുമ്പ് തന്റെ വഴിയിൽ
ഭയം അവനെ പിടികൂടും. എത്രശക്തമായ ഭയമാണ് അവനെ പിടികൂടിയതെങ്കിലും ആ ഭയത്തെ അവൻ പരാജയപ്പെടുത്തേണ്ടതുണ്ട്. മന:ശക്തിയും ധൈര്യവും ആർജ്ജിക്കേണ്ടതുണ്ട്.

        പലപ്പോഴും എൻറെ ലക്ഷ്യങ്ങൾക്ക് മുൻപിൽ ഭയം ഒരു വില്ലനായി വരാറുണ്ട്. എന്റെ ലക്ഷ്യത്തിനടുത്താണ് ഞാൻ എത്തിയതെങ്കിലും ആ ഭയം കാരണം ഞാനെന്റെ ലക്ഷ്യം ഉപേക്ഷിക്കാറുമുണ്ട്.

        എന്നാൽ, ഒരിക്കൽ ഞാൻ എൻറെ ലക്ഷത്തിനടുത്തെത്തി.
ഭയമെന്നെ പിടികൂടി.
ശങ്കിച്ചു നിന്നു. ഞാൻ പിന്മാറാൻ ഒരുങ്ങി. പക്ഷേ എനിക്കപ്പോൾ മുമ്പ് ഞാൻ പുഴക്കരയിൽ കണ്ട ആ നായയെയാണ് ഓർമ്മ വന്നത്. വെറുമൊരു നായയ്ക്ക് തന്നിലുള്ള ഭയത്തെ മറികടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചെങ്കിൽ മനുഷ്യനായ എനിക്ക് എന്തുകൊണ്ട് സാധിക്കില്ല? ഞാനൊന്നും നോക്കിയില്ല. എന്റെ ലക്ഷത്തിലേക്ക് ഞാൻ കുതിച്ച് ചാടി. അവസാനം ഞാൻ എൻറെ ലക്ഷ്യം സാക്ഷാത്കരിച്ചു.

ലക്ഷ്യത്തിലേക്കുള്ള വഴിയിൽ യാത്രികൻ നിർഭയനായിരിക്കണം എന്നെന്നെ പഠിപ്പിച്ച ആ നായയായിരുന്നു എന്റെ രണ്ടാമത്തെ ഗുരു.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...