മരണ ശയ്യയിൽ കിടക്കുന്ന മഹാനായ സൂഫീ ഗരു ഹസ്സൻ തൻറെ ആദ്യ ഗുരു ഒരു കള്ളനായിരുന്നു എന്ന് ശിഷ്യരോട് വിവരിച്ചു. ഇത് കേട്ട ശിഷ്യർ അദ്ധേഹത്തിന്റെ രണ്ടാമത്തെ ഗുരു ആരാണെന്നറിയാൻ ശ്രദ്ധയോടെ കാത് കൂർപ്പിച്ചു. ഗുരു തുടർന്നു: എൻറെ രണ്ടാമത്തെ ഗുരു ഒരു നായയായിരുന്നു.
ഞാൻ ഒരു ദിവസം ഒരുപാട് നടന്നു. എന്റെ യാത്രക്കിടയിൽ ഞാൻ ദാഹിച്ചവശനായി. അൽപം വെള്ളം ലഭിച്ചിരുന്നെങ്കിൽ. അവസാനം ഞാനൊരു പുഴക്കരയിൽ എത്തി. ആ സമയത്ത് അവിടേക്ക് ഒരു നായ വേച്ച് വേച്ച് വരുന്നുണ്ടായിരുന്നു. അതിനെ കണ്ടാൽ അറിയാം, അതിന് തന്നെപ്പോലെ അസഹനീയമായ ദാഹമുണ്ടെന്ന്.
ആ നായ പുഴയുടെ അരികിലേക്ക് ചെന്ന് പുഴയിലേക്ക് നോക്കി. വെള്ളത്തിലതാ മറ്റൊരു നായ. തന്റെ തന്നെ പ്രതിഭിംഭമാണ് അതെന്ന് മനസ്സിലാകാത്ത നായ പേടിച്ചുകൊണ്ട് പിന്നോട്ട് ചാടി.
വീണ്ടുമത് വെള്ളത്തിൽ വന്നു നോക്കി. ഒന്ന് കുരച്ചു. അപ്പോൾ വെള്ളത്തിലുള്ള നായയും കുരച്ചു. ഭയപ്പെട്ടുകൊണ്ട് പിന്നോട്ട് ചാടിയെങ്കിലും തൻറെ ലക്ഷ്യത്തെ തൊട്ട് പിന്മാറാൻ അത് തയ്യാറല്ലായിരുന്നു. കാരണം അതനുഭവിക്കുന്ന ദാഹം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഈ പുഴ ഉപേക്ഷിച്ച് പോകാൻ അത് തയ്യാറായില്ല.
നായ വീണ്ടും വെള്ളത്തിൽ അരികിൽ വരും പിന്മാറും. ഇത് പലതവണ ആവർത്തിച്ചു.
അവസാനം സർവ്വ ധൈര്യവും സംഭരിച്ച് കൊണ്ട് ആ നായ വെള്ളത്തിലേക്ക് ചാടി. മതിവരുവോളം വെള്ളം കുടിച്ച് വിജയശ്രീലാളിതനായി കേറി വന്നു.
ഇതെല്ലാം ഞാൻ നിരീക്ഷിക്കുകയായിരുന്നു. ഞാൻ ചിന്തിച്ചു, എന്നെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു യാദൃശ്ചിക സംഭവമല്ല. എൻറെ ദൈവം ഇതിൽ നിന്ന് എന്തോ എന്നെ പഠിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്, ഏതൊരു വ്യക്തിയും ലക്ഷ്യത്തിലേക്ക് എത്തുന്നതിനുമുമ്പ് തന്റെ വഴിയിൽ
ഭയം അവനെ പിടികൂടും. എത്രശക്തമായ ഭയമാണ് അവനെ പിടികൂടിയതെങ്കിലും ആ ഭയത്തെ അവൻ പരാജയപ്പെടുത്തേണ്ടതുണ്ട്. മന:ശക്തിയും ധൈര്യവും ആർജ്ജിക്കേണ്ടതുണ്ട്.
പലപ്പോഴും എൻറെ ലക്ഷ്യങ്ങൾക്ക് മുൻപിൽ ഭയം ഒരു വില്ലനായി വരാറുണ്ട്. എന്റെ ലക്ഷ്യത്തിനടുത്താണ് ഞാൻ എത്തിയതെങ്കിലും ആ ഭയം കാരണം ഞാനെന്റെ ലക്ഷ്യം ഉപേക്ഷിക്കാറുമുണ്ട്.
എന്നാൽ, ഒരിക്കൽ ഞാൻ എൻറെ ലക്ഷത്തിനടുത്തെത്തി.
ഭയമെന്നെ പിടികൂടി.
ശങ്കിച്ചു നിന്നു. ഞാൻ പിന്മാറാൻ ഒരുങ്ങി. പക്ഷേ എനിക്കപ്പോൾ മുമ്പ് ഞാൻ പുഴക്കരയിൽ കണ്ട ആ നായയെയാണ് ഓർമ്മ വന്നത്. വെറുമൊരു നായയ്ക്ക് തന്നിലുള്ള ഭയത്തെ മറികടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചെങ്കിൽ മനുഷ്യനായ എനിക്ക് എന്തുകൊണ്ട് സാധിക്കില്ല? ഞാനൊന്നും നോക്കിയില്ല. എന്റെ ലക്ഷത്തിലേക്ക് ഞാൻ കുതിച്ച് ചാടി. അവസാനം ഞാൻ എൻറെ ലക്ഷ്യം സാക്ഷാത്കരിച്ചു.
ലക്ഷ്യത്തിലേക്കുള്ള വഴിയിൽ യാത്രികൻ നിർഭയനായിരിക്കണം എന്നെന്നെ പഠിപ്പിച്ച ആ നായയായിരുന്നു എന്റെ രണ്ടാമത്തെ ഗുരു.
No comments:
Post a Comment
🌹🌷