Thursday, October 13, 2022

സൂഫികളുടെ മൊഴിമുത്തുകൾ (601-610) | Rumi | Bulle Shah | Salahuddin Ayyubi | Sufism Malayalam | Sufi Quotes in Malayalam | Alif Ahad

(601)

നീ
ഏറ്റവും
ആദരണീയനായ
അതിഥിയാണ്.
എന്നിട്ടും
ഒരു
യാചകനെപ്പോലെ
ഭൗതികതയുടെ
ഒരു
തുണ്ടിനുവേണ്ടി
കണ്ണീരൊലിപ്പിക്കല്ല.

_റൂമി🖤
_________________________


(602)

ഞാൻ
ആത്മാവുമായും
ആത്മജ്ഞാനവുമായും
പ്രണയത്തിലാണ്.

ഞാൻ
അബദ്ധവും
അവാസ്തവീകവുമായ
സങ്കൽപ്പങ്ങളുടെ
ശത്രുവാണ്.

_റൂമി🤎
_________________________

(603)

എനിക്ക്
വേണമെന്ന്
ഞാൻ
കരുതുന്നതിന്
പിറകെ
ഞാൻ
ഓടുമ്പോൾ
എന്റെ
ദിനങ്ങൾ
ക്ലേശങ്ങളുടെയും
ഉൽകണ്‌ഠയുടെയും
തീച്ചൂളയാകുന്നു.
എന്നാൽ
ക്ഷമയുടെ
ഇരിപ്പിടത്തിൽ
ഞാൻ
ഇരിക്കുമ്പോൾ
എനിക്ക്
ആവശ്യമുള്ളതെല്ലാം
ഒരു
വേദനയും
യാതനയും
കൂടാതെ
എനിക്കരികിലേക്ക്
ഒഴുകി
വരുന്നു.

_റൂമി💞
_________________________


(604)

നീ
ചിന്തിക്കുന്നു
നീയാണ്
പ്രശ്നമെന്ന്.
എന്നാൽ
നീയാണ്
പരിഹാരം.

നീ
ചിന്തിക്കുന്നു
നീയാണ്
ലോക്കെന്ന്,
എന്നാൽ
നീയാണ്
കീ.

_റൂമി💜
_________________________

(605)

കണ്ണുകളിൽ
തിളങ്ങുന്ന
പ്രകാശം,
അത്
ഹൃദയത്തിന്റെ
പ്രകാശമാണ്.
ഹൃദയത്തിൽ
നിറഞ്ഞ
പ്രഭ,
അത്
പ്രേമഭാജനത്തിന്റെ
പ്രഭയാണ്.

പ്രണയികളുടെ
ഹൃദയത്തിനകത്ത് 
മറ്റൊരു
ലോകമുണ്ട്.
പിന്നെ
അതിനകത്തും.

_റൂമി💘
_________________________


(606)

നാഥൻ
പറഞ്ഞു:
ഉണ്ടാവുക,
അപ്പോൾ
ഉണ്ടായി!
ഒളിഞ്ഞിരുന്നതെല്ലാം
തെളിഞ്ഞു.
ജീവനില്ലാത്തതിന്
അവൻ
ജീവൻ
നൽകി.
രൂപമില്ലായികക്ക്
അവൻ
രൂപം
കൊടുത്തു.
അവനെ
കൊണ്ട്
അവൻ
ചെയ്ത
കൗശലം
എന്തൊരത്ഭുതം!

_ബുല്ലേ ശാഹ്🖤
_________________________

(607)

സർവ്വതും
നിന്നിൽ
നിന്ന്
അകന്ന്
പോകും.
സർവ്വശക്തനായ
നാഥൻ
മാത്രം
നിന്റെ
കൂടെ
ബാക്കിയാകും.
അതുകൊണ്ട്
നീ
നാഥന്റെ
കൂടെയാവുക.
എന്നാൽ
സർവ്വതും
നിന്റെ
കൂടെയാകും.

_സലാഹുദ്ധീൻ അയ്യൂബി(റ)💜
_________________________

(608)

ജനങ്ങളെല്ലാം
നിന്നിൽ
നിന്നും
അകന്നുവെന്നോ
നീ
ഒറ്റപ്പെട്ടുവെന്നോ
തോന്നുവെങ്കിൽ,
പ്രപഞ്ചനാഥൻ
നിന്നോടേറ്റവും
അടുത്ത്
നിൽക്കുന്നുവെന്ന്
നീ
ഓർക്കുക.

_സ്വലാഹുദ്ധീൻ അയ്യൂബി(റ)💚
_________________________

(609)

നീ
ഒരു
യാത്ര
പോകാൻ
ഒരുങ്ങുമ്പോൾ
ഒരിക്കൽ 
പോലും
വീടുവിട്ടിറങ്ങാത്ത
ഒരുത്തരോട്
ഉപദേശം
തേടരുത്.

_റൂമി💜
_________________________

(610)

ആരെങ്കിലും
ആത്മാർത്ഥമായി
അചഞ്ചലമായി
ഇരു
കൈകളോടെയും
എന്ത്
തേടിയാലും
അവനത്
കണ്ടെത്തുക
തന്നെ
ചെയ്യും.

_ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...