Monday, February 28, 2022

സൂഫികളുടെ മൊഴിമുത്തുകൾ (446-450) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | മുത്ത് നബി | റൂമി | ഇമാം ശിബ്‌ലി | ഹസൻ ബസരി (റ)

(446)
ഒരു
മണിക്കൂർ
നേരത്തെ
ധ്യാനം
എഴുപത്
വർഷത്തെ
ആരാധനയെക്കാൾ
ശ്രേഷ്ഠമാണ്.

~മുഹമ്മദുർറസൂലുല്ലാഹ്(സ)💝
_________________________

(447)
ഞാൻ
ഒരുപാട്
മനുഷ്യരെ
കണ്ടു,
അവർക്ക്
വസ്ത്രങ്ങൾ
ഇല്ലായിരുന്നു.
ഞാൻ
കുറേ
വസ്ത്രങ്ങൾ
കണ്ടു,
അവക്കുള്ളിൽ
മനുഷ്യരില്ലായിരുന്നു.

~റൂമി (റ)
_________________________

(448)
സൂഫിസം
മുഴുക്കെയും
അച്ചടക്കമാണ്.
ഓരോ 
സമയത്തും
പാലിക്കേണ്ട
മര്യാദകളുണ്ട്.
ഓരോ
(ഹാൽ)
അവസ്ഥകൾക്കും
അതിന്റേതായ
മര്യാദകളുണ്ട്.
ഓരോ 
(മഖാം)
സ്ഥാനങ്ങൾക്കും
അതിനോടു
യോജിച്ച
മര്യാദകളുണ്ട്.

മര്യാദ
പാലിക്കാത്തവന്
സൂഫികളുടെ
ലക്ഷ്യം
പൂർത്തീകരിക്കാനാവില്ല.

~സൂഫി💚
_________________________

(449)
ലോകത്തുള്ള
മുഴുവൻ
മനുഷ്യരെയും
തന്റെ
കുടുംബത്തിലെ
അംഗങ്ങളെപ്പോലെ
കാണാൻ
കഴിയാത്ത
ഒരാൾക്കും
സൂഫിയാകാൻ
കഴിയില്ല.

~ഹസ്രത് ശിബ്‌ലി(റ)
_________________________

(450)
ഒരു
വ്യക്തിയുടെ
ഉള്ളിൽ
(പൈശാചിക
സ്വഭാവമായ)
ദേഷ്യത്തിന്റെയോ
അമർഷത്തിന്റെയോ
ഒരംശം
പോലും
കാണാൻ
കഴിയാത്ത
അവസ്ഥയാണ്
ആത്മജ്ഞാനം

~ഹസൻ ബസരി(റ)💜
_________________________

Wednesday, February 23, 2022

സൂഫികളുടെ മൊഴിമുത്തുകൾ (441-445) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ഈസാ (അ) | ഇമാം ഗസ്സാലി (റ) | ഇബ്നു അജീബ (റ)

(441)
കാൽപനികതയുടെ
അധോഭാഗത്ത്
നിന്നും
യാഥാർത്ഥ്യത്തിന്റെ
ഔന്ന്യത്യത്തിലേക്ക്
ആത്മജ്ഞാനികൾ
ഉയർന്നു.
അങ്ങനെ
അവരുടെ
മിഅ്റാജ്
പൂർത്തിയാക്കിയപ്പോൾ
പ്രപഞ്ചനാഥനല്ലാതെ
മറ്റൊന്നും
ഇല്ല
എന്ന്
അവർ
സാക്ഷ്യംവഹിച്ചു.

~ഇമാം ഗസ്സാലി(റ)🖤
_________________________

(442)
പ്രവാചകപ്രേമി
അബൂബക്കർ
സിദ്ധീഖ്(റ)വിന്റെ💚
ആരാധനയെ
കുറിച്ച്
അവരുടെ
പ്രിയതമ
ചോദിക്കപ്പെട്ടു.
മഹതി
പറഞ്ഞു:
അദ്ധേഹം
രാത്രികാലങ്ങളിൽ
മുഴുവനും
ധ്യാനാവസ്ഥയിലായിരുന്നു/
ചിന്താനിമഗ്നനായിരുന്നു.

~ബഹ്റുൽ മദീദ്
_________________________

(443)
പ്രവാചകാനുചരൻ
അബൂദർറുൽ
ഗിഫാരി(റ)വിന്റെ💚
ആരാധനയെ
കുറിച്ച്
അവരുടെ
സഹധർമ്മിണി
ചോദിക്കപ്പെട്ടു.
മഹതി
പറഞ്ഞു:
അദ്ധേഹം
തന്റെ
പകൽ
സമയങ്ങളിൽ
മുഴുവനും
ചിന്താനിമഗ്നരായി
കാണപ്പെട്ടു.

~ബഹ്റുൽ മദീദ്
_________________________

(444)
ആരുടെയെങ്കിലും
സംസാരം
ദൈവസ്മരണയെങ്കിൽ,
അവരുടെ
മൗനം
ധ്യാനമെങ്കിൽ,
അവരുടെ
ചിന്ത
ഗുണപാഠമെങ്കിൽ
അവർക്കാണ്
സന്തോഷവാർത്ത.

~ഈസാ(അ)🤍
_________________________

(445)
ഓരോ
സാധാരണ
വിശ്വാസിയുടെയും
ഉള്ളിൽ
ഒരു
നിരീശ്വരവാദി
ഒളിച്ചിരിക്കുന്ന
പോലെ
എത്രവലിയ
നിരീശ്വരവാദിയാണെങ്കിലും
അവന്റെയുള്ളിലും
ഒരു
വിശ്വാസി
ഒളിഞ്ഞ്
കിടക്കുന്നുണ്ട്.
ഗുരുകൈകളിൽ
നിന്നും
തെറിക്കുന്ന
ഒരു
തീപ്പൊരി
മതി,
അവനെ
ജ്വലിപ്പിക്കാൻ.
ഹൃദയത്തിനു
കാഴ്ച്ച
ലഭിക്കാൻ.
ശിൽപ്പിയുടെ
കയ്യിൽ
ഒരു
ശിലയും
പാഴ്-വസ്തുവല്ല.
മണൽ
തരികൾ
പോലും.
_________________________

Monday, February 21, 2022

സൂഫികളുടെ മൊഴിമുത്തുകൾ (436-440) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ഇബ്റാഹീമുബിൻ അദ്ഹം | നജ്മുദ്ധീനുൽ കുബ്റാ | റൂമി |ഇദ്രീസ് ഷാ

(436)
പ്രണയം
രണ്ട്
വിധമാണ്.
ഒന്ന്,
മനുഷ്യന്റെ
പ്രകൃതമായ
പ്രണയം.
അത്
നഫ്സുൽഅമ്മാറ:
(ദുഷ്പ്രേരണ
നൽകുന്ന
മനസ്സിൽ
നിന്നും
ഉണ്ടാകുന്നതാണ്.
രണ്ട്,
നാഥന്റെ
വിശേഷണമായ
പ്രണയം.
അത്
അനന്തവും
അനശ്വരവുമാണ്.

~നജ്മുദ്ധീനുൽ കുബ്റാ (റ)
_________________________

(437)
നഫ്സുൽഅമ്മാറ:യിൽ
നിന്ന്
ഉണ്ടാകുന്ന
പ്രണയവും
കരുണയും
ഉള്ളിൽ
ചതി
ഒളിപ്പിച്ചതായിരിക്കും.
ഭൗതിക
നേട്ടങ്ങൾക്ക്
വേണ്ടിയുള്ളതും
ആവശ്യം
കഴിഞ്ഞാൽ
ഉപേക്ഷിക്കുന്നതും
ആയിരിക്കും.
_________________________

(438)
പ്രണയം
കെട്ടുകഥയോ
കുട്ടിക്കളിയോ
അല്ല.

പ്രണയം 
അതിശക്തമായ
നദീപ്രവാഹമാണ്.
ഒരാൾക്കും
അതിനുമുമ്പിൽ
നിൽക്കാനാവില്ല.

പ്രണയം
കത്തിയാളുന്ന
തീജ്വാലയാണ്.
അത്
എല്ലാത്തിനെയും
കത്തിച്ച്
ദഹിപ്പിക്കും,
തന്റെ
പ്രണയഭാജനമല്ലാത്ത
എല്ലാത്തിനെയും.

~ റൂമി (റ)
_________________________

(439)
കഠിനാധ്വാനം
ചില
മഹാന്മാരെ
പ്രസിദ്ധരാക്കുന്നു.
എന്നാൽ,
മറ്റുചില
മഹാന്മാരുണ്ട്.
അവരുടെ
അസാമാന്യമായ
കഠിനാധ്വാനം
അവരെ
പ്രസിദ്ധരാവാതെ
തുടരാൻ
പ്രാപ്തരാക്കുന്നു.

~ ഇദ്രീസ് ഷാ
_________________________

(440)
പ്രസിദ്ധി
ആഗ്രഹിച്ചവൻ
പ്രപഞ്ചനാഥനെ
സത്യസന്ധമായി
സ്വീകരിച്ചിട്ടില്ല.

~ഇബ്റാഹീമുബിൻ അദ്ഹം (റ)
_________________________

Sunday, February 20, 2022

സൂഫികളുടെ മൊഴിമുത്തുകൾ (431-435) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ബാബാ അഫ്ദൽ | ഇബ്നു അതാഇല്ലാഹ് | അബുൽ അബ്ബാസ് മുർസി | ഗുരു ജീലാനീ (റ)

(431)
ദൈവീക
ഗ്രന്ഥത്തിന്റെ
മുദ്ര
നീയല്ലാതെ
മറ്റൊന്നുമല്ല.

മഹാരാജന്റെ
സൗന്ദര്യത്തിന്റെ
കണ്ണാടിയും 
നീയല്ലാതെ
മറ്റാരുമില്ല.

~ബാബാ അഫ്ദൽ💚
_________________________

(432)
സയ്യിദുൽ
വുജൂദായ
തിരുദൂദൂരെ(സ)💚
കുറിച്ചുള്ള
പൂർണ്ണ
ജ്ഞാനം
കൈവരിക്കാതെ
പ്രപഞ്ചനാഥനെ💕
ഒരാൾക്കും
അറിയാനാവില്ല.

തന്റെ
ഗുരുവിനെ💓
സമ്പൂർണ്ണമായി
അറിയാതെ
ഒരാൾക്കും
സയ്യിദുൽ
വുജൂദിനെ(സ)💜
അറിയാനാവില്ല.

ജനങ്ങളെല്ലാം
പൂർണ്ണമായും
ഹൃദയത്തിൽ
നിന്നും
മരിക്കാതെ
(അവരിൽ
നിന്നുള്ള
ആശീർവ്വാദങ്ങളും
പുകഴ്ത്തലുകളും
മറ്റു
ഭൗതിക
നേട്ടങ്ങളും
ആഗ്രഹിക്കുന്നത്
ഒഴിവാക്കാതെ)
ഒരാൾക്കും
തന്റെ
ഗുരുവിനെ❣
അറിയാനാവില്ല.

~സൂഫി💛
_________________________

(433)
നാഥന്റെ
വിധിക്ക്
കീഴ്പ്പെടുന്നവനല്ല
ആൺകുട്ടി.

വിധിയെ
വിധി 
കൊണ്ട് 
തട്ടിയകറ്റുന്നവനാണ്
ആൺകുട്ടി.

നാഥന്റെ
ഖദ്റിനോട്(വിധി)
അവന്റെ
ഖദ്റ്കൊണ്ട് തന്നെ
നിങ്ങൾ
പോരാടുക.

~ശൈഖ് ജീലാനി(റ)
_________________________

(434)
നിസ്കാരം
ഹൃദയത്തെ
ശുദ്ധീകരിക്കുന്നു.
അദൃശ്യ
ലോകത്തേക്കുള്ള
വാതിൽ
തുറന്നുതരുന്നു.

~ഇബ്നു അതാഇല്ലാഹ്(റ)
_________________________

(435)
ഒരാളുട
ദോഷങ്ങൾ
എഴുതുന്ന
ഇടതുഭാഗത്തെ
മാലാഖ
ഇരുപത്
വർഷം 
വ്യക്തിക്കെതിരെ
ഒന്നുമെഴുതാതിരുന്നാൽ
മാത്രമേ
അദ്ധേഹം
സൂഫിയാവുകയാള്ളു
എന്ന്
സൂഫികൾ
പറയാറുണ്ട്.

~അബുൽ അബ്ബാസ് മുർസി (റ)
_________________________

Wednesday, February 9, 2022

സൂഫികളുടെ മൊഴിമുത്തുകൾ (426-430) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi | ജലാലുദ്ധീൻ റൂമി | ബഹാഉദ്ധീൻ നഖ്ഷബന്ദി (റ)

(426)
കണ്ണാടിയിൽ
യഥാർത്ഥത്തി
ഒരു
ചിത്രവും
ഇല്ല.
അതുകൊണ്ട്
തന്നെ
അതിനു
മുമ്പിൽ
വരുന്ന
എന്തിനേയും
അത്
ഭംഗിയുള്ള
ചിത്രമാക്കുന്നു.
അതുപോലെ
ഹൃദയത്തിൽ
നിന്നും
എല്ലാ
ആധികളും
ആവലാതികളും
നിഷേധാത്മക 
ചിന്തകളും
ഉപേക്ഷിക്കൂ.
എങ്കിൽ
ഭംഗിയുള്ള
ചിത്രങ്ങൾ
മാത്രം
അവിടെ
തെളിയും,
അവിടെ
ദിവ്യപ്രകാശം
പ്രതിഫലിക്കും.

~സൂഫി 
_________________________

(427)
സൂഫീ
ആദ്ധ്യാത്മിക
വഴിയിലെ
ഗെയിമിൽ
ഓടിയവരെല്ലാം
ജയിക്കുമെന്ന
നിയമമൊന്നുമില്ല.
എന്നാൽ
ഓടിയവരേ
ജയിക്കൂ..

~ബഹാഉദ്ധീൻ നഖ്ഷബന്ദി (റ)
_________________________

(428)
കാലം
മാറും,
ജനങ്ങളും.
തലമുറകൾ
മാറി
മാറി
വരും.
എങ്കിലും
അല്ലാഹുവിന്റെ
സത്ത
മാറ്റമില്ലാതെ
തുടരും.

~റൂമി (റ)
_________________________

(429)
നിന്റെ
ആത്മാവിന്
ചൈതന്യം
കൈവരാൻ
നീ
ആഗ്രഹിക്കുന്നു
എങ്കിൽ
ശംസിനെ
പോലെയുള്ള
ഒരു
സ്നേഹമിത്രത്തെ
കണ്ടെത്തൂ..
തിരു
ചാരത്ത്
തന്നെ
തുടരൂ..

~റൂമി (റ)
_________________________

(430)
മൗനം
സമുദ്രമാണ്,
സംസാരമോ
പുഴയും.
സമുദ്രം
നിന്നെ
തിരയുമ്പോൾ
മൊഴിയുടെ
പുഴയിലേക്ക് 
നീ
നടക്കരുത്.
സമുദ്രത്തെ
ശ്രദ്ധിക്കൂ..
നിന്റെ
ജൽപനങ്ങൾ
അവസാനിപ്പിക്കൂ..

~റൂമി (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...