ഇന്ന് നാം പഠിക്കുന്നത് ആശാ ഭൂതകാലമാണ്. (ماضی تمنائی)
അഥവാ ഏതെങ്കിലും ഒരു കാര്യം നടന്നിരുന്നെങ്കിൽ എന്ന ആഗ്രഹം പ്രകടിപ്പിക്കുവാനാണ് ഈ പ്രയോഗം.
സത്യത്തിൽ നാം ആഗ്രഹിക്കുന്ന ആ കാര്യം സംഭവിച്ചിട്ടില്ല താനും.
ഉദാ: ഞാൻ നന്നായി പഠിച്ചിരുന്നെങ്കിൽ, അവൻ വിളിച്ചിരുന്നെങ്കിൽ.
ഈ പ്രയോഗത്തിന് ماضي شريطه (മാസീ ശരീത്വ) എന്ന പേരു കൂടിയുണ്ട്.
ഈ പ്രയോഗം ലഭിക്കാൻ
മസ്ദറിന്റെ അടയാളമായ "നാ" കളഞ്ഞതിന് ശേഷം "താ" എന്നതിന്റെ വിവിധ രൂപങ്ങൾ കർത്താവിനനുസരിച്ച് മാറ്റിക്കൊടുക്കുകയോ, അല്ലെങ്കിൽ
'മാസീ മുത്ലഖിന്' ശേഷം ہوتا (ഹോതാ) എന്നതിന്റെ വിവിധ രൂപങ്ങൾ കർത്താവിനനുസരിച്ച് മാറ്റിക്കൊടുത്താലും മതി.
ഈ പ്രയോഗത്തിൽ മറ്റു പ്രയോഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി വാക്യത്തിന്റെ തുടക്കത്തിൽ اگر (അഗർ) എന്നോ کاش (കാശ്) എന്നോ ചേർത്ത ശേഷം تو (തോ) എന്നു കൂടി ചേർത്ത് കൊടുക്കേണ്ടതുണ്ട്.
പുല്ലിംഗം
اگر وہ سوتا تو/
اگر وہ سویا ہوتا
അവൻ ഉറങ്ങിയിരുന്നെങ്കിൽ
اگر وہ سوتے تو
അവർ ഉറങ്ങിയിരുന്നെങ്കിൽ
اگر تو سوتا تو
നീ ഉറങ്ങിയിരുന്നെങ്കിൽ
اگر تم سوتے تو
നിങ്ങൾ ഉറങ്ങിയിരുന്നെങ്കിൽ
اگر میں سوتا تو
ഞാൻ ഉറങ്ങിയിരുന്നെങ്കിൽ
اگر ہم سوتے تو
ഞങ്ങൾ ഉറങ്ങിയിരുന്നെങ്കിൽ
സ്ത്രീലിംഗം
اگر وہ سوتی تو
അവൾ ഉറങ്ങിയിരുന്നെങ്കിൽ
اگر وہ سوتیں تو
അവർ ഉറങ്ങിയിരുന്നെങ്കിൽ
اگر تو سوتی تو
നീ ഉറങ്ങിയിരുന്നെങ്കിൽ
اگر تم سوتیں تو
നിങ്ങൾ ഉറങ്ങിയിരുന്നെങ്കിൽ
اگر میم سوتی تو
ഞാൻ ഉറങ്ങിയിരുന്നെങ്കിൽ
اگر ہم سوتے تو
ഞങ്ങൾ ഉറങ്ങിയിരുന്നെങ്കിൽ
ഈ ഭാഗം മനസ്സിലായി എങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.
നന്ദി.
No comments:
Post a Comment
🌹🌷