Monday, December 13, 2021

ماضى احتمالى | സാധ്യതാ ഭൂതകാലം | Let's Learn Urdu - 10 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 10
ഇന്ന് നാം പഠിക്കുന്നത് മറ്റൊരു പ്രയോഗമാണ്. 
പലപ്പോഴും നമുക്ക് ഒരു പ്രവൃത്തി സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സംശയമായിരിക്കും.
അപ്പോൾ നാം പറയും; 
ഉദാ: ചെയ്തിട്ടുണ്ടാകും,
പോയിട്ടുണ്ടാകും,
പഠിച്ചിട്ടുണ്ടാകും.
ഇതിന് ماضی احتمالی (മാസീ ഇഹ്തിമാലി) സാധ്യതാ ഭൂതകാലം എന്നാണ് പറയുക.

ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്തത് കൊണ്ട് തന്നെ ഈ പ്രയോഗത്തിന് ماضی شكيه (മാസി ശകിയ) എന്ന നാമവുമുണ്ട്.


ഈ പ്രയോഗം ലഭിക്കാൻ 'മാസീ മുത്ലഖിന്' ശേഷം ہوگا (ഹോഗാ) എന്നതിന്റെ വിവിധ രൂപങ്ങൾ കർത്താവിനനുസരിച്ച് മാറ്റിക്കൊടുത്താൽ മതി.

പുല്ലിംഗം

وہ سویا ہوگا
അവൻ ഉറങ്ങിയിട്ടുണ്ടാവും

وہ سوئے ہونگے
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سویا ہوگا
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئے ہوگے
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میں سویا ہونگا
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہونگے 
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും


സ്ത്രീലിംഗം

وہ سوئی ہوگی
അവൾ ഉറങ്ങിയിട്ടുണ്ടാവും

وہ سوئی ہونگی
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سوئی ہوگی
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئی ہوگی
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میم سوئی ہونگی 
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہونگے
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും


ഇനി അവസാനത്തെ അക്ഷരമായ گا യെ ഒഴിവാക്കിയിട്ടും പറയാം.


പുല്ലിംഗം

وہ سویا ہو
അവൻ ഉറങ്ങിയിട്ടുണ്ടാവും

وہ سوئے ہوں
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سویا ہو
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئے ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میں سویا ہوں
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہوں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും


സ്ത്രീലിംഗം

وہ سوئی ہو
അവൾ ഉറങ്ങിയിട്ടുണ്ടാവും

وہ سوئی ہوں
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سوئی ہو
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئی ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میم سوئی ہوں
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہوں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

ഈ ഭാഗം മനസ്സിലായി എങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...