Monday, December 13, 2021

സൂഫികളുടെ മൊഴിമുത്തുകൾ (376-380) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rabia basri | റാബിഅതുൽ അദവിയ്യ | അബൂ ഹാസിം മക്കി (റ)

(376)
സൂഫീഗുരു
ഉത്ബതുൽ
ഗുലാം
അതിസുന്ദരിയായ
സ്വർഗ്ഗീയ
ഹൂറിയെ
സ്വപ്നത്തിൽ
ദർശിച്ചു.
ഹൂറി
പറഞ്ഞു:
I Love you💕,
എനിക്ക്
നിങ്ങളോട്
വല്ലാത്ത
പ്രേമമാണ്.
അതുകൊണ്ട്
എന്നെ
പിരിയാൻ
കാരണമാവുന്ന
ഒരു
പ്രവർത്തനവും
നിങ്ങളിൽ
നിന്ന്
ഒരിക്കലും
ഉണ്ടാവരുതേ...

സൂഫി
പറഞ്ഞു:

ഒരിക്കലും
തിരിച്ചെടുക്കാനാവാത്ത
വിധം
എന്റെ
നാഥനല്ലാത്ത
മറ്റെല്ലാത്തിനെയും
ഞാൻ
എന്നേ
മൊഴിചൊല്ലിയിരിക്കുന്നു.
_________________________

(377)
നാഥൻ
നൽകിയതിൽ
തൃപ്തിപ്പെട്ടവനും
അന്യന്റെ
മുതലിൽ
ആഗ്രഹിക്കാത്തവനുമാണ്
സമ്പന്നൻ
_________________________

(378)
ചോദിക്കപ്പെട്ടു:
നിങ്ങളുടെ
സമ്പാധ്യം
എന്താണ്?

എന്റെ
സമ്പാധ്യം
നാഥനോടുള്ള
സംതൃപ്തിയാണ്.
സൃഷ്ടികളിൽ
നിന്നും
എന്റെ
എല്ലാ
ആവശ്യവും
തീർന്നു
എന്നതുമാണ്.

~ അബൂ ഹാസിം മക്കി (റ)
_________________________

(379)
നാഥനോടുള്ള
പ്രേമം
എൻ
ഹൃദയത്തിൽ
നിറഞ്ഞു.
ഇനി
മറ്റൊരാളെ
പ്രണയിക്കാൻ
ആ 
ഹൃദയത്തിൽ
ഒരിടമില്ല.
മാത്രമല്ല,
മറ്റൊരാളോട്
ശത്രുത
വെക്കാൻ
പോലുമവിടെ
ഒരൊഴിവില്ല.

~ റാബിഅ (റ)
_________________________


(380)
ആത്മജ്ഞാനി
തന്റെ
നാഥനോട്
ഒരു
ഹൃദയം
ചോദിക്കും.

അങ്ങനെ,
നാഥൻ
അവനൊരു
നൽഹൃദയം
നൽകിയാൽ
അവനത്
തന്റെ
നാഥന്
തന്നെ
തിരിച്ചു
നൽകും.

നാഥന്റെ
കൈയ്യിൽ
ഹൃദയം
പൂർണ്ണ
സംരക്ഷണത്തിലായ്
തുടരാൻ
അവൻ
അതിന്റെ
എല്ലാ
അധികാരവും
നാഥനെ
തന്നെ
ഏൽപ്പിക്കും.

~ റാബിഅ (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...