Wednesday, December 8, 2021

ماضی نا تمام | Past continuous tense in Urdu | പൂർണ്ണ ഭൂതകാലം | Let's Learn Urdu - 9 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 9
ഇംഗ്ലീഷിൽ നാം Past continuous tense എന്ന് പറയുന്നത് ഉർദുവിലേക്ക് വരുമ്പോൾ നാം അതിനെ
'മാസീ നാ തമാം' ماضی نا تمام
എന്ന് വിളിക്കും.
മലയാളത്തിൽ നമുക്കതിനെ അപൂർണ്ണ ഭൂതകാലം എന്ന് വിളിക്കാം.

ഈ നിമഷത്തിന് മുമ്പെപ്പോഴോ,
അതിനി ആയിരം കൊല്ലങ്ങൾക്ക് മുമ്പാണെങ്കിലും,
ഒരു പ്രവൃത്തി തുടർന്ന്കൊണ്ടിരിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കാനാണ് 
'മാസീ നാ തമാം' ماضی نا تمام.

എങ്ങിനെയാണ് 'മാസീ നാ തമാമെന്ന' ക്രിയയെ ജന്മം നൽകുന്നത് എന്ന് നോക്കാം.
"താ ഥാ" (تا تھا) എന്നതിന്റെയോ, 
"രഹാഥാ" رہاتھا എന്നതിന്റെയോ വ്യത്യസ്ഥ രൂപങ്ങൾ 
പ്രവർത്തി ചെയ്യുന്ന ആൾക്കനുസരിച്ച് മാറ്റിക്കൊടുത്താൽ 
'മാസീ നാ തമാം' ماضی نا تمام ഉണ്ടായി.


ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം:-

"താ ഥാ" (تا تھا) എന്നാണ് അവസാനത്തിൽ ചേർക്കുന്നതെങ്കിൽ,

പുല്ലിംഗം

وہ سوتا تھا
അവൻ ഉറങ്ങുകയായിരുന്നു.

وہ سوتے تھے
അവർ ഉറങ്ങുകയായിരുന്നു.

تو سوتا تھا
നീ ഉറങ്ങുകയായിരുന്നു.

تم سوتے تھے
നിങ്ങൾ ഉറങ്ങുകയായിരുന്നു.

میں سوتا تھا
ഞാൻ ഉറങ്ങുകയായിരുന്നു.

ہم سوتے تھے
ഞങ്ങൾ ഉറങ്ങുകയായിരുന്നു.


സ്ത്രീലിംഗം

وہ سوتی تھی
അവൾ ഉറങ്ങുകയായിരുന്നു.

وہ سوتی تھیں
അവർ ഉറങ്ങുകയായിരുന്നു.

تو سوتی تھی
നീ ഉറങ്ങുകയായിരുന്നു.

تم سوتی تھیں
നിങ്ങൾ ഉറങ്ങുകയായിരുന്നു.

میں سوتا تھی
ഞാൻ ഉറങ്ങുകയായിരുന്നു.

ہم سوتے تھے
ഞങ്ങൾ ഉറങ്ങുകയായിരുന്നു.

"രഹാഥാ" رہاتھا എന്നാണ് അവസാനത്തിൽ ചേർക്കുന്നതെങ്കിൽ താഴെ പറയും വിധമായിരിക്കും.
അർത്ഥത്തിൽ വ്യത്യാസമൊന്നുമില്ല.

പുല്ലിംഗം

وہ سورہا تھا
وہ سورہے تھے
تو سورہا تھا
تم سورہے تھے
میں سورہا تھا
ہم سورہے تھے

സ്ത്രീലിംഗം

وہ سورہی تھی
وہ سورہی تھیں
تو سورہی تھی
تم سورہی تھیں
میں سورہی تھی
ہم سورہے تھے

ഈ ഭാഗം മനസ്സിലായി എങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...