"എനിക്കില്ല" എന്ന പ്രയോഗമാണ് കഴിഞ്ഞ ഭാഗത്ത് നാം പഠിച്ചത്.
ഇന്ന് "നിനക്കില്ലേ?" എന്ന പ്രയോഗമാണ് നമുക്ക് പഠിക്കുവാനുള്ളത്.
ട്രാൻസ്ലേറ്റ് ചെയ്ത് നോക്കൂ...
നിനക്കൊരു ജോലിയില്ലേ?
നിനക്കൊരു വീടില്ലേ?
നിനക്കൊരു ഭയവുമില്ലേ?
കഴിഞ്ഞ ഭാഗത്ത് പഠിച്ച don't/doesn't തുടക്കത്തിൽ കൊണ്ടുവന്നാൽ മാത്രം മതി.
നമുക്ക് ആ പ്രയോഗം ലഭിക്കും.
കഴിഞ്ഞ ദിവസത്തെ ഉദാഹരണം താരതമ്യം ചെയ്ത് പഠിക്കാം.
We don't have a pen
ഞങ്ങക്കൊരു പേനയില്ല
Don't we have a plan?
നമുക്കൊരു പദ്ധതിയില്ലേ?
You don't have a book
നിനക്കൊരു പുസ്തകം ഇല്ല
Don't you have a book?
നിനക്കൊരു പുസ്തകം ഇല്ലേ?
They don't have a car
അവർക്കൊരു കാറില്ല
Don't they have a car?
അവർക്കൊരു കാറില്ലേ?
I don't have a dream
എനിക്കൊരു സ്വപ്നമില്ല
Don't I have a dream?
എനിക്കൊരു സ്വപ്നമില്ലേ?
He, she, it ആണ് സബ്ജക്ട് എങ്കിൽ Doesn't have നെ ആണ് അവക്ക് മുമ്പിൽ കൊണ്ടുവരേണ്ടത്.
He doesn't have a job
അവനൊരു ജോലിയില്ല
Doesn't he have a job?
അവനൊരു ജോലിയില്ലേ?
She doesn't have two children
അവൾക്ക് രണ്ട് കുട്ടികളില്ല
Doesn't she have two children?
അവൾക്ക് രണ്ട് കുട്ടികളില്ലേ?
It doesn't have a tail
അതിനൊരു വാലില്ല
Doesn't it have a tail?
അതിനൊരു വാലില്ലേ?
ഈ ഭാഗം മനസ്സിലായെങ്കിൽ എങ്കിൽ രണ്ട് ഉദാഹരണങ്ങൾ നിങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്നായി പഠിക്കുക.
നന്ദി.
No comments:
Post a Comment
🌹🌷