"ഉണ്ടോ?" എന്ന പ്രയോഗമാണ് നാം കഴിഞ്ഞ ഭാഗത്ത് പഠിച്ചത്.
ഇന്ന് നമുക്ക് "എനിക്കില്ല" എന്ന പ്രയോഗം പഠിക്കാം.
എനിക്കൊരു സ്വപ്നമില്ല, നിനക്കൊരു വീടില്ല, അവർക്കൊരു കാറില്ല, തുടങ്ങിയ പ്രയോഗങ്ങൾ
ഉദാഹരണമായി പറയാം.
ഈ പ്രയോഗത്തിനായി നമുക്ക്
don't have & doesn't have എന്നിവയാണ്.
എനിക്കോ, നിനക്കോ, അവർക്കോ, ഞങ്ങൾക്കോ, അവൾക്കോ, അവനോ, മറ്റാർക്കെങ്കിലുമോ ശേഷം
don't have നെയോ doesn't have നെയോ കൊണ്ട് വന്നാൽ ഇല്ല എന്ന
പ്രയോഗം ലഭിക്കും.
നമുക്ക് കഴിഞ്ഞ ദിവസത്തെ ഉദാഹരണങ്ങളെ താരതമ്യം ചെയ്ത് തന്നെ പഠിക്കാം.
We have a pen
ഞങ്ങക്കൊരു പേനയുണ്ട്
We don't have a pen
ഞങ്ങക്കൊരു പേനയില്ല
You have a book
നിനക്കൊരു പുസ്തകം ഉണ്ട്
You don't have a book
നിനക്കൊരു പുസ്തകം ഇല്ല
They have a car
അവർക്കൊരു കാറുണ്ട്
They don't have a car
അവർക്കൊരു കാറില്ല
I have a dream
എനിക്കൊരു സ്വപ്നമുണ്ട്
I don't have a dream
എനിക്കൊരു സ്വപ്നമില്ല
He, she, it ആണ് തുടക്കത്തിൽ ഉള്ളതെങ്കിൽ Doesn't have നെ ആണ് അവക്ക് ശേഷം കൊണ്ടുവരേണ്ടത്.
He has a job
അവനൊരു ജോലിയുണ്ട്
He doesn't have a job
അവനൊരു ജോലിയില്ല
She has two children
അവൾക്ക് രണ്ട് കുട്ടികളുണ്ട്
She doesn't have two children
അവൾക്ക് രണ്ട് കുട്ടികളില്ല
It has a tail
അതിനൊരു വാലുണ്ട്
It doesn't have a tail
അതിനൊരു വാലില്ല
ഈ ഭാഗം മനസ്സിലായെങ്കിൽ എങ്കിൽ രണ്ട് ഉദാഹരണങ്ങൾ നിങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്നായി പഠിക്കുക.
നന്ദി.
No comments:
Post a Comment
🌹🌷