Monday, December 20, 2021

സൂഫികളുടെ മൊഴിമുത്തുകൾ (381-385) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rabia basri | റാബിയ ബസരി | ഇബ്നു അറബി (റ)

(381)
നാവ് 
കൊണ്ട്
മാത്രമുള്ള
പാപമോചന
പ്രാർത്ഥന
മഹാ
നുണയന്റെ
പണിയാണ്.

~ റാബിഅ (റ)
_________________________

(382)
നാഥൻ
ഭാഗ്യം
നൽകാതെ
തന്നെ
എന്റെ
പാപങ്ങളിൽ
നിന്നും
ഞാൻ
സ്വമേധയാ
പശ്ചാതപിച്ചതാണ്
എന്ന്
എനിക്ക്
തോന്നുന്നു
എങ്കിൽ
ഞാൻ
ഒരിക്കൽ
കൂടി
പശ്ചാതപിക്കേണ്ടിയിരിക്കുന്നു.

~ റാബിഅ (റ)
_________________________

(383)
ക്ഷമയും
സഹിഷ്ണുതയുമാണ്
എക്കാലത്തെയും
ഏറ്റവും
നല്ല
ആയുധം.
ക്ഷമിച്ചവൻ
മരിച്ചാലും 
തോൽക്കില്ല.
കാരണം
അവന്റെ
കൂടെയാണല്ലോ
അനശ്വരൻ.
_________________________

(384)
ക്ഷമ
ഒരു
മനുഷ്യനായി
ജനിച്ചിരുന്നു
എങ്കിൽ
നിശ്ചയമായും
അവൻ
ഒരു
ഔദാര്യവാൻ
ആകുമായിരുന്നു.

~ റാബിഅ (റ)
_________________________

(385)
മനുഷ്യൻ,

മനുഷ്യൻ
മാത്രം
അവന്റെ
ഇന്നിനെ
ആക്ഷേപിക്കുകയും
ഇന്നലകളെ
പ്രശംസിക്കുകയും
ചെയ്യും.
അവൻ
ഇന്നലെകളിലും
അങ്ങിനെ
തന്നെയായിരുന്നു.

എന്നാൽ
ആത്മജ്ഞാനികൾ
ഒരിക്കലും
കാലത്തെ
പഴിപറയുകയില്ല.

~ ഇബ്നു അറബി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...