നാം ഇന്ന് പഠിക്കാൻ പോകുന്ന വാക്കുകൾ ഖുർആനിൽ പത്തു പ്രാവശ്യം മാത്രമേ വന്നിട്ടുള്ളൂ എങ്കിലും അറബി ഭാഷ പഠിക്കുമ്പോൾ ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.
കഴിഞ്ഞ ദിവസം നാം പഠിച്ച എന്ന വാക്കിന്റെ സ്ത്രീലിംഗമാണ് താഴെപ്പറയുന്ന രണ്ടു വാക്കുകൾ.
اللاتــــــــي، اللائـــــــــي
അല്ലാത്തീ, അല്ലാഈ എന്നിവയാണവ.
കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചതുപോലെ
'ആരെക്കുറിച്ചാണോ പറയുന്നത് അവർ' എന്ന് തന്നെയാണ് അർത്ഥം.
സ്ത്രീകളെ കുറിച്ച് പറയുമ്പോഴാണ് ഇവ ഉപയോഗിക്കുക എന്ന ഒരു വ്യത്യാസം മാത്രം.
ഒറ്റവാക്കിൽ പറഞ്ഞാൽ അവർ എന്ന് തന്നെയാണ് അർത്ഥം.
നമുക്ക് വിശുദ്ധ ഖുർആനിലെ ഉദാഹരണങ്ങളിലൂടെ തന്നെ അവ മനസ്സിലാക്കാം.
وَأُمَّهَـٰتُكُمُ ٱلَّـٰتِیۤ أَرۡضَعۡنَكُمۡ
നിങ്ങളുടെ മാതാക്കൾ,
അവർ നിങ്ങൾക്ക് മുലപ്പാൽ നൽകിയിരിക്കുന്നു.
وَرَبَـٰۤىِٕبُكُمُ ٱلَّـٰتِی فِی حُجُورِكُم
നിങ്ങളുടെ വളർത്തു പുത്രിമാർ,
അവർ നിങ്ങളുടെ സംരക്ഷണത്തിലുള്ളവരാണ്.
وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ
അവരും,
അവർ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നു.
അല്ലാഈ എന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് ഖുർആനിൽ കാണാം.
ഈ ഭാഗം മനസ്സിലായി എങ്കിൽ ഇതിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
നന്ദി.
Jazzskallah khair
ReplyDeleteThankyou
ReplyDeleteAlhamdulillah barKallaj
ReplyDelete