ഇത് വരെ നാം 4 പ്രയോഗങ്ങൾ പഠിച്ചു.
ഇനി, നാം പഠിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട പ്രയോഗമാണ്.
അഥവാ "ചെയ്തു കൊണ്ടിരിക്കുന്നു."
ഒരാൾ ഇപ്പോഴും എങ്ങോട്ടോ ഓടുകയാണ്. അപ്പോൾ നാം അയാളെ നോക്കി പറയും.
He is running.
അവൻ ഓടിക്കൊണ്ടിരിക്കുകയാണ്.
ഈ പ്രയോഗം പഠിക്കുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട മൂന്ന് പദങ്ങളുണ്ട്.
am, is, are ഇവയാണവ.
ഈ പ്രയോഗത്തിൽ 'എന്റെ' കൂടെ എപ്പോഴും 'am' ആണ് ഉണ്ടാവുക.
'അവന്റെയും' 'അവളുടെയും' കൂടെ 'is' ആണ് ഉണ്ടാവുക.
'അവരുടെയും' 'ഞങ്ങളുടെയും' are ആണ് ഉണ്ടാവുക.
പിന്നെ ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം 'ing' യാണ്.
ക്രിയക്ക് ശേഷം നാം 'ing' ചേർക്കണം.
(run+ing = running)
ഉദാഹരണങ്ങൾ നേക്കാം :-
I am walking.
ഞാൻ നടന്നുക്കൊണ്ടിരിക്കുന്നു.
You are sitting.
നീ ഇരിക്കുന്നു.
They are helping.
അവർ സഹായിച്ചുകൊണ്ടിരിക്കുന്നു.
We are watching.
ഞങ്ങൾ വാച്ച് ചെയ്തുകൊണ്ടിരിക്കുന്നു.
He is doing his work.
അവൻ അവന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
She is coming.
അവൾ വന്നുകൊണ്ടിരിക്കുന്നു.
Cat is jumping.
പൂച്ച ചാടിക്കൊണ്ടിരിക്കുന്നു.
(ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന് പകരം മലയാളത്തിൽ നാം ചെയ്യുന്നു എന്നും ഉപയോഗിക്കാറുണ്ട്. രണ്ടും ഒരേ അർത്ഥമാണ്.)
എല്ലാവർ വ്യക്തമായി എന്ന് വിചാരിക്കുന്നു.
മനസ്സിലായി എങ്കിൽ Talk, Sleep എന്നീ ക്രിയകൾ വച്ച് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.
സീരിയസായി പഠിക്കുന്നവർക്ക് വേണ്ടി, പഠിച്ച ഭാഗങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ ഒരു Online Test ഉണ്ടായിരിക്കുന്നതാണ്.
നന്ദി.
He is sleeping
ReplyDeleteWe are talking
Good
DeleteI am thinking
ReplyDeleteGood
DeleteI am sleeping
ReplyDeleteHe is talking
She is talking
We are sleeping
You are sleeping
They are talking
Dog is sleeping
Very good
DeleteI am eating
ReplyDeleteHe is drawing
She is watching
We are writing
They are playing
You are jumping
*She is Talking
*They are Sleeping