പ്രണയത്തിൻ്റെ ലാവണ്യം | ലൈലയും മജ്നുവും കണ്ടുമുട്ടിയപ്പോൾ | Imam Shaarani r

ഇമാം ശഅറാനി (റ) പറയുന്നു,
എന്റെ സഹോദരൻ അഫ്ളലുദ്ദീൻ (റ) പറയുന്നത് ഞാൻ കേട്ടു: "പ്രണയലഹരിയിലെ ഏറ്റവും മനോഹരമായ ഒരു കാര്യം, സ്നേഹിക്കുന്ന ആളെപ്പോലും മറന്ന് പ്രണയത്തിൽ മാത്രം മുഴുകിയിരിക്കുക എന്നതാണ്."

മജ്‌നൂന്റെ അടുത്തേക്ക് ലൈല വന്ന ഒരു കഥയുണ്ട്. മജ്‌നൂൻ അന്ന് "ലൈല... ലൈല..." എന്ന് വിളിച്ച് ഉറക്കെ കരയുകയായിരുന്നു. അവന്റെ ഹൃദയത്തിലെ പ്രണയാഗ്നിയുടെ ചൂട് കാരണം ഐസ്‌ കട്ടകൾ എടുത്ത് അവൻ നെഞ്ചത്ത് വെക്കുന്നുണ്ടായിരുന്നു, അപ്പോഴേക്കും അത് ഉരുകിത്തീരും.
ആ അവസ്ഥയിൽ ലൈല അവനെ സമീപിച്ച് അഭിവാദ്യം (സലാം) ചെയ്തു. അവൾ പറഞ്ഞു:
"ഞാനാണ് നിന്റെ പ്രിയതമ, നിന്റെ ലക്ഷ്യം ഞാനാണ്. നിന്റെ കണ്ണിന്റെ കുളിർമയായ നിന്റെ ലൈലയാണ് ഞാൻ!"
അപ്പോൾ മജ്‌നൂൻ അവളോട് പറഞ്ഞു:

"നീ എന്നിൽ നിന്ന് അകന്നു നിൽക്കുക. കാരണം, നിന്നോടുള്ള എന്റെ പ്രണയം എന്നെ നിന്നിൽ നിന്ന് തന്നെ അകറ്റിയിരിക്കുന്നു (നിന്നേക്കാൾ ഉപരി നിന്റെ പ്രണയത്തിലാണ് ഞാൻ അലിഞ്ഞുചേർന്നിരിക്കുന്നത്)."

Comments

Popular posts from this blog

Sufi Quotes in Malayalam | Alif Ahad

സൂഫികളുടെ മൊഴിമുത്തുകൾ (561-570) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | Jalaluddin Rumi

Sufi motivational story in Malayalam | Alif Ahad