അവയുടെ ശരീരങ്ങളിൽ നിന്നും
സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടാകും.
അവരെ
നീ കണ്ടിട്ടുണ്ടോ?
നിന്റെ കണ്ണുകൾ തുറക്കൂ...
ശരീരത്തിൽ നിന്നും
മോചനം ലഭിച്ച
മറ്റു ആത്മാക്കളുമായി
സല്ലപിക്കാൻ
ഒളിച്ചോടിപ്പോയ ആത്മാക്കളെ
കാണാൻ നിന്റെ കണ്ണുകൾ
തുറന്നു നോക്കൂ...
അവരുടെ ഹൃദയങ്ങൾ
ഒരു വഴിയിൽ സംഗമിച്ചിരിക്കുന്നു.
തങ്ങളുടെ കപടമായ സ്വത്വത്തെ ഉപേക്ഷിക്കുന്ന ഒരു പാന്ഥാവിൽ,
നിർവ്യാജമായ,
പരമാർത്ഥമായ
സ്വത്വത്തോടുകൂടെ ജീവിക്കാനുതകുന്ന
ഒരു വീഥിയിൽ,
എന്റെ സഹയാത്രികർ
കുറച്ചു നേരത്തേക്ക്
മറ്റെവിടെയോ അലഞ്ഞുതിരിയുന്നതിൽ
ഞാൻ ചിത്തനല്ല.
മന്ദസ്മിതം തൂകുന്ന
ഒരുന്മാദിയെ പോലെ
അവർ തിരിച്ച് വരും.
ദാഹിക്കുന്നവൻ ഒരിക്കൽ
ദാഹത്താൽ മരിക്കും.
ചില നേരങ്ങളിൽ
വാനമ്പാടികളും
പൂന്തോട്ടം വെടിഞ്ഞ്
ഉഗ്രവനങ്ങളിലേക്ക്
പാട്ടു പാടാൻ പറന്നു പോകാറുണ്ട്.
Translated by Alif Ahad
പ്രണയം
എൻ ചാരത്തേക്ക്
നിർബാധമായി
കടന്നു വന്നു.
ഞാൻ ആക്രോശിച്ചു.
പ്രണയം
എന്റെ ചാരത്തിരുന്നു.
ഒരു സ്വകാര്യ
കൈമാറ്റത്തിന്
വേണ്ടിയെന്ന പോലെ.
പ്രണയം
തന്റെ വാദ്യോപകരണങ്ങളെ
വലിച്ചെറിഞ്ഞു.
തന്റെ
പട്ടു വസ്ത്രങ്ങളെല്ലാം
അഴിച്ചെറിഞ്ഞു.
ഞങ്ങളുടെ
നഗ്നത.
അതെന്നെ
പൂർണ്ണമായും
പരിവർത്തനത്തിനു
വിധേയനാക്കി.
Translated by Alif Ahad
(പ്രണയിക്കും
പ്രണയഭാജത്തിനും ഇടയിൽ
എല്ലാ മറകളും നീങ്ങപ്പെടും.
ആ മറകളാണ് ഇവിടെ
വസ്ത്രങ്ങളോട്
ഉപമിക്കപ്പെട്ടിരിക്കുന്നത്.
എഴുപതിനായിരം
ഇരുളിന്റെ
മറകൾക്കും
എഴുപതിനായിരം
പ്രകാശത്തിന്റെ
മറകൾക്കും
അപ്പുറത്താണ്
അവർ ഇരിക്കുന്നത്.
അവർക്കിടയിൽ
പറയാത്ത
കഥകളില്ല.
അറിയാത്ത
രഹസ്യങ്ങളില്ല.
മറ്റാർക്കും
പ്രവേശനമില്ലാത്ത
ഇടങ്ങളിൽ
അവർ
തങ്ങളുടെ പ്രണയകഥകൾ
പങ്കുവെയ്ക്കുന്നു.
ആ
അനുരാഗത്തിന്റെ
നിമിഷങ്ങൾ
അനിർവചനീയമാണ്.)
Nice
ReplyDelete