ജനങ്ങൾക്ക്
മുമ്പിൽ
സ്വന്തം
സൽക്കർമങ്ങളെ
വെളിവാക്കുകയും
എന്നാൽ
തന്റെ
കണ്ഠനാഡിയെക്കാൾ
അടുത്തവനെ
ദുഷ്കർമങ്ങളുമായി
അഭിമുഖീകരിക്കുകയും
ചെയ്യുന്നവനാണ്
ഏറ്റവും
വലിയ
പരാജയി.
~ അബൂസഈദുബിൻ അഅ്റാബി (റ)
_________________________
(417)
ഗുരു
ഒരു
ഒറ്റമൂലിയാണ്.
എല്ലാ
പ്രയാസങ്ങളിൽ
നിന്നും
ദോഷങ്ങളിൽ
നിന്നും
അലസതയിൽ
നിന്നും
രക്ഷ
നേടാനുള്ള
ഒരേയൊരു
ഒറ്റമൂലി.
കണ്ണുകളടച്ച്
ആ
മുഖമൊന്നോർത്താൽ
മനം
നിറയേ
പോസിറ്റീവ്
എനർജി
നൽകുന്ന
പ്രപഞ്ചനാഥൻ
നൽകിയ
മഹാത്ഭുതം.
~ ദർവീശ്
_________________________
(418)
ദുനിയാവിലെ
ആഗ്രഹങ്ങളെല്ലാം
കടലിലെ
വെള്ളം
പോലെയാണ്.
ഉപ്പ്
കാരണം
എത്രത്തോളം
കുടിക്കുന്നുവോ
അത്രയ്ക്കും
ദാഹം
കൂടിക്കൊണ്ടേയിരിക്കും.
~ ഇബ്നു അറബി (റ)
_________________________
(419)
ലോകത്തുള്ള
മുഴുവൻ
മനുഷ്യരുടെയും
ഹൃദയങ്ങളെല്ലാം
കാരുണ്യവാന്റെ
രണ്ട്
വിരലുകൾക്കിടയിൽ
ഒരൊറ്റ
ഹൃദയം
പോലെ
സ്ഥിതി
ചെയ്യുന്നു.
അതിനെ
അവനുദ്ധേശിക്കുന്ന
ദിശയിലേക്ക്
തിരിക്കും.
~ നൂറുല്ലാഹ് (സ)💝
_________________________
(420)
പ്രണയം
എഴുതി,
പിന്നെ
വായിച്ചു,
പിന്നെ
കൈകൾ
അടച്ചു
വച്ചു.
പിന്നെ
തന്റെ
വാക്കുകൾ
അപരിചിതരുടെ
കണ്ണുകളിൽ
നിന്നും
ഒളിപ്പിച്ച്
വച്ചു.
~ ഫക്രുദ്ധീൻ ഇറാഖി (റ)
_________________________
No comments:
Post a Comment
🌹🌷