ഒരു
അടിമക്ക്
നൽകപ്പെടുന്ന
ഏറ്റവും
ശ്രേഷ്ടമായ
അനുഗ്രഹം
ആത്മജ്ഞാനവും
മരണം
വരെ
അനുസ്യൂതം
തുടരുന്ന
ക്ഷമയുമാണ്.
~ ബിശ്റുൽ ഹാഫീ (റ)
_________________________
(407)
സൃഷ്ടികളുടെ
ചലനവും
നിശ്ചലനവുമെല്ലാം
നാഥന്റെ
പ്രവർത്തനം
മാത്രമാണെന്നും
അതിൽ
ഒരാൾക്കും
പങ്കില്ലെന്നും
നിനക്ക്
ബോധ്യമാവലാണ്
തൗഹീദ്.
~ ജുനൈദുൽ ബഗ്ദാദി (റ)
_________________________
(408)
ഒരാൾ
പറഞ്ഞു:
അങ്ങെനിക്ക്
വേണ്ടി
പ്രാർത്ഥിക്കണേ..
നീ
നാഥന്റെ
അറിവിൽ
യഥാർത്ഥ
തൗഹീദിനാൽ
ശക്തി
പ്രാപിച്ചവനെങ്കിൽ
എത്രയെത്ര
സഫലമായ
പ്രാർത്ഥനകളാണ്
നിനക്കായ്
മുമ്പേ
സംഭവിച്ചിരിക്കുന്നത്.
ഇനി
നീ
ആ
തൗഹീദിൽ
അല്ലങ്കിൽ
നിനക്കായുള്ള
പ്രാർത്ഥനകളെല്ലാം
ആഴിയിലേക്ക്
മുങ്ങിത്താഴുന്നവനെ
സഹായിക്കാൻ
ശ്രമിക്കാതെ
വെറുതേ
നിലവിളിക്കുന്നത്
പോലെയാണ്.
അവനത്
ഒരിക്കലും
ഉപകാരപ്പെടില്ല.
~ ദുന്നൂനുൽ മിസ്വ്രി (റ)
_________________________
(409)
ഓ
ഹൃദയമേ..
ഹൃദയങ്ങളുടെ
രാജാവിനെ
തിരയൂ
നീ
ഓ
സുഹൃത്തേ..
അനശ്വരനായ
സുഹൃത്തിനെ
തേടൂ
നീ
~ റൂമി (റ)
_________________________
(410)
ഹൃദയനാഥൻ
എല്ലാ
ഹൃദയങ്ങളെയും
നോക്കി.
എന്നാൽ
മുഹമ്മദുർറസൂലിന്റെ(സ)💝
ഹൃദയത്തോളം
അവനോടുള്ള
പ്രണയം
കൊണ്ട്
നിറച്ച
മറ്റൊരു
ഹൃദയവും
അവൻ
കണ്ടില്ല.
അതുകൊണ്ട്
ആ
റസൂലിന്💘
അവന്റെ
ദർശനം
നൽകാനും
സല്ലപിക്കാനും
നാഥൻ
ധൃതി
കാണിച്ചു.
മിഅ്റാജ്
നൽകി
ആദരിച്ചു.
~ അബുൽ ഹുസൈൻ (റ)
_________________________
Masha ALLAH 💎💎💎
ReplyDeleteMuhammad Ihsan J💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉🎉🎉🎉🎉
ReplyDelete🌹
ReplyDelete