കഴിഞ്ഞ ദിവസം നാം പഠിച്ചത് (മുമ്പ്) എന്നർത്ഥം വരുന്ന پیش از എന്ന പേർഷ്യൻ വാക്കാണ്.
ഇന്ന് നാം പഠിക്കുന്നത് "താഴെ" എന്നർത്ഥം വരുന്ന ഒരു വാക്കാണ്.
നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം:-
زیر کتاب
പുസ്തകത്തിനു താഴെ
زیر ماه
ചന്ദ്രനു താഴെ
زیر آب
വെള്ളത്തിനു താഴെ
زیر آسمان
ആകാശത്തിനു താഴെ
زیر ستاره ها
നക്ഷത്രങ്ങൾക്കു താഴെ
زیر آفتاب
സൂര്യനു താഴെ
زیر درخت
മരത്തിനു താഴെ
زیر شمشیر
വാളിനു താഴെ
زیر سر
തലക്കു താഴെ
زیر بینی
മൂക്കിനു താഴെ
زیر چشم
കണ്ണിനു താഴെ
زیر پا
കാലിനു താഴെ
زیر بازو
കയ്യിനു താഴെ
ഈ ഭാഗം മനസ്സിലായെങ്കിൽ ഒരു ഉദാഹരണം കമൻറ് ബോക്സിൽ എഴുതുക.
നന്ദി.
No comments:
Post a Comment
🌹🌷