കഴിഞ്ഞ ദിവസം നാം പഠിച്ചത് (മേലെ/ മുകളിൽ) എന്നർത്ഥം വരുന്ന بر എന്ന പേർഷ്യൻ വാക്കാണ്.
ഇന്ന് നമുക്ക് '...ൽ നിന്ന്' എന്ന അർത്ഥം വരുന്ന ഒരു പുതിയ വാക്ക് പഠിക്കാം.
'അസ്' از എന്ന വാക്കാണ് പേർഷ്യൻ ഭാഷയിൽ ''...ൽ നിന്ന്'' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്.
നമുക്ക് അ ചില ഉദാഹരണങ്ങളിലൂടെ അവ പഠിക്കാം.
از خانه
(അസ് ഖാനെ)
വീട്ടിൽ നിന്ന്
از مدرسه
(അസ് മദ്രസെ)
സ്കൂളിൽ നിന്ന്
از شهر
(അസ് ശഹർ)
പട്ടണത്തിൽ നിന്ന്
از اتاق
(അസ് ഉതാഖ്)
റൂമിൽ നിന്ന്
از کشور
(അസ് കെശ്വർ)
രാജ്യത്ത് നിന്ന്
از آسمان
(അസ് ആസ്മാൻ)
ആകാശത്തുനിന്ന്
از زمین
(അസ് സമീൻ)
ഭൂമിയിൽ നിന്ന്
از خورشید
(അസ് ഖുർശീദ്)
സൂര്യനിൽ നിന്ന്
از ماه
(അസ് മാഹ്)
ചന്ദ്രനിൽ നിന്ന്
از ستاره
(അസ് സെതാരെഹ്)
നക്ഷത്രത്തിൽ നിന്ന്
ഈ ഭാഗം മനസ്സിലായി എന്ന് കരുതുന്നു.
ഉദാഹരണങ്ങൾ നോട്ടിലോ കമന്റ് ബോക്സിലോ എഴുതി പഠിക്കുക.
നന്ദി.
AZ shuma
ReplyDeleteGood 👍
Delete