ഇന്ന് നാം പഠിക്കുന്നത് അറബിഭാഷയിലെ സൂര്യാക്ഷരങ്ങളെ കുറിച്ചും ചന്ദ്രാക്ഷരങ്ങളെ കുറിച്ചുമാണ്.
അറബി അക്ഷരങ്ങളിലെ 14 അക്ഷരങ്ങൾ സൂര്യാക്ഷരങ്ങളാണ്.
14 അക്ഷരങ്ങൾ ചന്ദ്രാക്ഷരങ്ങളും ആണ് .
ശംസിയ്യ, ഖമരിയ എന്നാണ് ഇവക്ക് അറബിയിൽ പറയുക.
സൂര്യാക്ഷരങ്ങളെയും ചന്ദ്രാക്ഷരങ്ങളെയും എങ്ങനെ തിരിച്ചറിയാം ഞാൻ എന്ന് നമുക്ക് നോക്കാം.
ചന്ദ്രാക്ഷരങ്ങൾക്ക് മുമ്പിൽ അൽ (ال) എന്ന് ചേർത്താൽ "അൽ" എന്ന് തന്നെ ഉച്ചരിക്കാൻ കഴിയും.
എന്നാൽ സൂര്യാക്ഷരങ്ങൾക്ക് മുമ്പിൽ അൽ (ال) എന്ന് ചേർത്താൽ "അ" എന്നേ ഉച്ചരിക്കാൻ കഴിയുകയുള്ളു.
ചന്ദ്രാക്ഷരങ്ങളെ ഉദാഹരണങ്ങൾ സഹിതം പഠിക്കാം...
ا
اَلْأَبُ
ب
اَلْبَدْرُ
ج
اَلْجَمَلُ
ح
اَلْحَكَكُ
خ
اَلْخَلُّ
ع
اَلْعَيْنُ
غ
اَلْغُرَابُ
ف
اَلْفِيلُ
ق
اَلْقَمَرُ
ك
اَلْكَفِيلُ
م
اَلْمَوْتُ
هـ
اَلْهَوَاءُ
و
اَلْوَرْدُ
ي
اَلْيَدُ
ഇനി നമുക്ക് സൂര്യാക്ഷരങ്ങളുടെ ഉദാഹരണങ്ങൾ നോക്കാം.
ت
َاَلتَّائِبُ
ث
اَلثَّالِثُ
د
اَلدِّينُ
ذ
اَلذَّمُّ
ر
اَلرَّجُلُ
ز
اَلزَّبَدُ
س
اَلسَّيْرُ
ش
اَلشَّمْسُ
ص
اَلصَّحْوُ
ض
اَلضَّوْءُ
ط
اَلطَّالِبُ
ظ
اَلظُّلْمُ
ل
اَللِّسَانُ
ن
اَلنَّسَبُ
ഈ ഭാഗം മനസ്സിലായെങ്കിൽ മൂന്ന് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.
ശംസിയ്യ എന്നും ഖമരിയ്യ എന്നും ഈ അക്ഷരങ്ങൾക്ക് പേര് വരാനുള്ള കാരണം മനസ്സിലായി എങ്കിൽ കമന്റ് ബോക്സിൽ അറിയിക്കുക.
നന്ദി.
الرحمن, الحمد
ReplyDelete🌹🌷
Deleteاَلْقَمَرُ ennadhumاَلشَّمْسُennadhum kondanu ee perukal vannedh ennu udheshikunnu
ReplyDeletegood
Delete