Saturday, December 25, 2021

സൂഫികളുടെ മൊഴിമുത്തുകൾ (396-400) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | മൗലാനാ റൂമി

(396)
ഒരിക്കൽ
ഒരാൾ
സൂഫീഗുരുവിനോട്
ചോദിച്ചു:
എന്താണ്
മാപ്പ്?

പൂക്കളെ
പറിച്ചെടുക്കുമ്പോഴും
അവ
തിരിച്ചു
നൽകുന്ന
ഒരു
സൗരഭ്യമുണ്ടല്ലോ
അതാണ്
മാപ്പ്.
_________________________

(397)
നിങ്ങൾക്ക്
നിങ്ങളുടെ
ചിറകുകൾക്ക്
മേലുള്ള
ബന്ധനങ്ങൾ
അഴിക്കാൻ
കഴിഞ്ഞാൽ,
അസൂയയിൽ
നിന്നും
നിങ്ങളുടെ
ഹൃദയത്തെ
സ്വതന്ത്രമാക്കാൻ
സാധിച്ചാൽ
വെള്ളരിപ്രാവുകളെ
പോലെ
നിങ്ങൾക്കും
പറന്നുയരാം.

~സൂഫി
_________________________

(398)
നിന്റെ
രൂപം
കാണാനാവില്ല.
പക്ഷെ,
നിന്നെ
എനിക്കു
ചുറ്റും
ഞാൻ
കണ്ടെത്തി.
നിന്റെ
സാനിധ്യം
എന്റെ
കണ്ണുകളിൽ
പ്രണയം
നിറച്ചു.
അതെന്റെ
ഹൃദയത്തെ
വിനയമുള്ളതാക്കി.
കാരണം
നീ
എല്ലായിടത്തും
നിറഞ്ഞു
നിൽക്കുന്നു.

~സൂഫി
_________________________

(399)
ഞാനൊരു
ചിത്രകാരനാണ്.
എല്ലായ്പ്പോഴും
ഞാൻ
ചിത്രരചനകൾ
നടത്തിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ
എന്റെ
ചിത്രങ്ങൾ
നിന്റെ
ഭംഗിയോട്
ചേർത്ത്
വച്ച്
നോക്കിയപ്പോൾ
അവയെല്ലാം
എനിക്ക്
ദൂരേക്ക്
വലിച്ചെറിയേണ്ടി
വന്നു.

~സൂഫി
_________________________

(400)
പ്രപഞ്ചം
മുഴുവൻ
ഓരോ
മനുഷ്യന്റെ
ഉള്ളിലുമുണ്ട്.
പിശാച്
ഒരു
രാക്ഷസരൂപിയായി
എവിടെയോ
കാത്തിരിക്കുകയല്ല,
നിന്നെ
ചതിയിലകപ്പെടുത്താൻ.
അവൻ
നിന്റെ
ഉള്ളിൽ
തന്നെ
ഒരു
ആജ്ഞാശക്തിയായി
വസിക്കുന്നു.
നീ
നിന്റെയുള്ളിലെ
പിശാചിനെ
സൂക്ഷിക്കൂ...
മറ്റുള്ളവരുടെ
പിശാചിനെ
അല്ല.
ശേഷം
നിന്റെ
ആത്മാവിനെ
അറിയൂ...

~സൂഫി
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...