Wednesday, December 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (391-395) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Fudhail bin iyadh | ഫുദൈലുബിൻ ഇയാദ് (റ)

(391)
നാഥനെ
പൂർണ്ണമായും
ഭരമേൽപ്പിച്ചവൻ
നാഥനെന്നെ
ഒരിക്കലും
കൈവെടിയില്ല
എന്ന്
ശക്തമായി
വിശ്വസിച്ചവനാണ്.
നാഥന്റെ
പ്രവർത്തികളെ
കുറ്റാരോപണം
നടത്താത്തവനും
ആവലാതി
പറയാത്തവനുമാണ്.
രഹസ്യമായും
പരസ്യമായും
നാഥനെ
തൃപ്തിപ്പെട്ടവനാണ്.

~ ഫുദൈലുബിൻ ഇയാദ് (റ)
_________________________

(392)
നാഥനെ
നീ
പ്രണയിക്കുന്നുണ്ടോ
എന്ന്
നിന്നോടൊരാൾ
ചോദിച്ചാൽ
നീ
മൗനം
ദീക്ഷിക്കുക.
കാരണം
അല്ല
എന്ന്
പറഞ്ഞാൽ
നീ
നാഥനെ
നിഷേധിച്ചു.
ഇനി
നീ
അതെ
എന്ന്
പറഞ്ഞാൽ
നീ
കളവ്
പറഞ്ഞു.
കാരണം
പ്രണയിക്കുന്നവരുടെ
പ്രവർത്തനങ്ങളല്ല
നിന്നിൽ
കാണുന്നത്.

~ ഫുളൈലുബിൻ ഇയാള് (റ)
_________________________

(393)
എത്രയെത്ര
ആളുകളാണ്,
അവർ
ശൗചാലയത്തിൽ
നിന്നാണ്
വരുന്നതെങ്കിലും
അവർ
ശുദ്ധിയുള്ളവരായി
വരുന്നു.

എന്നാൽ
എത്രയെത്ര
ആളുകൾ,
അവർ
ശുദ്ധന്മാരായി
കഅബാലയത്തിൽ
പ്രവേശിച്ചു.
പക്ഷെ
അവർ
തിരിച്ചുവരുന്നത്
നജിസായിട്ടാണ്.

~ ഫുളൈലുബിൻ ഇയാള് (റ)
_________________________

(394)
എന്റെ
ജീവിതത്തിന്റെ
ഏറ്റവും
അവസാനത്തെ
നിമിഷം.
ഒരൊറ്റ
ശ്വാസം
കൂടിയേ
എനിക്കിനി
ബാക്കിയൊള്ളു.
അന്നേരമാണ്
നീയെനിക്കായ്
വന്നതെങ്കിൽ
ഞാൻ
എണീറ്റിരിക്കും.
നിനക്കായ്
പാടും.

~ സൂഫി 
_________________________

(395)
നീ
പ്രണയത്തെ
അന്വേഷിക്കരുത്.
മറിച്ച്
നിന്റെ
പ്രണയത്തിനായ്
കാത്തിരിക്കുന്ന
ഒരാളുണ്ട്.
അവനെ
അന്വേഷിക്കുക
നീ

~ സൂഫി 
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...