ആരെങ്കിലും
നേതാവാകാൻ
ആഗ്രഹിച്ചാൽ
ജനങ്ങളുടെ
കണ്ണുകളിൽ
അവൻ
നിന്ദ്യനാകും.
ഞാനൊരിക്കൽ
ഫുളൈലിനോട്
ചോദിച്ചു:
എനിക്കൊരു
ഉപദേശം
നൽകാമോ?
അദ്ധേഹം
പറഞ്ഞു:
നീ
വാലാവുക
തലയാവരുത്.
അതാണ്
നിങ്ങൾക്ക്
നല്ലത്.
~ അഹ്മദുബിൻ ഹമ്പൽ (റ)
_________________________
(387)
ചോദിക്കപ്പെട്ടു,
ധാർമ്മികതയുടെ
അടിസ്ഥാനം
എന്താണ്?
ബുദ്ധി
ബുദ്ധിയുടെ
അടിസ്ഥാനം
എന്താണ്?
സഹനം
സഹനത്തിന്റെ
അടിസ്ഥാനം
എന്താണ്?
ക്ഷമ
~ ഫുളൈലുബിൻ ഇയാദ് (റ)
_________________________
(388)
ഒരാൾക്ക്
ഏകാന്തനായി
ഇരിക്കാൻ
കഴിയുന്നില്ല,
ഏകാന്തത
അസഹ്യമായി
തോന്നുന്നു
എങ്കിൽ,
അവന്
നാലാളുകളുടെ
ഇടയിലിറങ്ങിയാലേ
എൻജോയ്
ചെയ്യാൻ
കഴിയുന്നൊള്ളൂ
എങ്കിൽ,
അവൻ
ശാന്തി-
സമാധാനത്തിൽ
നിന്നും
എത്രയോ
വിദൂരെയാണ്.
~ ഫുദൈലുബിൻ ഇയാദ് (റ)
_________________________
(389)
എനിക്കെന്റെ
പ്രേമഭാജനത്തെ
കാണാൻ
കഴിയുന്നില്ലെങ്കിലും
ഏറ്റവും
ചുരുങ്ങിയത്
അവളെ
ഓർക്കാനെങ്കിലും
കഴിയുന്നുവല്ലോ.
അതുകൊണ്ട്
സന്തോഷവാനാവൂ.
ഒരു
യാചകന്റെ
കുടിലിനുള്ളിൽ
വെളിച്ചം
നൽകാൻ
ഒരു
മെഴുകുതിരിയേക്കാൾ
ഏറ്റവും
നല്ലത്
ചന്ദ്രപ്രകാശം
തന്നെയാണ്.
~അമീർ ഖുസ്രു(റ)
_________________________
(390)
പ്രണയത്തിലായ്
ഞാൻ
അലഞ്ഞുകൊണ്ടിരിക്കുന്നു.
എന്റെയാ
സഞ്ചാരം
അനുസ്യൂതം
തുടരട്ടെ...
പ്രണയം
കാരണം
എന്റെ
ജീവിതം
ദുഃഖാർത്തമായിരിക്കുന്നു.
എന്റെയാ
ദുഃഖം
ഇനിയുമിനിയും
തീവ്രമാവട്ടെ...
~ അമീർ ഖുസ്രു(റ)
_________________________
No comments:
Post a Comment
🌹🌷